Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി

coronavirus, ie malayalam

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരണം. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാർഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിരീക്ഷണത്തിലുളള വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐസൊലേഷൻ വാർഡിൽ ചികിൽസയിലാണ് വിദ്യാർഥി. എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ആലപ്പുഴയിൽ തന്നെ പരിശോധന നടത്താൻ സജ്ജീകരണമുണ്ട്. ഇന്നു മുതൽ ആലപ്പുഴയിൽ തന്നെ ടെസ്റ്റ് നടത്താൻ സൗകര്യം. ആലപ്പുഴയിൽ 124 പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: കൊറോണ: മരണ സംഖ്യ 361, വൈറസ് ബാധിതരുടെ എണ്ണം 17,205

മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

Read Also: കൊറോണയെ നേരിടാം ഒറ്റക്കെട്ടായി; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

ചൈനയിലെ മധ്യ ഹുബെ പ്രവിശ്യയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ചയോടെ 361 ആയി. ഞായറാഴ്ച മാത്രം 57 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നു. ചൈനയുടെ ആരോഗ്യ കമ്മീഷനാണ് കണക്കുകൾ പുറത്തുവിട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus one more case confirmed in kerala

Next Story
Kerala News: വെടിക്കെട്ടിന് അനുമതി ലഭിക്കാൻ ക്ഷേത്രഭരണ സമിതി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് എഡിഎം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express