Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

Covid-19 Highlights: പത്തനംതിട്ടയിൽ 5 പേരുടെ പരിശോധന ഫലം നെഗറ്റീവ്, ഐസൊലേഷനിലുളള 28 പേരുടെ ആരോഗ്യനില തൃപ്തികരം

Covid-19 Highlights: നിലവില്‍ 900 പേരാണു ജില്ലയില്‍ ഹോം ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസിന് കൈമാറിയിട്ടുണ്ട്

corona pathanamthitta, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

Covid-19 Highlights: പത്തനംതിട്ട: കോവിഡ്-19 ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. നിലവില്‍ ഏഴു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐmqലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും. രോഗലക്ഷണമുള്ള 24 പേരുടെ പരിശോധന ഫലത്തില്‍ ഇന്നു ലഭിച്ച അഞ്ചുപേരുടെ റിസള്‍ട്ട് നെഗറ്റീവാണ്.

രോഗികളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ റൂട്ട്മാപ്പ് പുറത്തുവിട്ടത് സഹായിക്കും. റൂട്ട് മാപ്പ് തയ്യാറാക്കിയതിന്റെ ഭാഗമായി ഇന്നലെ രാത്രി മാത്രം മുപ്പതോളം കോളുകള്‍ എത്തി. രോഗികള്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങള്‍ നിലവില്‍ അടച്ചിടേണ്ട ആവശ്യമില്ല. നിലവില്‍ 900 പേരാണു ജില്ലയില്‍ ഹോം ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസുകാരന്‍റെ മാതാപിതാക്കൾക്ക് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്നും കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Live Blog

Coronavirus Kerala COVID19


20:48 (IST)11 Mar 2020

വ്യാജ വാർത്ത, മൂന്ന് പേർ കൂടി അറസ്റ്റിൽ

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേർ കൂടി സംസ്ഥാനത്ത് അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

20:30 (IST)11 Mar 2020

കേരളത്തിൽ പുതിയ കേസുകളില്ല

കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. പുതിയ കേസുകളൊന്നും ഇന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. സംസ്ഥാനത്ത് 3,313 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുമായി അടുത്തിടപഴകിയ 129 പേർ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. നല്ല ശ്രദ്ധയോടെ സംസ്ഥാനത്ത് കാര്യങ്ങൾ നീങ്ങുന്നുണ്ട്. ഇപ്പോഴത്തെ ജാഗ്രത ഇനിയും തുടരണം. വലിയ അപകടങ്ങളില്ലാതെ കൊറോണ പ്രതിരോധിക്കാമെന്നാണ് പ്രതീക്ഷ. അതിനായി എല്ലാവരും സഹകരിക്കണം. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും കെ.കെ.ശെെലജ പറഞ്ഞു.

20:15 (IST)11 Mar 2020

ആരോഗ്യമന്ത്രി സംസാരിക്കുന്നു

20:14 (IST)11 Mar 2020

അന്വേഷിക്കണമെന്ന് സിയാൽ

ഇറ്റലിയിൽ നിന്നു പത്തനംതിട്ടയിൽ എത്തിയ കുടുംബം യാത്രാവിവരങ്ങൾ മറച്ചുവച്ചതിൽ അന്വേഷണം വേണമെന്ന് സിയാൽ ആവശ്യപ്പെട്ടു

20:07 (IST)11 Mar 2020

അധ്യാപകർ സ്‌കൂളിലെത്തണം

സ്‌കൂളുകൾക്ക് അവധിയാണെങ്കിലും അധ്യാപകർ സ്‌കൂളിലെത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചുവേണം അധ്യാപകർ എത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

18:52 (IST)11 Mar 2020

ആശുപത്രിയിലേക്ക് മാറ്റി

ഇറ്റലിയിൽ നിന്നു വന്ന പതിനേഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിലേക്കാണ് ഇവരെ മാറ്റിയത്

18:05 (IST)11 Mar 2020

പറശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ ചടങ്ങുകൾ നിർത്തിവച്ചു

കേരളത്തിൽ കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തിൽ പറശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ ഇന്നു (മാർച്ച് 11) മുതൽ പയംകുറ്റി ഒഴികെയുളള എല്ലാ നിത്യപൂജകളും കുട്ടികൾക്ക് നൽകി വരുന്ന ചോറൂൺ, നിർമാല്യ വിതരണം, പ്രസാദ ഊട്ട്, താമസ സൗകര്യം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചു.

