Covid 19 Live Updates: തിരുവനന്തപുരം: മൂന്നാറിൽ ഉണ്ടായിരുന്നു ബ്രിട്ടിഷുകാരന് കോവിഡ് 19 സ്ഥിരീകരിക്കുകയും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട് വിമാനത്താവളം വഴി കടന്ന് കളയാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ മൂന്നാറിൽ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനം. എംഎം മണിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ബ്രിട്ടിഷ് പൗരനും സംഘവും താമസിച്ചിരുന്ന മൂന്നാർ കെടിഡിസി കൗണ്ടി അടച്ചു. രാഷ്ടീയ സാമൂഹിക ഉദ്യോഗസ്ഥ സ്ക്വാഡുകൾ രൂപീകരിച്ചാണ് മുൻകരുതൽ പരിശോധനകൾ നടത്തുന്നത്. മൂന്നാർ മേഖലയിൽ ഊർജിത ബോധവത്കരണം നടത്തും. ജീപ്പ് സവാരികൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Also Read: കോവിഡ് 19: പുതിയ കേസുകളില്ല, നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി
മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ് നിർത്തിവയ്ക്കും.ഹോം സ്റ്റേകൾ പരിശോധിച്ച് പട്ടിക തയാറാക്കാൻ തീരുമാനം. നിർദ്ദേശം ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരേ നടപടി സ്വീകരിക്കും. സഞ്ചാരികൾ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളി വാസലിലും ചിന്നക്കനാലിലാം ഇന്നും നാളെയുമായി അടിയന്തിര യോഗം ചേരും.
Live Blog
Covid-19 Live Updates:കേവിഡ് 19 നുമായി ബന്ധപ്പെട്ട വാർത്തകൾ തത്സമയം
നിരീക്ഷണത്തിലുള്ള വീടുകളിൽ ഭക്ഷണം ഉണ്ടോയെന്ന കാര്യം ഉറപ്പാക്കും. ഇതിനായി വോളിന്റിയർമാരുടെ എണ്ണം വർധിപ്പിക്കും. കേരളത്തിലേക്ക് എത്തുന്ന ദീർഘദൂര ട്രെയിനുകളിൽ പരിശോധന നടത്തും. രണ്ട് ബോഗിയിൽ ഒരു സംഘമെന്ന നിലയ്ക്കായിരിക്കും അതിർത്തി പ്രദേശങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നത്. യാത്രക്കാർക്ക് ഇതു സംബന്ധിച്ച അറിയിപ്പും നൽകും.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി. ഭാഷ പ്രശ്നം ഉണ്ടായിരുന്നതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ആരോഗ്യ വകുപ്പ് പ്രവർത്തകർ ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയത്. റൂട്ട് മാപ്പ് അനുസരിച്ച് ഇയാൾ പോയ സ്ഥലങ്ങളിലും വർക്കലയുടെ പരിസര പ്രദേശങ്ങളിലും പരിശോധന നടക്കുകയാണ്.
കേരളത്തിൽ പുതിയതായി കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തട്ടില്ലെങ്കിലും ലോകമെമ്പാടും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കർശന പരിശോധനകൾ നടത്തും. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.
വിമാനത്താവളങ്ങളിൽ എസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അതിർത്തി റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ആരോഗ്യ സംഘവും പരിശോധന നടത്തും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനിന്റെ ഓരോ കോച്ചിലും പരിശോധന നടത്തുന്ന ഇവർ ബോധവൽക്കരണവും നടത്തും.
സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. 24 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് പേർ നേരത്തെ രോഗവിമുക്‌തരായിരുന്നു. ഇപ്പോൾ 21 പേരാണ് കോവിഡ്-19 പോസിറ്റീവ് അയി ചികിത്സയിലുള്ളത്. തിരുവനന്തപുരത്തു ഒരു ഡോക്‌ടർക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് പഠനം കഴിഞ്ഞു മടങ്ങിയെത്തിയ ഡോക്‌ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്നാറിലുള്ള ബ്രിട്ടീഷ് പൗരനും നേരത്തെ കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ ഡോക്‌ടർക്കും ബ്രിട്ടീഷ് പൗരനുമാണ് ഇന്ന് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്.
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്യാംപസും ഹോസ്റ്റലും അടച്ച സാഹചര്യത്തിൽ ഹരിയാനയിലെ മഹീന്ദ്രഗർ കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് റയിൽവേ പ്രത്യേക കോച്ച് അനുവദിച്ചു. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ.എ സമ്പത്ത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് കത്ത് അയക്കുകയും കേന്ദ്ര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് വിദ്യാർഥികൾക്ക് മടങ്ങാൻ റയിൽവെ പ്രത്യേക കോച്ച് അനുവദിച്ചത്. ഇന്ന് (ഞായറാഴ്ച 15/03/2020) ഉച്ചക്ക് 1.40 നുള്ള 12484 അമൃത്സർ- കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ 40 ബർത്തുകളും 16 സിറ്റിംഗുകളുമായി അനുവദിക്കപ്പെട്ട പ്രത്യേക കോച്ചിൽ ജാമിയ മിലിയ സർവകലാശാലയിലെ ഒരു വിദ്യാർഥി ഉൾപ്പെടെ 52 വിദ്യാർഥികൾ ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ നിന്നും വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചു. ഇവരിൽ 18 പേർ പെൺകുട്ടികളും 34 പേർ ആൺകുട്ടികളുമാണ്.
കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനു നിയന്ത്രണം. മാർച്ച് 31 വരെയാണ് ഇപ്പോൾ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികൾക്കടക്കമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്നാറിൽ ഉണ്ടായിരുന്നു ബ്രിട്ടിഷുകാരന് കോവിഡ് 19 സ്ഥിരീകരിക്കുകയും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട് വിമാനത്താവളം വഴി കടന്ന് കളയാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ മൂന്നാറിൽ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനം. എംഎം മണിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മൂന്നാറിലെ ടൂറിസ്റ്റ് മേഖലകളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും വിദേശ വിനോദ സഞ്ചാരികളുടെ ബുക്കിങ് നിർത്തിവയ്‌ക്കു
തിരുവനന്തപുരം: കോവിഡ്-19 വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പത്ത് നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മനസിലാക്കിയ കാര്യങ്ങളാണ് ഇവയെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. Read More
കോവിഡ്-19 ബാധിച്ച ബ്രിട്ടീഷ് പൗരന്‍ കയറിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരുടെ പരിശോധനയ്ക്ക് ശേഷം വിമാനം പുറപ്പെട്ടു. ബ്രിട്ടിഷ് പൗരനും ഭാര്യയും ഉള്‍പ്പെടെ 20 പേരെ ഒഴിവാക്കിയാണ് വിമാനം പുറപ്പെട്ടത്. 19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാന്‍ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരന്‍ സ്വമേധയാ ഒഴിവായി. വിമാനത്താവളം അടയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി സുനില്‍ കുമാറും പറഞ്ഞു.
കൊവിഡ്-19 ബാധിതനായ ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറില്‍ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ച. ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ മുങ്ങിയ സാഹചര്യം അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വകുപ്പുകളോട് വിശദീകരണം തേടി. കര്‍ശന നിരീക്ഷണത്തില്‍ കഴിയവെ തന്നെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് സംഘം നെടുന്പാശേരിയില്‍ എത്തിയത്. സ്വകാര്യ ട്രാവല്‍ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികള്‍ ഇവിടെനിന്നും കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പോലീസിനും ലഭിച്ച വിവരം. സഹായിച്ചവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി. ഭാഷ പ്രശ്നം ഉണ്ടായിരുന്നതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ആരോഗ്യ വകുപ്പ് പ്രവർത്തകർ ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയത്. റൂട്ട് മാപ്പ് അനുസരിച്ച് ഇയാൾ പോയ സ്ഥലങ്ങളിലും വർക്കലയുടെ പരിസര പ്രദേശങ്ങളിലും പരിശോധന നടക്കുകയാണ്.
“ഭക്ഷണം തിരഞ്ഞെടുക്കുന്നത് വൈറസിന്റെ വ്യാപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നതിന് തെളിവുകളൊന്നുമില്ല. ഭക്ഷണം തീർച്ചയായും വ്യാപനത്തിന്റെ ഉറവിടമല്ല. അറവുശാലകൾക്കും മറ്റും സമീപം താമസിക്കുന്ന ആളുകളുടെ കാര്യത്തിൽ ഇത് വ്യത്യസ്തമായിരിക്കാം. എന്നാൽ നിങ്ങൾ ഇത് നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ പാചകം ചെയ്ത് കഴിക്കുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല. നന്നായി വേവിച്ച മാംസം ഒരിക്കലും ഒരു പ്രശ്നമല്ല,” ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ വിനോദ സഞ്ചാരിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. മൂന്നാറിലെ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാൾ ഇന്ന് വിദേശത്തേക്ക് കടക്കാനും ശ്രമിച്ചു. 19 അംഗ സംഘത്തോടൊപ്പമാണ് ഇയാൾ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും എത്തിയതോടെ വൈറസിനെ ഒന്നിച്ച് നേരിടാനൊരുങ്ങുകയാണ് സാർക്ക് അംഗരാജ്യങ്ങൾ. കോവിഡ് 19 ഭീഷണി നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് സാർക്ക് രാജ്യങ്ങൾ ഇന്ന് യോഗം ചേരും. വീഡിയോ കോൺഫറസിങ്ങിലൂടെയാണ് യോഗം നടക്കുന്നത്.
അതിർത്തി ചെക്പോസ്റ്റുകളിലും പൊലീസ് പരിശോധന നടത്തും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 പോയിന്‍റുകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുഴുവൻ വാഹനങ്ങളും പരിശോധിക്കും. രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തും.
വിമാനത്താവളങ്ങളിൽ എസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അതിർത്തി റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ആരോഗ്യ സംഘവും പരിശോധന നടത്തും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനിന്റെ ഓരോ കോച്ചിലും പരിശോധന നടത്തുന്ന ഇവർ ബോധവൽക്കരണവും നടത്തും.
കേരളത്തിൽ പുതിയതായി കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തട്ടില്ലെങ്കിലും ലോകമെമ്പാടും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കർശന പരിശോധനകൾ നടത്തും. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.
ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 5800 കവിഞ്ഞു. 152 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ വൈറസ് പടരുന്നത് കുറഞ്ഞെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. ഇറ്റലിക്ക് പുറമെ ബ്രിട്ടണിലും സ്‌പെയിനിലും വൈറസ് ബാധിക്കുന്നവരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
ഭീതി പടർത്തി കൊറോണ വൈറസ് ലോകത്തിന്റെ പല ഭാഗത്തും പടർന്നു പിടിക്കുകയാണ്. നിരവധി ആളുകളുടെ ജീവനാണ് കൊറോണ വൈറസ് കവർന്നെടുത്തത്. കൊറോണ വൈറസ് സംബന്ധിച്ച വിശദവും കൃത്യവുമായ വാർത്തകൾക്ക് ഇന്ത്യൻ എക്സ്പ്രസ് മലയാളം വായനക്കാർ തത്സമയ വിവരണത്തോടൊപ്പം തുടരുക.