തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 98 പേരുൾപ്പടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 46 പേർക്കും സമ്പർക്കത്തിലൂടെ എട്ട് പേർക്കും രോഗം ബാധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
പത്തനംതിട്ട – 25
കൊല്ലം – 18
കണ്ണൂർ – 17
പാലക്കാട് – 16
തൃശൂർ – 15
ആലപ്പുഴ – 15
മലപ്പുറം – 10
എറണാകുളം – 8
കോട്ടയം – 7
ഇടുക്കി – 6
കാസർഗോഡ് – 6
തിരുവനന്തപുരം – 4
കോഴിക്കോട് – 3
വയനാട് – 2
രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കൊല്ലം – 1
പത്തനംതിട്ട – 1
ആലപ്പുഴ – 13
കോട്ടയം – 3
ഇടുക്കി – 2
കോഴിക്കോട് – 35
എറണാകുളം – 4
തൃശൂർ – 4
പാലക്കാട് – 1
മലപ്പുറം – 7
കണ്ണൂർ – 10
സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1691 പേർ
കേരളത്തിൽ ഇതുവരെ 3603 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1691 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 154759 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് പ്രവേശിപ്പിക്കപ്പെട്ട 288 പേരുൾപ്പടെ ആകെ 2282 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 148827 സാമ്പിളുകൾ പരിശോധിച്ചതിൽ 4005 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. സംസ്ഥാനത്ത് നിലവിൽ 111 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.
ഇന്ന് മാത്രം 72 വിമാനങ്ങൾ കേരളത്തിലെത്തും
വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സ്ക്രീനിങ് നിർബന്ധമാക്കണമെന്ന സർക്കാർ നിലപാടിനെതിരെ തെറ്റിദ്ധാരണ പരുത്തുന്ന പ്രചരണങ്ങളുണ്ടായി. താൽപര്യമുള്ള പ്രവാസികളെയാകെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുമെന്നതാണ് സർക്കാർ നിലപാട്. ഇന്ന് വരെ ഒരു വിമാനത്തിന്റെ യാത്രയും ഒരാളുടെ വരവിനെയും തടഞ്ഞിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് മാത്രം 72 വിമാനങ്ങൾ കേരളത്തിലെത്തും. ഇതിൽ 71ഉം ഗൾഫിൽ നിന്നുമാണ്. ഇതിലെല്ലാമായി 14000ത്തിലധികം പ്രവാസികൾ നാട്ടിലെത്തും. ഇതുവരെ 543 വിമാനങ്ങളും മൂന്ന് കപ്പലുകളും കേരളത്തിലെത്തി. ഇതിൽ 208 വിമാനങ്ങൾ വന്ദേ ഭാരത് മിഷന്റെ ഭാഗവും 335 എണ്ണം ചാർട്ടേട് വിമാനങ്ങളുമാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1114 വിമാനങ്ങൾക്ക് അനുമതി നൽകി.
വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർക്കെല്ലാം സംസ്ഥാന സർക്കാർ സൗജന്യമായി ചികിത്സ നൽകിയിട്ടുണ്ട്. ഇതിൽ മറ്റ് ഗുരുതരമായ രോഗങ്ങളുള്ള വയോദികരും ഉൾപ്പെടുന്നു. വിദേശത്ത് നിന്ന് എപ്പോൾ മടങ്ങി വന്നാലും ചികിത്സ ലഭ്യമാക്കും.
പരിശോധനകളുടെയും നിയന്ത്രണങ്ങളുടെയും കാര്യത്തിൽ കർക്കശ നിലപാട് തുടരും
സംസ്ഥാന സർക്കാർ പരിശോധനകളുടെ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കർക്കശ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്. അത് തുടരും. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 90 ശതമാനത്തിലധികം വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തയവരാണ്. അതിൽ തന്നെ 69 ശതമാനം ആളുകളും വിദേശത്ത് നിന്ന് എത്തിയവരാണ്.
