Covid 19:പത്തനംതിട്ടയിൽ നാലുപേർ കൂടി ഐസൊലേഷനിൽ; സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നു

Covid-19 Live Updates: അതേസമയം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു അഞ്ചുപേർ ഡിസ്ചാർജാവുകയും ചെയ്തു

corona virus, ie malayalam

Covid 19 Live Updates: പത്തനംതിട്ട: കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിൽ ഇന്ന് നാലുപേരെ കൂടി ഐസെലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അതേസമയം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു അഞ്ചുപേർ ഡിസ്ചാർജാവുകയും ചെയ്തു. ജില്ലയിൽ ദീർഘദൂര സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കാനും നടപടികളായെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം മന്ത്രി കെ.രാജു അറിയിച്ചു.

ഇറ്റലിയിൽ നിന്നും ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയവർക്ക് കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആലുവയിലെ ആശുപത്രിയിൽ നിന്നും ഇവരെ വീടുകളിലേക്ക് പറഞ്ഞയച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനകൾ കുടുതൽ കർശനമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൻറെ ടെർമിനൽ ഭാഗത്തും വൂവിംഗ് ഗ്യാലറിയിലുമാണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. യാത്രക്കാർ ഒപ്പമുള്ളവരെ കൊണ്ടു വരുന്നത് പരിമിതപ്പെടുത്തണമെന്നും സിയാൽ നിർദ്ദേശിച്ചിട്ടുണ്ട്.

Live Blog

Coronavirus Kerala COVID19 live updates: കൊറോണ വൈറസ് (കോവിഡ്-19) വാർത്തകൾ തത്സമയം


19:58 (IST)14 Mar 2020

സംസ്ഥാനത്ത് നിലവിൽ 7677 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് നിലവിൽ 7677 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പരിശോധനയ്ക്കയച്ച 1897 സാമ്പിളുകളിൽ 1345ഉം നെഗാറ്റീവാണ്.

19:34 (IST)14 Mar 2020

കോവിഡ് 19: പുതിയ കേസുകളില്ല, നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തട്ടില്ലെന്ന് മുഖ്യമന്ത്രി. കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഫലപ്രദമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോധവൽക്കരണ പരിപാടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി.

17:47 (IST)14 Mar 2020

പത്തനംതിട്ടയിൽ നാലുപേർ കൂടി ഐസൊലേഷനിൽ; സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നു

കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിൽ ഇന്ന് നാലുപേരെ കൂടി ഐസെലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അതേസമയം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു അഞ്ചുപേർ ഡിസ്ചാർജാവുകയും ചെയ്തു. ജില്ലയിൽ ദീർഘദൂര സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കാനും നടപടികളായെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം മന്ത്രി കെ.രാജു അറിയിച്ചു.

17:30 (IST)14 Mar 2020

റിസോർട്ട് ഉടമകളുടെ ശ്രദ്ധക്ക്

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടിലുള്ള വിദേശ ടൂറിസ്റ്റുകളെ ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതു വരെ പുറത്തേക്ക് അയക്കാതെ അവിടെത്തന്നെ താമസിപ്പിക്കുക
ഹോം ക്വാറന്റയിനിലുള്ളവർ കർശനമായി നിർദ്ദേശങ്ങൾ പാലിക്കുക
സഹായം ആവശ്യമുള്ളവർ ബന്ധപ്പെടുക
നിർദേശങ്ങൾ പാലിക്കാത്ത റിസോർട്ടുകൾക്കെതിരെ കർശന നടപടി എടുക്കും

17:22 (IST)14 Mar 2020

10 രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകളില്‍ കഴിയുന്നത് ഉറപ്പുവരുത്തും

17:15 (IST)14 Mar 2020

മദ്യശാലകൾ നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ മദ്യശാലകൾ നിലവിൽ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. കടകൾ അടച്ചിടാൻ നിർദേശമില്ല. അതിനാൽ ബിവറേജ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ ഒരു കടയും അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. Read More

16:35 (IST)14 Mar 2020

ധനസഹായ തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് ധനസഹായ തുക അനുവദിക്കേണ്ടത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 83 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

16:35 (IST)14 Mar 2020

കോവിഡ് 19: ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, ചികിത്സ ചെലവ് സർക്കാർ വഹിക്കും

ലോകമെമ്പാടും പടർന്ന് പിടക്കുന്ന കോവിഡ് 19 വൈറസ് ഇന്ത്യയിലും രണ്ടുപേരുടെ ജീവൻ കവർന്നതിന് പിന്നാലെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇതോടെ ദുരന്ത നിവാരണ ഫണ്ട് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ചികിത്സ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നും കേന്ദ്രം. കൊറോണ ബാധിച്ച മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകണമെന്നും കേന്ദ്രം നിർദേശം നൽകി.

15:51 (IST)14 Mar 2020

ഹാൻഡ് സാനിറ്റൈസർ ക്ഷാമത്തിനു പരിഹാരം

വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു. ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടിലും 10 ദിവസത്തിനകം 1 ലക്ഷം ബോട്ടിലും നിര്‍മ്മിച്ച് വിപണിയിലെത്തിക്കും

15:03 (IST)14 Mar 2020

ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടില്ല

തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ജില്ല കലക്ടർ. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.

