Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

കോവിഡ്-19: കൂടുതൽ ജില്ലകൾ റെഡ് സോണിൽ; മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചെത്തിക്കും

കോട്ടയം, ഇടുക്കി ജില്ലകളാണ് റെഡ് സോണിൽ പുതുതായി ഉൾപ്പെടുത്തിയത്. ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകൾ റെഡ് സോണിൽ ഉൾപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലകളാണ് റെഡ് സോണിൽ പുതുതായി ഉൾപ്പെടുത്തിയത്. ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ലോക്ക്ഡൗണിനെത്തുടർന്ന് മറ്റു സംസ്ഥാനങ്ങളിലകപ്പെട്ട മലയാളികളെ തിരിച്ചെത്തിക്കാൻ  സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളിൽ മാറ്റം വന്നതായും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Read Also: കോവിഡ്-19: രോഗികളുടെ വിവരങ്ങളിൽ പൊരുത്തക്കേട്; ഐസിഎംആർ, എൻഡിഎംസി രേഖകളിൽ വ്യത്യസ്ത കണക്കുകൾ

നേരത്തേ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. കോട്ടയം, ഇടുക്കി ജില്ലകൾ കൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ റെഡ് സോണുകളുടെ എണ്ണം ആറായി വർധിച്ചു. കോവിഡ്-19 രോഗബാധ ഏറ്റവും രുക്ഷമായ ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയത്. ഈ ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരും.

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചെത്തിക്കാൻ നടപടി ആരംഭിക്കുന്നതായി പിണറായി വിജയൻ വ്യക്തമാക്കി. സർക്കാർ ഇക്കാര്യത്തിനായി പ്രത്യേക ക്രമീകരണം തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. മുൻഗണനാ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചെത്തിക്കുക. ആരോഗ്യ പരമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടവരുൾപ്പെടെയുള്ളവർക്കാവും പ്രഥമ പരിഗണന.

നോർക്ക വഴിയാവും ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചെത്തിക്കുക. ഇതിനായി നോർക്ക വെബ് സൈറ്റിൽ രജിസ്ട്രർ ചെയ്യാൻ സൗകര്യമൊരുക്കും. പ്രവാസികൾ തിരിച്ചെത്തുമ്പോഴുള്ള പരിശോധനകൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മലയാളികളെയും വിധേയരാക്കും.

തിരിച്ചുകൊണ്ടുവരാന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍

  • ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍.
  • സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍.
  • പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍.
  • പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍.
  • തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍.
  • ലോക്ക്ഡൗണ്‍മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍.
  • ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍.

ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ

ഭാഗികമായ ലോക്ക്ഡൗൺ മേയ് 15 വരെ തുടരാം എന്നാണ് കേരള സർക്കാരിന്റെ നിലപാട് എന്നും മുഖ്യമന്ത്രി അറിയിച്ചു. മേയ് 15നു ശേഷം തുടർ നടപടികൾ സ്വീകരിക്കും. ലോക്ക്ഡൗൺ കഴിയുന്നതിന് തൊട്ടു മുൻപുള്ള ആഴ്ച രോഗം സ്ഥിരീകരിക്കാത്ത ജില്ലകളിൽ ലോക്ക്ഡൗൺ ഇളവ് വരുത്തുകയും രോഗബാധ രൂക്ഷമായ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയും വേണം.  അന്തർ ജില്ലാ, അന്തർ സംസ്ഥാന യാത്രകളിൽ മേയ് 15 വരെ വിലക്ക് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ സവിശേഷതകള്‍ കൂടെ പരിഗണിച്ചുള്ള ദേശീയ നയം രൂപീകരിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗ തീവ്രത പരിഗണിച്ചാണ് മേയ് 15 വരെ ഭാഗിക ലോക്ക്ഡൗണ്‍ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ഇടുക്കിയിലും കോട്ടയത്തുമാണ് ഇന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോട്ടയത് ആറുപേര്‍ക്കും ഇടുക്കിയില്‍ നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kottayam idukki to red zone lockdown extention may 15 in kerala

Next Story
പരിശോധനാഫലങ്ങള്‍ പത്രസമ്മേളനം വരെ മാറ്റിവയ്ക്കാറില്ല: ആരോഗ്യമന്ത്രിKK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express