scorecardresearch
Latest News

Covid 19 Live Updates: പത്തനംതിട്ടയിൽ അതീവ ജാഗ്രത, നിയന്ത്രണങ്ങൾ കടുപ്പിച്ചു

Covid 19 Live Updates: മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്ന് കോടതി

Covid 19 Live Updates: പത്തനംതിട്ടയിൽ അതീവ ജാഗ്രത, നിയന്ത്രണങ്ങൾ കടുപ്പിച്ചു

Covid 19 Live Updates: പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത. ജില്ലയിലെ നിയന്ത്രണങ്ങൾ വർധിപ്പിച്ചു. പത്ത് പേരിൽ കൂടുതൽ ഉള്ള മതപരിപാടികൾ നടത്തരുതെന്ന് ജില്ലാ കലക്‌ടർ പി.ബി.നൂഹ് പറഞ്ഞു. ഇക്കാര്യം മതാധികാരികളെ അറിയിച്ചതായും കലക്‌ടർ പറഞ്ഞു. ഇന്നു ലഭിച്ച ഏഴ് രക്തസാംപിൾ ഫലങ്ങളും നെഗറ്റീവ് ആണെന്നും കലക്ടർ പറഞ്ഞു.

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം എന്ന് ഹൈക്കോടതി. മാസ്കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെ ഒക്കെ ലഭ്യമാകുമെന്ന് സർക്കാർ പൊതുജനങ്ങളെ അറിയിക്കണം. അഭിഭാഷക സംഘടന നൽകിയ ഹർജിയിൽ ആണ് നടപടി.

മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്നും കോടതി പറഞ്ഞു. ഇതിന്റെ ഭാഗമായി പരിശോധന കർശനമാക്കണം. കോവിഡ് പടരാതിരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണം. നിലവിൽ ആളുകൾ കൂടിച്ചേരുന്ന സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടണം എന്ന് ഉത്തരവ് ഇടാൻ ആകില്ല. ഇക്കാര്യത്തിൽ സാഹചര്യങ്ങൾ കണക്കിലെടുത്തു സംസ്ഥാന സർക്കാർ തീരുമാനം എടുക്കുമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Live Blog

Covid-19 Live Updates:കേവിഡ് 19 നുമായി ബന്ധപ്പെട്ട വാർത്തകൾ തത്സമയം


19:21 (IST)17 Mar 2020

മുഖ്യമന്ത്രി മാധ്യമങ്ങളോട്

18:58 (IST)17 Mar 2020

ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും

കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയുമായി കേരളം. കോവിഡ്-19 നിയന്ത്രണവിധേയമാക്കാൻ വെെകിയാൽ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാനാണ് സാധ്യത. കുട്ടനാട്, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. കൊറോണ മൂലമുള്ള സംസ്ഥാനത്തെ അസാധാരണ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ധരിപ്പിക്കുമെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനാകും ഇതില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ചട്ട പ്രകാരം ജൂണ്‍ 19 നു മുന്‍പ് നടത്തണ്ടേതാണ്. ഇതിനിടയിലാണ് ചവറ നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്നത്. രണ്ടു മണ്ഡലങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന. അതിനിടയിലാണ് കൊറോണ വെെറസ് ബാധ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചത്. 

18:36 (IST)17 Mar 2020

ആശ്വാസമായി ദിശ ഹെൽപ് ഡെസ്ക്

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമാവുകയാണ് ആരോഗ്യ വകുപ്പിന്റെ ദിശ ഹെൽപ് ഡെസ്ക്. ടോൾ ഫ്രീ നമ്പരായ1056ലും കൂടാതെ 0471- 2552056 എന്ന നമ്പറിലും ദിശയുടെ സേവനം ലഭ്യമാണ്. സംശയങ്ങൾ ദൂരീകരിക്കാൻ 24 മണിക്കൂറും സജ്ജമായി പ്രവർത്തിക്കുന്ന ദിശയിൽ ഇതിനോടകം പതിനാറായിരത്തിൽ അധികം കോളുകളാണ് വന്നിട്ടുള്ളത്. കൃത്യമായ പരിശീലനം ലഭിച്ച നാഷണൽ ഹെൽത്ത് മിഷന്റെ പതിനാറ് കൗൺസിലർമാരും ഇരുപതോളം എം.എസ്.ഡബ്ല്യൂ വിദ്യാര്ഥികളുമാണ് ദിശയുടെ കൊറോണ സെല്ലിൽ പ്രവർത്തിക്കുന്നത്. അവശ്യഘട്ടങ്ങളിൽ ഡോക്ടർമാരുടെ സേവനം, ആംബുലൻസ് , ആരോഗ്യ വകുപ്പിന്റെ സഹായം തുടങ്ങി വിവിധ സേവനങ്ങൾ ദിശയിലൂടെ ലഭ്യമാണ്.

