Also Read: പഞ്ചായത്ത്, വില്ലേജ്, അക്ഷയ സെന്ററുകൾ തുറക്കാം; സംസ്ഥാന സർക്കാർ ഇളവുകൾ അറിയാം
സോൺ ഒന്ന്-
സോൺ രണ്ട്- 24 വരെ കടുത്ത നിയന്ത്രണം
പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളാണ് രണ്ടാം മേഖലയിൽ. യഥാക്രമം 6, 5, 3 കോവിഡ് ബാധിതരാണ് ഈ ജില്ലകളിൽ ചികിത്സയിൽ കഴിയുന്നത്. ഇവിടെ ഏപ്രില്‍ 24 വരെ കർശനമായി ലോക്ക്ഡൗണ്‍ തുടരും. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 24 കഴിഞ്ഞാല്‍ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും.
സോൺ മൂന്ന്- ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും
തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളാണ് മൂന്നാം സോണിൽ. ഈ മേഖലയില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. കൂട്ടംകൂടാൻ പാടില്ല. പൊതു-സ്വകാര്യ പരിപാടികള്‍, കൂടിച്ചേരലുകള്‍ എന്നിവ മെയ് 3 വരെ നിരോധിക്കും. ഹോട്ട്സ്പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിര്‍ത്തിയില്‍ ഗതാഗതം സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവ വൈകുന്നേരം ഏഴ് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.
സോൺ നാല്-
നാലു ജില്ലകളെ പ്രത്യേക മേഖലയായി പരിഗണിക്കാൻ ആവശ്യപ്പെടും
രാജ്യത്തെ 170 ജില്ലകളെ ഹോട്ട് സ്പോട്ടുകളായും 270 ജില്ലകളെ നോൺ ഹോട്ട് സ്പോട്ടുകളായും ബാക്കി ജില്ലകളെ ഗ്രീൻ സോണുകളായും തരംതിരിക്കുന്നതിനായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. കൂടുതൽ കോവിഡ് കേസുകളുള്ളതോ രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടാകുന്നതോ ആയ ജില്ലകളെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹോട്ട്സ്പോട്ടുകളായി പരിഗണിക്കുന്നത്.
കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.
Posted by Pinarayi Vijayan on Thursday, 16 April 2020
സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് കേന്ദസർക്കാർ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയത്. എന്നാൽ ഇത്തരത്തിൽ സംസ്ഥാനത്തെ ജില്ലകളെ തരം തിരിക്കുന്നത് അപ്രായോഗികമെണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കാസർകോഡ്, കണ്ണൂർ, മലപ്പുറം ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കോഴിക്കോട് ജില്ല ഹോട്ട് സ്പോട്ടുകളിലില്ല. കോഴിക്കോട് അടക്കം രോഗബാധിതർ കൂടുതലുള്ള നാലു ജില്ലകളെ പ്രത്യേക മേഖലയായി പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി കേന്ദ്രത്തിന്റെ അനുമതിയോടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നിർമാണ മേഖലയിലും വ്യവസായങ്ങൾക്കും ഇളവ്
അതേസമയം, ഹോട്ട് സ്പോട്ടുകളല്ലാത്ത മേഖലകളിൽ നിർമാണ പ്രവൃത്തികൾക്കും വ്യവസായങ്ങൾക്കും അനുമതി നൽകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഈ മാസം 20 മുതലാവും ഇക്കാര്യത്തിൽ ഇളവ് നൽകുക. നിർമാണ പ്രവൃത്തിക്ക് കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Also Read: രോഗം വരാന്‍ സാധ്യതയുള്ളവരെ തരംതിരിക്കും; പ്രത്യേക ശ്രദ്ധ നല്‍കും
ഓരോ സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ എൻട്രി, എക്സിറ്റ് പോയിന്റുകൾ പ്രത്യേകം വേണം. ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കണം. താമസ സൗകര്യമില്ലാത്ത സ്ഥാപനങ്ങൾ വാഹനം ഏർപ്പാടാകക്കണം. കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.