17:06 (IST)11 Mar 2020

കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റർ

കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്‍റെ നമ്പറുകള്‍. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.

17:05 (IST)11 Mar 2020

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

16:38 (IST)11 Mar 2020

അഞ്ച് പരിശോധനാഫലങ്ങളും നെഗറ്റീവ്

ഉച്ചകഴിഞ്ഞു ലഭിച്ച അഞ്ച് പരിശോധനാഫലങ്ങൾ നെഗറ്റീവ്. പത്തനംതിട്ടയിൽ നിന്നു പരിശോധനയ്‌ക്ക് അയച്ച ഫലങ്ങളാണ് നെഗറ്റീവ് ആയത്. 

15:39 (IST)11 Mar 2020

ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരം

കോവിഡ് 19 ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് പത്തനം തിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നിലവില്‍ ഏഴു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വലിയഅളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും. Read More

15:35 (IST)11 Mar 2020

കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. രോഗിയെ സ്പര്‍ശിച്ചതിനു ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുക്കുക. കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവല്‍, തുണികൊണ്ടുള്ള ടവല്‍ എന്നിവ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ്. Read More

15:03 (IST)11 Mar 2020

പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ

പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ. ഈ സ്ഥലങ്ങളിൽ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവർ 9188297118, 9188294118 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

14:27 (IST)11 Mar 2020

ഇറ്റലിയിൽനിന്ന് നെടുമ്പാശേരിയിലെത്തിയവർക്ക് കോവിഡ് ലക്ഷണം

കൊച്ചി: ഇറ്റലിയിൽനിന്നും 3 വിമാനങ്ങളിലായി എത്തിയ 52 പേരിൽ 35 പേരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് കുട്ടികളും രണ്ട് ഗർഭിണികളുമുണ്ട്. പനി, ശ്വാസതടസം എന്നിവ പ്രകടിപ്പിച്ച 10 പേരെ കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. എല്ലാവരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കൊച്ചിയിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കൂടുതൽ പേർ എത്തിച്ചേർന്നാൽ അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് കൂടാതെ ആലുവ, മുവാറ്റുപുഴ, കരുവേലിപ്പടി സർക്കാർ ആശുപത്രികൾ, തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജ്, എയർ പോർട്ട് എന്നിവിടങ്ങളിലാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. ആലുവ ജില്ലാ ആശുപത്രി താൽക്കാലിക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.

14:24 (IST)11 Mar 2020

പത്തനംതിട്ടയിൽ 5 പേരുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലുളള 12 പേരിൽ 5 പേരുടെ പരിശോധനാഫലം നെഗറ്റീവ്. 7 പേരുടെ ഫലങ്ങൾ കൂടി ഇന്ന് പുറത്തുവരും. രോഗലക്ഷണങ്ങളുളള നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം.

14:22 (IST)11 Mar 2020

ബാങ്കുകൾ എടിഎമ്മുകൾ അടച്ചിടില്ല

സംസ്ഥാനത്തെ ബാങ്കുകൾ എടിഎമ്മുകൾ അടച്ചിടില്ല. എടിഎമ്മുകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എസ്എൽബിസി കൺവീനർ അജിത് കൃഷ്ണൻ പറഞ്ഞു. പത്തനംതിട്ടയിൽ ബാങ്കുകളും എടിഎമ്മുകളും നിയന്ത്രണം ഏർപ്പെടുത്തില്ല. ബാങ്ക് ജീവനക്കാർക്ക് സുരക്ഷാ മുൻകരുതലുകൾ നൽകി

14:21 (IST)11 Mar 2020

കോവിഡ്-19: സമ്പർക്ക പട്ടികയിലുളളവർ സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട ഡിഎംഒ

