scorecardresearch
Latest News

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മരണസംഖ്യ 24 ആയി

കടുത്ത പ്രമേഹം അടക്കം ഗുരുതരമായ അസുഖങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മരണസംഖ്യ 24 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശിയാണ് മരിച്ചത്. ജൂൺ 27നായിരുന്നു ഇദ്ദേഹത്തിന്റെ മരണം. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 76 വയസുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.

Also Read: ഇന്ത്യയുടെ കോവിഡ് വാക്സിൻ അടുത്ത ഘട്ടത്തിലേക്ക്; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിയ്ക്കാൻ അനുമതി

മുംബൈയിൽ നിന്നാണ് ഇയാൾ കേരളത്തിലെത്തിയത്. വന്നപ്പോൾ തന്നെ ശാരിരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കടുത്ത പ്രമേഹം അടക്കം ഗുരുതരമായ അസുഖങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ടെന്നും നാട്ടിലെത്തിയ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ വലിയ വെല്ലുവിളിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus one more death in kerala