18:03 (IST)17 Mar 2020

മാഹിയിലും കോവിഡ് 19

മാഹിയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആദ്യമായാണ് മാഹിയിൽ കോവിഡ് സ്ഥിരീകരിക്കുന്നത് 

16:37 (IST)17 Mar 2020

മദ്യശാലകൾ അടച്ചിടേണ്ട ആവശ്യമില്ലെന്ന് എക്‌സെെസ് മന്ത്രി

മദ്യശാലകൾ അടച്ചിടേണ്ട ആവശ്യമില്ലെന്ന് എക്‌സെെസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ. കോവിഡ് വെെറസിനെതിരെ ജാഗ്രത തുടരുമ്പോഴും കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പറഞ്ഞു. ഒരു മദ്യശാലയും അടച്ചിടില്ലെന്നും ഇതുവരെ സംസ്ഥാനത്തെ മദ്യശാലകൾ കൊറോണയുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനം കൊണ്ടു വരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. നൂറു ഔട്‌‌ലെറ്റുകളില്‍ വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചിടാത്തതിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ബിജെപി അടക്കം സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

16:15 (IST)17 Mar 2020

കോവിഡ് ക്വാറന്റെെൻ – മുറികള്‍ ഏറ്റെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്‍റൈനിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്താന്‍ പൊലീസിന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകള്‍,ഹോട്ടലുകള്‍, മറ്റ് ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികളിലെ ഒഴിവുള്ള മുറികള്‍ എന്നിവയാണ് ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യാനുസരണം ഏറ്റെടുക്കുക. സിറ്റി പൊലീസ് കമ്മീഷണര്‍, റൂറല്‍ എസ്.പി, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല

16:02 (IST)17 Mar 2020

വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കി പൊലീസ്

താമസസൗകര്യം ലഭിക്കാതെ വലയുന്ന വിദേശവിനോദ സഞ്ചാരികളുടെ സഹായത്തിനായി പോലീസ് മുന്നിട്ടിറങ്ങും. ഇങ്ങനെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടന്‍ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ കണ്ടെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശവിനോദ സഞ്ചാരികള്‍ക്ക് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ പല ഭാഗത്തും താമസസൗകര്യം കിട്ടാതെ അലയേണ്ടിവന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

15:37 (IST)17 Mar 2020

ബ്രേക്ക് ദി ചെയിൻ: കൊറോണയെ ചെറുക്കാൻ നാടൊന്നിക്കുന്നു

കോവിഡ് 19 പ്രതിരോധ നടപടികൾ നാട് ഏറ്റെടുക്കുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന നടപടികൾക്ക് പഞ്ചായത്തുകളും പൊലീസും സംഘടനകളും പിന്തുണ നൽകിയതോടെ നാട് ഒരുമിച്ചു നീങ്ങുകയാണ്. ബ്രേക്ക് ദ് ചെയിൻ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നന്മണ്ടി പഞ്ചായത്തിൽ ബസ് സ്റ്റോപ്പിൽ കൈകഴുകാൻ സൌകര്യമൊരുക്കിയിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊതു സ്ഥലങ്ങളിൽ കൈ കഴുകാനുള്ള സംവിധാനം ഇന്നലെ മുതൽ മിക്ക സ്ഥലങ്ങളിലും യാഥാർഥ്യമായി. 

15:23 (IST)17 Mar 2020

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ്

മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും പ്രാഥമിക റൂട്ട്മാപ്പ് തയ്യാറാക്കി. ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. 

14:53 (IST)17 Mar 2020

കൊവിഡ് ബാധിച്ച കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കൊവിഡ് 19 ബാധിതനായ കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്റെ വീട്ടിലും പോയ ശേഷമാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് എത്തിയത്. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി വ്യക്തമായിട്ടുണ്ട്. മാർച്ച് 14 ന് പുലർച്ചെ 5.20 നാണ് ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് IX 814 വിമാനത്തിലാണ് വന്നത്. ബന്ധുവായ ഒരാളും ഒപ്പമുണ്ടായിരുന്നു.

