തലസ്ഥാനത്ത് രണ്ടിടത്ത് സമൂഹവ്യാപനം: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

സമ്പർക്കത്തിലൂടെ മാത്രം ഇന്ന് 532 പേർക്ക് രോഗബാധ, ഉറവിടമറിയാത്തവരുടെ എണ്ണം വർധിക്കുന്നു,

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, kerala, news tracker, കേരള, വാര്‍ത്തകള്‍, july 16, ജൂലൈ 16, ജൂലായ് 16,cm press meet, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, pinarayi vijayan press meet,പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, india, ഇന്ത്യ, world, ലോകം

തിരുവനന്തപുരത്ത് രണ്ടിടത്ത് കോവിഡ് സമൂഹവ്യാപന ഘട്ടത്തിൽ. തിരുവനന്തപുരത്തെ പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം നടന്നതായാണ് വിലയിരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. “തീരമേഖലയിൽ അതിവേഗ വൈറസ് വ്യാപനം തുടരുകയാണ്. പുല്ലുവിളയിൽ 51 പേർ ഇന്ന് പോസിറ്റീവായി.പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 ൽ 20 പോസിറ്റീവ്.
അഞ്ചുതെങ്ങിൽ 87 ൽ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തൽ. ഇത് നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും,”- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 700 കടന്നു. 791 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700 കടന്നിരുന്നു.സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള രോഗബാധ വർധിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Kerala Covid-19 Tracker: സംസ്ഥാനത്ത് 791 പേർക്ക് കൂടി കോവിഡ്

കേരളത്തില്‍ ഇന്ന് പുതിയതായി 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. 132 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തൃശൂര്‍ ജില്ലയില്‍ ജൂലൈ 15ന് മരണമടഞ്ഞ ഷൈജു (46) എന്ന വ്യക്തിയുടെ പരിശോധനഫലവും ഉള്‍പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  532 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.  ഇതിൽ 42 പേരുടെ രോഗ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു

രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്ത് നിന്ന് എത്തിയവരും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 15 ആരോഗ്യ പ്രവർത്തകര്‍ക്കും ഒന്ന് വീതം ബിഎസ്എഫ്, ഐടിബിപിക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഏഴ് കെഎസിഇക്കാർക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവന്തപുരം ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 56 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 23 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 14 പേര്‍ക്കും, കോട്ടയം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം, വയനാട് ജില്ലകളിലെ 8 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 6 പേര്‍ക്കും, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിലെ നാലും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലെ മൂന്ന് വീതവും, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ ജില്ലയിലെ ഒരു ഐടിബിപിയ്ക്കും, തൃശൂര്‍ ജില്ലയിലെ 7 കെ.എസ്.സി. ജീവനക്കാര്‍ക്കും, ഒരു ബി.എസ്.എഫ്. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 246
 • എറണാകുളം – 115
 • പത്തനംതിട്ട – 87
 • ആലപ്പുഴ – 57
 • കൊല്ലം – 47
 • കോട്ടയം – 39
 • കോഴിക്കോട്- 32
 • തൃശൂർ – 32
 • കാസർഗോഡ് – 32
 • പാലക്കാട് -31
 • വയനാട് – 28
 • മലപ്പുറം – 25
 • ഇടുക്കി – 11
 • കണ്ണൂർ – 9

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 8
 • കൊല്ലം – 7
 • ആലപ്പുഴ – 6
 • കോട്ടയം – 8
 • ഇടുക്കി – 5
 • എറണാകുളം – 5
 • തൃശൂർ – 32
 • മലപ്പുറം – 32
 • കോഴിക്കോട് – 9
 • വയനാട് – 4
 • കണ്ണൂർ – 8
 • കാസർഗോഡ് – 9

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11066 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11066 ആയി. 6029 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 4997 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

1,78,481 പേർ നിരീക്ഷണത്തിൽ

1,78,481പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 6124 പേർ ആശുപത്രികളിലാണ്. ഇന്ന് 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർധനവാണിത്.

16,642 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

ഇന്ന്  16,642 സാമ്പിളുകൾ പരിശോധനയ്ക് അയച്ചു. ഇതുവരെ 2,75,900 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,610 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 88,903 സാമ്പിളുകൾ പരിശോധിച്ചതിൽ 84454 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. 285 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

20 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6), പ്രമദം (10), അടൂര്‍ മുന്‍സിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂര്‍ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18-റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടൈന്‍മെന്റ് സോണ്‍: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 285 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കും

സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനിൽക്കുന്ന ജില്ലയായ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അസാധാരണ സാഹചര്യമാണ് തിരുവനന്തപുരത്തുള്ളത്. ജില്ലയില്‍ ഇന്ന് പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് എത്തിയവര്‍. 237 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍. മൂന്നുപേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരപ്രദേശങ്ങളില്‍ പൂര്‍ണമായി ലോക്ക്ഡൗണ്‍

തിരുവനന്തപുരത്തോട് ചേർന്ന തീരപ്രദേശങ്ങളില്‍ പൂര്‍ണമായി നാളെമുതല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്പു വരെ മൂന്നാമത്തെ സോണുമാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സംവിധാനത്തിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.

അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനും വേളി മുതല്‍ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി കെ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലകളിലേക്കും ഡി വൈ എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഈ സംവിധാനം നടപ്പാക്കുന്നതിന് വിനിയോഗിക്കും.

ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ വീതം ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായി നിയമിച്ചു. സോണ്‍ ഒന്ന്: ഹരികിഷോര്‍, യു.വി. ജോസ്. സോണ്‍ രണ്ട്: എം.ജി. രാജമാണിക്യം, ബാലകിരണ്‍. സോണ്‍ 3: വെങ്കിടേശപതി, ബിജു പ്രഭാകര്‍. ഇതിനുപുറമെ ആവശ്യം വന്നാല്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരുടെയും സേവനം വിനിയോഗിക്കും. ഇതിന് പുറമെ ആരോഗ്യകാര്യങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും

നാളെ മുതൽ പൂർണ ലോക്ക്ഡൗൺ ആരംഭിക്കുന്ന തീരമേഖലയില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെന്ന് സർക്കാർ അറിയിച്ചു. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപടി സ്വീകരിക്കും. പൂന്തുറയിലെ പാല്‍ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കും. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും.

ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂത്തിയാക്കും. കണ്ടെയിന്‍മെന്‍റ് സോണുകള്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്.

കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പുല്ലുവിളയില്‍ സാമൂഹ്യവ്യാപനം ഉണ്ടാവുകയും പഞ്ചായത്തില്‍ 150ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഠിനംകുളം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി.

കോവിഡ് പരിശോധനയ്‌ക്കെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് പരിശോധനയ്‌ക്കെത്തുന്നവർ മുൻകരുതലുകൾ കൂടി സ്വീകരിക്കണമെന്ന് തിരവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പരിശോധനയ്‌ക്കെത്തുന്നവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കയ്യിൽ കരുതണം. നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ കൈയ്യിൽ കരുതാൻ മറക്കരുതെന്ന് കലക്ടർ വ്യക്തമാക്കി.

മൊബൈൽ ഫോൺ, ചാർജർ, അവശ്യം വേണ്ട വസ്ത്രങ്ങൾ, തോർത്ത് എന്നിവയും കണ്ണട, വടി എന്നിവ ഉപയോഗിക്കുന്നവർ അവയും കയ്യിൽ കരുതണം.

 • കോവിഡ് പരിശോധന ഫലം പോസിറ്റീവാണെങ്കിൽ പരിശോധനാ കേന്ദ്രത്തിൽ നിന്നും നേരിട്ട് ഐസൊലേഷൻ വാർഡിലേക്കാകും കൊണ്ടുപോവുക. ഇത്തരം സാഹചര്യങ്ങളിൽ അവശ്യ സാധനങ്ങൾ കയ്യിൽകരുതുന്നത് ഗുണകരമാകും.
 • പനി, വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, പേശി വേദന, ശരീരവേദന, തലവേദന, മണം/രുചി നഷ്ടപ്പെടൽ , തൊണ്ടവേദന, വയറിളക്കം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയോ 1056, 1077, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. ഇവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിൽ പോവുക.
 • മാസ്‌ക്ക്, ശാരീരിക അകലം പാലിക്കൽ, ഇടയ്ക്കിടെ സോപ്പുപയോഗിച്ചുള്ള കൈകഴുകൽ, വ്യക്തിശുചിത്വം എന്നിവകൊണ്ട് കൊറോണയെ പ്രതിരോധിക്കാനാകും. സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കണമെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു.

അവലോകന യോഗം ചേർന്നു

തിരുവനന്തപുരം ജില്ലയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾ ശക്തമാക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ കോവിഡ് ബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ(സി.എഫ്.എൽ.റ്റി.സി) ആരംഭിക്കുന്നതിനും വേ നിർദ്ദേശങ്ങൾ മന്ത്രി നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മേയർ കെ. ശ്രീകുമാർ, ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പത്തനംതിട്ട ജില്ലയില്‍ 51 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട ജില്ലയില്‍ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അഞ്ചുപേരുടെ ഉറവിടം അറിയില്ല. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററും തിരുവല്ലയിലെ തുകലശേരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുമാണുള്ളത്. കുമ്പഴയില്‍ 456 റാപിഡ് ആന്‍റീജന്‍ ടെസ്റ്റ് നടത്തിയതില്‍ 46 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുമ്പഴയില്‍ നിന്ന് 361 ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതില്‍ 48 എണ്ണം പോസിറ്റീവായി റിപോര്‍ട്ട് ചെയ്തു. ആകെ 518 ആന്‍റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 73 എണ്ണം പോസിറ്റീവായി.

