തിരുവനന്തപുരം: ലോക്ക്ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളിൽ 2020 ജനുവരി 23 മുതൽ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പൊതുജനങ്ങളിൽ നിന്നും ഏജന്റുമാരിൽ നിന്നും സ്വീകരിക്കും.  ഇത്തരത്തിൽ ഹാജരാക്കുന്ന ടിക്കറ്റുകൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകി സൂക്ഷിക്കും.  ഏജന്റുമാർ ആവശ്യപ്പെടുന്നപക്ഷം നിലവിൽ ഓഫീസുകളിൽ വിൽപനയ്ക്കുള്ള ടിക്കറ്റുകൾ പകരം നൽകുകയോ പുതിയ ടിക്കറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് നൽകുകയോ ചെയ്യും.  

പൊതുജനം ഹാജരാക്കുന്ന സമ്മാന ടിക്കറ്റുകൾക്ക് നിലവിൽ അനുവർത്തിച്ചുവരുന്ന മാർഗ്ഗത്തിൽ സമ്മാനവിതരണം നടത്തും.  സർക്കാർ ലോക്ക്ഡൗണിൽ പൂർണ്ണ ഇളവ് അനുവദിക്കുന്ന മുറയ്ക്കാണ് ലോട്ടറി വിൽപന അനുവദിക്കുക.

Read Also: നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം, വാഹന പരിശോധന കർശനമാക്കി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 15 മുതൽ 28 വരെയുളള ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് റദ്ദാക്കിയിരുന്നു. ഏപ്രിൽ 15 മുതൽ 28 വരെയുളള അക്ഷയ AK 441, കാരുണ്യ പ്ലസ് KN 312, നിർമൽ NR 169, കാരുണ്യ KR 444, പൗർണമി RN 439, വിൻവിൻ W 561, സ്ത്രീശക്തി SS 206, അക്ഷയ AK 442, കാരുണ്യ പ്ലസ് KN 313, നിർമൽ NR 170, കാരുണ്യ KR 445, പൗർണമി RN 440, വിൻവിൻ W 562, സ്ത്രീശക്തി SS 207 ലോട്ടറി ടിക്കറ്റുകൾ റദ്ദാക്കിയതായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറാണ് അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.