കോവിഡ് 19 സമ്പർക്ക പട്ടികയിലുളളവരിൽ 40 ശതമാനം പേരും ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട ഡിഎംഒ. ഇത്തരക്കാരെ ആശുപത്രികളിൽ എത്തിക്കാൻ പൊലീസ് സഹായം തേടേണ്ടി വരും. ഇനിയുളള ഒരാഴ്ച നിർണായകമാണ്. ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വീടുകളിൽ നിരീക്ഷണത്തിലുളളവർക്ക് ഭക്ഷണം ലഭ്യമാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ഡിഎംഒ വ്യക്തമാക്കി. Read More

13:46 (IST)11 Mar 2020

അഞ്ച് ഫലങ്ങൾ നെഗറ്റീവ്

പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലുള്ള 12 പേരിൽ അഞ്ച് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്. ബാക്കി ഏഴു പേരുടെ ഫലങ്ങൾ കൂടി ഇന്ന് പുറത്തു വരും. ഐസൊലേഷനിലുള്ള നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം.

13:14 (IST)11 Mar 2020

നെയ്യാർ ഡാം അടച്ചു

കൊറോണ വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾ ഏറെ എത്താൻ സാധ്യതയുള്ള നെയ്യാർ ഡാം അടച്ചിട്ടു. പത്ത് ദിവസത്തേക്കാണ് ഡാം അടച്ചിരിക്കുന്നത്.

12:52 (IST)11 Mar 2020

കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ ക്ലിനിക്ക് കളക്ടര്‍ എത്തി പൂട്ടിച്ചു

കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് പൂട്ടിച്ചു. ചെങ്ങളം സ്വദേശികള്‍ ചികിത്സയ്‌ക്കെത്തിയ തിരുവാതുക്കലിലെ ക്ലിനിക്ക് ആണ് പൂട്ടിച്ചത്. ക്ലിനിക്ക് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. തുടര്‍ന്ന് കളക്ടര്‍ നേരിട്ടെത്തിയാണ് ക്ലിനിക് പൂട്ടിച്ചത്.

12:46 (IST)11 Mar 2020

റാന്നിയിലെ കുടുംബത്തെ വിമർശിച്ച് ആരോഗ്യമന്ത്രി

ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി പരാമർശം നടത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ നിന്ന് റാന്നിയിലെ കുടുംബംസൂത്രത്തിൽ ഒഴിവായതായി ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ പറഞ്ഞു. പരിശോധന ഇല്ലാത്തതു കൊണ്ടല്ല, പരിശോധനയിൽ നിന്ന് അവർ സൂത്രത്തിൽ ഒഴിവായതാണ്. വിമാനത്തിലും അറിയിപ്പുണ്ടായിരുന്നു. സഹയാത്രികൻ ഇത് സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ എത്തിയ ശേഷവും ആ കുടുംബം നിരവധി സ്ഥലങ്ങളിൽ പോയതായും ഷൈലജ ടീച്ചർ പറഞ്ഞു.

12:37 (IST)11 Mar 2020

കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

കൊറോണ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ആണ് ഇതിന് കാരണമെന്നും രോഗിയായതുകൊണ്ട് ഒരാളെ കയ്യൊഴിയാന്‍ ആവുമോയെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിവരാനാകാതെ 40 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെ അവര്‍ ദുരിതജീവിതം നയിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞിരുന്നു.

12:32 (IST)11 Mar 2020

നിരീക്ഷണത്തിലുള്ള ആൾ പത്തനംതിട്ട കലക്ട്രേറ്റിൽ

കൊവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി കളക്ടറേറ്റില്‍ എത്തി. റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ആണ് മുന്നറിയിപ്പ് അവഗണിച്ച് കളക്ടറേറ്റില്‍ എത്തിയത്. സെക്കണ്ടറി കോണ്ടാക്ടിലുള്ള വ്യക്തിയാണ് സുരേഷ്. ഇയാളെ കളക്ടര്‍ ശാസിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു.

