തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1100 കടന്നു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1100 കടക്കുന്നത്. മൂന്നാം തവണയാണ് ഇത് ആയിരം കടക്കുന്നത്. ഇന്ന് 1103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്നും തിരുവനന്തപുരം ജില്ലയിൽ ഇരുന്നൂറിലധികം പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 240 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്ട് 110 പേർക്കും, കാസർഗോട്ട് 105 പേർക്കും, ആലപ്പുഴയിൽ 102 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
സമ്പർക്ക ബാധിതരുടെ എണ്ണവും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് 1103 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാന്മാര്ക്കും, 3 കെ.എഫ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, 8 കെ.എസ്.സി. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്മാര്ക്കും രോഗം ബാധിച്ചു.
കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന് (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്ത് മരണം 59 ആയി.
9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
- തിരുവനന്തപുരം-240
- കോഴിക്കോട്- 110
- കാസര്‍ഗോഡ്- 105
- ആലപ്പുഴ- 102
- കൊല്ലം- 80
- എറണാകുളം- 79
- കോട്ടയം- 77
- മലപ്പുറം- 68
- കണ്ണൂര്‍- 62
- പത്തനംതിട്ട- 52
- ഇടുക്കി- 40
- തൃശൂര്‍- 36
- പാലക്കാട്- 35
- വയനാട്- 17
ഇന്ന് രോഗമുക്തി നേടിയവർ
- തിരുവനന്തപുരം- 229
- മലപ്പുറം- 185
- പത്തനംതിട്ട- 150
- എറണാകുളം- 77
- ആലപ്പുഴ- 70
- കോഴിക്കോട്-62
- കൊല്ലം-50
- കോട്ടയം- 49
- വയനാട്- 45
- തൃശൂര്‍- 37
- കണ്ണൂര്‍- 36
- പാലക്കാട്-24
- കാസര്‍ഗോഡ്- 23
- ഇടുക്കി- 1
1,54,300 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
22,013 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,11,394 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,07,256 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
34 പുതിയ ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 34 പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, എറണാകുളം,പാലക്കാട്, കോഴിക്കോട്, വയനാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
തിരുവനന്തപുരം ജില്ല
- കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16)
- ഇടവ (എല്ലാ വാര്‍ഡുകളും)
- വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും)
- വക്കം (എല്ലാ വാര്‍ഡുകളും)
- കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും)
- കഠിനംകുളം (എല്ലാ വാര്‍ഡുകളും)
- കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും)
- കരിംകുളം (എല്ലാ വാര്‍ഡുകളും)
- വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും)
തൃശൂര്‍ ജില്ല
- എടവിലങ്ങ് (7)
- വല്ലച്ചിറ (14)
- ചേര്‍പ്പ് (17, 18)
- ശ്രീനാരായണ പുരം (9, 12, 13)
- വെങ്കിടങ്ങ് (3, 10, 11)
- പെരിഞ്ഞനം (12)
- അവിനിശേരി (13)
- എറിയാട് (1,8, 22, 23)
- ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21)
കണ്ണൂര്‍ ജില്ല
- പട്ടുവം (6, 9)
- പാണപ്പുഴ (11, 13)
- കുറുമാത്തൂര്‍ (10)
എറണാകുളം ജില്ല
- തുറവൂര്‍ (7)
- ചേരനല്ലൂര്‍ (17)
പാലക്കാട് ജില്ല
- പുതുശേരി (3)
- പട്ടഞ്ചേരി (15)
കോഴിക്കോട് ജില്ല
- ഒഞ്ചിയം (14, 15)
- മേപ്പയൂര്‍ (എല്ലാ വാര്‍ഡുകളും)
വയനാട് ജില്ല
- നെന്മേനി (3, 4)
- സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്)
കൊല്ലം ജില്ല
- എഴുകോണ്‍ (എല്ലാ വാര്‍ഡുകളും)
- തലവൂര്‍ (എല്ലാ വാര്‍ഡുകളും)
പത്തനംതിട്ട ജില്ല
- പെരിങ്ങര (11, 12)
ആലപ്പുഴ ജില്ല
- കാവാലം (1, 2, 3, 4 , 5, 6, 7, 8, 9)
കാസര്‍ഗോഡ് ജില്ല
- കയ്യൂര്‍ ചീമേനി (3, 5)
6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 481 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്ഞ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. ഇന്നു രാത്രി 12 മുതൽ സിആർപിസി 144 പ്രകാരം നിരോധാനജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ഡോ.ഡി.സജിത് ബാബു ഉത്തരവായി.
കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ; കണ്ടെയ്ൻമെന്റ് സോണുകൾ ഇവ
വടകര മുന്‍സിപ്പാലിറ്റി പൂര്‍ണമായും
- മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ൻമെന്റ് സോണുകളായ പഞ്ചായത്തുകള്‍
പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍, വില്യാപ്പള്ളി,
പെരുമണ്ണ, അഴിയൂര്‍, വാണിമേല്‍, ചെക്യാട്, ആയഞ്ചേരി, ഒളവണ്ണ, മേപ്പയ്യൂർ.
- വിവിധ ഗ്രാമപഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകളായ വാര്‍ഡുകള്‍ (ബ്രാക്കറ്റിൽ വാർഡ് നമ്പർ)
1. പുതുപ്പാടി ഗ്രാമപഞ്ചായത്ത് – അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8), ഈങ്ങാപ്പുഴ (18), വാണിക്കര (19), കാക്കവയല്‍ (21)
2. മൂടാടി – ചിങ്ങപുരം (5)
3. വേളം – കൂളിക്കുന്ന് (8)
4. വളയം -ഓണപ്പറമ്പ് (11), വണ്ണാര്‍ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍
5. ചോറോട് -വൈക്കിലശരി (7), കക്കാട്ടു വള്ളി ബീച്ച് (21), കക്കാട് (18), കരുക്കിലാട് (8)
6. ചെങ്ങോട്ടുകാവ് -മാടക്കര (17)
7. മൂടാടി -വീരവഞ്ചേരി (4)
8. പേരാമ്പ്ര -ആക്കൂപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)
9. ചങ്ങരോത്ത് -പുറവൂര് (14), മുതുവണ്ണാച്ച(15), കൂനിയോട് (19)
10. പെരുവയല്‍ – പൂവാട്ടുപറമ്പ് ഈസ്റ്റ് (11)
11. ഓമശേരി-അമ്പലക്കണ്ടി (8), വെണ്ണക്കോട് (9), 10, 11
12.കുന്നമംഗലം- പതിമംഗലം (1)
13. ചേളന്നൂർ – മരുതാട് (3)
14. തിരുവള്ളൂർ – തിരുവള്ളൂർ ടൗൺ (5), ചാനിയം കടവ് (10), തിരുവള്ളൂർ നോർത്ത് (6)
15. താമരശേരി – കടുക്കിലിമ്മാരം (9)
16. കൊടിയത്തൂർ – തോട്ടുമുക്കം (5), പള്ളിത്താഴെ (6)
17. മാവൂർ – കുറ്റിക്കടവ് (4), വളയന്നൂർ (2)
18. കക്കോടി – പടിഞ്ഞാറ്റുംമുറി (10)
19. കാക്കൂർ – കാക്കൂർ (12)
20. ഒഞ്ചിയം – മടപ്പള്ളി കോളേജ് (14), കണ്ണവയൽ (15)
- കോഴിക്കോട് കോര്പറേഷൻ
ചാലപ്പുറം (59), പന്നിയങ്കര (37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74), കുറ്റിച്ചിറ (58), തടമ്പാട്ടുതാഴം (9), മാറാട് (49), മലാപറമ്പ് (8), ചക്കുംകടവ് (56).
- കൊയിലാണ്ടി മുനിസിപ്പാലിറ്റി
വാര്‍ഡ് 32, വാര്‍ഡ് 33 ലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ്, വാർഡ് 5 പുളിയഞ്ചേരി,
- മുക്കം മുനിസിപ്പാലിറ്റി
വെണ്ണക്കോട് (29), എരട്ടക്കുളങ്ങര (30).
