കോവിഡ്-19: വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം, പക്ഷേ നിയന്ത്രണങ്ങൾ പാലിക്കണം

ഈ മാസം 20 നുശേഷം തുറന്നു പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യവസായ വകുപ്പ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത വ്യവസായ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് ഭാഗിക ഇളവ്. ഈ മാസം 20 മുതൽ ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് മൂന്നുവരെ വ്യവസായ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. 20 നുശേഷം തുറന്നു പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യവസായ വകുപ്പ് പുറത്തിറക്കി.

വ്യവസായ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ

 • സ്ഥാപനങ്ങളുടെ പരിസരവും വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കണം.
 • തൊഴിലാളികള്‍ക്കു സാമൂഹിക അകലം പാലിച്ച് എത്താന്‍ പ്രത്യേക വാഹനം ഏര്‍പ്പെടുത്തണം.
 • സ്ഥാപനങ്ങളിലേക്കു പ്രവേശിക്കുവാനും പുറത്തുപോകാനും ഒരു വാതില്‍ ക്രമീകരിക്കണം.
 • വാതിലുകളില്‍ തെര്‍മല്‍ സ്‌കാനിങ്ങിനുള്ള സംവിധാനം നിര്‍ബന്ധമായും ഒരുക്കണം.
 • തൊഴിലിടത്ത് കൃത്യമായ സാമൂഹിക അകലം പാലിക്കണം.
 • തൊഴിലാളികള്‍ മാസ്‌കുകളും ആവശ്യമെങ്കില്‍ കൈയുറകളും ധരിക്കണം.

mask, ie malayalam

 • കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.
 • ജോലിക്കിടയിലെ ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണിക്കൂര്‍ ഇടവേള വേണം.
 • തൊഴിലിടത്ത് പത്തിലധികം പേര്‍ ഒത്തുചേരുന്നത് ഒഴിവാക്കണം.
 • തൊഴിലാളികള്‍ക്കിടയിലെ സീറ്റുകള്‍ തമ്മില്‍ കുറഞ്ഞത് ആറടി അകലമുണ്ടായിരിക്കണം.
 • ലിഫ്റ്റുകളില്‍ ഒരു സമയം നാലില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്.
 • പുറത്തുനിന്നുള്ളവരെ അത്യാവശ്യത്തിനല്ലാതെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കരുത്.
 • തൊഴിലിടത്ത് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും കര്‍ശനമായി നിരോധിക്കണം.
 • സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സിസിടിവി നിരീക്ഷണത്തിലായിരിക്കണം.

cctv, day care

 • കൊറോണ വൈറസ് രോഗം ഉള്‍പ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തണം.
 • കോവിഡ് 19ന് ചികിത്സ ലഭ്യമായ സമീപത്തെ ആശുപത്രികളുടെ വിവരം സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
 • വ്യവസായ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ച് കലക്ടര്‍മാര്‍ക്ക് ഉറപ്പുവരുത്താം.
 • മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ ഇളവുകള്‍ പിന്‍വലിക്കും.

സംസ്ഥാനത്ത് കോവിഡ്-19 ഹോട്ട് സ്പോട്ടുകളല്ലാത്ത മേഖലകളിൽ നിർമാണ പ്രവൃത്തികൾക്കും വ്യവസായങ്ങൾക്കും അനുമതി നൽകുമെന്നു സംസ്ഥാന സർക്കാർ നേരത്തേ അറിയിച്ചിരുന്നു. നിർമാണ പ്രവൃത്തിക്ക് കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. 

Also Read: ലോക്ക് ഡൗണില്‍ ‘ഹൃദയം കൈമാറി’ അവര്‍; കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടം

കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജില്ലകളെ നാലു മേഖലകളാക്കി തിരിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. രോഗബാധ കൂടുതലായ ജില്ലകളെയാണ് ഒന്നാം മേഖലയിലുൾപ്പെടുത്തുന്നത്. ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് മൂന്നു വരെ ഈ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കാസർഗോഡ് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് സോൺ ഒന്നിൽ.

രണ്ടാം സോണിലുള്ള ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത രീതിയിൽ ലോക്ക് ഡൗൺ തുടരും. ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ഇളവുകൾ നൽകും.പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളാണ് രണ്ടാം മേഖലയിൽ. മൂന്നാം സോണിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ ചില നിയന്ത്രണങ്ങൾ തുടരും.

Also Read: നിയന്ത്രണങ്ങളോടെ ‘ഓടിയാൽ’ പോക്കറ്റ് കീറും; സർവീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളാണ് മൂന്നാം സോണിൽ. കോവിഡ് പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയം ഇടുക്കി ജില്ലകളാണ് നാലാം സോണിൽ.  ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ ഈ ജില്ലകളിൽ സാധാരണ ജീവിതം അനുവദിക്കും. 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus opening of industrial units guide lines from state

Next Story
ലോക്ക് ഡൗണില്‍ ‘ഹൃദയം കൈമാറി’ അവര്‍; കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടംMedical College, hospital, treatment
The moderation of comments is automated and not cleared manually by malayalam.indianexpress.com