15:02 (IST)14 Mar 2020

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് കാസര്‍കോട്ടുകാരും

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് പേര്‍ കാസര്‍കോട്ടുകാരാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം ദുബായില്‍ നിന്നും നാട്ടിലേക്ക് എത്തിയവരാണ് ഇവര്‍.

14:54 (IST)14 Mar 2020

പത്തനംതിട്ടയിൽ എട്ടുപേരുടെ ഫലം കൂടി നെഗറ്റീവ്

14:12 (IST)14 Mar 2020

തിരുവനന്തപുരം: ജനങ്ങൾ ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂയെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. മാളുകൾ അടച്ചിടും. ബീച്ചുകളിൽ സന്ദർശകരെ വിലക്കും. ഉത്സവങ്ങളും ആഘോഷങ്ങളും നിർത്തിവയ്ക്കണം. ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. രോഗലക്ഷണമുളളവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്നും കലക്ടർ അറിയിച്ചു. ബ്യൂട്ടി പാർലറുകൾ, ജിം എന്നിവ അടയ്ക്കാനും നിർദേശം നൽകി. Read More

12:47 (IST)14 Mar 2020

മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. 16ന് തിരുവനന്തപുരത്താകും യോഗം നടക്കുക. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. സെന്‍സസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നേരത്തെ സര്‍വകക്ഷിയോഗം വിളിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കോവിഡ് 19 രോഗ ബാധ സംബന്ധിച്ച പ്രശ്‌നങ്ങളും യോഗത്തില്‍ വിഷയമാക്കാന്‍ തീരുമാനിച്ചത്.

12:40 (IST)14 Mar 2020

നെടുമ്പാശ്ശേരിയില്‍ പരിശോധന കര്‍ശനമാക്കി; സന്ദർശകർക്ക് വിലക്കേർപ്പെടുത്തി

കൂടുതൽ ആളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനകൾ കുടുതൽ കർശനമാക്കി. വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉച്ചക്കു ശേഷം മന്ത്രി വി എസ് സുനിൽ കുമാറിന്‍റെ അധ്യക്ഷതയിൽ യോഗം ചേരും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൻറെ ടെർമിനൽ ഭാഗത്തും വൂവിംഗ് ഗ്യാലറിയിലുമാണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. യാത്രക്കാർ ഒപ്പമുള്ളവരെ കൊണ്ടു വരുന്നത് പരിമിതപ്പെടുത്തണമെന്നും സിയാൽ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളിലും പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലെത്തിച്ചും പരിശോധിക്കുന്നുണ്ട്.

12:16 (IST)14 Mar 2020

തിരുവനന്തപുരത്ത് അതീവ ജാഗ്രത; മാളുകളും ബീച്ചുകളും അടയ്ക്കുന്നു

തലസ്ഥാനത്ത് ഒരു ഇറ്റാലിയൻ പൗരൻ ഉൾപ്പെടെ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മാളുകൾ അടച്ചിടുകയും ബീച്ചുകളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. 

10:57 (IST)14 Mar 2020

തൃശ്ശൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

കോവിഡ് 19 സ്ഥിരികരിച്ച പശ്ചാത്തലത്തിൽ തൃശ്ശൂരിൽ ഉന്നതതല യോഗം ചേരുന്നു. യോഗത്തിൽ മന്ത്രിമാരായ സി രവീന്ദ്രനാഥ്, എസി മൊയ്തീൻ, വി എസ് സുനിൽകുമാർ, എം പിമാരായ ടി എൻ പ്രതാപൻ, രമ്യഹരിദാസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കുന്നു. ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികൾ യോഗം വിലയിരുത്തും. തുടർന് സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളൾക്കും ബോധവത്കരണ പരിപാടികൾക്കും യോഗം രൂപം നൽകും. 1360 പേർ വീട്ടിലും 77 പേർ വിവിധ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്.105 പേരുടെ ഫലം വരാനുണ്ട്.

10:28 (IST)14 Mar 2020

ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ആ​ശു​പ​ത്രി​യി​ൽ

ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മാര്‍ച്ച് നാലിന് ഇറ്റലിയില്‍ നിന്നെത്തിയ ഇവര്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ കഴിയുകയായിരുന്നു ഇന്നലെ വൈകുന്നേരം കടുത്ത പനിയും തുമ്മലും അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുയായിരുന്നു. ഡിഎംഒയുടെ നിര്‍ദ്ദേശമനുസരിച്ചാണ് രാത്രി തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇവരുടെ സ്രവങ്ങളും രക്തവും ഇന്ന് രാവിലെ തന്നെ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് പനിയുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്നും കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ.എന്‍.റോയ് പറഞ്ഞു.

