Latest News

കേരളത്തിൽ ഇന്ന് 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 15 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ മാത്രം 12 പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ 12 പേര്‍ക്ക് രോഗബാധ കണ്ടെത്തിയപ്പോൾ കാസർഗോഡ്  10 പേര്‍ക്കും കണ്ണൂര്‍  7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്‌നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള രണ്ട്‌
പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Read Also: കൊറോണവൈറസ് സാന്നിദ്ധ്യം നഗ്ന നേത്രങ്ങള്‍ കൊണ്ട് അറിയാം; പുതിയ പരിശോധന വികസിപ്പിച്ചു

കണ്ണൂരില്‍ അഞ്ച് പേര്‍ക്കും (ഒരാള്‍ കാസര്‍ഗോഡ് സ്വദേശി) കോഴിക്കോട് നാല് പേര്‍ക്കും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ രണ്ട് പേര്‍ വീതവും തിരുവനന്തപുരം, എറണാകളും ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം ഭേദമായി. നിലവില്‍  670 പേരാണ് ചികിത്സയിലുള്ളത്. 590 പേര്‍ രോഗമുക്തരായി.

എയര്‍പോര്‍ട്ട് വഴി 19,662 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,413 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1,241 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 208 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ നാളെ മുതൽ: വിശദാംശങ്ങൾ അറിയാം

കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 12,506 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയതില്‍ 11,604 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 10 സ്ഥലങ്ങള്‍ കൂടെ ഹോട്ട്‌സ്‌പോട്ടാക്കി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്കയും പിലിക്കോടും പാലക്കാട് ജില്ലയിലെ പല്ലശ്ശനയും പുതുനഗരവും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മനയും പുനലൂര്‍ മുന്‍സിപ്പാലിറ്റിയും കുളത്തൂപ്പുഴയും ആര്യങ്കാവും തെന്മലയുമാണ്‌ പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala new cases stats with deathtoll

Next Story
മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി; ജാഗ്രത നിർദേശം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express