Covid-19: കൊറോണ: കെഎസ്ഡിപി സാനിറ്റൈസര്‍ വിതരണത്തിന്

Covid-19 Live Updates: 500 മില്ലി ലിറ്റര്‍ ബോട്ടിലിനു 125 രൂപയാണു വില

Covid-19 Live Updates: തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണത്തിന്. 500 മില്ലി ലിറ്റര്‍ ബോട്ടിലിനു 125 രൂപയാണു വില.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസര്‍ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു കെഎസ്ഡിപി ആദ്യമായി സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണു നിര്‍മാണം.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷ(കെഎംഎസ്‌സിഎല്‍)നു വേണ്ടി ഒരു ലക്ഷം ബോട്ടിലാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നതെന്നു വ്യവസായ മന്ത്രി ഇപി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ആദ്യ ലോഡായ 500 ബോട്ടില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കെഎംഎസ്‌സിഎല്ലിന്റെ മരുന്ന് വിതരണ കേന്ദ്രത്തില്‍ ഇന്ന് എത്തിച്ചു. നാളയോടെ 2000 ബോട്ടിലുകളുടെ നിര്‍മാണം പൂര്‍ത്തിയാകും.
Read Also: Explained: കൊറോണ വാക്‌സിന്‍ ഗവേഷണവും തൃശൂരും തമ്മിലെ ബന്ധം

ബന്ധപ്പെടേണ്ട നമ്പറുകള്‍:- 0468-2228220 എന്ന ഡി.എം.ഒയുടെ കോള്‍ സെന്ററും ടോള്‍ ഫ്രീ നമ്പരായ 1077, ജില്ലാ ഭരണകൂടത്തിന്റെ നമ്പരായ 0468-2322515, 9188293118, 9188803119.

Live Blog

Coronavirus Kerala COVID19 live updates: കൊറോണ വൈറസ് (കോവിഡ്-19) വാർത്തകൾ തത്സമയം


20:46 (IST)13 Mar 2020

കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം

20:42 (IST)13 Mar 2020

സർവകക്ഷിയോഗം 16ന്

കോവിഡ് 19 രോഗബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ മാർച്ച് 16ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേരത്തെ സർവകക്ഷിയോഗം വിളിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കോവിഡ് 19 രോഗ ബാധ സംബന്ധിച്ച പ്രശ്നങ്ങളും യോഗത്തിൽ വിഷയമാക്കാൻ തീരുമാനിച്ചത്.

20:40 (IST)13 Mar 2020

ചാവക്കാട് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ആർക്കും കോവിഡ് ബാധയില്ല

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപതു പേരിൽ ആർക്കും കോവിഡ് 19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാലുപേരുടെ റിസൾട്ട് മുൻപ് വന്നിരുന്നു. ബാക്കി അഞ്ചു പേരുടെ റിസൾട്ടാണ് ഇന്നലെ ഉച്ചയോടെ (മാർച്ച് 13) വന്നത്. കോവിഡ് 19 ടെസ്റ്റിനായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ എല്ലാ ഫലങ്ങളും നെഗറ്റീവാണ്. ഐസൊലേഷൻ വാർഡിൽ പുതുതായി പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

20:38 (IST)13 Mar 2020

വ്യാജവാര്‍ത്ത: ഒരാള്‍ കൂടി അറസ്റ്റില്‍

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസുകളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വൈക്കം ടിവി പുരം സ്വദേശി ശരത്താ(22)ണ് അറസ്റ്റിലായത്. ഇതോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൊത്തം കേസുകളുടെ എണ്ണം 14 ആയി. വൈറസ് ബാധിച്ചയാളെ വൈക്കം താലൂക്ക് ആശുപത്രിയില്‍
പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ശബ്ദസന്ദേശം നല്‍കിയതിനാണു ശരത് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

20:34 (IST)13 Mar 2020

തളിക്കുളത്ത് റിസോർട്ടുകളിൽ നിരീക്ഷണത്തിലുള്ളവരെ പുറത്തുവിടില്ല

തളിക്കുളത്ത് റിസോർട്ടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷണ കാലാവധി കഴിയാതെ പുറത്തുവിടേണ്ടതില്ലെന്ന് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പുതിയതായി ആരേയും റിസോർട്ടിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നിർദ്ദേശം ലംഘിച്ചാൽ റിസോർട്ടുകൾക്കെതിരേ നടപടിയെടുക്കാൻ ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. കൊറന്റൈൻ കാലാവധി കഴിയുന്നതുവരെ ഇവരെ പുറത്ത് പോകാൻ അനുവദിക്കാതെ റിസോർട്ടിൽ തന്നെ നിലനിർത്തും.