ആലപ്പുഴയിൽ 46 പേര്‍ക്ക് സമ്പര്‍ക്കം വഴി

ആലപ്പുഴ ജില്ലയില്‍ ഇന്നും സമ്പര്‍ക്കംമൂലം 46 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കായംകുളം, കുറത്തികാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളാണ് പ്രത്യേക ക്ലസ്റ്ററുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആരോഗ്യസ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.

നൂറനാട് ഐടിബിപി ക്യാമ്പില്‍ രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി മൂന്നു സ്കൂള്‍ കെട്ടിടങ്ങളും മൂന്ന് ഹോസ്റ്റലുകളും എറ്റെടുത്തു. ഐടിബിപി ഉദ്യോഗസ്ഥരുടെ ബാരക്ക് പൂര്‍ണമായി ഒഴിപ്പിച്ചു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധനയ്ക്ക് ലാബ് സജ്ജീകരിച്ചുവരികയാണ്. ഓട്ടോമേറ്റഡ് ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ മെഷീന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. യന്ത്രം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ദിവസേന കുറഞ്ഞത് ആയിരം പരിശോധനകള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്‍റെ സാങ്കേതിക സഹായത്തോടെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ലാബ് സജ്ജമാക്കുന്നത്.

വയനാട് എട്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുണ്ടായത് എട്ടുപേര്‍ക്കാണ്. ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പുതിയ ആര്‍ടി പിസിആര്‍ മെഷീന്‍ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇവിടെ പരിശോധനകള്‍ നടത്താനാകും.

എറണാകുളത്ത് മൂന്ന് ആക്റ്റീവ് ക്ലസ്റ്ററുകള്‍

എറണാകുളം ജില്ലയില്‍ മൂന്ന് ആക്റ്റീവ് ക്ലസ്റ്ററുകള്‍ ആണുള്ളതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ചെല്ലാനം, ആലുവ കീഴ്മാട് എന്നിവയാണ് ക്ലസ്റ്ററുകൾ. എറണാകുളം മാര്‍ക്കറ്റിലെ രോഗവ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാല്‍, ഇന്ന് 115 കേസുകള്‍ പോസിറ്റിവായതും അതില്‍ 76 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ് എന്നതും ആശങ്കയുളവാക്കുന്നതാണ്. ജില്ലയില്‍ ശക്തമായ നിയന്ത്രണം തുടരും.

ചെല്ലാനം പഞ്ചായത്തില്‍ സെന്‍റ് ആന്‍റണിസ് പള്ളിയോട് ചേര്‍ന്നുള്ള ഹാളില്‍ തയ്യാറാക്കുന്ന എഫ്എല്‍ടിസി ഇന്ന് വൈകിട്ടോടു കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും.

കണ്ണൂരിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

കണ്ണൂരില്‍ സമ്പര്‍ക്കം വഴിയുള്ള രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി  പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഒമ്പതുപേര്‍ക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ ഉറവിടം വ്യക്തമായിട്ടില്ല.

ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുന്നതായി പരാതി

ഡ്യൂട്ടി കഴിഞ്ഞു വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആരോഗ്യ പ്രവര്‍ത്തകരോട് അയല്‍വാസികളും ചില നാട്ടുകാരും മോശമായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യസേവനമാണ്. കുറ്റപ്പെടുത്തുന്നവര്‍ക്ക് രോഗം വന്നാലും നാളെ ഇവര്‍ തന്നെയാണ് പരിചരിക്കേണ്ടത്. അവര്‍ നാടിനു വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അനാവശ്യമായി അവിവേകം കാണിക്കാന്‍ ആരും തയ്യാറാകരുത്. അത്തരക്കാരെ പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ പൊതുവെ ഇടപെടുന്ന സ്ഥിതിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു

തൃശൂര്‍ ജില്ലയില്‍ 12 കണ്ടെയിന്‍മെന്‍റ് സോൺ

തൃശൂര്‍ ജില്ലയില്‍ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം 12 ആയി വർധിച്ചു. ജില്ലയിൽ ഇതുവരെ 202 പേരില്‍ ആന്‍റിജന്‍ പരിശോധന നടത്തി. ഇതിൽ ഒരാള്‍ക്ക് മാത്രമാണ് പോസിറ്റീവ് ഫലം ലഭിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ ഏഴ് ക്ലസ്റ്ററുകൾ

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം സ്ഥിരീകരിച്ച ഏഴ് ക്ലസ്റ്ററുകളാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇതില്‍ തൂണേരി, നാദാപുരം ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അഴിയൂര്‍, വാണിമേല്‍, തൂണേരി, നാദാപുരം, ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയും മുഴുവനായും കോഴിക്കോട് കോര്‍പറേഷനിലെ 11 വാര്‍ഡുകളും വില്യാപ്പിള്ളി പഞ്ചായത്തിലെ 5 വാര്‍ഡുകളും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 3 വാര്‍ഡുകളും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജാക്കാട് നാല് പേർക്ക് കോവിഡ്

ഇടുക്കി ജില്ലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലമായ രാജാക്കാട് ഇന്ന് 4 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 115 വാര്‍ഡുകളാണ് ജില്ലയിൽ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയിട്ടുള്ളത്.

കാസര്‍ഗോഡ് ജില്ലയില്‍ 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കാസര്‍ഗോഡ് ജില്ലയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 22ഉം സമ്പര്‍ക്കംമൂലമാണ്. അവിടെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അതത് പ്രദേശത്തെ സാഹചര്യം അനുസരിച്ച് പൊലീസ് ആയിരിക്കും ഗതാഗത നിയന്ത്രണം സംബന്ധിച്ച് നടപടി സ്വീകരിക്കുക. ഓട്ടോ, ടാക്സി സ്റ്റാന്‍റ് അനുവദിക്കില്ല. കൂടാതെ ഇതുവഴി സര്‍വീസ് നടത്തുന്ന ഓട്ടോ, ടാക്സി വാഹനങ്ങളിലെ ഡ്രൈവറുടെയും യാത്രികരുടെയും സീറ്റുകള്‍ ഷീല്‍ഡ് വെച്ച് പ്രത്യേകം വേര്‍തിരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം കുറയുന്നു

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കേസുകള്‍ കുറഞ്ഞു വരികയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ക്ക് രോഗബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

കൊല്ലത്ത് രോഗ ഉറവിടമറിയാത്ത ഒമ്പതു പേർ

കൊല്ലം ജില്ലയില്‍ ജൂലൈ 16ന് 42 കോവിഡ്  പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. ഒമ്പതുപേരുടെ ഉറവിടം വ്യക്തമല്ല. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. അഞ്ചല്‍, ഏരൂര്‍, ഇടമുളക്കല്‍, തലച്ചിറ, പൊഴിക്കര എന്നിവ നിലവിലെ ക്ലസ്റ്ററുകളാണ്. തെډല, മേലില ഗ്രാമപഞ്ചായത്തുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി.

ക്ളസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കി

ക്ളസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ കൃത്യമായ ക്ളസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കി രോഗവ്യാപനം തടയാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ നിലവിലുള്ളത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉള്‍പ്പെടെ 84 ക്ളസ്റ്ററുകളാണ്. ഈ ക്ളസ്റ്ററുകള്‍ രൂപപ്പെട്ട സ്ഥലങ്ങളിലും, രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കേന്ദ്രീകൃതമായ രീതിയില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുകയും, മറ്റു പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധാരണകള്‍ നിരവധിയെന്ന് മുഖ്യമന്ത്രി

കോവിഡുമായി ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ നിരവധിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “വെറും ജലദോഷം പോലുള്ള ഒരു അസുഖമാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. രോഗപ്രതിരോധശക്തി ഉണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ശരീരത്തില്‍ ആദ്യം പ്രവേശിക്കണമെന്ന് മറ്റൊരു തെറ്റായ പ്രചാരണമുണ്ട്. കുട്ടികള്‍ക്ക് താരതമ്യേന ദോഷകരമല്ല ഈ രോഗം എന്നതാണ് മറ്റൊരു പ്രചാരണം. മികച്ച രോഗപ്രതിരോധ ശക്തിയുള്ളവരെ ഇതു ബാധിക്കുകയേ ഇല്ല എന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാവില്ല എന്നു പറയുന്നവരും ഒരിക്കല്‍ വന്നു ഭേദപ്പെട്ടാല്‍ പിന്നെ സുരക്ഷിതമാണ് എന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

“മറ്റൊരു കൂട്ടര്‍ പറയുന്നത് ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ്മൂലം മരിക്കുകയുള്ളു എന്നാണ്. നാം കൃത്യമായി ഓര്‍മിക്കേണ്ടത് ഈ പ്രചാരണങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്‍റെ പിന്‍ബലമില്ല എന്നതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

ജീവന്‍റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്. അത് ഉള്‍ക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് ഇന്നലെ വൈകുന്നേരം ചിലയിടങ്ങളില്‍ കണ്ടത്. ചില സ്ഥലങ്ങളില്‍ ജാഗ്രതയെ കാറ്റില്‍പ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാന്‍ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ബുധനാഴ്ച്ച മരിച്ച രണ്ടു പേരുടെ സ്രവ പരിശോധന ഫലമാണ് ഇന്ന് പുറത്ത് വന്നത്. എറണാകുളത്തെ ഒരു കന്യാസ്ത്രീക്കും തൃശൂരിലെ ഒരു യുവാവിനുമാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്.

വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ്(73) കോവിഡ് സ്ഥിരീകരിച്ചത്. സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ സിസ്റ്റർ ക്ലെയർ മരിച്ചു. കുഴുപ്പിള്ളി എസ് ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.

ബുധനാഴ്ച മരിച്ച ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജു(42) വിനും കോവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസത്തെ തുടർന്നാണ് ഷിജുവിനെ ബുധനാഴ്ച തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആർ പരിശോധനയിലും കോവിഡ് പൊസിറ്റീവ് ആണെന്നാണ് മനസിലായത്. എന്നാൽ ഷിജുവിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. കോവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളതായി വ്യക്തമല്ല. അതുകൊണ്ട് തന്നെ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെ 20 പേർ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് 246 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 240 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ ചേർക്കുന്നു.

 • 1. വഞ്ചിയൂർ ശ്രീകണ്‌ഠേശ്വരം സ്വദേശി(25), സമ്പർക്കം.
 • 2. പുതുക്കുറിച്ചി സ്വദേശി (63), സമ്പർക്കം
 • 3. പുതുക്കുറിച്ചി സ്വദേശി (7), സമ്പർക്കം
 • 4. പുതുക്കുറിച്ചി സ്വദേശി (5), സമ്പർക്കം
 • 5. അഞ്ചുതെങ്ങ് സ്വദേശി (11), സമ്പർക്കം.
 • 6. പുല്ലുവിള സ്വദേശി(21), സമ്പർക്കം.
 • 7. ആലത്തൂർ സ്വദേശി(12), സമ്പർക്കം.
 • 8. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(63), സമ്പർക്കം.
 • 9. പുല്ലുവിള പുരയിടം സ്വദേശി(1), സമ്പർക്കം.
 • 10. അഞ്ചുതെങ്ങ് സ്വദേശി(38), സമ്പർക്കം.
 • 11. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പർക്കം.
 • 12. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി(6), സമ്പർക്കം.
 • 13. കോട്ടപ്പുറം സ്വദേശിനി(59), സമ്പർക്കം.
 • 14. പുല്ലുവിള പുരയിടം സ്വദേശിനി(30), സമ്പർക്കം.
 • 15. പുതുക്കുറിച്ചി സ്വദേശിനി(30), സമ്പർക്കം.
 • 16. പൂന്തുറ സ്വദേശിനി(29), സമ്പർക്കം.
 • 17. ഒമാനിൽ നിന്നെത്തിയ ശ്രീനിവാസപുരം വട്ടപ്ലാമൂട് സ്വദേശിനി(24).
 • 18. പുല്ലുവിള സ്വദേശി(75), സമ്പർക്കം.
 • 19. അഞ്ചുതെങ്ങ് സ്വദേശിനി(3), സമ്പർക്കം.
 • 20. പുതുക്കിറിച്ചി സ്വദേശിനി(3). സമ്പർക്കം.
 • 21. പുല്ലുവിള കരുംകുളം സ്വദേശി(19), സമ്പർക്കം.
 • 22. പുല്ലുവിള പുരയിടം സ്വദേശി(33). സമ്പർക്കം.
 • 23. പുതുക്കുറിച്ചി സ്വദേശിനി(3), സമ്പർക്കം.
 • 24. പുതുവൽ പുരയിടം(NEAR FORT) സ്വദേശിനി (35), സമ്പർക്കം.
 • 25. പുത്തൂർ നെടുംതോപ്പ് സ്വദേശി(28), സമ്പർക്കം.
 • 26. പുതുക്കുറിച്ചി മരിയനാട് സ്വദേശിനി(24), സമ്പർക്കം.
 • 27. അഞ്ചുതെങ്ങ് സ്വദേശിനി(52), സമ്പർക്കം.
 • 28. അഞ്ചുതെങ്ങ് സ്വദേശിനി (5), സമ്പർക്കം.
 • 29. പുല്ലുവിള പുരയിടം സ്വദേശി(18), സമ്പർക്കം.
 • 30. ഇരിക്കാലവിള സ്വദേശി(65), സമ്പർക്കം.
 • 31. മുട്ടത്തറ സ്വദേശി(27), സമ്പർക്കം.
 • 32. അട്ടക്കുളങ്ങര സ്വദേശി(32), സമ്പർക്കം.
 • 33. ശ്രീകണ്‌ഠേശ്വരം സ്വദേശി(54), സമ്പർക്കം.
 • 34. പരശുവയ്ക്കൽ സ്വദേശിനി(10),സമ്പർക്കം.
 • 35. അഞ്ചുതെങ്ങ് സ്വദേശിനി (22), സമ്പർക്കം.
 • 36. പൂന്തുറ സ്വദേശിനി(2), സമ്പർക്കം.
 • 37. പുല്ലുവിള പുരയിടം സ്വദേശി(8), സമ്പർക്കം.
 • 38. ചേരിയമുട്ടം സ്വദേശിനി(2), സമ്പർക്കം.
 • 39. ബീമാപള്ളി സ്വദേശിനി(60), സമ്പർക്കം.
 • 40. വള്ളക്കടവ് സ്വദേശി(65), സമ്പർക്കം.
 • 41. പത്തനാപുരം പാതിരയ്ക്കൽ സ്വദേശിനി(33), ഉറിവടം വ്യക്തമല്ല.
 • 42. പുല്ലുവിള പുരയിടം സ്വദേശി(38), സമ്പർക്കം.
 • 43. പുതിയതുറ സ്വദേശി (67), സമ്പർക്കം.
 • 44. കരിംകുളം സ്വദേശി(70), സമ്പർക്കം.
 • 45. കിണറ്റാടിവിളാകം സ്വദേശിനി(31), സമ്പർക്കം.
 • 46. പുതുക്കുറിച്ചി സ്വദേശി(47), സമ്പർക്കം.
 • 47. പേട്ട പാൽകുളങ്ങര സ്വദേശി(56), സമ്പർക്കം.
 • 48. മണക്കാട് സ്വദേശി(58), സമ്പർക്കം.
 • 49. പൂന്തുറ സ്വദേശി(66), സമ്പർക്കം.
 • 50. പുല്ലുവിള പുരയിടം സ്വദേശിനി(21), സമ്പർക്കം.
 • 51. മുട്ടത്തറ സ്വദേശിനി(8), സമ്പർക്കം.
 • 52. പൂന്തുറ സ്വദേശിനി(28), സമ്പർക്കം.
 • 53. പുതിയതുറ സ്വദേശിനി(5), സമ്പർക്കം.
 • 54. പുതിയതുറ സ്വദേശി(7), സമ്പർക്കം.
 • 55. പുതിയതുറ സ്വദേശി(4), സമ്പർക്കം.
 • 56. പുതിയതുറ സ്വദേശി(15), സമ്പർക്കം.
 • 57. പുതിയതുറ കൊച്ചുപള്ളി സ്വദേശി(24), സമ്പർക്കം.
 • 58. പുല്ലുവിള പുരയിടം സ്വദേശി(44), സമ്പർക്കം.
 • 59. പൂന്തുറ സ്വദേശി(68), സമ്പർക്കം.
 • 60. പുതുക്കുറിച്ചി സ്വദേശിനി(55), സമ്പർക്കം.
 • 61. പുരയിടം സ്വദേശി (32), സമ്പർക്കം.
 • 62. ബാലരാമപുരം സ്വദേശിനി(35), സമ്പർക്കം.
 • 63. പുതിയതുറ സ്വദേശി(38), സമ്പർക്കം.
 • 64. മരിയനാട് സ്വദേശിനി(51), സമ്പർക്കം.
 • 65. മരിയനാട് സ്വദേശിനി(32), സമ്പർക്കം.
 • 66. വർക്കല ഐരൂർ സ്വദേശിനി (27), സമ്പർക്കം.
 • 67. അഞ്ചുതെങ്ങ് സ്വദേശി (62), സമ്പർക്കം.
 • 68. പുതിയതുറ സ്വദേശി(53), സമ്പർക്കം.
 • 69. വലിയതുറ കുഴിവിളാകം സ്വദേശിനി (70), സമ്പർക്കം.
 • 70. പുല്ലുവിള പുരയിടം സ്വദേശി(7), സമ്പർക്കം.
 • 71. പൂന്തുറ സ്വദേശിനി(45), സമ്പർക്കം.