12:27 (IST)11 Mar 2020

കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ഞങ്ങളുമുണ്ട് കൂടെ; സർക്കാരിനോട് സിനിമാലോകം

കൊറോണ വൈറസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തു തുടങ്ങിയതോടെ സംസ്ഥാനത്തെ ജനജീവിതവും വ്യവസായങ്ങളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. കടുത്ത സാമ്പത്തിക തിരിച്ചടി  നേരിടുന്ന വ്യവസായങ്ങളിലൊന്ന്  സിനിമയാണ്. കൊറോണയെ തടയാനുള്ള മുൻകരുതലുകളുടെ ഭാഗമായി ഇന്നുമുതൽ മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടുകയാണ്. ഒപ്പം പുതിയ ചിത്രങ്ങളുടെ റിലീസുകൾ മാറ്റിവയ്ക്കുകയും  സിനിമാ ഷൂട്ടിംഗുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു.  കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി സിനിമാലോകം ഏറ്റുവാങ്ങേണ്ടി വരുന്നത്.  ഈ നഷ്ടങ്ങൾക്കിടയിലും സംസ്ഥാനം  നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി, കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ സർക്കാറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് നിർമാതാക്കളും തിയേറ്റർ ഉടമകളും. Read More

12:06 (IST)11 Mar 2020

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് ധനമന്ത്രി

കോവിഡ് 19 കേരളത്തിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ടൂറിസം നിയന്ത്രണങ്ങൾക്ക് പുറമേ വ്യാപാരം കുറയാൻ തുടങ്ങിയത് നികുതി വരുമാനത്തെ ഉടൻ ബാധിച്ചു തുടങ്ങും. ഇതിന് പുറമേ വൈറസ് ബാധ ഗൾഫ് രാജ്യങ്ങളിൽ സൃഷ്ടിച്ച പ്രതിസന്ധികളും കേരളത്തിന് വെല്ലുവിളിയാകും. പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കേരള ഫിനാൻസ് കോർപ്പറേഷൻ മെഡിക്കൽ സർവീസ് കോർപ്പറേഷന് 150 കോടി രൂപ നൽകിയിട്ടുണ്ട്.

11:54 (IST)11 Mar 2020

കൊറോണ ബാധിതർ സ്വകാര്യ ബസിൽ സഞ്ചരിച്ചു

പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധിച്ച അമ്മയും മകളും സ്വകാര്യ ബസിൽ യാത്ര ചെയ്തു. കോട്ടയത്തെ കഞ്ഞിക്കുഴിയിൽ നിന്നും റാന്നിയിലേക്കുള്ള ബസിലേക്കാണ് ഇരുവരും സഞ്ചരിച്ചത്.

11:13 (IST)11 Mar 2020

കോട്ടയം ജില്ലയിലെ എന്‍ട്രന്‍സ് പരീശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും

സർക്കാർ നിര്ദേശം പരിഗണിച്ച് കോട്ടയം ജില്ലയിലെ എന്ട്രന്സ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്ത്തനം മാര്ച്ച് അവസാനം വരെ പൂര്ണമായി നിര്ത്തിവയ്ക്കുമെന്ന് പരിശീലന കേന്ദ്രങ്ങളുടെ പ്രതിനിധികള് കളക്ടര് വിളിച്ചു ചേര്ത്ത യോഗത്തില് അറിയിച്ചു. ഐ.ഇ.എല്.ടി.എസ് സെന്ററുകള് ഉള്പ്പെടെയുള്ളവയുടെ പ്രവര്ത്തനവും നിര്ത്തിവയ്ക്കാന് നിര്ദേശമുണ്ട്.

11:10 (IST)11 Mar 2020

ഇൻഫോ പാർക്കിൽ പഞ്ചിങ് നിർത്തി

കൊച്ചിയിലെ ഇൻഫോ പാർക്കിൽ പഞ്ചിങ് താത്കാലികമായി നിർത്തി വച്ചു. വിവിധ കമ്പനികൾ ഇത് സംബന്ധിച്ച അറിയിപ്പുകൾ ജീവനക്കാർക്ക് നൽകി. പത്തനംതിട്ടയിൽ നിന്നുള്ളവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം.

