Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

സിഐഎസ്എഫുകാർ ഉൾപ്പെടെ കേരളത്തിൽ ഇന്ന് 150 പേർക്ക് കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 48 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വന്നവർ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് പുതിയതായി 150 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍, ആലപ്പുഴയില്‍ 21 പേര്‍, കോട്ടയത്ത് 18 പേര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ വീതം, കണ്ണൂരിൽ 13 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മറ്റു ജില്ലകളിലെ പുതിയ രോഗബാധിതരുടെ കണക്ക് ഇങ്ങനെ: എറണാകുളം-ഒൻപത്, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്-ഏഴുപേര്‍ വീതം, വയനാട്- അഞ്ച്, പത്തനംതിട്ട- നാല്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ആറു പേര്‍ സിഐഎസ്എഫുകാരും മൂന്നുപേർ ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. സി.ഐ.എസ്. എഫുകാരില്‍ രണ്ടു പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ – 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍നിന്നു വന്നവര്‍.

മഹാരാഷ്ട്ര – 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍.

10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും കൊല്ലം ജില്ലയിലെ രണ്ടു പേര്‍ക്കും കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും (സി.ഐ.എസ്.എഫ്. കാരന്‍) വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ 18 പേരുടെയും (പാലക്കാട്-2, കോഴിക്കോട്-1), തൃശൂര്‍ ജില്ലയില്‍ 15 പേരുടെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 10 പേരുടെ വീതവും ഫലം നെഗറ്റീവായി. ഇടുക്കിയില്‍ അഞ്ചു പേരുടെയും കോട്ടയത്ത് രണ്ടു പേരുടെയും കണ്ണൂര്‍ (കാസറഗോഡ്-1) ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലം നെഗറ്റീവായി. 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2006 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂ ഷണല്‍ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5859 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,456 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4510 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 43,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 41,569 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതിയ രണ്ട് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് രണ്ട്), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (രണ്ട്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  ആകെ 114 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് രണ്ട്) കണ്ടയ്ൻമെന്റ് സോണില്‍നിന്ന് ഒഴിവാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala new cases and death toll cm pinarayi vijayan latest update

Next Story
പ്രവാസികളുടെ കോവിഡ് ടെസ്റ്റ്: ഹർജികൾ ഹെെക്കോടതി തീർപ്പാക്കിMagistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express