Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ഒരാൾക്ക് രോഗം ഭേദമായി

കോട്ടയത്ത് വീണ്ടും കോവിഡ്-19 രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ മുതലാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കത്തിലേക്ക് ഉയർന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് രണ്ട് പേർക്കും കോട്ടയം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ കോട്ടയത്ത് വീണ്ടും കോവിഡ്-19 രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 437 ആയി. നിലവിൽ 127 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 307 പേരുടെ രോഗം ഭേദമായപ്പോൾ മൂന്ന് പേർ മരണപ്പെട്ടിരുന്നു.

Also Read: തേനി വിനയാകുമോ? കനത്ത ജാഗ്രതയില്‍ ഇടുക്കി

സംസ്ഥാനത്ത് ഇന്ന് ഒരാൾ മാത്രമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 29150 പേരാണ് കേരളത്തിലാകെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 28804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമാണ്. 94 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 20821 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചുവെന്നും 19998ഉം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേരിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരാണ്. കോഴിക്കോട് മെഡിക്കൽ കോളെജിലെ രണ്ട് ഹൗസ് സർജന്മാർക്കും ജില്ലയിലെ തന്നെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൗസ് സർജന്മാർ രണ്ടുപേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് ട്രെയിനിൽ വന്നവരാണ്.

Also Read: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം 5 മാസം പിടിക്കാൻ മന്ത്രിസഭാ തീരുമാനം

കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ കോവിഡ്-19 ബാധിതരായി ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണെന്ന് മുഖ്യമന്ത്രി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും പരിശോധനകൾ കർശനമാക്കുമെന്നും മുഖ്യമന്ത്രി. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങൾ പൂർണമായും അടച്ചിടുമെന്നും അവശ്യ വസ്തുക്കൾ ഉൾപ്പടെ ഹോം ഡെലിവറിയായി നൽകാനുമാണ് നിർദേശം. നിർദേശങ്ങൾ മറികടന്ന് ഇന്ന് നിരത്തിലിറങ്ങിയതിന് 437 കേസുകൾ രജിസ്റ്റർ ചെയ്യുകയും 347 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus new cases in kerala stats cm pinarayi vijayan latest updation

Next Story
സ്‌പ്രിൻക്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽramesh chennithala, high court, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com