തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏപ്രിൽ 14 വരെ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പൂർണ അടച്ചുപൂട്ടലിന്റെ ഭാഗമായി ഏർപ്പെുത്തിയ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അയ്യായിരത്തിലധികം കേസുകളാണ് കേരള പൊലീസ് രജിസ്റ്റർ ചെയ്തത്.

ഇന്ന് മാത്രം ഏറ്റവും നിരോധനം ലംഘിച്ചതിന് 2,243 പേരാണ് അറസ്റ്റിലായത്. ഇതിൽ 214 പേർ ആലപ്പുഴ ജില്ലയിലാണ്. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് ഇടുക്കി ജില്ലയിലാണ്, 245. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍.

നിരോധനം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 1447 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180), ഏറ്റവും കുറവ് (12) വയനാട്ടിലുമാണ്. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി- 102, 105, 87
തിരുവനന്തപുരം റൂറല്‍- 131, 117, 26
കൊല്ലം സിറ്റി – 188, 194, 170
കൊല്ലം റൂറല്‍ – 172, 175, 149
പത്തനംതിട്ട – 198, 210, 180
കോട്ടയം – 161, 161, 89
ആലപ്പുഴ – 197, 214, 71
ഇടുക്കി – 245, 186, 61
എറണാകുളം സിറ്റി – 96, 99, 81
എറണാകുളം റൂറല്‍ – 77, 56, 43
തൃശൂര്‍ സിറ്റി – 51, 102, 53
തൃശൂര്‍ റൂറല്‍ – 46, 56, 38
പാലക്കാട് – 140, 152, 107
മലപ്പുറം – 56, 74, 58
കോഴിക്കോട് സിറ്റി – 84, 83, 83
കോഴിക്കോട് റൂറല്‍ – 52, 57, 42
വയനാട് – 40, 31, 12
കണ്ണൂര്‍ – 35, 41, 25
കാസര്‍ഗോഡ് – 27, 121, 72

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.