കെ.മുരളീധരന്റെ കോവിഡ് ഫലം നെഗറ്റീവ്
കെ.മുരളീധരൻ എംപിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. എംപി ഇപ്പോൾ നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടറുടെ വിവാഹച്ചടങ്ങില്‍ കെ.മുരളീധരൻ പങ്കെടുത്തതായ ആരോപണമുർന്നിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തോട് കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. എംപിയോട് നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം, വിവാഹത്തിനു തലേദിവസമാണു താൻ ഡോക്ടറുടെ വീട്ടിൽ പോയതെന്നാണ് മുരളീധരൻ പറയുന്നത്.
തൃശൂരിൽ രണ്ടിടത്ത് ട്രിപ്പിൾ ലോക്ക്ഡൗണ്‍
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിലവിൽ വരും. മെഡിക്കൽ സ്റ്റോറുകളും മിൽമ ബൂത്തും രാവിലെ ഏഴ് മുതൽ 11 വരെ തുറക്കാൻ അനുമതിയുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ രണ്ടെണ്ണം മാത്രമേ തുറക്കാവൂ.
ബീച്ച് ആശുപത്രിയിൽ കോവിഡ് ചികിത്സ മാത്രം
കോഴിക്കോട്ട് 3,000 മുതൽ 4,000 വരെ കോവിഡ് രോഗികൾ ഉണ്ടായേക്കാമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. പ്രത്യേക പരിഗണന വേണ്ടവർക്കായി കോവിഡ് കെയർ സെന്റർ നിർമിക്കും. കൂടാതെ ബീച്ച് ആശുപത്രിയിൽ ഇനി കോവിഡ് ചികിത്സ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
റേഷൻകടകൾ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും. വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത്. പൊതുവാഹന ഗതാഗതം നിരോധിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. മരണവീടുകളിൽ പത്ത് പേരിൽ കൂടുതൽ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ പൊതുപരിപാടികൾ സംഘടിപ്പിക്കാനോ പാടില്ല. ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല.
ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിന് ഇപ്പോഴുള്ള സംവിധാനത്തിന് പുറമേ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 118 സ്ക്വാഡുകളും പൊലീസിന്റെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്സിബിള് ടീമും രംഗത്തിറങ്ങും. സിറ്റി പരിധിയില്‍ ബൈക്ക് സ്ക്വാഡ് ഉള്‍പ്പെടെ 130 ടീമും റൂറല്‍ പരിധിയില്‍ 63 ടീമുകളുമാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.
ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. തൂണേരി ലാര്‍ജ് ക്ലസ്റ്ററായി തുടരുന്നു. നേരത്തെയുണ്ടായിരുന്ന കൊളത്തറ, വെള്ളയില്‍ ക്ലസ്റ്ററുകൾ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഒഴിവായി. പുതുതായി മൂന്നു ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചെക്യാട്, ഒളവണ്ണ, പുതുപ്പാടി എന്നിവയാണ് ഇവ. തൂണേരി, വാണിമേൽ, വടകര, വില്യാപ്പള്ളി, മീഞ്ചന്ത, ഏറാമല, നാദാപുരം, കല്ലായി എന്നിവയാണ് മറ്റു ക്ലസ്റ്ററുകൾ.
വിവാഹത്തിൽ പങ്കെടുത്തവർ നീരിക്ഷണത്തിൽ കഴിയണം
കാസർഗോട്ട് ചെങ്കള പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന വ്യക്തിയുടെ വീട്ടിൽ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
കൊല്ലത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു
കൊല്ലത്ത് ആറ് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. ഇതോടെ ജില്ലയിലുള്ള 68 പഞ്ചായത്തില്‍ 48 എണ്ണവും അടച്ചു. കൊല്ലം കോര്‍പ്പറേഷനിലെ ആറും പുനലൂര്‍ നഗരസഭയിലെ പത്തും വാര്‍ഡുകള്‍ അടച്ചു. ഹോട്ടലുകള്‍ പാര്‍സല്‍ മാത്രം, രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ പ്രവർത്തിക്കും. ചരക്കുനീക്കം അനുവദിക്കും, റേഷന്‍ കടകള്‍ ഒൻപതു മുതൽ മൂന്നുമണി വരെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇടുക്കിയിൽ റവന്യു ഉദ്യോഗസ്ഥന് കോവിഡ്
കുമളി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 17 നാണ് ഇദ്ദേഹം അവസാനമായി ഡ്യൂട്ടിയിൽ എത്തിയത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടക്കം നിരീക്ഷണത്തിൽ പോകേണ്ടിവരും.
Read Also: കോവിഡ് നിയന്ത്രണം: കേന്ദ്രം ആറ് ഉപദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്കി
അധ്യാപികയ്ക്ക് കോവിഡ്
പാലക്കാട് കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ കേരള എന്‍ട്രന്‍സ് പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് കോവിഡ് പോസിറ്റീവായത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരേയും പരീക്ഷയെഴുതിയ 40 വിദ്യാര്‍ഥികളേയും ക്വാറന്റെെനിലാക്കി. അധ്യാപികയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലായിരുന്ന മകളെ നാട്ടിലെത്തിക്കാൻ കഞ്ചിക്കോട് സ്വദേശിനിയായ ഇവർ പോയിരുന്നു. തമിഴ്നാട്ടിലുള്ള ഇവരുടെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അധ്യാപികയ്ക്ക് കോവിഡ് ബാധിച്ചത് തമിഴ്നാട്ടിലെ ബന്ധുവിൽ നിന്നാകുമെന്നാണ് സൂചന.
എറണാകുളത്ത് ആശങ്ക, കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരത്തിനു സമാനമായ സ്ഥിതി വിശേഷമാണ് എറണാകുളം ജില്ലയിലും. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയിൽ സമൂഹവ്യാപന സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കാനും സാധ്യതയുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ചെല്ലാനം, ആലുവ ക്ലസ്റ്ററുകളിൽ നിന്ന് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. ആലുവ ക്ലസ്റ്ററിൽ ഇന്നും പൊലീസ് റൂട്ട് മാര്‍ച്ച് നടത്തും.
കാസർഗോഡും പാലക്കാടും കോവിഡ് മരണം
കാസർഗോഡ് സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് പടന്നക്കാട് സ്വദേശിനി നബീസയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 75 വയസ്സായിരുന്നു. പരിയാരത്ത് ചികിത്സയിലായിരുന്നു ഇവർ. ജില്ലയിലെ നാലാമത്തെ കോവിഡ് മരണമാണിത്.
പാലക്കാട് ജില്ലയിലും കോവിഡ് മരണം. കൊല്ലങ്കോട് സ്വദേശിനി അഞ്ജലി (40) ആണ് മരിച്ചത്. പ്രമേഹ രോഗി കൂടിയാണ് ഇവർ. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് ആഴ്ച മുൻപാണ് ഇവർ തിരുപ്പൂരിൽ നിന്നെത്തിയത്.
രാജ്യത്ത് ഒറ്റദിവസം 4,20,000 പരിശോധനകൾ
ന്യൂഡൽഹി: രാജ്യത്ത് ഒറ്റദിവസം 4,20,000 കോവിഡ് പരിശോധനകള്‍ നടത്തായായെന്ന് കേന്ദ്രസർക്കാർ. ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഇത്രയും വര്‍ധിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി 3,50,000 പരിശോധനകള്‍ ഓരോ ദിവസവും നടത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,20,898 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിന്റെ ഫലമായി ദശലക്ഷത്തില്‍ പരിശോധനാ നിരക്ക് (ടിപിഎം) 11,485 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. രാജ്യത്ത് ആകെ 1,58,49,068 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധന ദിനംപ്രതി വര്‍ധിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം ഇന്ന് 8,49,431 ആയി. രോഗമുക്തിനിരക്ക് വീണ്ടും ഉയര്‍ന്ന് 63.54% ആയി. രോഗമുക്തരും ചികിത്സയില്‍ കഴിയുന്നവരും തമ്മിലുള്ള അന്തരം 3,93,360 ആയി വര്‍ധിച്ചു.
