Latest News

കോവിഡ് -19: രോഗ കാലത്ത് ആരും വർഗീയ വിളവെടുപ്പ് നടത്തരുത്- മുഖ്യമന്ത്രി

ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Pinarayi Vijayan, പിണറായി വിജയൻ, CAA, പൗരത്വ ഭേദഗതി നിയമം, BJP, ബിജെപി, RSS, ആർഎസ്എസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശത്തോടുകൂടിയുള്ള പ്രചാരണങ്ങൾ നടക്കുന്നതായി കാണുന്നുണ്ടെന്നും രോഗ കാലത്ത് ആരും വർഗീയ വിളവെടുപ്പ് നടത്തരുതെന്ന്  മാത്രമാണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷമുള്ള  വാർത്താസമ്മേളനത്തിലാാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

“തബ്ലീഗ് സമ്മേളനത്തെക്കുറിച്ചും അതിൽ പങ്കെടുത്തവരെക്കുറിച്ചും പിന്നെ അതുമായി ബന്ധപ്പെട്ട് അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം ചിലർ അടിച്ചുവിടുന്നതായികാണുന്നുണ്ട്. സോഷ്യൽമീഡിയയാണ് ഇതിനുവേണ്ടി വ്യാപകമായി ദുരുപയോഗിക്കുന്നത്. ഒരു കാര്യമേ പറയാനുള്ളൂ, ഈ രോഗകാലത്ത് വർഗീയ വിളവെടുപ്പ് നടത്താൻ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല.” -മുഖ്യമന്ത്രി പറഞ്ഞു.

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇക്കാര്യത്തിൽ പ്രത്യേക ഭയപ്പാടിന്റെ അടിസ്ഥാനമൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ വെെറസ്, മതം നോക്കി ബാധിക്കുന്ന ഒന്നല്ല. എല്ലാവരും ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം. ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം ശ്രദ്ധിച്ചത്. അത് ആ നിലയിൽ തന്നെ തുടരേണ്ടതാണ്. ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിന് തൊട്ടു മുൻപുള്ള അവസ്ഥ ഓർക്കേണ്ടതാണ്. ആരാധനാലയങ്ങൾ, വിവാഹങ്ങൾ പോലുള്ള സാമൂഹ്യ ചടങ്ങുകൾ, ഇതിനെല്ലാം ധാരാളം ആളുകൾ പങ്കെടുത്ത അനുഭവമുണ്ട്. അങ്ങിനെയെല്ലാം നിൽക്കുന്ന അവസരത്തിലാണ് അതെല്ലാം ഒഴിവാക്കണമെന്ന നിലപാട് സ്വീകരിച്ചത്. അഭ്യർഥന മാനിച്ച് വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നവർ ചടങ്ങുകൾ ഒഴിവാക്കിയ നടപടി ഇവിടെ ഓർക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

91 വ്യാപാര സ്ഥാപനങ്ങൾക്കെതിരേ നടപടി

പൂഴ്ത്തിവയ്പും അമിത വില ഈടാക്കുന്നതുമടക്കമുള്ള ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് 91 വ്യാപാര സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. “നേരത്തേ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ എന്നിവ കണ്ടെത്തുന്നതിന് വിജിലൻസിനെ ചുമതലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. 212 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ 91 സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു”- മുഖ്യമന്ത്രി അറിയിച്ചു.

പച്ചക്കറി സംഭരണം മുടക്കില്ലാതെ നടക്കുമെന്ന് ഹോർട്ടികോർപ് അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങളിലെ  ലേല നടപടികൾ നേരത്തേ തന്നെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പകരം വിൽപന വില നിശ്ചയിക്കാൻ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഹാർബർ മാനജ്മെന്റ് സൊസെെറ്റി വില നിശ്ചയിക്കും. മത്സ്യം വേണ്ടവർ സൊസെെറ്റിയെ ബന്ധപ്പെടണം. ഇതിനായി ഓൺലെെൻ സംവിധാനം ഒരുക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്നദ്ധ പ്രവർത്തകരാവേണ്ട

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സന്നദ്ധ പ്രവർത്തനങ്ങളിലേക്ക് ക്രിമിനൽ പശ്ചാത്തലമുള്ളവർ വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ പ്രവർത്തനം നാടിന് ഒരു മാതൃകയായി നടക്കേണ്ട കാര്യമാണ്. മാതൃകയാക്കാൻ പറ്റുന്നവരായിരിക്കണം സന്നദ്ധ പ്രവർത്തനത്തിനിറങ്ങേണ്ടത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗവാൻ പാടില്ല. അത്തരം ചിലർ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: കേരളത്തിൽ 24 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; കാസർഗോഡ് 12 പുതിയ കേസുകൾ

സ്വന്തമായി ബാഡ്ജ് അടിച്ചിറക്കി സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവർത്തകരാവുന്നവരെയും കാണുന്നുണ്ട്. അതും ഒഴിവാക്കണം. സന്നദ്ധ പ്രവർത്തനം വേതനം ആഗ്രഹിച്ച് ചെയ്യേണ്ട കാര്യമല്ല. അത്യപൂർവം സന്ദർഭങ്ങളിൽ അതിന് പണം നൽകുന്നതായി കാണുന്നു. അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ സംബന്ധിച്ച് തെറ്റിധാരണ പരത്തുന്ന പല പ്രചരണങ്ങളും നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ പ്രചരിപ്പിക്കേണ്ടത്. അതല്ലാത്തത് കണ്ടെത്തി തടയണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala cm comments on tablighi jamaat issue

Next Story
കേരളത്തിൽ 24 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; കാസർഗോഡ് 12 പുതിയ കേസുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com