Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

തുടർച്ചയായ ഏഴാം ദിവസവും നൂറിന് മുകളിൽ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 123 പേർക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ ഏഴാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിൽ. പുതിയതായി 123 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 53 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്, മറ്റഅ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 33 പേർക്കും സമ്പർക്കത്തിലൂടെ ആറ് പേർക്കും രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് പാലക്കാട് – 24 ആലപ്പുഴ – 18 പത്തനംതിട്ട – […]

CM, Pinarayi Vijayan, K T Jaleel, Strikes, പിണറായി വിജയൻ, കെടി ജലീൽ, സമരങ്ങൾ, IE malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ ഏഴാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിൽ. പുതിയതായി 123 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 53 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്, മറ്റഅ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 33 പേർക്കും സമ്പർക്കത്തിലൂടെ ആറ് പേർക്കും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട് – 24
ആലപ്പുഴ – 18
പത്തനംതിട്ട – 13
കൊല്ലം – 13
എറണാകുളം – 10
തൃശൂർ – 10
കണ്ണൂർ – 9
കോഴിക്കോട് – 7
മലപ്പുറം – 6
കാസർഗോഡ് – 4
ഇടുക്കി – 3
തിരുവനന്തപുരം – 2
കോട്ടയം – 2
വയനാട് – 2

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പത്തനംതിട്ട – 1
ആലപ്പുഴ – 3
കോട്ടയം – 2
ഇടുക്കി – 2
എറണാകുളം – 2
തിരുവനന്തപുരം – 3
പാലക്കാട് – 5
മലപ്പുറം – 12
കോഴിക്കോട് – 6
കണ്ണൂർ – 9
കാസർഗോഡ് – 8

1761 പേർ ചികിത്സയിൽ

ഇന്ന് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സംസ്ഥാനത്ത് ഇതുവരെ 3726 പേരിൽ രോഗബാധ കണ്ടെത്തി. 1761 പേർ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 159616 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. 2349 പേർ ആശുപത്രികളിലാണ്, ഇന്ന് പ്രവേശിപ്പിച്ച 344 പേരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധനയ്ക്ക് അയച്ച 5240 സാമ്പിളുകളുൾപ്പടെ 156401 സാമ്പിളുകൾ സംസ്ഥാനത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തി.

പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നു

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ദിനംപ്രതി ഘട്ടംഘട്ടമായി വർധിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദിവസേന 15000 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതുവരെ സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 41944 സാമ്പിളുകൾ ശേഖരിച്ചതിൽ 40302 എണ്ണവും രോഗബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം ഹോട്ട്സ്‌പോട്ടുകളുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ട്. നിലവിൽ 113 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ രീതിയിൽ പിടിച്ച് നിർത്താനായത് നേട്ടമാണ്

സുരക്ഷ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യത്തിലേക്കാണ് വിധഗ്ധ അഭിപ്രായം വിരൾ ചൂണ്ടുന്നതെന്ന് മുഖ്യമന്ത്രി. വിദേശത്ത് നിന്നെത്തുന്നവർ കർശനമായി ക്വാറന്റൈനിൽ കഴിയണം. പുറമെ നിന്ന് വന്ന കേസുകളിൽ ഏഴ് ശതമാനം ആളുകളിൽ നിന്ന് മാത്രമാണ് രോഗം പടർന്നത്. 93 ശതമാനം ആളുകളിൽ നിന്നും രോഗം വ്യാപിക്കാതെ നോക്കാൻ സാധിച്ചത് ക്വാറന്റൈൻ സംവിധാനത്താലാണ്. കൂടുതൽ ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ക്വാറന്റൈൻ നടപ്പിലാക്കും.

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ രീതിയിൽ പിടിച്ച് നിർത്താനായത് നേട്ടമാണ്. വിദേശ നാടുകളിൽ നിന്ന് എയർപോർട്ടിലെത്തുന്നവർക്ക് അവിടെ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തും. ഇതൊരും അധിക സുരക്ഷ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ സൃഷ്ടിച്ച ശേഷം ഉണ്ടാകുന്ന ഐജിഎം, ഐജിജി ആന്റിബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഈ ആന്റിബോഡികൾ കണ്ടെത്തിയാൽ പിസിആർ ടെസ്റ്റ് കൂടി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഓഗസ്റ്റിൽ കൂടുതൽ കോവിഡ് കേസുകളെന്ന് മുന്നറിയിപ്പ്

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ കൂടുതൽ ആത്മാർത്ഥമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളിൽ പരിഹാരത്തിന് ജനങ്ങളുടെ സഹായം ആവശ്യമാണ്. നടത്തുന്ന യാത്രയുടെ വിശദംശങ്ങൾ എല്ലാവരും രേഖപ്പെടുത്തി വയ്ക്കണം. യാത്ര ചെയ്ത വാഹനങ്ങളുടെ സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ബ്രേക്ക് ദി ചെയിൻ ഡയറിയിൽ രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓഗസ്റ്റ് അവസാനം കേരളത്തിൽ കൂടുതൽ കേസുകളുണ്ടാകുമെന്ന് ദുരന്ത നിവരണ അതോറിറ്റിയുടെ റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. ഇപ്പോൾ ദുരന്ത നിവാരണ അതോറിറ്റി നൽകിയിരിക്കുന്ന കണക്കിൽ നിന്ന് എണ്ണം കൂടുകയോ കുറയുകയോ ചെയ്യാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കേണ്ടതായിട്ടുണ്ട്.