 • 72. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി(73), സമ്പർക്കം.
 • 73. പുതുക്കുറിച്ചി സ്വദേശിനി (52), സമ്പർക്കം.
 • 74. അഞ്ചുതെങ്ങ് സ്വദേശിനി (49), സമ്പർക്കം.
 • 75. പൂന്തുറ സ്വദേശിനി(15), സമ്പർക്കം.
 • 76. ശ്രീകണ്‌ഠേശ്വരം സ്വദേശി(20), സമ്പർക്കം.
 • 77. പുതുക്കുറിച്ചി സ്വദേശി(8), സമ്പർക്കം.
 • 78. പുല്ലുവിള പുരയിടം സ്വദേശി(27), സമ്പർക്കം.
 • 79. ധനുവച്ചപുരം നെടിയൻകോട് സ്വദേശിനി(58), സമ്പർക്കം.
 • 80. ഇരിക്കാലവിള സ്വദേശിനി (38), സമ്പർക്കം.
 • 81. മരിയനാട് സ്വദേശി(13), സമ്പർക്കം.
 • 82. കടയ്ക്കാവൂർ ചമ്പാവ് സ്വദേശിനി(45), സമ്പർക്കം.
 • 83. അയിരൂർ ഇലകമൺ സ്വദേശി(29), സമ്പർക്കം.
 • 84. ബീമാപള്ളി സ്വദേശിനി(32), സമ്പർക്കം.
 • 85. വള്ളക്കടവ് സ്വദേശിനി(36), സമ്പർക്കം.
 • 86. പൂന്തുറ നടുത്തുറ സ്വദേശി(22), സമ്പർക്കം.
 • 87. പുല്ലുവിള പുരയിടം സ്വദേശി(26), സമ്പർക്കം.
 • 88. അഞ്ചുതെങ്ങ് കുന്നുപുറം സ്വദേശിനി (17), സമ്പർക്കം.
 • 89. മരിയനാട് സ്വദേശിനി(17), സമ്പർക്കം.
 • 90. പുരയിടം ഇരയിമ്മൻതുറ സ്വദേശിനി(28), സമ്പർക്കം.
 • 91. അഞ്ചുതെങ്ങ് സ്വദേശിനി(6), സമ്പർക്കം.
 • 92. പുല്ലുവിള പുരയിടം സ്വദേശിനി(46), സമ്പർക്കം.
 • 93. അഞ്ചുതെങ്ങ് സ്വദേശി(10), സമ്പർക്കം.
 • 94. കോട്ടപ്പുറം സ്വദേശിനി(54), സമ്പർക്കം.
 • 95. പുല്ലുവിള പുരയിടം സ്വദേശിനി(19), സമ്പർക്കം.
 • 96. പുല്ലുവിള പുരയിടം സ്വദേശിനി(34), സമ്പർക്കം.
 • 97. അഞ്ചുതെങ്ങ് സ്വദേശി(1), സമ്പർക്കം.
 • 98. അഞ്ചുതെങ്ങ് സ്വദേശിനി (26), സമ്പർക്കം.
 • 99. പുതുക്കുറിച്ചി സ്വദേശി(18), സമ്പർക്കം.
 • 100. കോട്ടപ്പുറം സ്വദേശി(27), സമ്പർക്കം.
 • 101. പുല്ലുവിള പുരയിടം സ്വദേശി(16), സമ്പർക്കം.
 • 102. കൊച്ചുപള്ളി പുരയിടം സ്വദേശി(24), സമ്പർക്കം.
 • 103. പുരയിടം സ്വദേശി(36), സമ്പർക്കം.
 • 104. പുല്ലുവിള പുരയിടം സ്വദേശി(58), സമ്പർക്കം.
 • 105. കോട്ടപ്പുറം സ്വദേശിനി(16), സമ്പർക്കം.
 • 106. പുല്ലുവിള പുരയിടം സ്വദേശി(32), സമ്പർക്കം.
 • 107. പുല്ലുവിള പുരയിടം സ്വദേശി(20), സമ്പർക്കം.
 • 108. പുല്ലുവിള പുരയിടം സ്വദേശി(50), സമ്പർക്കം.
 • 109. സി.ആർ.പി നഗർ സ്വദേശി(62), ഉറവിടം വ്യക്തമല്ല.
 • 110. മുട്ടത്തറ സ്വദേശി(52), സമ്പർക്കം.
 • 111. പൂന്തുറ നടുത്തുറ സ്വദേശി(55), സമ്പർക്കം.
 • 112. പൂന്തുറ ന്യൂ കോളനി സ്വദേശി(40), സമ്പർക്കം.
 • 113. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി(74), സമ്പർക്കം.
 • 114. ഇരിക്കാലവിള സ്വദേശിനി(55), സമ്പർക്കം.
 • 115. പുല്ലുവിള പുരയിടം സ്വദേശിനി(9), സമ്പർക്കം.
 • 116. പുല്ലുവിള പുരയിടം സ്വദേശി(4), സമ്പർക്കം.
 • 117. അഞ്ചുതെങ്ങ് സ്വദേശിനി(20), സമ്പർക്കം.
 • 118. അട്ടക്കുളങ്ങര സ്വദേശി(26), സമ്പർക്കം.
 • 119. പുല്ലുവിള പുരയിടം സ്വദേശിനി(9), സമ്പർക്കം.
 • 120. നെയ്യാറ്റിൻകര മണലൂർ സ്വദേശിനി(52), സമ്പർക്കം.
 • 121. ചെറിയതുറ സ്വദേശിനി(49), സമ്പർക്കം.
 • 122. പുല്ലുവിള പുരയിടം സ്വദേശിനി(17), സമ്പർക്കം.
 • 123. അഞ്ചുതെങ്ങ് സ്വദേശിനി(60), സമ്പർക്കം.
 • 124. വഞ്ചിയൂർ ശ്രീകണ്‌ഠേശ്വരം സ്വദേശി(28), സമ്പർക്കം.
 • 125. അഞ്ചുതെങ്ങ് സ്വദേശി(29), സമ്പർക്കം.
 • 126. പുല്ലുവിള സ്വദേശി(19), സമ്പർക്കം.
 • 127. പുല്ലുവിള പുരയിടം സ്വദേശിനി(6 മാസം), സമ്പർക്കം.
 • 128. കോട്ടപ്പുറം സ്വദേശിനി(75), സമ്പർക്കം.
 • 129. ചെട്ടിക്കുളങ്ങര സ്വദേശി(31), സമ്പർക്കം.
 • 130. പുല്ലുവിള സ്വദേശിനി(65), സമ്പർക്കം.
 • 131. മുട്ടത്തറ സ്വദേശിനി(39), സമ്പർക്കം.
 • 132. ചുള്ളിമാനൂർ സ്വദേശിനി(72), സമ്പർക്കം.
 • 133. പൂന്തുറ പള്ളിക്കടവ് സ്വദേശിനി(31), സമ്പർക്കം.
 • 134. അഞ്ചുതെങ്ങ് സ്വദേശിനി(59), സമ്പർക്കം.
 • 135. അഞ്ചുതെങ്ങ് സ്വദേശിനി(52), സമ്പർക്കം.
 • 136. പുല്ലുവിള പുരയിടം സ്വദേശിനി(14), സമ്പർക്കം.
 • 137. പൂന്തുറ സ്വദേശി(54), സമ്പർക്കം.
 • 138. പൂന്തുറ പള്ളിത്തെരുവ് സ്വദേശി(58), സമ്പർക്കം.
 • 139. ആലത്തൂർ സ്വദേശിനി(6), സമ്പർക്കം.
 • 140. ബീമാപള്ളി സ്വദേശി(24), സമ്പർക്കം.
 • 141. മുട്ടത്തറ സ്വദേശിനി(48), സമ്പർക്കം.
 • 142. പുതിയതുറ പുരയിടം സ്വദേശി(5), സമ്പർക്കം.
 • 143. അഞ്ചുതെങ്ങ് സ്വദേശി(55), സമ്പർക്കം.
 • 144. ശ്രീകണ്‌ഠേശ്വരം സ്വദേശി(22), സമ്പർക്കം.
 • 145. അഞ്ചുതെങ്ങ് സ്വദേശി 42, സമ്പർക്കം.
 • 146. കോട്ടപ്പുറം സ്വദേശി(45), സമ്പർക്കം.
 • 147. കോട്ടപ്പുറം സ്വദേശിനി(59), സമ്പർക്കം.
 • 148. മുട്ടത്തറ മണൽപ്പുറം സ്വദേശിനി(68), സമ്പർക്കം.
 • 149. പുല്ലുവിള പുരയിടം സ്വദേശിനി(46), സമ്പർക്കം.
 • 150. വള്ളക്കടവ് സ്വദേശിനി(60), സമ്പർക്കം.
 • 151. മരിയനാട് സ്വദേശിനി(42), സമ്പർക്കം.
 • 152. പുതിയതുറ സ്വദേശി(21), സമ്പർക്കം.
 • 153. ആറാമട തേലീഭാഗം സ്വദേശി(24), സമ്പർക്കം.
 • 154. പൂന്തുറ സ്വദേശി(30), സമ്പർക്കം.
 • 155. അഞ്ചുതെങ്ങ് സ്വദേശിനി(24), സമ്പർക്കം.
 • 156. അട്ടക്കുളങ്ങര സ്വദേശി(22), , സമ്പർക്കം.
 • 157. അഞ്ചുതെങ്ങ് സ്വദേശി(20), , സമ്പർക്കം.
 • 158. പുതുക്കുറിച്ചി സ്വദേശി(26), സമ്പർക്കം.
 • 159. പുതുക്കുറിച്ചി സ്വദേശി(60), സമ്പർക്കം.
