സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 94 പേർക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് മാത്രം 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 47 പേർ വിദേശത്ത് നിന്നും എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 37 പേർക്ക് രോഗം ബാധിച്ചപ്പോൾ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധയുണ്ടായത്. അതേസമയം 31 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് പത്തനംതിട്ട – 14 കാസർഗോഡ് – […]

CM, Pinarayi Vijayan, K T Jaleel, Strikes, പിണറായി വിജയൻ, കെടി ജലീൽ, സമരങ്ങൾ, IE malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് മാത്രം 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 47 പേർ വിദേശത്ത് നിന്നും എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 37 പേർക്ക് രോഗം ബാധിച്ചപ്പോൾ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധയുണ്ടായത്. അതേസമയം 31 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പത്തനംതിട്ട – 14
കാസർഗോഡ് – 12
കൊല്ലം – 11
കോഴിക്കോട് – 10
ആലപ്പുഴ – 8
മലപ്പുറം – 8
പാലക്കാട് – 7
കണ്ണൂർ – 6
കോട്ടയം – 5
തിരുവനന്തപുരം – 5
തൃശ്ശൂർ – 4
എറണാകുളം – 2
വയനാട് – 2

ഇന്ന് രോഗം ഭേദമായത്

പാലക്കാട് – 13
മലപ്പുറം – 8
കണ്ണൂർ – 7
കോഴിക്കോട് – 5
തൃശ്ശൂർ – 2
വയനാട് – 2
തിരുവനന്തപുരം – 1
പത്തനംതിട്ട – 1

മരണം 14

ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ പാലക്കാട് സ്വദേശിനി, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മറ്റൊരു കൊല്ലം സ്വദേശി എന്നിങ്ങനെ മൂന്ന് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. മൂന്ന് പേർക്കും കോവിഡ് ബാധയുണ്ടായിരുന്നതായി തെളിഞ്ഞു. മലപ്പുറം സ്വദേശി രക്താർബുധത്തിന് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി.

രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ്, കണക്കുകൾ

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1588 ആയും വർധിച്ചു. നിലവിൽ 884 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്താകമാനം 170065 പേർ നിരീക്ഷണത്തിൽ കഴിയുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഇവരിൽ 168578 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിലുമാണ്. 1487 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊത്തം 76383 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 72139 എണ്ണവും രോഗബാധയില്ലായെന്നും ഉറപ്പാക്കിയിട്ടുണ്ട്.

സെന്റിനൽ സർവേയലൻസിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 18146 സാമ്പിളുകൾ മുൻഗണന വിഭാഗത്തിൽ പരിശോധിച്ചതിൽ 152694ഉം നെഗറ്റീവാണ്. ഇന്ന് പരിശോധിച്ച 3787 സാമ്പിളുകൾ ഉൾപ്പടെ ഇതുവരെ സംസ്ഥാനത്ത് 99962 സാമ്പിളുകൾ പരിശോധിച്ചു. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124 ആയും വർധിച്ചു.

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്ര നിർദേശത്തിനായി കാത്തിരിക്കുന്നു

രോഗവ്യാപനം തടയേണ്ടതിന് ആൾക്കൂട്ടം ഒഴിവാക്കേണ്ടതുണ്ട്. ലോക്ക്ഡൗണിൽ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തേക്ക് കടക്കുകയാണ്. ഉൽപ്പാദന മേഖലകളും സേവന മേഖലകളും നിശ്ചലമാക്കി സമൂഹത്തിന് മുന്നോട്ട് പോകാൻ സാധിക്കില്ല.

ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കാമെന്ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾക്കായി സംസ്ഥാനം കാത്തിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞപ്പോഴും വലിയ ആൾക്കൂട്ടം ഒരു പരിപാടിക്കും പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശം വരുന്ന മുറയ്ക്ക് ആരാധനാലയങ്ങൾ സംസ്ഥാനത്ത് എങ്ങനെ തുറക്കാമെന്ന് കാര്യത്തിൽ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തി.

നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടം രോഗവ്യാപനം വർധിപ്പിക്കുമെന്ന സർക്കാർ നിലപാട് അവർ അംഗീകരിച്ചു. ആരാധനാലയത്തിൽ എത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്ന എല്ലാ നടപടികളും പരിഗണിക്കും. റിവേഴ്സ് ക്വറന്റീനിൽ കഴിയണമെന്ന് നിർദേശിക്കുന്ന മുതിർന്നവരും മറ്റ് രോഗങ്ങളുള്ളവർക്കും പ്രത്യേക നിയന്ത്രണം. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര നിർദേശത്തിന് ശേഷം മാത്രം.

ആരാധനാലയങ്ങൾ രാജ്യവ്യാപകമായി അടച്ചിടാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരാണ്. ഇതോടൊപ്പം വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുന്നു. ഇത് വിശ്വാസികൾക്ക് വലിയ പ്രശ്നമുണ്ടാക്കുന്നതായി സർക്കാർ മനസിലാക്കുന്നു. എന്നാൽ സമൂഹത്തിന്റെ ആരോഗ്യം മുൻനിർത്തി സർക്കാർ സ്വീകരിച്ച നിലപാട് എല്ലാവരും അംഗീകരിച്ചു. മതനേതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നത്. കൊട്ടിയൂർ ഉത്സവം ചടങ്ങുകൾ മാത്രമായി നടക്കും.

പരിസ്ഥിതി ദിനം

മനുഷ്യൻ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ദീർഘവീക്ഷണത്തോടെയുള്ള വികസന നയങ്ങളാണ് നമുക്ക് വേണ്ടത്. കേരളത്തിന്റെ ജലസമൃതി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഒഴിവാക്കുക, ജൈവപച്ചക്കറി ഉൽപ്പാദിപ്പിക്കുക, വനവൽക്കരണം ഊർജിതമാക്കുക തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ ഹരിത മിഷൻ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനമായ നാളെ 81 ലക്ഷം മരതൈകൾ നടും. മൊത്തം ഒരു കോടി 81 ലക്ഷം തൈകളാണ് നടുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala cm pinarayi vijayan press meet new cases death toll

Next Story
വർഗീയ മുതലെടുപ്പിന് ചിലരുടെ ശ്രമം; ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷപ്രചാരണത്തിനെതിരെ മുഖ്യമന്ത്രിElephant,Elephant Death, CM Pinarayi Vijayan, പിണറായി വിജയൻ, Elephant crackers, ആന, ആന കെണി, ആന മരണം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express