ജൂൺ 25 ഉച്ചവരെ കേരളത്തിലേക്ക് എത്തിയത് 98202 പ്രവാസികൾ. ഇവരിൽ 96581 പേർ വിമാനത്തിലും 1621 പേർ കപ്പലിലുമെത്തിയവരാണ്. ഇന്നലെ മാത്രം 72 വിമാനങ്ങളെത്തി. നാളെ മുതൽ 40 മുതൽ 50 വിമാനങ്ങൾ പ്രതിദിനം കേരളത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി എണ്ണം അനുസരിച്ച് പ്ലാൻ എ,ബി,സി എന്നിങ്ങനെ സജ്ജീകരിച്ചിട്ടുണ്ട്

പ്ലാൻ എ – 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അതിനോട് ചേർന്ന് 29 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണവും തേടിയിട്ടുണ്ട്. ഇത്തരത്തിൽ സജ്ജമാക്കിയിട്ടുള്ള 29 കോവിഡ് ആശുപത്രികളിൽ 8537 കിടക്കകളും 827 ഐസിയും കിടക്കകളും 487 വെന്റിലേറ്ററുകളും നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കുകയും രണ്ടാം നിര കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകങ ആരംഭിക്കുകയും ചെയ്യും. നിലവിലുള്ള 29 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെ 3180 കിടക്കകളിൽ 472 രോഗികളുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്ന മുറയ്ക്ക് 171 ട്രീറ്റ്മെന്റ് സെന്ററുകളും 15975 കിടക്കകളും സജ്ജമാക്കുന്നതാണ് പ്ലാൻ ബി,സി.

സിബിഎസ്ഇ പരീക്ഷ

10, 12 ക്ലാസുകളിലേക്ക് ഇനി നടത്താനുള്ള സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍  റദ്ദാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് അവസാനവാരത്തില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ട് സുഗമമായി നടത്തുവാന്‍ ഇവിടെ  കഴിഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി പരീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കേരളത്തിനാണ്. ഇപ്പോള്‍ മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയാക്കി. ജൂണ്‍ 30ന് എസ്എസ്എല്‍സി റിസള്‍ട്ട് പ്രസിദ്ധീകരിക്കും. ജൂലൈ 10ന് മുമ്പ് പ്ലസ്ടു റിസള്‍ട്ടും പ്രസിദ്ധീകരിക്കും. ഇതോടൊപ്പം ജൂണ്‍ ഒന്നിനു തന്നെ ഇന്ത്യയിലാദ്യമായി ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞതും നമ്മുടെ നേട്ടമാണ്. അതീവ ജാഗ്രതയോടെ നാം നടത്തിയ പരീക്ഷ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.

പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പും പരിഹാസവും ശാപവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. ഏത് തീരുമാനമെടുത്താലും അതിനെതിരെ രംഗത്തിറങ്ങുക എന്ന മാനസികാവസ്ഥ ചിലരില്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഇത് ഓര്‍മിപ്പിക്കുന്നത്.

പാലക്കാട്ട് ടെസ്റ്റ് യൂണിറ്റ്

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കീഴില്‍ പാലക്കാടുള്ള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പുതുതായി ഒരു ആര്‍ടി-പിസിആര്‍ ടെസ്റ്റ് യൂണിറ്റും കോവിഡ് ഒപിയും ഇന്‍ പേഷ്യന്‍റ് കേന്ദ്രവും ആരംഭിച്ചു. ആര്‍ടി-പിസിആര്‍ ടെസ്റ്റ് യൂണിറ്റിന് ഐസിഎംആറിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ ദിവസം 300 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും.

പാലക്കാട് ജില്ലാ ആശുപത്രിയുടെ പരിമിതികള്‍ കണക്കിലെടുത്താണ് അതിര്‍ത്തി ജില്ല എന്ന നിലയില്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ഈ സൗകര്യങ്ങള്‍  സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

കേരള ഡയലോഗ്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ എന്ന സംവാദ പരിപാടി നാളെ ആരംഭിക്കും. ശാസ്ത്രജ്ഞരും തത്വചിന്തകരും നയതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും സാങ്കേതികവിദഗ്ധരും  ഉള്‍പ്പെടെ ആഗോളതലത്തില്‍  വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണ് ഈ തുടര്‍ പരിപാടിയില്‍ പങ്കാളികളാകുക.

നാളെ കേരള ഡയലോഗിന്‍റെ ആദ്യ ദിവസം  ‘കേരളം: ഭാവി വികസന മാര്‍ഗങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അമര്‍ത്യ സെന്‍, നോം ചോസ്കി, സൗമ്യ സ്വാമിനാഥന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നുള്ള ഘട്ടത്തില്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വെങ്കി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കേരള മാതൃക മുന്‍നിര്‍ത്തി എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു നേതൃത്വം നല്‍കാന്‍ കേരള ഡയലോഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala new cases death toll cm pinarayi vijayan latest update

Next Story
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർMohanlal, മോഹന്‍ലാല്‍, Actor Mohanlalനടന്‍ മോഹന്‍ ലാല്‍, Ivory case, ആനക്കൊമ്പ് കേസ്, Mohanlal's ivory posession, case, മോഹൻലാൽ  ആനക്കൊമ്പ് കൈവശം വച്ച കേസ്, Kerala high court,കേരള ഹൈക്കോടതി, Kerala government, കേരള സര്‍ക്കാര്‍, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com