 • 160. അഞ്ചുതെങ്ങ് സ്വദേശിനി(58), സമ്പർക്കം.
 • 161. കടവുളം കോളനി സ്വദേശി(40), , സമ്പർക്കം.
 • 162. പാലോട് സ്വദേശി(55), വീട്ടുനിരീക്ഷണത്തിലായിരുന്നു.
 • 163. വള്ളക്കടവ് സ്വദേശിനി(60), , സമ്പർക്കം.
 • 164. ധനുവച്ചപുരം സ്വദേശി(65), , സമ്പർക്കം.
 • 165. ശ്രീകണ്‌ഠേശ്വരം സ്വദേശി(52), , സമ്പർക്കം.
 • 166. മുട്ടത്തറ സ്വദേശി(56), സമ്പർക്കം.
 • 167. പൂന്തുറ പരുത്തിക്കുഴി സ്വദേശി(47), സമ്പർക്കം.
 • 168. പുല്ലുവിള പുരയിടം സ്വദേശി(35), സമ്പർക്കം.
 • 169. വിഴിഞ്ഞം സ്വദേശി(45), സമ്പർക്കം.
 • 170. പുല്ലുവിള സ്വദേശി(50), സമ്പർക്കം.
 • 171. വട്ടപ്പാറ പന്തലക്കോട് സ്വദേശി(62), സമ്പർക്കം.
 • 172. ആലത്തൂർ ആനാവൂർ സ്വദേശി(40), സമ്പർക്കം.
 • 173. പൂന്തുറ നടുത്തുറ സ്വദേശിനി(25), സമ്പർക്കം.
 • 174. പുതുക്കുറിച്ചി സ്വദേശി(33), സമ്പർക്കം.
 • 175. മുട്ടത്തറ സ്വദേശിനി(65), സമ്പർക്കം.
 • 176. വലിയതോപ്പ് സ്വദേശി(22), സമ്പർക്കം.
 • 177. പൂവച്ചൽ വല്ലിപ്പാറ സ്വദേശി(16), സമ്പർക്കം.
 • 178. മരിയനാട് സ്വദേശിനി(20), സമ്പർക്കം.
 • 179. പുല്ലുവിള പുരയിടം സ്വദേശി(11), സമ്പർക്കം.
 • 180. പുല്ലുവിള പുരയിടം സ്വദേശിനി(11), സമ്പർക്കം.
 • 181. പുരയിടം കൊച്ചുപള്ളി സ്വദേശി(18), സമ്പർക്കം.
 • 182. കഴക്കൂട്ടം സ്വദേശിനി(47), വീട്ടുനിരീക്ഷണത്തിലായിരുന്നു.
 • 183. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(32), സമ്പർക്കം.
 • 184. പുല്ലുവിള സ്വദേശിനി(4), സമ്പർക്കം.
 • 185. ശ്രീകണ്‌ഠേശ്വരം സ്വദേശി(18), സമ്പർക്കം.
 • 186. പുല്ലുവിള സ്വദേശിനി(35), സമ്പർക്കം.
 • 187. പുല്ലുവിള സ്വദേശിനി(40), സമ്പർക്കം.
 • 188. പുല്ലുവിള സ്വദേശിനി(15), സമ്പർക്കം.
 • 189. പുരയിടം പള്ളം സ്വദേശിനി(21), സമ്പർക്കം.
 • 190. വലിയതോപ്പ് സ്വദേശി(52), സമ്പർക്കം.
 • 191. പുല്ലുവിള പുരയിടം സ്വദേശിനി(62), സമ്പർക്കം.
 • 192. വേളാങ്കണ്ണി സ്വദേശിനി(32), സമ്പർക്കം.
 • 193. മണക്കാട് സ്വദേശിനി(49), സമ്പർക്കം.
 • 194. പുതുക്കുറിച്ചി സ്വദേശി(37), സമ്പർക്കം.
 • 195. പരശുവയ്ക്കൽ സ്വദേശിനി(31), സമ്പർക്കം.
 • 196. കോലിയക്കോട് സ്വദേശിനി(39), സമ്പർക്കം.
 • 197. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(28), സമ്പർക്കം.
 • 198. മരിയനാട് സ്വദേശി(8), സമ്പർക്കം.
 • 199. പുതുക്കുറിച്ചി സ്വദേശിനി(44), സമ്പർക്കം.
 • 200. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(38), സമ്പർക്കം.
 • 201. മുട്ടത്തറ മണൽപ്പുറം സ്വദേശിനി(21), സമ്പർക്കം.
 • 202. പുല്ലുവിള സ്വദേശി(17), സമ്പർക്കം.
 • 203. പുരയിടം പള്ളം സ്വദേശി(19), സമ്പർക്കം.
 • 204. പുരയിടം സ്വദേശിനി(64), സമ്പർക്കം.
 • 205. കോട്ടപ്പുറം സ്വദേശിനി(25), സമ്പർക്കം.
 • 206. മുട്ടത്തറ സ്വദേശി(29), സമ്പർക്കം.
 • 207. മുട്ടത്തറ മണൽപ്പുറം സ്വദേശിനി(10), സമ്പർക്കം.
 • 208. പൂന്തുറ പരുത്തിക്കുഴി സ്വദേശിനി(22), സമ്പർക്കം.
 • 209. മരിയനാട് സ്വദേശിനി(65), സമ്പർക്കം.
 • 210. നെല്ലിമൂട് സ്വദേശിനി(35), സമ്പർക്കം.
 • 211. കൊല്ല സ്വദേശി(40), സമ്പർക്കം.
 • 212. പുല്ലുവിള സ്വദേശിനി(44), വീട്ടുനിരീക്ഷണത്തിലായിരുന്നു.
 • 213. കരിംകുളം സ്വദേശിനി(49), സമ്പർക്കം.
 • 214. മുട്ടത്തറ സ്വദേശി(47), സമ്പർക്കം.
 • 215. പുരയിടം കൊച്ചുപള്ളി സ്വദേശി(27), സമ്പർക്കം.
 • 216. പുല്ലുവിള പുരയിടം സ്വദേശിനി(39), സമ്പർക്കം.
 • 217. ഇരിക്കാലവിള സ്വദേശി(34), സമ്പർക്കം.
 • 218. വള്ളക്കടവ് സ്വദേശിനി(70), സമ്പർക്കം.
 • 219. ശ്രീകണ്‌ഠേശ്വരം സ്വദേശി(23), സമ്പർക്കം.
 • 220. പരശുവയ്ക്കൽ സ്വദേശി(62), സമ്പർക്കം.
 • 221. സൗദിയിൽ നിന്നെത്തിയ നേമം സ്വദേശി(52).
 • 222. മരിയനാട് സ്വദേശിനി(40), സമ്പർക്കം.
 • 223. ആനയറ സ്വദേശിനി(37), സമ്പർക്കം.
 • 224. ഇരിക്കാലവിള സ്വദേശി(42), സമ്പർക്കം.
 • 225. പുതുക്കുറിച്ചി സ്വദേശി(49), സമ്പർക്കം.
 • 226. പൂന്തുറ സ്വദേശിനി(43), സമ്പർക്കം.
 • 227. പാറശ്ശാല സ്വദേശിനി(31), വീട്ടു നിരീക്ഷണത്തിലായിരുന്നു.
 • 228. മുട്ടത്തറ സ്വദേശി(38), സമ്പർക്കം.
 • 229. പുല്ലുവിള പുരയിടം സ്വദേശി(19), സമ്പർക്കം.
 • 230. പുരയിടം പുതിയതുറ സ്വദേശി(43), സമ്പർക്കം.
 • 231. പുല്ലുവിള സ്വദേശി(45), സമ്പർക്കം.
 • 232. ശ്രീകണ്‌ഠേശ്വരം സ്വദേശി(19), സമ്പർക്കം.
 • 233. പുല്ലുവിള സ്വദേശി(64), സമ്പർക്കം.
 • 234. പുരയിടം കൊച്ചുപള്ളി സ്വദേശി(35), സമ്പർക്കം.
 • 235. പുല്ലുവിള പുരയിടം സ്വദേശിനി(55), സമ്പർക്കം.
 • 236. പുല്ലുവിള കൊച്ചുപള്ളി സ്വദേശിനി(24), സമ്പർക്കം.
 • 237. പുല്ലുവിള പുരയിടം സ്വദേശിനി(34), സമ്പർക്കം.
 • 238. പുതിയതുറ സ്വദേശി(60), സമ്പർക്കം.
 • 239. വെങ്ങാനൂർ സ്വദേശിനി(54), സമ്പർക്കം.
 • 240. ബാലരാമപുരം സ്വദേശി(65), സമ്പർക്കം.
 • 241. പൂന്തുറ സ്വദേശിനി(55), സമ്പർക്കം.
 • 242. കടയ്ക്കാവൂർ ചെമ്പുക്കാവ് സ്വദേശിനി(23), സമ്പർക്കം.
 • 243. കടയ്ക്കാവൂർ ചെമ്പുക്കാവ് സ്വദേശി(21), സമ്പർക്കം.
 • 244. കടയ്ക്കാവൂർ ചെമ്പൂക്കാവ് സ്വദേശി(22), സമ്പർക്കം.
 • 245. ആയൂർ സ്വദേശി(28), ഉറവിടം വ്യക്തമല്ല.
 • 246. പുല്ലുവിള പുരയിടം സ്വദേശി(52), സമ്പർക്കം.

