തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചകൾ സമ്പൂർണ അവധി ദിവസമായി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കടകളും മറ്റു സ്ഥാപനങ്ങളും ഞായറാഴ്ച തുറക്കാൻ പാടില്ല. വാഹനങ്ങൾ പുറത്തിറങ്ങുന്നതിനും ഞായറാഴ്ച വിലക്കുണ്ടാവും. അതേസമയം ഞായറാഴ്ചകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഞായറാഴ്‌ച തുറന്ന് പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ

 • കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍
 • അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ
 • പാൽ വിതരണവും ശേഖരണവും
 • പത്ര വിതരണം
 • ആശുപത്രികൾ
 • മെഡിക്കൽ ലാബുകൾ
 • മെഡിക്കൽ സ്റ്റോറുകൾ
 • മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍
 • ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ആളുകൾക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിന് അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍നിന്നോ പോലീസില്‍നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍.

Sunday Lockdown – iemalayal… by Express Web on Scribd

ഞായറാഴ്ച യാത്ര അനുമതി ഉള്ളവർ

 • കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍
 • ആരോഗ്യപ്രവര്‍ത്തകര്‍
 • സന്നദ്ധപ്രവര്‍ത്തകര്‍
 • ചരക്കു വാഹനങ്ങൾ

അതേസമയം വ്യായമവും സൈക്ലിങ്ങും അനുവദിച്ചിട്ടുണ്ട്. വിവാഹത്തിനും മരണാനന്തര ചടങ്ങിനുമല്ലാതെ യാതൊരു വിധത്തിലുമുള്ള ഒത്തുചേരലുകളും അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.