09:51 (IST)11 Mar 2020

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം

കോവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമടക്കം നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്.

09:21 (IST)11 Mar 2020

പത്തനംതിട്ട എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറുടെ ഫലം നെഗറ്റീവ്

ഇറ്റലിയിൽ നിന്നും എത്തി covid 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട പത്തനംതിട്ട എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു. 

08:36 (IST)11 Mar 2020

ഇറ്റലിയിൽ നിന്നെത്തിയ 42 പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

ഇറ്റലിയിൽ നിന്ന് ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ 42 മലയാളികളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലോഷൻ വാർഡിലേക്കാണ് ഇവരെ മാറ്റിയത്. തിരിച്ചെത്തുന്നവരെ ഐസൊലേഷനിലാക്കണം എന്നാണ് നിർദേശം. ഫലം നെഗറ്റീവ് ആകുന്നതുവരെ ഇവർ ആശുപത്രിയിൽ തുടരും.

08:28 (IST)11 Mar 2020

കോവിഡ് 19: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട ജില്ലയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിൽ നിന്നും കേരളത്തിലെത്തിയ മൂന്ന് കൊറോണ ബാധിതരുമായും കുട്ടി അടുത്ത സമ്പർക്കും പുലർത്തിയിരുന്നു. കുഞ്ഞിന്റെ പരിചരണത്തിനായി അമ്മയേയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

08:27 (IST)11 Mar 2020

കേന്ദ്രം ഇടപെടണം; ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: കോവിഡ് 19 ഭീതിയില്‍ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ ഇന്ത്യന്‍ സംഘത്തെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. മാര്‍ച്ച് മാസം അഞ്ചാം തിയതി സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചാലേ ഇറ്റലിയില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂ എന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി. Read More

08:26 (IST)11 Mar 2020

കോവിഡ് 19: വൈറസ് ബാധയേറ്റ റാന്നി സ്വദേശികൾ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത്

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ സമയമടക്കമുള്ള വിശദമായ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അതാത് സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ശ്രദ്ധിക്കണമെന്ന അറിയിപ്പോടെയാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. രോഗികള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. Read More

Covid-19 Live Updates: കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും ഇന്നുമുതല്‍ നിർത്തിവയ്ക്കും. സിനിമ, നാടകം തുടങ്ങിയവ താത്കാലികമായി നിർത്തിവച്ച് ആളുകൾ കൂടിചേരുന്നതിനുള്ള അവസരം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീസംഘടനകൾ യോ​ഗം ചേർന്ന് ഇക്കാര്യം തീരുമാനിച്ചത്.

സംസ്ഥാനത്ത് കൊറോണ ബാധയെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു സമൂഹത്തിന്റെ സുരക്ഷയെ കരുതിഗുരുവായൂര്‍ ഉത്സവം നാമമാത്രമാക്കി ചുരുക്കി. നാട്ടില്‍ കോവിഡ്-19 വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെ. ബി മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ആയ സാഹചര്യത്തിലാണ് ദേവസ്വം തീരുമാനം എടുത്തത്.

ജില്ലയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിൽ നിന്നും കേരളത്തിലെത്തിയ മൂന്ന് കൊറോണ ബാധിതരുമായും കുട്ടി അടുത്ത സമ്പർക്കും പുലർത്തിയിരുന്നു. കുഞ്ഞിന്റെ പരിചരണത്തിനായി അമ്മയേയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

980 സാംപിളുകൾ അയച്ചതിൽ 815 പേരുടെ ഫലം കിട്ടി. ഇവ നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങും. രാജീവ് ഗാന്ധി സെന്‍ററിലും പരിശോധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമടക്കം നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്.

ഇതില്‍ മാതാവിന്‍റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. നിലവിൽ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇവരെ നാല് പേരെ കൂടാതെ 10 പേരാണ് കോട്ടയത്ത് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala covid19 live updates

Next Story
Kerala Lottery Akshaya AK-436 Result: അക്ഷയ AK-436 ലോട്ടറി, ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്Kerala Akshaya Lottery, Kerala Akshaya Lottery result, kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com