Latest News

കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്-19; എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

coronavirus vaccine, കൊറോണ, മരുന്ന്, University of Hyderabad, കൊറോണയ്ക്ക് വാക്സിനേഷൻ, coronavirus, coronavirus updatem coronavirus update, education news, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേർക്ക് വീതമാണ് രോഗം ഭേദമായത്. നിലവിൽ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 497 പേര്‍ രോഗമുക്തരായി.

എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്.

Read Also: കോവിഡ്-19: ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ തുടക്കമെന്ന് സൂചന

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലുമാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാംപിളുകള്‍ ശേഖരിച്ചതില്‍ 4644 സാംപിളുകള്‍ നെഗറ്റീവ് ആയി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala new cases cm pinarayi vijayan

Next Story
വെരിഫിക്കേഷനില്‍ കാലതാമസം; നാട്ടിലെത്താന്‍ കാത്തിരിപ്പ് തുടര്‍ന്ന് മറുനാടന്‍ മലയാളികള്‍domestic returnees pass, ഡൊമെസ്റ്റിക് പാസ്‌, മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് വരാനുള്ള പാസ്‌, covid19, കോവിഡ്-19, jagratha portal, ജാഗ്രതാ പോര്‍ട്ടല്‍, keralam, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com