Latest News

മാർച്ച് 31 വരെ കേരളത്തിൽ ലോക്ക്ഡൗണ്‍: അറിയേണ്ട 10 കാര്യങ്ങള്‍

കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കേരളമാകെ അടച്ചുപൂട്ടലിലേക്കു കടക്കുകയാണ്

Over 500 trucks coming from various states are parked at the Truck Terminal in APMC Market Vashi on Monday. Lot of truckers are stuck for days because of the state lock down due to Corona Pandemic. Express Photo by Amit Chakravarty 23-03-2020, Navi Mumbai
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ കേരളമാകെ അടച്ചുപൂട്ടലി(ലോക്ക് ഡൗണ്‍)ലേക്കു കടക്കുകയാണ്. പുതുതായി 28 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണു കൂടുതല്‍ കടുത്ത നടപടിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്.

മാര്‍ച്ച് 31 വരെയാണു ലോക്ക് ഡൗണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുശേഷം എന്തുവേണമെന്ന് ആലോചിക്കുമെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കാസര്‍ഗോഡ് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂരില്‍ അഞ്ചുപേര്‍ എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 95 ആയി ഉയര്‍ന്നു. ഇതില്‍ നാലുപേര്‍ രോഗമുക്തരായി.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറിയേണ്ട 10 കാര്യങ്ങള്‍ ഇതാ:

1. ആളുകള്‍ പുറത്തിറങ്ങരുത്. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ശാരീരിക അകലം പാലിക്കണം

2. ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഒത്തുചേരുന്നതു തടയും

3. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല

4. സ്വകാര്യ വാഹനങ്ങള്‍ തടയില്ല.

5. സംസ്ഥാന അതിര്‍ത്തി അടയ്ക്കും

6. ആശുപത്രികളും മെഡിക്കല്‍ സ്‌റ്റോറുകളും പ്രവര്‍ത്തിക്കും

7. പാല്‍, പഴം പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്തും

8. ഇന്ധന, പാചകവാതക വിതരണം തുടരും

9. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതു തടയും. എന്നാല്‍ പാഴ്‌സല്‍ വാങ്ങാം. ഹോം ഡെലിവറി സംവിധാനമുണ്ടാകും

10. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്ക്കില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala lockdown all you want to know about

Next Story
കേരളത്തിൽ 28 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 91Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com