പരിയാരം മെഡിക്കൽ കോളേജിലെത്തിയവർ ക്വാറന്റെെനിൽ പോകണമെന്ന പ്രചരണം വ്യാജം
ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലൈ 10 ന് ശേഷം എത്തിയവർ റിപ്പോർട്ട് ചെയ്യണമെന്നും ക്വാറന്റെെനിൽ പോകണമെന്നുമുള്ള പ്രചരണം വ്യാജം. ഇങ്ങനെയൊരു തീരുമാനം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കോവിഡ് സെൽ യോഗമോ മെഡിക്കൽ ബോർഡ് യോഗമോ ഇതുവരെ തീരുമാനിച്ചിട്ടില്ല. കോവിഡ് അതിവ്യാപനം പ്രതിരോധിക്കാൻ ജനങ്ങാളാകെ ജാഗ്രതപാലിക്കുക തന്നെ വേണം. എന്നാൽ വ്യാജ പ്രചരണം നടത്തി പരിഭ്രാന്ത്രി സൃഷ്ടിക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവൃത്തിയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഉടനില്ല
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും സംസ്ഥാനത്തിപ്പോൾ സമ്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തില്ല. സമ്പൂർണ അടച്ചുപൂട്ടലിനെ കുറിച്ച് സർക്കാർ ആലോചിച്ചിരുന്നെങ്കിലും സർവകക്ഷിയോഗത്തിലും വിദഗ്ധ സമിതിയിലും ഭിന്നാഭിപ്രായം ഉടലെടുത്ത സാഹചര്യത്തിൽ പെട്ടന്നൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
Read Also: ലോക്ക്ഡൗണ്‍ ഉടനില്ല; മേഖലകൾ തിരിച്ച് നിയന്ത്രണമേർപ്പെടുത്താൻ സാധ്യത
കോവിഡ് വ്യാപനം നിയന്ത്രണാതീതമായാൽ മേഖല തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള വിദഗ്ധ നിർദേശവും സർക്കാർ പരിഗണനയിലുണ്ട്. കേരളത്തെ വിവിധ മേഖലകളായി തിരിച്ച്, ഓരോ മേഖലയും കൃത്യം ദിവസം കണക്കാക്കി അടച്ചുപൂട്ടുക എന്നതാണ് നിർദേശം. ഈ മേഖലയിൽ നിന്ന് പുറത്തേക്കോ, അകത്തേയ്ക്കോ പ്രവേശനമുണ്ടാകില്ല. നിശ്ചിത ദിവസത്തേക്ക് മാത്രമായിരിക്കും ഇത്. മേഖലകൾ തിരിച്ച് കർശന നിയന്ത്രണമായിരിക്കും ഏർപ്പെടുത്തുക.
ഇടതുമുന്നണിയോഗം മാറ്റി
ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന എൽഡിഎഫ് യോഗം മാറ്റി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.
കോവിഡ് ബാധിച്ചു മരിച്ച അമ്മയ്ക്കു പിന്നാലെ മകളും മരിച്ചു
കോഴിക്കോട് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച റുഖിയയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി ഷാഹിദ(50) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്നു. ഇവരുടെ കോവിഡ് പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
തിരുവനന്തപുരത്ത് 240 പേർക്ക് കോവിഡ്
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 240 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. കുടപ്പനക്കുന്ന് സ്വദേശിനി(25), സമ്പർക്കം.
2. കാസർകോട് സ്വദേശി(70), സമ്പർക്കം.
3. പൂന്തുറ സ്വദേശി(8), സമ്പർക്കം.
4. ശ്രീകാര്യം സ്വദേശി(21), സമ്പർക്കം.
5. പരശുവയ്ക്കൽ നെടിയാൻകോട് സ്വദേശി(15), സമ്പർക്കം.
6. പട്ടം സ്വദേശി(20), സമ്പർക്കം.
7. കുന്നത്തുകാൽ സ്വദേശി(27), സമ്പർക്കം.
8. കന്യാകുമാരി സ്വദേശി(37), സമ്പർക്കം.
9. ബാലരാമപുരം സ്വദേശി(23), ഉറവിടം വ്യക്തമല്ല.
10. പാറശ്ശാല സ്വദേശിനി(32), സമ്പർക്കം.
11. ബീമാപള്ളി സ്വദേശി(23), സമ്പർക്കം.
12. വലിയതുറ സ്വദേശി(22), സമ്പർക്കം.
13. പാളയം സ്വദേശി(27), സമ്പർക്കം.
14. മുട്ടത്തറ സ്വദേശി(31), സമ്പർക്കം.
15. കരിംകുളം സ്വദേശിനി(5), ഉറവിടം വ്യക്തമല്ല.
16. പൂവാർ സ്വദേശി(72), സമ്പർക്കം.
17. മരിയനാട് സ്വദേശിനി(14), സമ്പർക്കം.
18. പെരുമാതുറ സ്വദേശിനി(14), സമ്പർക്കം.
19. ബീമാപള്ളി സ്വദേശിനി(16), സമ്പർക്കം.
20. പറണ്ടോട് സ്വദേശി(41), സമ്പർക്കം.
21. ചൊവ്വര അമ്പലത്തിൻമൂല സ്വദേശിനി(9), സമ്പർക്കം.
22. പൂന്തുറ സ്വദേശിനി(60), സമ്പർക്കം.
23. പൂന്തുറ സ്വദേശി(15), സമ്പർക്കം.
24. ബാലരാമപുരം സ്വദേശി(19), സമ്പർക്കം.
25. പാറശ്ശാല നെടുവൻവിള സ്വദേശിനി(46), സമ്പർക്കം.
26. കടയ്ക്കാവൂർ സ്വദേശിനി(23, സമ്പർക്കം.
27. വട്ടിയൂർക്കാവ് സ്വദേശിനി(25), വീട്ടുനിരീക്ഷണം.
28. പരശുവയ്ക്കൽ സ്വദേശി(47), സമ്പർക്കം.
29. നെല്ലുകടവ് സ്വദേശിനി(56), സമ്പർക്കം.
30. ബീമാപള്ളി സ്വദേശിനി(19), സമ്പർക്കം.
31. കല്ലംപള്ളി സ്വദേശിനി(27), ഉറവിടം വ്യക്തമല്ല.
32. ആലുകാട് സ്വദേശിനി(19), സമ്പർക്കം.
33. അഞ്ചുതെങ്ങ് സ്വദേശി(65), ഉറവിടം വ്യക്തമല്ല.
34. ചൊവ്വര അടിമലത്തുറ സ്വദേശി(38), സമ്പർക്കം.
35. സൗദിയിൽ നിന്നെത്തിയ ഇളമ്പ സ്വദേശി(35).
36. പുല്ലുവിള പള്ളം സ്വദേശിനി(22), സമ്പർക്കം.
37. ആര്യനാട് സ്വദേശി(15), സമ്പർക്കം.
38. മരിയനാട് സ്വദേശി(50), സമ്പർക്കം.
39. പെരുമാതുറ കടകം സ്വദേശി(26), സമ്പർക്കം.
40. കോട്ടൂർ സ്വദേശി(29), സമ്പർക്കം.
41. മെഡിക്കൽ കോളേജ് സ്വദേശി(26), സമ്പർക്കം.
42. മണക്കാട് സ്വദേശി(41), സമ്പർക്കം.
43. അമരവിള നടൂർകൊല്ല സ്വദേശിനി(23), സമ്പർക്കം.
44. മുറിഞ്ഞപാലം സ്വദേശി(25), സമ്പർക്കം.
45. ശ്രീകാര്യം സ്വദേശിനി(27), വീട്ടുനിരീക്ഷണം.
46. ആലുകാട് സ്വദേശിനി(17), സമ്പർക്കം.
47. വള്ളക്കടവ് സ്വദേശി(35), വീട്ടുനിരീക്ഷണം.
48. പാറശ്ശാല സ്വദേശിനി(63), സമ്പർക്കം.
49. ബീമാപള്ളി സ്വദേശിനി(55), സമ്പർക്കം.
50. പാറശ്ശാല സ്വദേശി(56), ഉറവിടം വ്യക്തമല്ല.
51. തിരുവല്ലം സ്വദേശി(15), സമ്പർക്കം.
52. തിരുവല്ലം സ്വദേശിനി(17), സമ്പർക്കം.
53. പൂന്തുറ സ്വദേശി(39), സമ്പർക്കം.
54. പരശുവയ്ക്കൽ സ്വദേശി(36), സമ്പർക്കം.
