Latest News

കോവിഡിനെ തുരത്താൻ കാസർഗോട്ടും അവരെത്തും; കോട്ടയത്തുനിന്നുള്ള മെഡിക്കൽ സംഘം ജില്ലയിലേക്ക്

കോട്ടയം മെഡിക്കൽ കോളെജിൽ കോവിഡ്-19 ബാധിതരായ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെയാണ് കാസർഗോട്ടെയ്ക്ക് അയക്കുന്നത്

Nurses from KEM hospital on their way to duty at KEM Hospital during Corona Virus affection in Mumbai city
പ്രതീകാത്മക ചിത്രം

കോട്ടയം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിതരായി ചികിത്സയിലുള്ള കാസർഗോട് ജില്ലയിലേക്ക് കോട്ടയത്ത് നിന്നുള്ള വിദഗ്ധ സംഘം. കോട്ടയം മെഡിക്കൽ കോളെജിൽ കോവിഡ്-19 ബാധിതരായ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെയാണ് കാസർഗോട്ടെയ്ക്ക് അയക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ ആരും കോവിഡ്-19 ചികിത്സയിലില്ലാത്ത ഏക ജില്ലയാണ് കോട്ടയം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായമുള്ള കോവിഡ് രോഗികളെ ചികിത്സിച്ച് രോഗം ഭേദമാക്കിയ സംഘമാണ് കോട്ടയം മെഡിക്കൽ കോളെജിലുള്ളത്. ഒരു ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് ഏറെ ആശങ്കയുള്ള ജില്ലയായിരുന്നു ഇത്. എന്നാൽ കൃത്യമായ പരിചരണത്തിലൂടെയും ആരോഗ്യ പ്രവർത്തകരുടെയും സംവിധാനങ്ങളുടെയും മികച്ച ഉപയോഗത്തിലൂടെയും അത് മാറ്റിയെടുക്കാൻ കോട്ടയം മെഡിക്കൽ കോളെജിനായി.

കോവിഡ്-19 ബാധിതരെ ചികിത്സിച്ച് ഭേദമാക്കിയ ആത്മവിശ്വാസവുമായി ഒരു കൂട്ടം ഡോക്ടർമാരും എവിടെയും പ്രവർത്തിക്കാൻ തയ്യാറായി മുന്നോട്ട് വന്ന നഴ്സുമാരുമാണ് കാസർഗോട്ടെയ്ക്ക് പോകുന്നത്. നേരത്തെ ഒരു സംഘം ആരോഗ്യ പ്രവർത്തകർ കാസർഗോഡ് എത്തിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് കോട്ടയത്ത് നിന്നുള്ള ഡോക്ടർമാരും നഴ്സുമാരും ജില്ലയിൽ എത്തുന്നത്. ഏപ്രിൽ 15ന് സംഘം കാസർഗോഡ് എത്തും.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നിയിലെ വൃദ്ധദമ്പതിമാരെ ശുശ്രൂഷിക്കുമ്പോൾ രോഗം ബാധിച്ച കോട്ടയം മെഡിക്കൽ കോളെജിലെ തന്നെ നഴ്സ രേഷ്മ നിരീക്ഷണകാലം കഴിഞ്ഞുവരുമ്പോൾ കോവിഡ് വാർഡിൽ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള സന്നദ്ധത രേഷ്‌മ പ്രകടിപ്പിച്ചിരുന്നു. താൻ നിരീക്ഷണത്തിനു ശേഷം തിരിച്ചെത്തുമ്പോൾ കോവിഡ് വാർഡിൽ തന്നെ ജോലി ചെയ്യാൻ തയ്യാറാണെന്ന് രേഷ്‌മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് നിന്ന് എത്തിയ ടീമിന്‍റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും കാസർഗോട്ടേക്ക് കോട്ടയത്ത് നിന്നുള്ള മെഡിക്കല്‍ ടീം പോകുക. അഞ്ച് അംഗങ്ങള്‍ വീതമുള്ള അഞ്ച് സംഘങ്ങളാണ് വിദഗ്ധ സംഘത്തിലുണ്ടാകുക. ഓരോ സംഘത്തിലും രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്‍റ് എന്നിവരുണ്ട്. പുതിയ ദൗത്യത്തിനും പലരും സ്വയം സന്നദ്ധരായാണ് എത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus special medical team from kottayam to kasargod

Next Story
കേരളത്തില്‍ ഇന്നു ഏഴു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചുcorona virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com