എറണാകുളത്ത് 115 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 84 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നോ ഇതരസംസ്ഥാനത്ത് നിന്നോ വന്നവർ 31 പേരാണ്. ഇന്ന് 5 പേർ രോഗമുക്തരായി

സമ്പർക്കം വഴി രോഗബാധിതരായവർ

 • ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 33 പേർക്ക് രോഗം സ്ഥിരീകരിച്ചു.
 • ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 30 പേർക്ക് രോഗം സ്ഥിരീകരിച്ചു.
 • കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
 • നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, 51,56 വയസ്സുള്ള കരുമാലൂർ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. 42 വയസ്സുള്ള കരുമാല്ലൂർ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
 • 47 വയസ്സുള്ള ആലങ്ങാട് സ്വദേശിനി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബദ്ധുവാണ്.
 • എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസ്സുകാരനായ ഡോക്ടർ.
 • 41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ
 • എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസ്സുള്ള തമിഴ്നാട് സ്വദേശിനി
 • 53 വയസ്സുള്ള കൂനമ്മാവ്’ സ്വദേശി, 43 വയസ്സുള്ള കുമ്പളങ്ങി സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
 • കളമശ്ശേരി മെഡിക്കൽ കോളേജിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരൻ്റെ സമ്പർക്ക പട്ടികയിലുള്ള: 53 വയസ്സുള്ള. ശുചീകരണ ജീവനക്കാരിയായ ചൂർണ്ണിക്കര സ്വദേശിനി
 • കോഴിക്കോട് എയർപോർട്ടിൽ ജോലി ചെയ്തിരുന്ന 32 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ.
 • 19 , 32 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശികൾ.ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.
 • അങ്കമാലിയിലെ ഒരു കോൺവെൻ്റിലെ 68 വയസ്സുള്ള കന്യാസ്ത്രീ.മുൻപ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്
 • 76 വയസ്സുള്ള കാഞ്ഞൂർ സ്വദേശി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നു
 • 45 വയസുള്ള തൃക്കാക്കര സ്വദേശി. ഇദ്ദേഹം മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

ഇന്ന് 5 പേർ രോഗമുക്തരായി. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുള്ള രായമംഗലം സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള എറണാകുളം സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള കൊല്ലം സ്വദേശി, ജൂലൈ 5 ന് രോഗംരോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള തേവര സ്വദേശി എന്നിവർ രോഗമുക്തി നേടി.

കാസർഗോട്ട് 32 പേർക്ക് കൂടി കോവിഡ്

കാസർഗോഡ് ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ഉറവിടമറിയാത്ത രോഗബാധയും റിപ്പോർട്ട് ചെയ്തു. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും, മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 10 പേർ ഇന്ന് രോഗമുക്തി നേടി.

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവർ

 • മഞ്ചേശ്വം പഞ്ചായത്തിലെ 39 വയസുകാരന്‍ (ഉറവിടം ലഭ്യമല്ല), 27, 24 വയസുള്ള പുരുഷന്മാര്‍
 • മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുകാരി ( പ്രാഥമിക സമ്പര്‍ക്കം)
 • കുമ്പള പഞ്ചായത്തിലെ 43 വയസുകാരി ( ആരോഗ്യ പ്രവര്‍ത്തക), 36 കാരന്‍
 • ചെങ്കള പഞ്ചായത്തിലെ 45, 30,21 , 38,30 വയസുള്ള പുരുഷന്മാര്‍, 34,55 വയസുള്ള സ്ത്രീകള്‍ വയസുകാരി, രണ്ട് വയസ്, ഏഴ് വയസ്, മൂന്ന് വയസ്, അഞ്ച് വയസുള്ള കുട്ടികള്‍
 • ചെമ്മനാട് പഞ്ചായത്തിലെ 28 വയസുള്ള സ്ത്രീ, 26 വയസുകാരന്‍, 11, 14, 5 വയസുള്ള കുട്ടികള്‍
 • കാറുഡുക്ക പഞ്ചായത്തിലെ 38 കാരി, 44 വയസുകാരന്‍

വിദേശത്തുനിന്നോ ഇതര സംസ്ഥാനത്തുനിന്നോ തിരിച്ചെത്തിയവർ

 • ജൂലൈ 7 ന് കുവൈത്തില്‍ നിന്ന് വന്ന പിലിക്കോട് പഞ്ചായത്തിലെ 45 കാരന്‍, ജൂണ്‍ 17 ന് ശ്രീലങ്കയില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 27 വയസുകാരന്‍, ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭയിലെ 29 വയസുകാരന്‍, ജൂലൈ ഒന്നിന് സൗദിയില്‍ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂലൈ 6 ന് ഖത്തറില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 29 കാരന്‍
 • ജൂലൈ 10 ന് വന്ന കുമ്പള പഞ്ചായത്തിലെ 25 കാരന്‍, ജൂലൈ 7 ന് വന്ന കുമ്പള പഞ്ചായത്തിലെ 23 കാരന്‍, (എല്ലാവരും ബംഗളൂരുവില്‍ നിന്ന് വന്നവര്‍), ജൂണ്‍ 27 ന് മംഗളൂരുവിൽനിന്ന് വന്ന 69 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി .

രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കാസർഗോഡ് നഗരസഭയിലെ മത്സ്യ- പച്ചക്കറിമാർക്കറ്റ് കണ്ടയിന്റ്മെന്റ്സോണായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കടകൾ തുറക്കാൻ അനുവദിക്കൂ. അൻപത് ശതമാനം കടകൾ മാത്രമേ ഒരു ദിവസം തുറക്കുന്നതിന് അനുമതി നൽകുകയുള്ളുവെന്ന് കളക്ടർ അറിയിച്ചു.രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി.

കോഴിക്കോട്ട് 32 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 32 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ 14 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