55. പൂന്തുറ സ്വദേശി(68), സമ്പർക്കം.
56. ചൊവ്വര അടിമലത്തുറ സ്വദേശിനി(50), സമ്പർക്കം.
57. പൂന്തുറ സ്വദേശിനി(49), സമ്പർക്കം.
58. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(70), സമ്പർക്കം.
59. പൂന്തുറ പള്ളിവിളാകം സ്വദേശി(70), സമ്പർക്കം.
60. ഓച്ചിറ സ്വദേശി(34), സമ്പർക്കം.
61. പെരുമാതുറ കരിങ്ങട സ്വദേശിനി(48), സമ്പർക്കം.
62. നെയ്യാറ്റിൻകര സ്വദേശി(42), സമ്പർക്കം.
63. ഒമാനിൽ നിന്നെത്തിയ കുടവൂർ സ്വദേശി(42), സമ്പർക്കം.
64. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(27), സമ്പർക്കം.
65. പൊഴിയൂർ സ്വദേശി(8), സമ്പർക്കം.
66. മരിയനാട് സ്വദേശിനി(42), സമ്പർക്കം.
67. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(20), സമ്പർക്കം.
68. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(62), സമ്പർക്കം.
69. പുരയിടം പള്ളം സ്വദേശി(24), സമ്പർക്കം.
70. പാറശ്ശാല സ്വദേശി(15), സമ്പർക്കം.
71. മണക്കാട് സ്വദേശി(27), സമ്പർക്കം.
72. പുതുമണൽ മാമ്പള്ളി സ്വദേശി(26), സമ്പർക്കം.
73. അടിമലത്തുറ ചൊവ്വര സ്വദേശി(42), സമ്പർക്കം.
74. പൂന്തുറ സ്വദേശിനി(25), വീട്ടുനിരീക്ഷണം.
75. മർത്താണ്ഡം സ്വദേശി(35), വീട്ടുനിരീക്ഷണം.
76. പൂവാർ സ്വദേശി(61), സമ്പർക്കം.
77. പൂന്തുറ നടുത്തുറ സ്വദേശിനി(73), സമ്പർക്കം.
78. പരുത്തിയൂർ സ്വദേശി(5), സമ്പർക്കം.
79. മരിയനാട് സ്വദേശി(84), സമ്പർക്കം.
80. പൂന്തുറ മാർക്കറ്റ് ജംഗ്ഷൻ സ്വദേശിനി(1), സമ്പർക്കം.
81. ബീമാപള്ളി സ്വദേശിനി(24), സമ്പർക്കം.
82. യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി(47).
83. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി(12), സമ്പർക്കം.
84. ബീമാപള്ളി സ്വദേശിനി(43), സമ്പർക്കം.
85. പറണ്ടോട് സ്വദേശിനി(15), സമ്പർക്കം.
86. അടിമലത്തുറ ചൊവ്വര സ്വദേശി(36), സമ്പർക്കം.
87. തിരുവല്ലം സ്വദേശിനി(77), സമ്പർക്കം.
88. പെരുമാതുറ സ്വദേശി(16), സമ്പർക്കം.
89. പൂന്തുറ സ്വദേശി(20), സമ്പർക്കം.
90. പാറശ്ശാല സ്വദേശി(25), ഉറവിടം വ്യക്തമല്ല.
91. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(27), സമ്പർക്കം.
92. ഡൽഹിയിൽ നിന്നെത്തിയ ശംഖുമുഖം സ്വദേശി(56).
93. പെരുമാതുറ കടകം സ്വദേശി(46), സമ്പർക്കം.
94. പെരുങ്കടവിള സ്വദേശി(62), ഉറവിടം വ്യക്തമല്ല.
95. കാഞ്ഞിരംകുളം സ്വദേശി(60), സമ്പർക്കം.
96. അഞ്ചുതെങ്ങ് സ്വദേശി(27), സമ്പർക്കം.
97. പാറശ്ശാല സ്വദേശിനി(42), വീട്ടുനിരീക്ഷണം.
98. പൂവാർ സ്വദേശി(35), സമ്പർക്കം.
99. ചൊവ്വര അടിമലത്തുറ സ്വദേശി(52), സമ്പർക്കം.
100. വലിയവേളി സ്വദേശി(40), ഉറവിടം വ്യക്തമല്ല.
101. സൗദിയിൽ നിന്നെത്തിയ ഇടവ പരവൂർ സ്വദേശി(35).
102. തമിഴ്നാട് സ്വദേശി(36), സമ്പർക്കം.
103. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(17), സമ്പർക്കം.
104. പെരുമാതുറ കടകം സ്വദേശി(19), സമ്പർക്കം.
105. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(52), സമ്പർക്കം.
106. ചൊവ്വര അടിമലത്തുറ സ്വദേശി(30), സമ്പർക്കം.
107. പ്ലാമൂട്ടുകട ഇരച്ചല്ലൂർ സ്വദേശി(54), സമ്പർക്കം.
108. മരിയനാട് സ്വദേശി(63), സമ്പർക്കം.
109. അഞ്ചുതെങ്ങ് സ്വദേശി(18), സമ്പർക്കം.
110. താഴമ്പള്ളി സ്വദേശി(52), സമ്പർക്കം.
111. അഞ്ചുതെങ്ങ് സ്വദേശി(19), സമ്പർക്കം.
112. പുതുക്കുറിച്ചി സ്വദേശിനി(40), സമ്പർക്കം.
113. ചൊവ്വര സ്വദേശിനി(6മാസം), സമ്പർക്കം.
114. നെടുമങ്ങാട് പൂവത്തൂർ സ്വദേശിനി(26), സമ്പർക്കം.
115. അമരവിള സ്വദേശിനി(26), സമ്പർക്കം.
116. ചൊവ്വര അമ്പലത്തിൻകര സ്വദേശിനി(48), സമ്പർക്കം.
117. പുത്തൻകുറിച്ചി സ്വദേശി(40), സമ്പർക്കം.
118. പാറശ്ശാല സ്വദേശി(45), സമ്പർക്കം.
119. മാമ്പള്ളി സ്വദേശി(25), സമ്പർക്കം.
120. പുതുക്കുറിച്ചി സ്വദേശിനി(20), സമ്പർക്കം.
121. മരിയനാട് സ്വദേശിനി(49), സമ്പർക്കം.
122. ബീമാപള്ളി സ്വദേശി(47), സമ്പർക്കം.
123. കുന്നത്തുകാൽ സ്വദേശിനി(34), സമ്പർക്കം.
124. നേമം സ്വദേശി(44), വീട്ടുനിരീക്ഷണം.
125. ചൊവ്വര അടിമലത്തുറ സ്വദേശിനി(30), സമ്പർക്കം.
126. പൂന്തുറ ചേരിയമുട്ടം സ്വദേശി(84), സമ്പർക്കം.
127. പാറശ്ശാല സ്വദേശിനി(38), സമ്പർക്കം.
128. മരിയനാട് സ്വദേശിനി(39), സമ്പർക്കം.
129. പൂവാർ സ്വദേശി(8), സമ്പർക്കം.
130. പുതുക്കുറിച്ചി സ്വദേശി(65, സമ്പർക്കം.
131. മാമ്പള്ളി പുതുമണൽ സ്വദേശിനി(41), സമ്പർക്കം.
132. ബാലരാമപുരം സ്വദേശി(39), സമ്പർക്കം.
133. പൂന്തുറ പരുത്തിക്കുഴി സ്വദേശി(14), സമ്പർക്കം.
134. ബീമാപള്ളി സ്വദേശിനി(44), സമ്പർക്കം.
135. ബീമാപള്ളി സ്വദേശിനി(13), സമ്പർക്കം.
136. പൂന്തുറ സ്വദേശി(67), സമ്പർക്കം.
137. നാലാഞ്ചിറ സ്വദേശി(23), വീട്ടുനിരീക്ഷണം.
138. ബാലരാമപുരം സ്വദേശി(49), സമ്പർക്കം.
139. കവടിയാർ സ്വദേശിനി(26), സമ്പർക്കം.
140. പരുത്തിയൂർ സ്വദേശി(30), സമ്പർക്കം.
141. നെയ്യാറ്റിൻകര സ്വദേശിനി(20), ഉറവിടം വ്യക്തമല്ല.