19:39 (IST)13 Mar 2020

വിനോദകേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു. കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല.

18:55 (IST)13 Mar 2020

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം വർക്കലയിലെ റിസോർട്ടിൽ കഴിയുന്ന ഇറ്റലി സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 

18:29 (IST)13 Mar 2020

കൈ കഴുകൂ, കോവിഡ് 19 നെ ശക്തമായി പ്രതിരോധിക്കൂ

ഏറ്റവും പ്രധാനമാണ് കൈ കഴുകല്‍. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്

18:27 (IST)13 Mar 2020

കോവിഡ്-19: ജയിലുകളിൽ മാസ്കുകൾ നിർമിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർധനയും നേരിടുന്ന സാഹചര്യത്തിൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ അടിയന്തര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

17:43 (IST)13 Mar 2020

എറണാകുളത്ത് നിന്ന് അയച്ച സാമ്പിളുകൾ നെഗാറ്റീവ്

കൊറോണ ഭീതിയെ തുടർന്ന് എറണാകുളത്ത് നിരീക്ഷണത്തിൽ കഴിയുന്ന 54 പേരുടെ പരിശോധന ഫലം നെഗറ്റീവ്. 54 സാമ്പിളുകളുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്. 

17:11 (IST)13 Mar 2020

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്യണം

പത്തനംതിട്ട: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പി.ബി.നൂഹ് അറിയിച്ചു. തൃശൂര്‍, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധ സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാനങ്ങളില്‍ നാട്ടിലെത്തിയ പത്തനംതിട്ട ജില്ലക്കാര്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കീഴിലുള്ള കോള്‍ സെന്ററുമായി ബന്ധപ്പെടണം.

17:06 (IST)13 Mar 2020

തിരുവനന്തപുരം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ യോഗം

17:02 (IST)13 Mar 2020

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കേരള നിയമസഭാ സമ്മേളനം വെട്ടിചുരുക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് അനിശ്ചിത കാലത്തേക്ക് നിയമസഭാ പിരിഞ്ഞിരിക്കുന്നത്.

16:34 (IST)13 Mar 2020

കൊറോണ കവർന്ന ചിരികൾ

തിരക്കു പിടിച്ച നഗരത്തിന്റെ ഒഴിഞ്ഞ നിരത്തുകൾ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചയാണ്. മനുഷ്യരെക്കാളധികം വണ്ടികളുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു നഗരത്തിന്റെ റോഡുകളിൽ ട്രാഫിക് ബ്ലോക്ക് ഇല്ലാതാകുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്. Read More

16:10 (IST)13 Mar 2020

പത്തനംതിട്ടയിൽ പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്

കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രജിസ്റ്റർ ചെയ്ത പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള പത്ത് പേരുടെ കൂടെ പരിശോധന ഫലം നെഗറ്റീവ്.

15:44 (IST)13 Mar 2020

കോട്ടയത്ത് കോവിഡ്-19 ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടിൽനിന്ന് ഇറക്കി വിട്ടതായി പരാതി

കോട്ടയത്ത് കോവിഡ്-19 ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടിൽനിന്ന് ഇറക്കി വിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്.

14:09 (IST)13 Mar 2020

എറണാകുളത്ത് 22 പേർ കൂടി നിരീക്ഷണത്തിൽ

എറണാകുളം ജില്ലയിൽ ഇറ്റലിയിൽ നിന്നെത്തിയ 22 പേർ കൂടി നിരീക്ഷണത്തിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 2000 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.

