scorecardresearch

ആ കൊറോണ പോസ്റ്റ് വ്യാജം; ടെലിവിഷൻ താരം സാധികയെ തള്ളി യൂണിസെഫ്

സാധികയുടെ പോസ്റ്റിന് എതിരെയുള്ള യൂണിസെഫിന്റെ ട്വീറ്റാണ് ഇപ്പോൾ വാർത്തകളിലിടം പിടിക്കുന്നത്

ആ കൊറോണ പോസ്റ്റ് വ്യാജം; ടെലിവിഷൻ താരം സാധികയെ തള്ളി യൂണിസെഫ്

ലോകമെമ്പാടും കൊറോണ ഭീതിയിലാണ് ഇപ്പോൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിൽ നിലവിൽ ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയെ കുറിച്ചുള്ള ബോധവത്കരണ സന്ദേശങ്ങളും എടുക്കേണ്ട മുൻകരുതലുകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് സർക്കാരും ആരോഗ്യവിദഗ്ധരുമെല്ലാം. അതിനിടയിൽ ഏറെ വ്യാജവാർത്തകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്.

ടെലിവിഷൻ താരമായ സാധിക വേണുഗോപാൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത കൊറോണ പോസ്റ്റാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. പോസ്റ്റ് വ്യാജമാണെന്ന് പറഞ്ഞ് യൂണിസെഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

“താഴെ നൽകിയിരിക്കുന്ന വാർത്ത വ്യാജമാണെന്ന് പ്രേക്ഷകരെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പോസിറ്റിന്റെ രചയിതാവ് യൂനിസെഫ് കംബോഡിയ അല്ല. അറിയിപ്പുകൾക്കായി യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം പിന്തുടരുക,” യൂണിസെഫ് ട്വീറ്റ് ചെയ്യുന്നു.

മാർച്ച് നാലിനാണ് സാധന കൊറോണ സംബന്ധിയായ വാർത്ത ഷെയർ ചെയ്തത്. 400-500 മൈക്രോ വ്യാസമുള്ള കൊറോണ വൈറസ് വലുപ്പമുള്ളതിനാൽ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയും, വായുവിലൂടെ പകരില്ല എന്നിങ്ങനെയുള്ള വിവരങ്ങളാണ് പോസ്റ്റിൽ ഉള്ളത്. ഇതെല്ലാം വ്യാജമാണെന്നാണ് യൂണിസെഫ് വ്യക്തമാക്കുന്നത്.

Read more: വിദേശത്ത് നിന്നെത്തിയ ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചത് മമ്മൂട്ടിയെ കാണാൻ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus kerala sadhana venugopal fake facebook post unicef