വിദേശരാജ്യങ്ങളിലെ ആരോഗ്യ മേഖലയിൽ ഇടപ്പെടുന്നതിന് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളിൽ തന്നെ പരിശോധന നടത്തേണ്ടതുണ്ട്. ആദ്യ ഘട്ടത്തിൽ നാട്ടിലെത്തിച്ചവരിൽ 48 ശതമാനവും മുൻഗണന വിഭാഗത്തിൽപ്പെട്ടവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ പ്രൈമറി കോൺടാക്ട് വഴിയുണ്ടാകുന്ന രോഗവ്യാപനം കൂടുതലാണ്. ഒരാളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് രോഗം പകരുന്ന സൂപ്പർ സ്‌പ്രെഡും റിപ്പോർട്ട് ചെയ്യുന്നു. ഇതിനുള്ള പ്രധാന കാരണം വിമാനയത്രകളാണെന്ന് പഠനങ്ങൾ ചൂണ്ടികണിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വിദേശത്ത് തന്നെ സ്ക്രീനിങ് നടത്തണമെന്ന നിലപാട് സ്വീകരിച്ചത്. യാത്ര തടയാതെയും നീട്ടിവെപ്പിക്കാതെയും നാട്ടിലെത്താക്കാമെന്നാണ് സർക്കാർ പരിശോധിക്കുന്നത്.
വിദേശത്ത് നിന്ന് വരുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ
നാളെ മുതല്‍ ചാര്‍ട്ടേഡ്, സ്വകാര്യ, വന്ദേഭാരത് വിമാന സര്‍വീസുകളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസി യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും രോഗ വ്യാപനം ഒഴിവാക്കുന്നതിനുമുള്ള ചട്ടങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
- ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ടെസ്റ്റ് നടത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും അവര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- യാത്രാ സമയത്തിന് 72 മണിക്കൂറിനകം ആയിരിക്കണം പരിശോധന നടത്തിയിരിക്കേണ്ടത്. ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുത 72 മണിക്കൂര്‍ ആയിരിക്കും.
- എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കണം എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് വിധേയമാകണം.
- രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
- വിദേശത്ത് ടെസ്റ്റ് നടത്താത്തവര്‍ രോഗ ലക്ഷണമില്ലെങ്കില്‍ കൂടി ഇവിടെ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിന് വിധേയരാകണം.
- ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അതുമല്ലെങ്കില്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് വിധേയരാകണം.
- ടെസ്റ്റ് റിസല്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം.
- എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കൈയുറ, എന്നിവ ധരിക്കണം.
- കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.
- ഖത്തറില്‍ നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്റെ എത്രാസ് എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ ആയിരിക്കണം.ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം.
- യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം, രാജ്യത്തിന് പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന മുഴുവന്‍ പേരേയും യുഎഇ ആന്റി ബോഡി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
- ഒമാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം.
- അതോടൊപ്പം സാനിറ്റൈസര്‍ കൈയില്‍ കരുതുകയും വേണം. സൗദി അറേബ്യയില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌കും ഫേസ് ഷീല്‍ഡും കൈയുറയും ധരിച്ചാല്‍ മാത്രം പോര അവര്‍ക്ക് പിപിഇ കിറ്റ് ധരിച്ചിരിക്കണം.
- കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവര്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണം.
- വിമാനത്താവളത്തില്‍ എത്തിയാല്‍ ഇരുരാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. ആരോഗ്യ വിഭാഗം അനുവദിച്ച ശേഷമേ അവര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകാന്‍ പാടുള്ളൂ.
- യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കൈയുറ, മാസ്‌ക്, ഇവയെല്ലാം വിമാനത്താവളത്തില്‍ വച്ചു തന്നെ സുരക്ഷിതമായി നീക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും. വിമാനത്താവളങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കും.
- ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ച വ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തേയും എംബസികളേയും അറിയിക്കും.
- ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാനം എന്‍ഒസി നല്‍കുന്നുണ്ട്. എന്നാല്‍ അപേക്ഷയില്‍ നിശ്ചിത വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ അവ നിരസിക്കുന്നുണ്ട്.