സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാൻ കേരളം; കോവിഷീൽഡിന് പ്രഥമ പരിഗണന

സംസ്ഥാനത്ത് നിലവിൽ മൂന്നര ലക്ഷത്തോളം വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. മേയ് ആദ്യം മുതൽ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം തുടങ്ങും

CM Pinarayi Vijayan, CM Press Meet, CM press Meet Covid,, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിന് കാത്തു നില്‍ക്കാതെ സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍. ഇതിനായുള്ള തുടര്‍ നടപടികള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. സംസ്ഥാനത്ത് നിലവില്‍ മൂന്നര ലക്ഷത്തോളം വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. മേയ് ആദ്യം മുതല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങും.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 1.9 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്സിനേഷന്‍ നടത്തിയത്. പ്രതിദിനം ഒരു ലക്ഷം വാക്സിന്‍ വീതം നല്‍കിയാല്‍ പരമാവധി മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും. അതിന് ശേഷം എന്ത് എന്ന ചോദ്യം സര്‍ക്കാരിന് മുന്നിലുണ്ട്. പല ജില്ലകളിലേയും ക്യാമ്പുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

Also Read: കോവിഡ് വ്യാപനം: എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ; കടകൾ വൈകിട്ട് അഞ്ച് വരെ

ഈ ഘട്ടത്തിലാണ് കമ്പനികളോട് നേരിട്ട് വാക്സിന്‍ വാങ്ങാം എന്ന നിലപാടിലേക്ക് സര്‍ക്കാരെത്തിയത്. ഇത്തരത്തില്‍ വാക്സിന്‍ വാങ്ങുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു.

വിലകുറവായതിനാല്‍ കോവിഷീല്‍ഡിന് പ്രഥമ പരിഗണന നല്‍കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. കേന്ദ്രം അനുമതി നല്‍കിയ സ്പുട്നിക് വാക്സിന്‍ വാങ്ങാനുള്ള സാധ്യതയും പരിശോധിക്കും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുക്കും.

കോവാക്സിന് 600 രൂപയും കോവിഷീല്‍ഡിന് 400 രൂപയുമാണ് നല്‍കേണ്ടി വരുക. പകുതി വീതം രണ്ടും വാങ്ങിക്കാം എന്നാണ് വിദഗ്ദ സമിതിയുടെ ശുപാര്‍ശ. കോവിഷീല്‍ഡിന് ലഭ്യതക്കുറവുണ്ടെങ്കില്‍ കോവാക്സിന്‍ തന്നെ വാങ്ങിക്കും. സ്പുട്നിക് എന്ന് മുതല്‍ വിതരണം ആരംഭിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

28-ാം തീയതി മുതല്‍ 18 വയസിന് മുകളിലുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. മെയ് ഒന്നുമുതല്‍ വാക്സിനേഷന്‍ ആരംഭിക്കണം. എന്നാല്‍ വാക്സിന്‍ ക്ഷാമത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്ക സര്‍ക്കാരിന്റെ മുന്നിലുണ്ട്. വാക്സിന്‍ വിതരണം സ്വകാര്യ മേഖല വഴിയായിരിക്കുമെന്ന് കേന്ദ്രം ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തിരുത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala and india covid wrap april 26

Next Story
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, വാരാന്ത്യ സെമി ലോക്ക്ഡൗൺ തുടരുംcovid 19, coronavirus, covid 19 kerala, coronavirus kerala, covid 19 kerala restrictions covid 19 kerala lockdown, covid 19 kerala curfew, covid 19 kerala weekend curfew, covid 19 kerala all party meeting, pinarayi vijayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com