Latest News

സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് -19 കേസുകളില്ല: നാല് പുതിയ ഹോട്ട് സ്പോട്ട്

63 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് -19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 401 കോവിഡ് ബാധിതർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,720 പേര്‍ നിരീക്ഷണത്തിലാണ്. 21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ…

Posted by Pinarayi Vijayan on Sunday, 3 May 2020

രോഗലക്ഷണങ്ങള്‍ ഉള്ള 32, 217വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31, 611 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 2391 സാമ്പിളുകൾ ശേഖരിച്ചതിൽ 1683 എണ്ണം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

നാല് പുതിയ ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

വീണ്ടും ആശ്വാസ ദിനം

മേയ് ഒന്നിനും കേരളത്തിൽ ആർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. കോവിഡ് ബാധ വ്യാപകമായ ശേഷം മേയ് ഒന്നിനാണ് സംസ്ഥാനത്ത് ആദ്യമായി ആർക്കും കോവിഡ് സ്ഥിരീകരിക്കാതിരുന്നത്. ഒന്നിടവിട്ട രണ്ടു ദിവസങ്ങളിലായി പുതിയ കോവിഡ് കേസുകളില്ലാത്തത് സംസ്ഥാനത്തെ സംബന്ധിച്ച് ആശ്വാസകരമാണ്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus no new cases in kerala cm pinarayi vijayan announce

Next Story
Coronavirus: നീറ്റ്, ജെഇഇ, പുതുക്കിയ പരീക്ഷാ ദിനങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിക്കുംexam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express