 • 1) 42 വയസ്സുള്ള ഒളവണ്ണ സ്വദേശി 07.07.2020ന് സൗദിയില്‍ നിന്നും കണ്ണൂരില്‍ എത്തി കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു. 16.07.2020ന് പോസിറ്റീവ് എന്‍.ഐ.ടി എഫ്.എല്‍.ടിസി.യില്‍ ചികില്‍സയിലാണ്.
 • 2) 29 വയസ്സുളള കോഴിക്കോട് കോര്‍പ്പറേഷനിലെ മുണ്ടിക്കല്‍താഴം സ്വദേശി. ജൂലൈ 16 ന് ഒമാനില്‍ നിന്നും കോഴിക്കോടെത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നും സ്രവം എടുത്തു. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
 • 3) 30 വയസ്സുളള വടകര മുന്‍സിപ്പാലിറ്റി സ്വദേശിനി. ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നും കണ്ണൂരിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 13 ന് ശേഷം വടകര നിന്നും സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
 • 4) 44 വയസ്സുള്ള ഒളവണ്ണ സ്വദേശി അബുദാബിയില്‍ നിന്നും കോഴിക്കോട് എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിസോധനയില്‍ പോസിറ്റീവ് ആയി ചികില്‍സയിലാണ്.
 • 5) 29 വയസ്സുളള ഫറോക്ക് സ്വദേശിനി. മാര്‍ച്ച് 5 ന് ദുബൈയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. ഗള്‍ഫിലേക്ക് തിരിച്ച് പോകേണ്ട ആവശ്യാര്‍ത്ഥം സ്വകാര്യ ലാബില്‍ നിന്നും സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
 • 6) 35 വയസ്സുളള ഏറാമല സ്വദേശി. ഗള്‍ഫിലേക്ക് തിരിച്ച് പോകേണ്ട ആവശ്യാര്‍ത്ഥം ജൂലൈ 15 ന് സ്വകാര്യ ലാബില്‍ നിന്നും സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
 • 7) 24 വയസ്സുള്ള ചങ്ങരോത്ത് സ്വദേശി ജൂണ്‍ 18ന് ദുബായ് നിന്നും കോഴിക്കോട് എത്തി. ജൂലൈ 15ന് സ്രവപരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികില്‍സയിലാണ്.
 • 8) 7 വയസ്സുളള പെണ്‍കുട്ടി ജൂലൈ 30 ന് രക്ഷിതാക്കളോടൊപ്പം സൗദിയില്‍ നിന്നും കോഴിക്കോടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
 • 9) 40 വയസ്സുള്ള മരുതോങ്കര സ്വദേശി ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായ തിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 10) 48 വയസ്സുള്ള തോപ്പയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി ജൂലൈ 4ന് യു.എ.ഇ യില്‍ നിന്നും കോഴിക്കോട് എത്തി കൊറോണകെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍് ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലംപോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 11) 42 വയസ്സുള്ള കൊയിലാണ്ടി കൊല്ലം സ്വദേശി ജൂലൈ 11ന് ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി കൊറോണകെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ജൂലൈ 15 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 12) 22 വയസ്സുള്ള കൊയിലാണ്ടി സ്വദേശി ജൂലൈ 11ന് യു.എ.യില്‍ നിന്നും കോഴിക്കോട് എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 13) 31 വയസ്സുള്ള കൊയിലാണ്ടി സ്വദേശി ജൂലൈ 6ന് സൗദിയില്‍ നിന്നും കോഴിക്കോട് എത്തി കൊറോണകെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. പ്രത്യേക സ്രവപരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 14) 40 വയസ്സുള്ള കുന്നുമ്മല്‍ സ്വദേശി ജൂലൈ 15ന് ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് എത്തി ജൂലൈ 16ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 15) 80 വയസ്സുളള പുതിയറ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി. ജൂലൈ 11 ന് കുടകില്‍ നിന്നും കോഴിക്കോട് എത്തി. ലക്ഷണത്തെ തുടര്‍ന്ന് ജൂലൈ 15 ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
 • 16) 27 വയസ്സുളള നൊച്ചാട് താമസിക്കുന്ന ബീഹാര്‍ സ്വദേശി. ജൂണ്‍ 24 ന് വിമാന മാര്‍ഗ്ഗം ഹൈദരാബാദില്‍ നിന്നും കൊച്ചിയിലെത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. പ്രത്യേക സ്രവപരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന എന്‍.ഐ.ടി എഫ്.എല്‍.ടി.സിയില്‍ ചികില്‍സയിലാണ്.
 • 17) 32 വയസ്സുള്ള തൂണേരി സ്വദേശി ജൂ 14 ന് ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് പ്രത്യേക സ്രവപരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയില്‍ ചികില്‍സയിലാണ്.
 • 18), 19), 20) 38 വയസ്സുള്ള സ്ത്രീ, 17, 20 വയസ്സുള്ള ആണ്‍കുട്ടികള്‍ – തൂണേരി പോസിറ്റീവ് ആയ വ്യക്തിയുടെ ഭാര്യയും മക്കളും. പ്രത്യേക സ്രവപരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികില്‍സയിലാണ്.
 • 21) 37 വയസ്സുളള മൂടാടി സ്വദേശിനി. തൂണേരിയിലെ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം. ജൂലൈ 15 ന് ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
 • 22) 50 വയസ്സുള്ള കാരപ്പറമ്പ് സ്വദേശി ജൂണ്‍ 29 ന് കണ്ണൂര്‍ പുല്ലൂക്കരയില്‍ മരണ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ പോസിറ്റീവ് കേസുളളതുകൊണ്ട് ജൂലൈ 17 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
 • 23) 28 ദിവസം പ്രായമുളള പെണ്‍കുട്ടി. കല്ലായിയിൽ പോസിറ്റീവായ വ്യക്തിയുടെ മകള്‍. ജൂലൈ 15 ന് സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
 • 24) 63 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശി തലക്കുളത്തൂരില്‍ പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 25) 52 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശി തലക്കുളത്തൂരില്‍ പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 26), 27) 5 ഉം 7 ഉം വയസ്സുള്ള സ്വദേശികളായ ആണ്‍കുട്ടികള്‍ കല്ലായി കല്ലായി പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 28) 47 വയസ്സുള്ള കണ്ണഞ്ചേരി സ്വദേശി – പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 29) 23 വയസ്സുള്ള പുതിയറ സ്വദേശി – കാസര്‍ഗോഡ് പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 14 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
 • 30) 24 വയസ്സുളള വാണിമേല്‍ സ്വദേശിനി. ജൂലൈ 13 ന് പനിയെ തുടര്‍ന്ന് സ്രവമെടുത്തു. ഫലം ഫലം പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്.
 • 31),32) 32, 27 വയസ്സുളള ദമ്പതികള്‍. പൊറ്റമ്മല്‍ സ്വദേശികള്‍ ജൂലൈ 12 ന് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

തൃശൂരിൽ 32 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ വെളളിയാഴ്ച 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരണമടഞ്ഞ പുല്ലൂർ തെക്കുംപറമ്പിൽ വീട്ടിൽ ഷിജു (46, പുരുഷൻ) വിന് കോവിഡ് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ചാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുരിയച്ചിറയിലെ കോർപ്പറേഷൻ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചു.

ഇരിങ്ങാലക്കുട കേരള ഫീഡ്‌സിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായ 2 പേർ (51, പുരുഷൻ), (50, പുരുഷൻ), കുന്നംകുളത്ത് രോഗബാധിതനായ വ്യക്തിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ (61, സ്ത്രീ), (41, സ്ത്രീ), (52, പുരുഷൻ), ഇരിങ്ങാലക്കുട കെ എസ് ഇ യിൽ നിന്ന് രോഗബാധിതനായ വ്യക്തിയിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (65, സ്ത്രീ), (35, പുരുഷൻ), (54, പുരുഷൻ), പുല്ലൂർ സ്വദേശികളായ 2 പേർ (55, സ്ത്രീ), (47, പുരുഷൻ), പൊറത്തിശ്ശേരി സ്വദേശി (61, പുരുഷൻ), അതിഥി തൊഴിലാളിയായ (23, പുരുഷൻ), ചേർത്തല സ്വദേശിയിൽ നിന്ന് രോഗം ബാധിച്ച ചേർത്തലയിൽ ജോലി ചെയ്യുന്ന മുകുന്ദപുരം സ്വദേശി (46, പുരുഷൻ), ചെന്നൈയിൽ നിന്ന് മടങ്ങിയ രോഗിയിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായ തൃശൂർ സ്വദേശി (26, സ്ത്രീ) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ജൂലൈ 1 ന് റിയാദിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (47, പുരുഷൻ), ജൂലൈ 3 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (55, പുരുഷൻ), ജൂലൈ 11 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന മൈലാട്ടു പാറ സ്വദേശി (28, പുരുഷൻ), ജൂലൈ 4 ന് ഹൈദരാബാദിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (28, സ്ത്രീ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (47, പുരുഷൻ), ജൂൺ 30 ന് കോയമ്പത്തൂരിൽ നിന്ന് വന്ന മായന്നൂർ സ്വദേശി (33, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (2 വയസ്സുള്ള ആൺകുട്ടി), ജൂൺ 29 ന് റിയാദിൽ നിന്ന് വന്ന മതിലകം സ്വദേശിയായ ഒരു വയസ്സുള്ള ആൺകുട്ടി എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂലൈ 1 ന് കോയമ്പത്തൂരിൽ നിന്ന് വന്ന 15 വയസ്സുളള ആൺകുട്ടി, ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (25, പുരുഷൻ), ജൂലൈ 7 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (58, പുരുഷൻ), പൂനെയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (29, പുരുഷൻ), ജൂൺ 17 ന് അബുദാബിയിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശി (38, പുരുഷൻ), ജൂലൈ 13 ന് റിയാദിൽ നിന്ന് വന്ന പാവറട്ടി സ്വദേശി (61, പുരുഷൻ), ജൂലൈ 13 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (58, സ്ത്രീ), ജൂൺ 15 ന് ദമാമിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി (29, പുരുഷൻ), ജൂലൈ 5 ന് മുംബെയിൽ നിന്ന് വന്ന മാപ്രാണം സ്വദേശിയായ പുരുഷൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 742 ആയി. 468 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ച 259 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ജിലിലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പുതുക്കിയിട്ടുണ്ട്നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ്, പുത്തൻച്ചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ, അന്നമനട ഗ്രാമപഞ്ചാത്തിലെ 17-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ്, ആളൂർ പഞ്ചായത്തിലെ 1-ാം വാർഡ്, മുരിയാട് പഞ്ചായത്തിലെ 10-ാം വാർഡ്, കുന്നംകുളം നഗരസഭയിലെ 15-ാം ഡിവിഷൻ, ഇരിങ്ങാലക്കുട നഗരസഭയിലെ 16, 19, 22, 24, 26, 28, 33, 35 എന്നീ ഡിവിഷനുകൾ കൂടി വെളളിയാഴ്ച (ജൂലൈ 17) കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു.

നിലവിലെ കണ്ടെയ്ൻമെന്റ് സോണുകളായ കുന്നംകുളം നഗരസഭയിലെ 3, 7, 8, 10, 11, 12, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകൾ ഗുരുവായൂർ നഗരസഭയിലെ 35-ാം ഡിവിഷൻ അന്നമനട ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ, അരിമ്പൂർ ഗ്രാമപഞ്ചാത്തിലെ 5-ാം വാർഡ്, അതിരപ്പളളി ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 8, 9, 11, 12, 13, 14, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 4, 5 വേളൂക്കര ഗ്രാമപഞ്ചാത്തിലെ 5, 7, ചൊവ്വന്നൂർ ഗ്രാമപഞ്ചാത്തിലെ 1-ാം വാർഡ് എന്നിവ കണ്ടെയ്ന്റമെന്റ് സോണുകളായി തുടരും.