14:14 (IST)17 Mar 2020

കൊറോണക്കാലത്ത് ബിവറേജസ് അടച്ചുപൂട്ടണമെന്ന് ഹർജി

കൊറോണ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിന് സർക്കാർ പല നടപടികളും സ്വീകരിച്ചെങ്കിലും ബിവറേജസ് ഔട്ട്ലെറ്റുകളുടെ മുന്നിലെ നീണ്ട നിര ആശങ്കയുണ്ടാക്കുന്നതാണന്നും രോഗബാധയ്ക്ക് കാരണമാകുമെന്നുമാണ് ഹർജിയിലെ ആരോപണം. ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടി ഇല്ലന്നും ഹർജിയിൽ പറയുന്നു. ലഹരി നിർമാർജന സമിതിയംഗവും ആലുവ എടത്തല സ്വദേശിയുമായ എം.കെ.എ.ലത്തീഫാണ് ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. Read More

13:55 (IST)17 Mar 2020

ബ്രേക്ക് ദി ചെയിൻ

കോവിഡ് വ്യാപനം തട‍യാൻ ബ്രേക്ക് ദി ചെയിൻ ക്യാംപെയിനുമായി ആരോഗ്യവകുപ്പ്. സിനിമാ മേഖലയിലുള്ളവർ ഉൾപ്പെടെ നിരവധി പേർ ക്യാംപെയിനിന്റെ ഭാഗമായി. 

13:52 (IST)17 Mar 2020

കോവിഡ് 19 ഒന്നിച്ചു നേരിടാം, കരുതലോടെ

13:41 (IST)17 Mar 2020

മാസ്കുകളുടേയും സാനിറ്റൈസറുകളുടേയും ലഭ്യത ഉറപ്പുവരുത്തണം

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാൻ നടപടികൾ എടുക്കണമെന്നും കോടതി പറഞ്ഞു. അഭിഭാഷക സംഘടന നൽകിയ ഹർജിയിൽ ആണ് നടപടി.

13:32 (IST)17 Mar 2020

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാനത്താവളങ്ങളിലെ 11 ക്രമീകരണങ്ങള്‍

കോവിഡ്-19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലെയും മേധാവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവള മേധാവികള്‍ പങ്കെടുത്തു. വിമാനത്താവളങ്ങളില്‍ ഇനി പറയുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. Read More

12:30 (IST)17 Mar 2020

കോവിഡ് 19: വിവരങ്ങൾ വിരൽതുമ്പിൽ

കോവിഡ് -19 പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമായ സന്ദേശങ്ങളും മൊബൈൽ ഫോൺ വഴി ലഭ്യമാകുന്നു. അതിനായി 8302 201 133 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോൾ അടിച്ച് ഐ. പി. ആർ. ഡിയുടെ SMS അലേർട്ട് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനു ശേഷം പ്രസ്തുത സർവീസിൽ നിന്നും രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും അപ്ഡേറ്റുകളും SMS ആയി ലഭിക്കുന്നതായിരിക്കും. ആധികാരികമായ വിവരങ്ങൾ ലഭിക്കാനും, വ്യാജ വർത്തകളാൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും എത്രയും പെട്ടന്ന് ഈ സൗകര്യം ഉപയോഗിച്ചു തുടങ്ങാം. 

12:11 (IST)17 Mar 2020

ഐസൊലേഷൻ വാർഡിൽ ഫൈവ്സ്റ്റാർ സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍

ഐസൊലേഷൻ വാർഡ് എന്ന് കേൾക്കുമ്പോൾ പലർക്കും പേടിയാണ്. ദിവസങ്ങളോളം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, വേണ്ടപ്പെട്ടവരെ ഒന്ന് കാണാൻ പോലും സാധിക്കാതെ ഒരു മുറിയിൽ ഒറ്റയ്ക്ക് താമസിക്കുക എന്ന അവസ്ഥ ചിന്തിക്കാൻ പോലുമാകില്ല നമുക്ക്. എന്നാൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുകയാണ് കേരള സർക്കാർ. Read More 

11:39 (IST)17 Mar 2020

കേന്ദ്രമന്ത്രി വി.മുരളീധരൻ നിരീക്ഷണത്തിൽ

കേന്ദ്രമന്ത്രി വി.മുരളീധരൻ സ്വയം നീരീക്ഷണത്തിൽ. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രി സന്ദർശിച്ചതിനെ തുടർന്നാണ് മുരളീധരൻ സ്വയം നിരീക്ഷണത്തിലായത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരൻ നിരീക്ഷണത്തിൽ കഴിയുന്നത്.