13:50 (IST)13 Mar 2020

പ്രതിപക്ഷം ഇരയുടെ ഒപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയുമാണെന്ന് ആരോഗ്യമന്ത്രി

കൊറോണ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രതിപക്ഷം ഇരയുടെ ഒപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ആണെന്ന് മന്ത്രി പറഞ്ഞു. ഒരുമിച്ച് നിന്ന് വിപത്തിനെ നേരിടുകയാണ് വേണ്ടത്. ചെറിയ തെറ്റുകൾ ചൂണ്ടിക്കാട്ടാനുളള അവസരമല്ലിത്. പരസ്പരം ആക്ഷേപങ്ങൾ ഉന്നയിക്കാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ അതിനുളള സമയമല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു. Read More

12:14 (IST)13 Mar 2020

നിരീക്ഷണത്തിൽ 900 പേർ; ആ വെല്ലുവിളി പത്തനംതിട്ട മറികടന്നതെങ്ങനെ?

കൊറോണ വൈറസ് ബാധിച്ച പത്തനംതിട്ട സ്വദേശികള്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വീട്ടുനിരീക്ഷണത്തില്‍നിന്നു പുറത്തുപോവുന്നുണ്ടോയെന്ന് അറിയാന്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതു ജിപിഎസ് ഉള്‍പ്പെടെയുള്ള വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍. ഇറ്റലിയില്‍നിന്ന് എത്തിയ കുടുംബവുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കത്തിലായ 900 പേരാണു നിരീക്ഷണത്തിലുള്ളത്. Read More

12:10 (IST)13 Mar 2020

സംസാര, കേൾവി പരിമിതിയുള്ളവർക്കായി സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശങ്ങൾ

11:52 (IST)13 Mar 2020

പത്തനംതിട്ടയിലെ 10 സാമ്പിളുകളും നെഗറ്റീവ്

കൊറോണ ഭീതിയിൽ ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ കഴിയുന്ന 28 പേരിൽ, ഇന്ന് പുറത്തുവന്ന പത്ത് സാമ്പിളുകളുടേയും ഫലം നെഗറ്റീവ്. പത്തനംതിട്ട ജില്ല കലക്ടർ പി.ബി നൂഹാറണ് ഇക്കാര്യം അറിയിച്ചത്. ഏഴുപേരുടെ പരിശോധനാ ഫലം നേരത്തേ പുറത്തു വന്നിരുന്നു. ഇതും നെഗറ്റീവ് ആയിരുന്നു.

11:33 (IST)13 Mar 2020

തൊട്ടടുത്തുണ്ടായിട്ടും അച്ഛനെ അവസാനമായി കാണാനായില്ല; ഐസൊലേഷൻ വാർഡിൽ നിന്നൊരു മകൻ

കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തി ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെ വീട്ടിലേക്ക് പോകുകയും ചുറ്റുപാടുമുള്ളവർക്ക് രോഗം പകരുകയും ചെയ്ത നിരവധി സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളം വായിച്ചും കേട്ടും കണ്ടുമറിഞ്ഞു. എന്നാൽ പിതാവിന് അപകടം പറ്റിയതറിഞ്ഞ് ഖത്തറിൽ നിന്ന് പാഞ്ഞെത്തുകയും രോഗലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷൻ വാർഡിൽ അഡ്മിറ്റാകുകയും, ഒടുവിൽ തൊട്ടടുത്തുള്ള മുറിയിൽ തന്റെ അച്ചാച്ചന്റെ ചേതനയറ്റ ശരീരമുണ്ടെന്നറിഞ്ഞിട്ടും അവസാനമായി ഒരു നോക്ക് കാണാനാകാത്ത നിസഹാതയതിൽ കഴിയുകയും ചെയ്ത ലിനോ ആബേൽ എന്ന യുവാവിന്റെ കഥ ആരുടേയും കണ്ണു നനയ്ക്കും. Read More

10:21 (IST)13 Mar 2020

ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. സഭയെ തെറ്റിധരിപ്പിച്ചുവെന്ന് കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്. ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് മൂന്നിനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം വന്നതെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. പി.ടി തോമസാണ് നോട്ടീസ് നൽകിയത്.

10:16 (IST)13 Mar 2020

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

സംസ്ഥാനത്ത് കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. കാര്യോപദേശകസമിതിയുടേതാണ് തീരുമാനം. ഇതോടെ ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിക്കും. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടന്നാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്ന പ്രതിപക്ഷത്തിന്റെ വാദം കാര്യോപദേശക സമിതി തള്ളിയിരുന്നു. ഈ നടപടിയില്‍ സഭയിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് കാര്യോപദേശക സമിതിയില്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം രാജ്യസഭയും ലോക്‌സഭയും തുടരുന്നുണ്ടെന്നും അതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പ്രതിപക്ഷം.

