കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്-19; രോഗം ഭേദമായത് 8 പേർക്ക്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്

corona virus, ie malayalam

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ നാഗ്പൂരില്‍ നിന്നും വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

Also Read: കോവിഡ്: 2,902 കേസുകളിൽ 1,023 എണ്ണം നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

രാജ്യത്ത് ഇതുവരെ 2,902 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 601 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. മറ്റേതു രാജ്യത്തെക്കാളും ഇന്ത്യയിൽ മരണ നിരക്ക് കുറവാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: രോഗമില്ലാത്തവരും വീട്ടിലുണ്ടാക്കിയ മാസ്ക് ഉപയോഗിക്കണം: ആരോഗ്യമന്ത്രാലയം

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്, 537 കേസുകൾ. തൊട്ടുപിന്നിൽ തമിഴ്നാടാണ്. ഇവിടെ 411 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹി (386), കേരളം (295), രാജസ്ഥാൻ (179), ഉത്തർപ്രദേശ് (174), ആന്ധ്രാപ്രദേശ് (161), തെലങ്കാന (158), കർണാടക (128), മധ്യപ്രദേശ് (104), ഗുജറാത്ത് (105), ജമ്മു കശ്മീർ (75), പശ്ചിമ ബംഗാൾ (63), പഞ്ചാബ് (53), ഹരിയാന (49), ബിഹാർ (29), അസം (24), ഛണ്ഡിഗഡ് (18), ഉത്തരാഖണ്ഡ് (16), ലഡാക്ക് (14), ഛത്തീസ്ഗഡ് (9), ഗോവ (6), ഹിമാചൽപ്രദേശ് (6), ഒഡീഷ (5), പുതുച്ചേരി (5), മണിപ്പൂർ (2), മിസോറം (1), അരുണാചൽ പ്രദേശ് (1) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus new cases in kerala

Next Story
ബാങ്കിനും എടിഎമ്മിനും തത്കാലം വിട; പണം പോസ്റ്റലായി വീട്ടിലെത്തുംcovid 19,postal office,money,bank,atm,ബാങ്ക്,എടിഎം,കൊവിഡ് 19,പോസ്റ്റ് ഓഫീസ്,പണം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com