സൗ​ദി: സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ന​ഴ്സി​നു ബാധിച്ചത് ചൈനയിൽ നിന്നുള്ള കൊ​റോ​ണ വൈ​റ​സല്ലെന്ന് സ്ഥിരീകരിച്ച് സൗദി ആരോഗ്യ അധികൃതർ. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിന് സമാനമായ കൊറോണ വൈറസാണ് ഇപ്പോൾ വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് സ്ഥി​രീ​ക​രണം.

മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് അഥവ മെർസ് വൈറസാണിത്. എന്നാൽ ഇപ്പോൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2019-Cov വൈറസാണ്. സൈറ്റിഫിക് റീജിയണൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി ചെയർമാൻ ഡോ. താരിഖ് അൽ അസ്രാഖിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ ഫി​ലി​പ്പീ​ൻ​സ് യു​വ​തി​യെ ചി​കി​ത്സി​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​രെ​യാ​ണ് നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​ത്. ഇ​വ​രെ പ്ര​ത്യേ​ക മു​റി​യി​ലേ​ക്ക് മാ​റ്റി. സൗദിയി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ അ​ൽ ഹ​യ​ത് നാ​ഷ​ണ​ലി​ലാ​ണ് സം​ഭ​വം.

അൽ ഹയാത്ത് ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള നൂറോളം ഇന്ത്യൻ നഴ്‌സുമാരെ പരിശോധിച്ചു. ഒരു നഴ്‌സിനൊഴികെ മറ്റാരിലും കൊറോണ വൈറസ് ബാധി സ്ഥിരീകരിക്കാനായില്ലെന്നും രോഗം ബാധിച്ച നഴ്‌സ് അസീർ ദേശീയ ആശുപത്രിയിൽ ചികിത്സയിലാണ്, സുഖം പ്രാപിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി വി.മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

അതേസമയം വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിദഗ്ധ ചികിത്സയുറപ്പാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്.

ചൈ​ന​യി​ലെ കോ​റോ​ണ വൈ​റ​സ് ബാ​ധയാണ് ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. 17 പേ​ർ ഇ​തി​ന​കം മ​രി​ച്ചു. 450ഓളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. അൻപതിലേറെ പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ലാ​ണ് രോ​ഗം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ട​രു​മെ​ന്ന​താ​ണ് രോ​ഗ​ത്തെ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത്. വൈറസ് വ്യാപകമായി പടരുമെന്ന ആശങ്കയിൽ ചൈനയിലെ വുഹാൻ നഗരം അധികൃതർ അടച്ചിട്ടു.

വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാന-ട്രെയിൻ സർവ്വീസുകൾ ഉൾപ്പടെയുള്ള പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചിരിക്കുകയാണ്. പൗരൻമാർ നഗരം വിട്ടുപോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഇ​ന്ത്യ​യി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​ട​ക്കം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. കൊ​ച്ചി, ചെ​ന്നൈ, ബെം​ഗ​ളുരു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

കൊറോണ വൈറസിന്റെ ആഘാതം നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച വിയന്നയിൽ അടിയന്തര യോഗം ചേർന്നിരുന്നു. എബോള, പന്നിപ്പനി തുടങ്ങിയ വൈറസ് രോഗബാധയെ തുടർന്ന് പുറപ്പെടുവിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ചൈനയിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനും പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടി ഡബ്ല്യുഎച്ച്ഒ ചർച്ച വ്യാഴാഴ്ചവരെ നീട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.