10:14 (IST)13 Mar 2020

നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ മരിച്ചു

കോട്ടയത്ത് രണ്ടാം ഘട്ടത്തിൽ നിരീക്ഷണത്തിൽ ഉണ്ടായരുന്നയാൾ മരിച്ചു. പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ്. മൃതദേഹത്തിൽ നിന്ന് സാമ്പിളെടുത്ത് കൊവിഡ് പരിശോധനയ്ക്ക് അയയ്ക്കും. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. മരണാനന്തരച്ചടങ്ങുകളിൽ അത്യാവശ്യം ആളുകളേ പങ്കെടുക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്.

09:19 (IST)13 Mar 2020

തൃശൂരിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ

തൃശൂരിൽ രണ്ട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ നൂറിലധികം ആളുകൾ നിരീക്ഷണത്തിൽ. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച ആൾ ഷോപ്പിങ് മാൾ, സിനിമ തിയേറ്റർ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും.

08:43 (IST)13 Mar 2020

ഇറ്റലിയിൽ കുടുങ്ങിയവരിൽ എംഎൽഎയുടെ ഭാര്യയും

കോവിഡ് 19 ഭീതിയിൽ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കൂട്ടത്തിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും കാമറിനോ സർവകലാശാലയിലെ ഗവേഷകയുമായ ഷഫക് ഖാസിമും. കോവിഡ് ബാധയെത്തുടർന്ന് പ്രവാസികൾ പ്രശ്നങ്ങൾ നേരിടുന്നതിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് എംഎൽഎയുടെ ഭാര്യ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നത് ചർച്ചയായത്. Read More

08:20 (IST)13 Mar 2020

ഇറ്റലിയില്‍ നിന്നും കേരളത്തില്‍ എത്തുന്നവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും

ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊവിഡ് 19 ഉണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തുന്ന എല്ലാവരെയും മെഡിക്കൽ കോളേജിൽ തന്നെ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനം. ജില്ലാകളക്ടർ വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനമടുത്തത്.

08:16 (IST)13 Mar 2020

കണ്ണൂരിൽ കോവിഡ് 19: രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ജില്ലയിലെ പെരിങ്ങോമിൽ, വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് 19 സ്ഥിരീകരിച്ച 44കാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അമ്മയെയും ഭാര്യയെയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇയാളുമായി അടുത്ത് ഇടപഴകിയ ആളുകളെ കേന്ദ്രീകരിച്ച് സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ്. ദുബായിൽ ടാക്സി ഡ്രൈവറായിരുന്ന ഇയാൾ മാർച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മാർച്ച് അഞ്ചിന് രാത്രി 9ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്.

Covid-19 Live Updates: കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദേശവുമായി സംസ്ഥാന സർക്കാർ. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പതിനെട്ട് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രക്‌ത സാംപിളുകൾ പരിശോധിക്കും. ബഹ്‌റെെനിൽ രണ്ട് മലയാളികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേരും നഴ്‌സുമാരാണ്. ഇന്ന് കൊച്ചി വിമാനത്താവളത്തിൽ മൂവായിരത്തിലേറെ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കി.
corona kerala live updates, covid 19 live updates, corona kerala live, iemalayalam, ഐഇ മലയാളം,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ജില്ലയിലെ പെരിങ്ങോമിൽ, വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് 19 സ്ഥിരീകരിച്ച 44കാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അമ്മയെയും ഭാര്യയെയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇയാളുമായി അടുത്ത് ഇടപഴകിയ ആളുകളെ കേന്ദ്രീകരിച്ച് സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala covid19 live updates

Next Story
Kerala Nirmal Lottery NR-164 Result: നിർമ്മൽ NR-164 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala ,nirmal nr-122 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-122 result, nirmal nr-122 lottery result, nirmal nr-122 lottery, nirmal nr-122 kerala lottery, kerala nirmal nr-122 lottery, nirmal nr-122 lottery today, nirmal nr-122 lottery result today, nirmal nr-122 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-122, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-122,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com