142. ചൊവ്വര അടിമലത്തുറ സ്വദേശിനി(27), സമ്പർക്കം.
143. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(42), സമ്പർക്കം.
144. പുതുമണൽ പുരയിടം സ്വദേശിനി(45), സമ്പർക്കം.
145. സൗദിയിൽ നിന്നെത്തിയ പരശുവയ്ക്കൽ സ്വദേശി(48), സമ്പർക്കം.
146. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(19), സമ്പർക്കം.
147. മെഡിക്കൽ കോളേജ് സ്വദേശി(26), സമ്പർക്കം.
148. ബീമാപള്ളി സ്വദേശിനി(53), സമ്പർക്കം.
149. പൂവാർ സ്വദേശി(37), സമ്പർക്കം.
150. വലിയതുറ സ്വദേശി(51), സമ്പർക്കം.
151. കായിക്കര സ്വദേശി(55), സമ്പർക്കം.
152. മരിയപുരം സ്വദേശി(45), സമ്പർക്കം.
153. പൂവാർ വരവിലത്തോപ്പ് സ്വദേശിനി(48), സമ്പർക്കം.
154. നരുവാമൂട് സ്വദേശി(53), സമ്പർക്കം.
155. കീഴാറൂർ പട്ടംചിറ സ്വദേശിനി(46), സമ്പർക്കം.
156. ചൊവ്വര അമ്പലത്തിൻമൂല സ്വദേശിനി(49), സമ്പർക്കം.
157. പൊഴിയൂർ സ്വദേശി(46), സമ്പർക്കം.
158. ഫോർട്ട് കൊച്ചി സ്വദേശിനി(21), സമ്പർക്കം.
159. പുതുക്കുറിച്ചി സ്വദേശിനി(51), സമ്പർക്കം.
160. ആലുകാട് സ്വദേശിനി(43), സമ്പർക്കം.
161. മുട്ടത്തറ സ്വദേശി(55), സമ്പർക്കം.
162. കുറുംകുറ്റി സ്വദേശിനി(36), സമ്പർക്കം.
163. അരുവിപ്പുറം സ്വദേശി(47), ഉറവിടം വ്യക്തമല്ല.
164. പൂന്തുറ സ്വദേശിനി(32), സമ്പർക്കം.
165. മാറനല്ലൂർ സ്വദേശി(40), സമ്പർക്കം.
166. പൂവാർ സ്വദേശിനി(33), സമ്പർക്കം.
167. പെരുമാതുറ കടകം സ്വദേശിനി(39), സമ്പർക്കം.
168. ആനയറ സ്വദേശിനി(20), ഉറവിടം വ്യക്തമല്ല.
169. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(36), സമ്പർക്കം.
170. ആനയറ സ്വദേശിനി(54), സമ്പർക്കം.
171. വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(29), സമ്പർക്കം.
172. പാറശ്ശാല ഇഞ്ചിവിള സ്വദേശി(45), സമ്പർക്കം.
173. പെരുമാതുറ താഴമ്പള്ളി സ്വദേശി(14), സമ്പർക്കം.
174. സൗദിയിൽ നിന്നെത്തിയ കല്ലാടിമുഖം സ്വദേശി(35).
175. ചൊവ്വര അടിമലത്തുറ സ്വദേശി(35), സമ്പർക്കം.
176. കവടിയാർ സ്വദേശി(59), സമ്പർക്കം.
177. പൂന്തുറ സ്വദേശി(18), സമ്പർക്കം.
178. കടയ്ക്കാവൂർ സ്വദേശി(1), സമ്പർക്കം.
179. പൂന്തുറ സ്വദേശിനി(37), സമ്പർക്കം.
180. കാട്ടായിക്കോണം സ്വദേശി(60), സമ്പർക്കം.
181. പെരുമ്പഴുതൂർ സ്വദേശിനി(34), സമ്പർക്കം.
182. കാട്ടാക്കട പള്ളിച്ചൽ സ്വദേശിനി(60), സമ്പർക്കം.
183. തിരുവല്ലം സ്വദേശിനി(78), സമ്പർക്കം.
184. താഴമ്പള്ളി സ്വദേശി(40), സമ്പർക്കം.
185. വിഴിഞ്ഞം സ്വദേശിനി(26), സമ്പർക്കം.
186. പറണ്ടോട് സ്വദേശി(43), സമ്പർക്കം.
187. മണക്കാട് സ്വദേശി(24), സമ്പർക്കം.
188. ആനയറ സ്വദേശി(49), സമ്പർക്കം.
189. പരുത്തിക്കുഴി സ്വദേശി(40), സമ്പർക്കം.
190. പരുത്തിക്കുഴി പുത്തൻപള്ളി സ്വദേശി(42), സമ്പർക്കം.
191. വേങ്ങോട് സ്വദേശിനി(45), സമ്പർക്കം.
192. പെരുമാതുറ കടകം സ്വദേശി(44), സമ്പർക്കം.
193. പൂവാർ സ്വദേശി(37), സമ്പർക്കം.
194. സൗദിയിൽ നിന്നെത്തിയ കുട്ടമല സ്വദേശി(38).
195. ചൊവ്വര അടിമലത്തുറ സ്വദേശിനി(3), സമ്പർക്കം.
196. കുന്നത്തുകാൽ സ്വദേശി(38), സമ്പർക്കം.
197. വർക്കല സ്വദേശിനി(73), സമ്പർക്കം.
198. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(62), സമ്പർക്കം.
199. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(15), സമ്പർക്കം.
200. പരുത്തിയൂർ സ്വദേശിനി(43), സമ്പർക്കം.
201. വെമ്പായം സ്വദേശി(46), വീട്ടുനിരീക്ഷണം.
202. ചൊവ്വര അമ്പലത്തിൻമൂല സ്വദേശിനി(40), സമ്പർക്കം.
203. തമിഴ്നാട്ടിൽ നിന്നെത്തിയ പാറശ്ശാല സ്വദേശിനി(33).
204. ശാന്തിപുരം സ്വദേശി(24), സമ്പർക്കം.
205. കുവൈറ്റിൽ നിന്നെത്തിയ ഇടവ കാപ്പിൽ സ്വദേശി(47).
206. കാരക്കോണം ആലത്തൂർ സ്വദേശിനി(36), സമ്പർക്കം.
207. വേളി സ്വദേശിനി(33), വീട്ടുനിരീക്ഷണം.
208. വലിയതുറ സ്വദേശിനി(44), സമ്പർക്കം.
209. പുരയിടം സ്വദേശിനി(10), സമ്പർക്കം.
210. പരുത്തിയൂർ സ്വദേശിനി(13), സമ്പർക്കം.
211. കുന്നത്തുകാൽ സ്വദേശി(41), സമ്പർക്കം.
212. നെയ്യാറ്റിൻകര സ്വദേശി(60), ഉറവിടം വ്യക്തമല്ല.
213. പൂവാർ സ്വദേശിനി(36), സമ്പർക്കം.
214. പാച്ചല്ലൂർ സ്വദേശിനി(62), സമ്പർക്കം.
215. ഇടയറ സ്വദേശിനി(35), സമ്പർക്കം.
216. സൗദിയിൽ നിന്നെത്തിയ ഇളമ്പ സ്വദേശി(32).
217. കുന്നത്തുകാൽ സ്വദേശി(46), സമ്പർക്കം.
218. പാറശ്ശാല സ്വദേശി(55), സമ്പർക്കം.
219. പൂന്തുറ സ്വദേശിനി(70), സമ്പർക്കം.
220. ശാന്തിപുരം സ്വദേശിനി(19), സമ്പർക്കം.
221. ചൊവ്വര അമ്പലത്തിൻമൂല സ്വദേശിനി(30), സമ്പർക്കം.
222. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(53), സമ്പർക്കം.
223. ചൊവ്വര അടിമലത്തുറ സ്വദേശിനി(57), സമ്പർക്കം.
224. പെരുമാതുറ കടകം സ്വദേശി(17), സമ്പർക്കം.
225. പെരുങ്കടവിള സ്വദേശിനി(8), ഉറവിടം വ്യക്തമല്ല.
226. പൂന്തുറ സ്വദേശി(59), സമ്പർക്കം.
227. പൊഴിയൂർ കൊല്ലംകോട് സ്വദേശി(60), സമ്പർക്കം.
