കൊവിഡ് 19: തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയ ആളെ കണ്ടെത്തി

ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു

corona pathanamthitta, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കൊറോണ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ ആളെ കണ്ടെത്തി. ജർമ്മനിയിൽ നിന്നെത്തിയ ഹരിയാന സ്വദേശിയെയാണ് തമ്പാനൂരിലെ ഹോട്ടലിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെയാണ് ഇയാളെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.

കന്യാകുമാരിക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് എത്തിയ ഇയാളെയും സഹോദരനെയും രോഗ സംശയത്തെ തുടർന്നാണ് നിരീക്ഷണത്തിലാക്കിയത്. എന്നാൽ ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു. സൈബർ സെൽ മൊബൈൽ ഫോൺ ട്രാക്ക് ചെയ്താണ് ഇയാളെ കണ്ടെത്തിയത്.

ഇന്നലെ രണ്ട് വിദേശികളും കൊറോണ നിരീക്ഷണത്തിൽ നിന്നും ചാടിപ്പോയിരുന്നു. യുകെ സ്വദേശികളായ ദമ്പതികളാണ് ആലപ്പുഴ മെഡിക്കൽ കോളെജിൽ നിന്നും ചാടിപ്പോയത്. ഇവരെ പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. യുകെയിൽ നിന്ന് ദോഹ വഴിയാണ് ഇവർ കേരളത്തിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആലുവ ജില്ലാ ആലുവ ആശുപത്രിയിലാണ് ഇരുവരും നിരീക്ഷണത്തിലുള്ളത്.

അതേസമയ ഇന്ന് കേരളത്തിൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തട്ടില്ലെന്ന ആശ്വാസ വാർത്തയും പുറത്തുവരുന്നു. സംസ്ഥാനത്ത് നിലവിൽ 7677 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പരിശോധനയ്ക്കയച്ച 1897 സാമ്പിളുകളിൽ 1345ഉം നെഗാറ്റീവാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus man escaped from isolation found in hotel

Next Story
കോവിഡ് 19: പുതിയ കേസുകളില്ല, നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് മുഖ്യമന്ത്രിPinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com