09:29 (IST)14 Mar 2020

ഇതര സംസ്ഥാനത്ത് നിന്നുള്ള ബസുകളിൽ പരിശോധന

കൊവി‍ഡ് മുൻകരുതലിന്‍റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ബസുകളിൽ പരിശോധന തുടങ്ങി. സംസ്ഥാന ആരോഗ്യ വകുപ്പും,മോട്ടോർവാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ, ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ അടക്കം സജ്ജീകരിച്ചായിരുന്നു പരിശോധന

09:27 (IST)14 Mar 2020

ഇറ്റലിയിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം എത്തി

കൊറോണ വൈറസ് വ്യാപകമായി പടരുന്ന ഇറ്റലിയിൽ കുടുങ്ങിക്കിടന്ന മലയാളികളിൽ ആദ്യ സംഘത്തെ കേരളത്തിലെത്തിച്ചു. ഇന്ന് രാവിലെയാണ് ഇവർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. 

09:19 (IST)14 Mar 2020

തിരുവനന്തപുരത്തെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തലസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച യുകെയിൽ നിന്നും ഇറ്റലിയില്‍നിന്നും വന്നവരുടെ റൂട്ട്മാപ്പാണ് പ്രസിദ്ധീകരിച്ചത്. വൈറസ് ബാധിച്ച ഇറ്റാലിയന്‍ പൗരന്‍റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

09:17 (IST)14 Mar 2020

തിരുവനന്തപുരത്തെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തലസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച യുകെയിൽ നിന്നും ഇറ്റലിയില്‍നിന്നും വന്നവരുടെ റൂട്ട്മാപ്പാണ് പ്രസിദ്ധീകരിച്ചത്. വൈറസ് ബാധിച്ച ഇറ്റാലിയന്‍ പൗരന്‍റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

08:38 (IST)14 Mar 2020

പത്തനംതിട്ടയിൽ എട്ട് ഫലങ്ങൾ കൂടി നെഗറ്റീവ്

ഏറ്റവും കൂടുതൽപേർക്ക് വൈറസ് ബാധയേറ്റ പത്തനംതിട്ട ജില്ലയിൽ എട്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി പുറത്ത് വന്നു. എട്ടും നെഗറ്റീവ് ആണെന്നത് ആശ്വാസകരമായ വാർത്തയാണ്. കഴിഞ്ഞദിവസം വന്ന 10 ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.

08:32 (IST)14 Mar 2020

കരിപ്പൂരില്‍ കര്‍ശന നിയന്ത്രണം;പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് വിമാനത്താവളത്തിനകത്തേക്ക് പ്രവേശന അനുമതി. ആളുകളെ സ്വീകരിക്കാനും യാത്രയയയ്ക്കാനും കൂടുതള്‍ ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാനാണ് നടപടിയെന്ന് മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

08:04 (IST)14 Mar 2020

ആലപ്പുഴയില്‍ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തതയ്യാറാകാതെ ഇവര്‍ കടന്നുകളയുകയായിരുന്നു. എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്.

08:03 (IST)14 Mar 2020

കോവിഡ് 19: കണ്ണൂരിലെ രോഗിക്കൊപ്പം ദുബായിലുണ്ടായിരുന്നവരെ നാട്ടിലെത്തിച്ചു

കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഏഴുപേരെ നാട്ടിലെത്തിച്ചു. അർധരാത്രിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച ഇവർ നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കോവിഡ് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേർ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു.

Covid-19 Live Updates: വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി)കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണത്തിന്. 500 മില്ലി ലിറ്റര്‍ ബോട്ടിലിനു 125 രൂപയാണു വില. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസര്‍ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു കെഎസ്ഡിപി ആദ്യമായി സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണു നിര്‍മാണം.

കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഏഴുപേരെ നാട്ടിലെത്തിച്ചു. അർധരാത്രിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച ഇവർ നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കോവിഡ് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേർ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു.

തലസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച യുകെയിൽ നിന്നും ഇറ്റലിയില്‍നിന്നും വന്നവരുടെ റൂട്ട്മാപ്പാണ് പ്രസിദ്ധീകരിച്ചത്. വൈറസ് ബാധിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

ജില്ലയിൽ കൊറോണ വൈറസ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവരുടെ പരിശോധനാ ഫലമെത്തിയത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പുറത്തുവന്ന 30 പേരുടെയും പരിശോധനാഫലം നെഗറ്റീവായി.

തലസ്ഥാനത്ത് ഒരു ഇറ്റാലിയൻ പൗരൻ ഉൾപ്പെടെ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മാളുകൾ അടച്ചിടുകയും ബീച്ചുകളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala covid19 live updates

Next Story
Karunya Lottery KR 439 Result: കാരുണ്യ KR 439 ലോട്ടറി, ഒന്നാം സമ്മാനം വടകരയിൽ വിറ്റ ടിക്കറ്റിന്Karunya Lottery, kerala lottery result, kerala lottery result today,കാരുണ്യ ലോട്ടറി, KR397, കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 396 result, kr 398, kr 398 lottery result, kr 398, kerala lottery result kr 398, kerala lottery result kr 398 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 398, karunya lottery kr 398 result today, karunya lottery kr 398 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , kr 398, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express