228. പൂന്തുറ സ്വദേശി(59), സമ്പർക്കം.
229. വരവിളത്തോപ്പ് സ്വദേശി(54), സമ്പർക്കം.
230. മുട്ടക്കാട് കൊലിയൂർ സ്വദേശിനി(54), വീട്ടുനിരീക്ഷണം.
231. പൂന്തുറ സ്വദേശിനി(57), സമ്പർക്കം.
232. വെള്ളറട സ്വദേശി(27), ഉറവിടം വ്യക്തമല്ല.
233. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(21), സമ്പർക്കം.
234. പരശുവയ്ക്കൽ സ്വദേശി(26), ഉറവിടം വ്യക്തമല്ല.
235. തിരുവല്ലം മേനിലം സ്വദേശി(40), സമ്പർക്കം.
236. കാട്ടാക്കട സ്വദേശി(24), സമ്പർക്കം.
237. മലയിൻകീഴ് സ്വദേശി(25), ഉറവിടം വ്യക്തമല്ല.
238. സ്റ്റാച്യു സ്വദേശി(33), സമ്പർക്കം.
239. പുരയിടം പള്ളം സ്വദേശി(19), സമ്പർക്കം.
240. കൊച്ചുപള്ളി സ്വദേശി(6), സമ്പർക്കം.
കോഴിക്കോട്ട് 110 പേര്‍ക്ക് കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 110 കോവിഡ് പോസിറ്റീവ് കേസും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 558 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -8
- കോഴിക്കോട് കോര്പ്പറേഷന് – 1, ചങ്ങരോത്ത് -2, കട്ടിപ്പാറ -1, തിക്കോടി -1, പുതുപ്പാടി -1, ചാത്തമംഗലം – 1, കീഴരിയൂര്‍ -1.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 88
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 5
- കോഴിക്കോട് കോര്പ്പറേഷന് – 1 പുരുഷന് (26.ആരോഗ്യപ്രവര്ത്തകന്), കായക്കൊടി – 1 പുരുഷന് (53), മൂടാടി – 1 പുരുഷന് (59), എടച്ചേരി – 1 പുരുഷന് (40), വടകര- 1 പുരുഷന് (47).
എറണാകുളത്ത് 79 പേർക്ക് കോവിഡ്
എറണാകുളം ജില്ലയിൽ ഇന്ന് 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ സമ്പർക്കം വഴിയാണ് 75 പേരുടെ രോഗബാധ. ഇന്ന് 76 പേർ രോഗ മുക്തി നേടി.എറണാകുളം സ്വദേശികളായ 50 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 9 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 17 പേരും ഉൾപ്പെടുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശം ചുവടെ ചേർക്കുന്നു
വിദേശത്തു നിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ
- 1. ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49)
2. മഹാരാഷ്ട്രയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29)
3. ദുബായിൽ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38)
4. ചെന്നൈയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശി (31)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
- 5. കീഴ്മാട് സ്വദേശി (58)
6. കീഴ്മാട് സ്വദേശി (60)
7. ചേരാനെല്ലൂർ സ്വദേശി (23)
8. കാലടി സ്വദേശിനി(17)
9. ചൂർണിക്കര സ്വദേശി(15)
10. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂർണിക്കര സ്വദേശിനി (51)
11. കാലടി സ്വദേശിനി(15)
12. കരുണാലയം തൃക്കാക്കര കോൺവെൻറ് (68)
13. കരുണാലയം തൃക്കാക്കര കോൺവെൻറ് (45)
14. ചൂർണിക്കര സ്വദേശി(52)
15. കരുണാലയം തൃക്കാക്കര കോൺവെൻറ് (65)
16. കരുണാലയം തൃക്കാക്കര കോൺവെൻറ് (73)
17. കീഴ്മാട് സ്വദേശി (38)
18. ഫോർട്ട് കൊച്ചി സ്വദേശിനി (33)
19. കടുങ്ങല്ലൂർ സ്വദേശിനി (52)
20. കീഴ്മാട് സ്വദേശിനി (1)
21. കടുങ്ങല്ലൂർ സ്വദേശി(29)
22. ഫോർട്ട് കൊച്ചി സ്വദേശിനി (25)
23. ഫോർട്ട് കൊച്ചി സ്വദേശിനി(45)
24. ചൂർണിക്കര സ്വദേശി (59)
25. ചൂർണിക്കര സ്വദേശിനി (13)
26. കരുണാലയം തൃക്കാക്കര കോൺവെൻറ് (70)
27. ആലങ്ങാട് സ്വദേശി (48)
28. മരട് സ്വദേശി (34)
29. കുമാരപുരം സ്വദേശി(51)
30. വെണ്ണല സ്വദേശിനി (37)
31. ആറുമാസം പ്രായമുള്ള മഞ്ഞപ്ര സ്വദേശിയായ കുട്ടി
32. ആലങ്ങാട് സ്വദേശിനി (70)
33. കരുണാലയം തൃക്കാക്കര കോൺവെൻറ് (65)
34. കീഴ്മാട് സ്വദേശിനി (53)
35. കരുണാലയം തൃക്കാക്കര കോൺവെൻറ് (69)
36. കരുണാലയം തൃക്കാക്കര കോൺവെൻറ് (76)
37. ചൂർണിക്കര സ്വദേശിനി (59)
38. ചൂർണിക്കര സ്വദേശി(36)
39. കരുണാലയം തൃക്കാക്കര കോൺവെൻറ് (58)
40. കരുണാലയം തൃക്കാക്കര കോൺവെൻറ് (64)
41. ചൂർണിക്കര സ്വദേശിനി (44)
42. കരുണാലയം തൃക്കാക്കര കോൺവെൻറ് (55)
43. ആലങ്ങാട് സ്വദേശി (15)
44. ഫോർട്ട് കൊച്ചി സ്വദേശിയായ 2 വയസ്സുള്ള കുട്ടി
45. ഫോർട്ട് കൊച്ചി സ്വദേശി(45)
46. കടുങ്ങല്ലൂർ സ്വദേശി(35)
47. കൊച്ചി സ്വദേശി (47)
48. കരുണാലയം തൃക്കാക്കര കോൺവെൻറ് (65)
49. കരുണാലയം തൃക്കാക്കര കോൺവെൻറ് (60)
50. കരുണാലയം തൃക്കാക്കര കോൺവെൻറ് (65)
51. ഫോർട്ട് കൊച്ചി സ്വദേശിനി (21)
52. ഫോർട്ട് കൊച്ചി സ്വദേശി (50)
53. കടുങ്ങല്ലൂർ സ്വദേശിയായ 6 വയസ്സുള്ള കുട്ടി
54. കരുണാലയം തൃക്കാക്കര കോൺവെൻറ് (89)
55. ആലങ്ങാട് സ്വദേശിനി (19)
56. ആലങ്ങാട് സ്വദേശിനി (39)
57. കീഴ്മാട് സ്വദേശിനി (32)
58. കീഴ്മാട് സ്വദേശി (4)
59. കടുങ്ങല്ലൂർ സ്വദേശിനി (24)
60. കരുണാലയം തൃക്കാക്കര കോൺവെൻറ് (80)
61. ഫോർട്ട് കൊച്ചി സ്വദേശിനി (13)
62. ഫോർട്ട് കൊച്ചി സ്വദേശിനി (11)
63. ചൂർണിക്കര സ്വദേശി (54)
64. ചൂർണിക്കര സ്വദേശി (33)
65. ഫോർട്ട് കൊച്ചി സ്വദേശിനി (41)
66. വൈറ്റില സ്വദേശിയായ 9 വയസ്സുള്ള കുട്ടി
67. അങ്കമാലി, തുറവൂർ സ്വദേശിനി (37)
68. ചൂർണിക്കര സ്വദേശിനി (42)
69. ഫോർട്ട് കൊച്ചി സ്വദേശി(19)
70. കരുണാലയം തൃക്കാക്കര കോൺവെൻറ് (78)
71. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (25)
72. മൂക്കന്നൂർ സ്വദേശി(21)
73. ഫോർട്ട് കൊച്ചി സ്വദേശി(48)
74. പിറവം സ്വദേശി (35)
75. കലൂർ സ്വദേശി (40)
76. ഫോർട്ട് കൊച്ചി സ്വദേശിനി (45).
