Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

കോവിഡ്-19 ലോക്ക്ഡൗൺ: മൊബൈൽ, കംപ്യൂട്ടർ ഷോപ്പുകൾ ആഴ്ചയിലൊരിക്കൽ തുറക്കുന്നത് പരിഗണിക്കും

വാഹനങ്ങൾ നന്നാക്കാനുള്ള വർക് ഷോപ്പുകൾ തുറക്കാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കോവിഡ്-19 ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് കംപ്യൂട്ടർ സ്പെയർപാർട്സ് ഷോപ്പുകളും, മൊബൈൽ ഷോപ്പുകളും മൊബൈൽ റീചാർജ് കേന്ദ്രങ്ങളും ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാഹനങ്ങൾ നന്നാക്കാനുള്ള വർക്ക്ഷോപ്പുകൾ തുറക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ റവന്യു വരുമാനം, ചെലവ് എന്നിവയെപ്പറ്റി പ്രത്യേക പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി സമൂഹവുമായി കൂടുതൽ ചർച്ച നടത്തും

കോവിഡ്-19 ഭീഷണിയുമായി ബന്ധപ്പെട്ട് പ്രവാസി സമൂഹവുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി  അറിയിച്ചു. പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് അവർക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യും. 22 രാജ്യങ്ങളിൽനിന്നുള്ള 30 പ്രവാസി മലയാളികളോട് കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസ് നടത്തി. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും എംബസികൾ മുഖേന ചെയ്യേണ്ടവയും പ്രവാസികൾ ചൂണ്ടിക്കാട്ടി.

Read Also: കോവിഡ് – 19 ലോക്ക്ഡൗണ്‍: ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍

ഗൾഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മലയാളികൾക്ക് സുരക്ഷിതമായ ക്വാറന്റയിൻ സംവിധാനം ഒരുക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ എമ്പസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസി മലയാളികൾക്ക് ഒന്നിലേറെപ്പേരുമായി ഒരു മുറിയിൽ താമസിക്കേണ്ടി വരുന്നതിനാൽ  സാമൂഹിക അകലം പാലിക്കുന്നതിന് സാധിക്കുന്നില്ല. മതിയായ പരിശോധന സംവിധാനവും ലഭ്യമാകുന്നില്ല. ഈ പ്രശ്‌നത്തിൽ കേന്ദ്രം  ഇടപെടണമെന്നും കേന്ദ്ര വിദേശകാര മന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ആദ്യ ഗഡുവായി ഒരു കോടി നൽകി. കേരളാ ബാങ്ക് ജീവനക്കാരുടെ ശമ്പളത്തിൽനിന്നും ആദ്യ ഗഡുവായി 15 കോടി രൂപ സംഭാവന ലഭിച്ചു. മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ ഉൾപ്പെടെയാണ് ഇത്.

എംഎൽഎമാരുമായി കഴിഞ്ഞദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാകെ വിലയിരുത്തി. അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ മാറ്റങ്ങൾ ചർച്ച ചെയ്തു. എംഎൽഎമാർ ജില്ലാ കലക്ടറേറ്റുകളിലെത്തിയാണ് പങ്കെടുത്തത്. സ്പീക്കറും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചകളിൽ പങ്കെടുത്തു. ഇപ്പോൾ നടത്തുന്ന ഇടപെടലുകളിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: കോവിഡ് ഇല്ലാത്ത രോഗികൾക്ക് കർണാടകയിലെ ആശുപത്രികളിലേക്ക് പോവാം, സർട്ടിഫിക്കറ്റ് ഹാജരാക്കണം

അതേസമയം, കേരളത്തിൽ ഇന്ന് 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ രോഗവ്യാപനം ചെറുക്കാൻ ഒരുപരിധി വരെ സാധിച്ചെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർഗോഡ് ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് എത്തിയ ആൾക്കാണ് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെയും കൊല്ലത്തെയും രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് വിദേശത്ത് 18 മലയാളികൾ മരിച്ചെന്നും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus opening mobile shops cm response

Next Story
കോവിഡ് ഇല്ലാത്ത രോഗികൾക്ക് കർണാടകയിലെ ആശുപത്രികളിലേക്ക് പോവാം, സർട്ടിഫിക്കറ്റ് ഹാജരാക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express