പാലക്കാട് 31 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് നാലു വയസ്സുകാരി ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ജില്ലയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയവേ ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും (40, പുരുഷൻ) സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മരണ ശേഷം സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുക യുമായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഖത്തറിൽ നിന്നു വന്ന കൊപ്പം സ്വദേശി (19 പുരുഷൻ), പട്ടാമ്പി സ്വദേശികൾ (34,29 പുരുഷന്മാർ). യുഎഇയിൽ നിന്നു വന്ന പട്ടിത്തറ സ്വദേശി (36 പുരുഷൻ), പട്ടാമ്പി സ്വദേശികൾ (49,22 സ്ത്രീകൾ,4 പെൺകുട്ടി, 62,40 പുരുഷന്മാർ), കിഴക്കഞ്ചേരി സ്വദേശി (28 പുരുഷൻ), ചിറ്റിലഞ്ചേരി സ്വദേശി (30 പുരുഷൻ), തിരുവേഗപ്പുറ സ്വദേശി (35, 55പുരുഷൻ), വിളയൂർ സ്വദേശി (47,41 പുരുഷൻ), ഓങ്ങല്ലൂർ സ്വദേശി (41 പുരുഷൻ), കുലുക്കല്ലൂർ സ്വദേശി (24 പുരുഷൻ), ചാലിശ്ശേരി സ്വദേശി (29 പുരുഷൻ).

തമിഴ്നാട്ടിൽ നിന്നു വന്ന കൊപ്പം സ്വദേശി (53 പുരുഷൻ), മുതുതല സ്വദേശി (33 പുരുഷൻ), ഓങ്ങല്ലൂർ സ്വദേശി (59 പുരുഷൻ), നെന്മാറ സ്വദേശി (36 പുരുഷൻ). കർണാടകയിൽ നിന്നു വന്ന പരുതൂർ സ്വദേശി (44 പുരുഷൻ).

സൗദിയിൽ നിന്നു വന്ന ഷൊർണൂർ സ്വദേശി (24 പുരുഷൻ), കൊപ്പം സ്വദേശി (56 പുരുഷൻ), മുതുതല സ്വദേശി (51 പുരുഷൻ), കാഞ്ഞിരപ്പുഴ സ്വദേശി (22 സ്ത്രീ). കുവൈത്തിൽ നിന്നുവന്ന പട്ടിത്തറ സ്വദേശി (29 പുരുഷൻ).

ബീഹാറിൽ നിന്നു വന്ന കൊഴിഞ്ഞാമ്പാറയിൽ താമസമുള്ള ബീഹാർ സ്വദേശി (30 പുരുഷൻ) ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ ഒരു കാരാകുറിശ്ശി സ്വദേശിക്കും (34 പുരുഷൻ) ആൻറിജൻ ടെസ്റ്റിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല.ഇദ്ദേഹം ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിത്. നാല് പേര്‍ ഇന്ന് രോഗമുക്തരായി.

എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ആറുപേര്‍ക്കും കോട്ടത്തറയിലും കല്‍പ്പറ്റയിലും ഒരാള്‍ക്കു വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് കര്‍ണ്ണാടകയില്‍ നിന്നെത്തിയ യുവാവില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നത്. കോട്ടത്തറയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗബാധയുണ്ടായത്. കല്‍പ്പറ്റ റാട്ടക്കൊല്ലിയില്‍ തുണി വ്യാപരവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയില്‍ നിന്നാണ് രോഗം പകര്‍ന്നത്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 242 ആയി. രോഗമുക്തര്‍ 105. നിലവില്‍ രോഗം സ്ഥിരീകരിച്ച് 136 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 131 പേര്‍ ജില്ലയിലും കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയില്‍ കഴിയുന്നത്. രോഗമുക്തരായവരുടെ എണ്ണം 105 ആണ്.

ജൂലൈ അഞ്ചിന് ഖത്തറില്‍ നിന്നെത്തിയ പൊഴുതന സ്വദേശിയായ 35 കാരന്‍, ജൂണ്‍ 26ന് ഹൈദരാബാദില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയായ 49 കാരന്‍, ജൂലൈ 3 ന് ദുബായില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിയായ 24 കാരന്‍, ജൂലൈ ആറിന് ഖത്തറില്‍ നിന്നെത്തിയ പൊഴുതന സ്വദേശിയായ 26 കാരന്‍, സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശിയായ 55 കാരന്‍, ജൂലൈ 13 ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിയായ 24 കാരന്‍, അന്ന് തന്നെ ബാംഗ്ലൂരില്‍ നിന്നെത്തിയ ചെതലയം സ്വദേശിയായ 36 കാരന്‍, ജൂണ്‍ 29 ന് ഡല്‍ഹിയില്‍ നിന്നെത്തിയ പള്ളിക്കുന്ന് സ്വദേശിനിയായ 50 കാരി, സൗദി അറേബ്യയില്‍ നിന്നെത്തിയ കാര്യമ്പാടി സ്വദേശിയായ 47 കാരന്‍, ജൂലൈ രണ്ടിന് ഖത്തറില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിയായ 43 കാരന്‍, അന്നുതന്നെ ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി 21 കാരന്‍ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജൂലൈ നാലിന് ദുബൈയില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിനി 60 കാരി, അന്നുതന്നെ സൗദി അറേബ്യയില്‍ നിന്നു വന്ന ബത്തേരി സ്വദേശിയായ 60 കാരന്‍, ജൂണ്‍ 23 ന് ബഹ്‌റൈറിനില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശിയായ 26 കാരന്‍, ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികളായ 27 കാരിയും 5 വയസ്സുള്ള മകളും, ജൂലൈ അഞ്ചിന് മംഗലാപുരത്ത് നിന്നു വന്ന പൂതാടി സ്വദേശി 53 കാരന്‍ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ജൂലൈ 9 ന് ഹൈദരാബാദില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി 29 കാരനും ഒരു വയസ്സുള്ള കുട്ടിയും, ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തിയ തൊണ്ടര്‍നാട് താമസിച്ച് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 38 കാരന്റെ ഭാര്യ (35), മാതാവ് (64), രണ്ടു വയസ്സുള്ള രണ്ട് കുട്ടികള്‍, അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ആറു വയസ്സുള്ള പെണ്‍കുട്ടിയും 30 വയസുകാരനും, ജൂലൈ പന്ത്രണ്ടാം തീയതി ഗൂഡല്ലൂരില്‍ നിന്ന് സ്വന്തം വിവാഹത്തിനായി വന്ന എടവക സ്വദേശിനിയായ 25 കാരി, കോഴിക്കോട് ക്ലസ്റ്ററില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശി 15 കാരി, ജൂലൈ 5 ന് ചികിത്സയിലായ കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 കാരന്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് 25 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ 25 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂലൈ 14 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ സ്വദേശിനിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശി (21), ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (42), എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധയുണ്ടായ വെളിയങ്കോട് സ്വദേശി (70), പെരുവള്ളൂര്‍ സ്വദേശി (38), കരുളായി സ്വദേശി (26), കൂട്ടിലങ്ങാടി സ്വദേശിയായ 108 ആംബുലന്‍സ് ഡ്രൈവര്‍ (24) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു,

വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്ക് ഊരകം സ്വദേശി (48), ചീക്കോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരി (26), തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ മഞ്ചേരി സ്വദേശി (24), പൊന്നാനി താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ പൊന്നാനി സ്വദേശി (60), ഇരുവേറ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ സേവനത്തിലുണ്ടായിരുന്ന കാവനൂര്‍ സ്വദേശിയായ അധ്യാപകന്‍ (39) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു.

തിരിച്ചിറപ്പള്ളിയില്‍ നിന്നെത്തിയ തെന്നല സ്വദേശി (63), കര്‍ണ്ണാടകയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (25), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (41) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

ദമാമില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (52), റിയാദില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (39), ജിദ്ദയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (29), കുവൈത്തില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (53), ദുബായില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (41), റിയാദില്‍ നിന്നെത്തിയ പുഴക്കാട്ടിരി സ്വദേശി (53), ജിദ്ദയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (29), ജിദ്ദയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (44), ദോഹയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി (45), മസ്‌കറ്റില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (39), ജിദ്ദയില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (58) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 32 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 565 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,198 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കണ്ണൂരിൽ കൂടുതൽ നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു

കണ്ണൂരിൽ സമ്പർക്കം വഴിയുള്ള രോഗബാധ കൂടുന്ന പശ്ചാത്തലത്തില്‍ കൂത്തുപമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക്‍ മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ക്രെെം ബ്രാഞ്ച് ആസ്ഥാനം അടച്ചു

സംസ്ഥാന ക്രെെം ബ്രാഞ്ച് ആസ്ഥാനം അടച്ചു. രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ക്രെെം ബ്രാഞ്ച് ആസ്ഥാനം അടച്ചത്. നിയന്ത്രിത മേഖലയിലുണ്ടായിരുന്ന രണ്ട് വനിത ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗമുക്തരേക്കാൾ കൂടുതൽ ചികിത്സയിലുള്ളവർ

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,275 ആയി. 5,372 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 4,864 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 687 പേര്‍ക്കാണ് കോവിഡ്-19മൂലം ജീവന്‍ നഷ്ടമായത്.

രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,42,473 എണ്ണം സജീവ കേസുകളാണ്. 6,35,757 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. 25,602 പേരാണ് ഇതുവരെ മരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala covid news wrap july 17 updates

Next Story
Kerala Nirmal Lottery NR-182 Result: നിർമ്മൽ NR-182 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്kerala ,nirmal nr-122 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-122 result, nirmal nr-122 lottery result, nirmal nr-122 lottery, nirmal nr-122 kerala lottery, kerala nirmal nr-122 lottery, nirmal nr-122 lottery today, nirmal nr-122 lottery result today, nirmal nr-122 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-122, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-122,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com