77. ചൂർണിക്കര സ്വദേശിനി (20)
78. കീഴ്മാട് സ്വദേശി(71)
79. തൃക്കാക്കര കോൺവെന്റിൽ ജൂലായ് 24ന് മരണമടഞ്ഞ 76 വയസ്സുള്ള വ്യക്തി
മലപ്പുറത്ത് 68 പേര്‍ക്ക് കൂടി കോവിഡ്
മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 22 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 185 പേര് ജില്ലയില്‍ രോഗമുക്തരായി.
നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലെ ഡോക്ടറായ പള്ളിക്കല്‍ സ്വദേശി (27), കൊണ്ടോട്ടി സ്വദേശി (33), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളായ പള്ളിക്കല്‍ സ്വദേശികള്‍ 65 വയസുകാരന്, 23 വയസുകാരന് എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുടെ പിതാവ് പള്ളിക്കല്‍ സ്വദേശി (67), പള്ളിക്കല്‍ സ്വദേശി (31), താമരശ്ശേരിയില്‍ പ്ലംബറായി ജോലി ചെയ്യുന്ന വാഴക്കാട് സ്വദേശി (37), മഞ്ചേരി സ്വദേശി (25), തിരൂരങ്ങാടി സ്വദേശിനി (24), കാവനൂര്‍ സ്വദേശിനി (32), കാവനൂര്‍ സ്വദേശിനി (മൂന്ന്), കാവനൂര്‍ സ്വദേശിനി (13), കാവനൂര്‍ സ്വദേശിനി (ആറ്), പൊന്നാനി സ്വദേശി (39), പൊന്നാനി സ്വദേശിനി (61), കൊണ്ടോട്ടി സ്വദേശിനി (34), താനാളൂര്‍ സ്വദേശി (22), മഞ്ചേരി സ്വദേശി (34), ചേലേമ്പ്ര സ്വദേശി (38) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുടെ മാതാവ് കൊണ്ടോട്ടി സ്വദേശിനി (56), നന്നമ്പ്ര സ്വദേശിനികളായ 20 വയസുകാരി, 47 വയസുകാരി എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കല്‍ സ്വദേശി (54), പള്ളിക്കല്‍ സ്വദേശിനികളായ 25 വയസുകാരി, 54 വയസുകാരി, പള്ളിക്കല്‍ സ്വദേശികളായ 37 വയസുകാരന്, 25 വയസുകാരന്, 35 വയസുകാരന്, 33 വയസുകാരന്, തിരൂര്‍ നഗരസഭയിലെ ഡ്രൈവറായ തിരൂര്‍ സ്വദേശി (30), തിരുനാവായയിലെ ശുചീകരണ തൊഴിലാളിയായ തിരുനാവായ സ്വദേശി (20), നന്നമ്പ്ര സ്വദേശി (55), പെരുവള്ളൂര്‍ സ്വദേശി (ഒമ്പത്), പെരുവള്ളൂര്‍ സ്വദേശി (38), പൂക്കോട്ടൂര്‍ സ്വദേശിനി (49), പോരൂര്‍ സ്വദേശിനി (27), ചീക്കോട് സ്വദേശി (49), താനാളൂര്‍ സ്വദേശി (26) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
വയനാട് 17 പേര്‍ക്ക് കൂടി കോവിഡ്; 45 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര് വിദേശത്ത് നിന്നും എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര് ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര് രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 153 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 148 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.
ജൂലൈ 20ന് ഒറീസയില്‍ നിന്നെത്തിയ പൂതാടി സ്വദേശി (29 വയസ്സ്), ജൂലൈ 24ന് കര്‍ണാടകയില്‍ നിന്ന് വന്ന ചുള്ളിയോട് സ്വദേശി (35), ജൂലൈ 10ന് ബാംഗ്ലൂരില്‍ നിന്നെത്തിയ പേരിയ സ്വദേശി (31), ജൂലൈ 10ന് സൗദിയില്‍ നിന്നെത്തിയ കുറുക്കന് മൂല സ്വദേശി (50), ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നു വന്ന കാട്ടിക്കുളം ബേഗൂര്‍ സ്വദേശികള്‍ (19, 22), ജൂലൈ 10ന് ബഹ്റൈനില്‍ നിന്നെത്തിയ നല്ലൂര്‍നാട് സ്വദേശി (37), ജൂലൈ 12ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (37), ചുള്ളിയോട് സ്വദേശി (23), ജൂലൈ 21ന് ബാംഗ്ലൂരില്‍ നിന്നെത്തിയ നൂല്‍പ്പുഴ സ്വദേശി (26) എന്നിവരാണ് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.
കൊല്ലത്ത് 80 പേർക്ക് രോഗബാധ
കൊല്ലം ജില്ലയിൽ ഇന്ന് 80 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 12 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 63 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, കൊല്ലം സ്വദേശിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് അസിസ്റ്റന്റ് എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 50 പേർ രോഗമുക്തി നേടി.
വിദേശത്ത് നിന്നുമെത്തിയവർ
- 1 കന്നിമേൽചേരി സ്വദേശി 53 ഖത്തറിൽ നിന്നുമെത്തി
2 അഷ്ടമുടി സ്വദേശി 28 ഐവറി കോസ്റ്റിൽ നിന്നുമെത്തി
3 ഇടമൺ സ്വദേശി 32 യു.എ.ഇ യിൽ നിന്നുമെത്തി.
4 എഴുകോൺ സ്വദേശി 37 യു.എ.ഇ യിൽ നിന്നുമെത്തി.
5 കരിക്കോട് സ്വദേശിനി 47 സൗദിയിൽ നിന്നുമെത്തി.
6 കാഞ്ഞാവെളി സ്വദേശി 52 സൗദിയിൽ നിന്നുമെത്തി.
7 കൊല്ലം വിഷ്ണത്തുകാവ് സ്വദേശി 36 സൗദിയിൽ നിന്നുമെത്തി.
8 തേവളളി സ്വദേശി 42 സൗദിയിൽ നിന്നുമെത്തി.
9 പളളിക്കൽ സ്വദേശി 48 സൗദിയിൽ നിന്നുമെത്തി.
10 വാടി സ്വദേശി 53 ഖത്തറിൽ നിന്നുമെത്തി
11 ശക്തികുളങ്ങര സ്വദേശി 34 സൗദിയിൽ നിന്നുമെത്തി.
12 ശൂരനാട് വടക്ക് സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി.
ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
- 13 നീണ്ടകര സ്വദേശി 28 ഒഡീഷയിൽ നിന്നുമെത്തി.
14 കൊട്ടിയം സ്വദേശി 44 കർണ്ണാടകയിൽ നിന്നുമെത്തി.
15 കന്യാകുമാരി സ്വദേശി 52 തമിഴ് നാട്ടിൽ നിന്നുമെത്തി.
സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവർ
- 16 അഞ്ചൽ സ്വദേശി 24 സമ്പർക്കം
17 അഞ്ചൽ സ്വദേശിനി 18 സമ്പർക്കം
18 ആദിച്ചനല്ലൂർ സ്വദേശി 33 സമ്പർക്കം
19 ആയൂർ സ്വദേശിനി 21 സമ്പർക്കം
20 ആയൂർ സ്വദേശിനി 47 സമ്പർക്കം
21 ആലപ്പാട് സ്വദേശി 40 സമ്പർക്കം
22 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 40 സമ്പർക്കം
23 ഇട്ടിവ സ്വദേശി 40 സമ്പർക്കം
24 ഉമ്മന്നൂർ സ്വദേശിനി 17 സമ്പർക്കം
25 എഴുകോൺ സ്വദേശി 31 സമ്പർക്കം
26 എഴുകോൺ സ്വദേശി 4 സമ്പർക്കം
27 ഓയൂർ സ്വദേശിനി 6 സമ്പർക്കം
28 കടയ്ക്കൽ സ്വദേശി 64 സമ്പർക്കം
29 കടയ്ക്കൽ സ്വദേശിനി 21 സമ്പർക്കം
30 കരീപ്ര സ്വദേശി 18 സമ്പർക്കം
31 കരുനാഗപ്പളളി സ്വദേശി 70 സമ്പർക്കം
32 കരുനാഗപ്പളളി സ്വദേശി 46 സമ്പർക്കം
33 കുലശേഖരപുരം സ്വദേശി 55 സമ്പർക്കം
34 കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
35 കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
36 കുളത്തപ്പുഴ സാംനഗർ സ്വദേശിനി 22 സമ്പർക്കം
37 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 56 സമ്പർക്കം
38 കുളത്തൂപ്പുഴ സ്വദേശി 1 സമ്പർക്കം
39 കുളത്തൂപ്പുഴ സ്വദേശിനി 16 സമ്പർക്കം
40 കുളത്തൂപ്പുഴ സ്വദേശിനി 56 സമ്പർക്കം
41 ചടയമംഗലം സ്വദേശി 27 സമ്പർക്കം
42 ചടയമംഗലം സ്വദേശി 76 സമ്പർക്കം
43 ചടയമംഗലം സ്വദേശിനി 36 സമ്പർക്കം
44 ചടയമംഗലം സ്വദേശിനി 23 സമ്പർക്കം
45 ചവറ സ്വദേശി 58 സമ്പർക്കം
46 ചവറ സ്വദേശി 45 സമ്പർക്കം
47 ചവറ സ്വദേശിനി 50 സമ്പർക്കം
48 ചിതറ സ്വദേശി 39 സമ്പർക്കം
49 ചിതറ സ്വദേശി 26 സമ്പർക്കം
50 ചിതറ സ്വദേശി 19 സമ്പർക്കം
51 ചിതറ സ്വദേശി 17 സമ്പർക്കം
52 ചിതറ സ്വദേശിനി 0 സമ്പർക്കം
53 ചിതറ സ്വദേശിനി 40 സമ്പർക്കം
54 ചിതറ സ്വദേശിനി 24 സമ്പർക്കം
55 ചിതറ സ്വദേശിനി 21 സമ്പർക്കം
56 തലച്ചിറ സ്വദേശി 4 സമ്പർക്കം
57 തലച്ചിറ സ്വദേശി 46 സമ്പർക്കം
58 തലച്ചിറ സ്വദേശിനി 88 സമ്പർക്കം
59 തലച്ചിറ സ്വദേശിനി 30 സമ്പർക്കം
60 തെക്കുംഭാഗം സ്വദേശി 60 സമ്പർക്കം
61 തെക്കുംഭാഗം സ്വദേശിനി 38 സമ്പർക്കം
62 തെന്മല സ്വദേശി 27 സമ്പർക്കം
63 തെന്മല സ്വദേശി 10 സമ്പർക്കം
64 നെടുവത്തൂർ സ്വദേശി 28 സമ്പർക്കം
65 പണ്ടാരത്തുരുത്ത് സ്വദേശിനി 57 സമ്പർക്കം
66 പരവൂർ കോങ്ങാൽ സ്വദേശി 39 സമ്പർക്കം
67 പരവൂർ സ്വദേശി 87 സമ്പർക്കം
68 പരവൂർ സ്വദേശിനി 46 സമ്പർക്കം
69 പളളിമൺ സ്വദേശി 70 സമ്പർക്കം
70 പുനലൂർ സ്വദേശി 30 സമ്പർക്കം
71 മങ്ങാട് സ്വദേശി 32 സമ്പർക്കം
72 മടത്തറ സ്വദേശി 52 സമ്പർക്കം
73 വയയ്ക്കൽ സ്വദേശിനി 48 സമ്പർക്കം
74 വയയ്ക്കൽ സ്വദേശിനി 42 സമ്പർക്കം
75 വിളക്കുടി സ്വദേശിനി 45 സമ്പർക്കം
76 വിളക്കുടി സ്വദേശിനി 14 സമ്പർക്കം
77 വിളക്കുടി സ്വദേശിനി 10 സമ്പർക്കം
78 ശാസ്താംകോട്ടയിൽ നിന്നും സ്രവ പരിശോധന നടത്തിയ വ്യക്തി 9 സമ്പർക്കം
ആരോഗ്യ പ്രവർത്തകർ
- 79 കൊട്ടാരക്കര സ്വദേശി 43 ആരോഗ്യ പ്രവർത്തകൻ. കൊട്ടാരക്കര താലൂക്ക് ആശുപത്രി സ്റ്റാഫ്
80 കൊല്ലം വടക്കേവിള സ്വദേശിനി 54 ആരോഗ്യ പ്രവർത്തക. MCH സ്റ്റാഫ്
തൃശൂരിൽ 36 പേർക്ക് രോഗബാധ;37 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ശനിയാഴ്ച 36 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തരായി. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 660 ആണ്.
കെ എസ് ഇ ക്ലസ്റ്ററിൽ നിന്ന് 12 പേർക്ക് രോഗം പകർന്നു. മുരിയാട് സ്വദേശി(46, പുരുഷൻ), പൂമംഗലം സ്വദേശി(6, ആൺകുട്ടി), പൂമംഗലം സ്വദേശി(6, പെൺകുട്ടി), ഇരിങ്ങാലക്കുട സ്വദേശി(8, പെൺകുട്ടി), ഇരിങ്ങാലക്കുട സ്വദേശി(6 വയസ്സ്, പെൺകുട്ടി), പൂമംഗലം സ്വദേശി(49 വയസ്സ്, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി(62, സ്ത്രീ), പൂമംഗലം സ്വദേശി(28, സ്ത്രീ), ശ്രീ നാരായണപുരം സ്വദേശി(51, സ്ത്രീ), കല്ലേറ്റുംകര സ്വദേശി(57, പുരുഷൻ), കല്ലേറ്റുംകര സ്വദേശി(39, പുരുഷൻ), കല്ലേറ്റുംകര സ്വദേശി(48, സ്ത്രീ) എന്നിവർക്കാണ് ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്നത്.
കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് മുരിയാട് സ്വദേശി(31, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി(52, സ്ത്രീ). ബിഎസ്എഫ് ക്ലസ്റ്റർ- (26, പുരുഷൻ), പട്ടാമ്പി ക്ലസ്റ്ററിൽ നിന്ന്ചിറനല്ലൂർ സ്വദേശി(15, ആൺകുട്ടി), നെടുംപുര സ്വദേശി(35, സ്ത്രീ), കേച്ചേരി സ്വദേശി(70, സ്ത്രീ), കേച്ചേരി സ്വദേശി(77 വയസ്സ്, പുരുഷൻ), പോർക്കുളം സ്വദേശി(40, പുരുഷൻ) എന്നിവർക്കും രോഗം പകർന്നു.
ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച ഏരിയാട് സ്വദേശി(55, പുരുഷൻ), അഴിക്കോട് സ്വദേശി(22, പുരുഷൻ), പുത്തൻചിറ സ്വദേശി(32, സ്ത്രീ), അഷ്ടമിച്ചിറ സ്വദേശി(46, പുരുഷൻ), ചാലക്കുടി സ്വദേശി(28, പുരുഷൻ) തിരുവനന്തപുരത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്ന സുവോളജി പാർക്കിലെ പാലക്കാട് സ്വദേശി(47, പുരുഷൻ), മറ്റൊരു സമ്പർക്ക പട്ടികയിൽപ്പെട്ട പാർളിക്കാട് സ്വദേശി(58, സ്ത്രീ)
മഹാരാഷ്ട്രയിൽ നിന്ന് വന്ന താണിശ്ശേരി സ്വദേശി(50, പുരുഷൻ), മേത്തല സ്വദേശി(65, പുരുഷൻ), കാറളം സ്വദേശി(39, സ്ത്രീ) സൗദിയിൽ നിന്ന് വന്ന മതിലകം സ്വദേശി(24, സ്ത്രീ), ചെവ്വൂർ സ്വദേശി(45, പുരുഷൻ), വടക്കെക്കര സ്വദേശി(31, പുരുഷൻ) കർണാടകയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി(49, പുരുഷൻ), ചാവക്കാട് സ്വദേശി(24 വയസ്സ്, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
പാലക്കാട് 35 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 25) കോട്ടയം, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 35 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ 17 പേരും ഉൾപ്പെടും. കൂടാതെ രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 13 പേരും ആണ് ഉള്ളത്. ജില്ലയിൽ ഇന്ന് 23 പേർ രോഗ മുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.