11:08 (IST)17 Mar 2020

ബ്രിട്ടീഷ് പൗരന്‍റെ കൊച്ചി സന്ദര്‍ശനം; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻറെ കൊച്ചിയിലെ സന്ദർശനം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അദ്ദേഹം സന്ദര്‍ശിച്ചത് വളറെക്കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ്. ഇത് തുറസ്സായ സ്ഥലങ്ങളാണെങ്കിലും സന്ദര്‍ശന സമയത്ത് ഇവിടെ കാര്യമായ ജനത്തിരക്ക് ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ബ്രിട്ടീഷ് പൗരനുമായി ഇടപഴകിയ, നിരീക്ഷണത്തിൽ കഴിയേണ്ട ഭൂരിഭാഗം ആളുകളെയും കണ്ടെത്തി. അതിനാൽ നിലവിലെ സാഹചര്യത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കേണ്ടി വരില്ല. ഇവരുടെ സംഘം സഞ്ചരിച്ച ആറു ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ 126 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യക്ക് ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ല. എങ്കിലും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

10:16 (IST)17 Mar 2020

മലപ്പുറം ജില്ലയിലെ രോഗികളുടെ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറായി

മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും പ്രാഥമിക റൂട്ട്മാപ്പ് തയ്യാറാക്കി. ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. 

10:12 (IST)17 Mar 2020

ടീ കൗണ്ടി റിസോര്‍ട്ടിലെ ആറ് ജീവനക്കാര്‍ക്ക് രോഗ ലക്ഷണം

ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ താമസിച്ച മൂന്നാറില്‍ കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിലെ ആറു ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗലക്ഷണം. ഇവരുടെ സ്രവ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. ഇവരുള്‍പ്പെടെ 43 പേര്‍ ഇപ്പോഴും റിസോര്‍ട്ടില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാര്‍ക്ക് രോഗ ലക്ഷണങ്ങളില്ല. മുന്‍കരുതലിന്റെ ഭാഗമായി ഇവരേയും നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയില്‍ ഡപ്യൂട്ടി ഡിഎംഒ നേരിട്ടെത്തി റിസോര്‍ട്ടിലുള്ളവരെ പരിശോധിച്ചിരുന്നു.

09:49 (IST)17 Mar 2020

പത്തനംതിട്ടയിൽ​ കൂടുതൽ പേർ നിരീക്ഷണത്തിൽ

പത്തനംതിട്ട ജില്ലയിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ ഡോക്ടർ ഉൾപ്പെടെ രണ്ടു പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽബുർഗിയിൽ​നിന്നെത്തുന്നവരെ ഇന്ന് നിരീക്ഷണത്തിലാക്കും. അടുത്ത രണ്ടാഴ്ച നിർണായകമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹ് അറിയിച്ചു.

08:54 (IST)17 Mar 2020

മലപ്പുറം, കാസർഗോഡ് ജില്ലകളിലെ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും കാസർകോട്ടെ രോഗി കാസർകോട് ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

08:53 (IST)17 Mar 2020

പന്തളം സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിയായ 24കാന്റെ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ലക്ഷണങ്ങളോടെ ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. പത്തനംതിട്ടയിൽ ഇനി 11 പേരുടെ കൂടി പരിശോധനാ ഫലങ്ങളാണ് വരാനുള്ളത്. തിങ്കളാഴ്ച ഒന്നര വയസുള്ള കുഞ്ഞുൾപ്പെടെ ഒമ്പത് പേരുടെ പരിശോധനാ ഫലങ്ങൾ പുറത്ത് വന്നിരുന്നു. ഒമ്പത് ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.

Covid-19 Live Updates:കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ താമസിച്ച ഇടുക്കിയിലെ റിസോർട്ടിലെ ആറ് പേർക്ക് രോഗലക്ഷണം. ഇവർക്ക് പനിയും ചുമയും ഉണ്ട്. ഇവരെ കർശന പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പൗരനുമായി അടുത്ത് ബന്ധപ്പെട്ട് 75 പേർ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുള്ളവരുടെ രക്‌തസാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിയായ 24കാന്റെ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ലക്ഷണങ്ങളോടെ ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. പത്തനംതിട്ടയിൽ ഇനി 11 പേരുടെ കൂടി പരിശോധനാ ഫലങ്ങളാണ് വരാനുള്ളത്. തിങ്കളാഴ്ച ഒന്നര വയസുള്ള കുഞ്ഞുൾപ്പെടെ ഒമ്പത് പേരുടെ പരിശോധനാ ഫലങ്ങൾ പുറത്ത് വന്നിരുന്നു. ഒമ്പത് ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരൻ സ്വയം നീരീക്ഷണത്തിൽ. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രി സന്ദർശിച്ചതിനെ തുടർന്നാണ് മുരളീധരൻ സ്വയം നിരീക്ഷണത്തിലായത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരൻ നിരീക്ഷണത്തിൽ കഴിയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus kerala new cases death toll covid19 live updates