കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗമുക്തി നേടിയ ഗർഭിണിയുടെ പ്രസവ ശസ്ത്രക്രിയ വിജയം. കേരളത്തിൽ കോവിഡ് രോഗമുക്തി നേടിയ ഗർഭിണി കുഞ്ഞിന് ജന്മം നൽകുന്ന രണ്ടാമത്തെ സംഭവമാണിത്. ആദ്യ പ്രസസവും കണ്ണൂർ മെഡിക്കൽ കോളജിലായിരുന്നു.
കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ഇന്ന് ഉച്ചയോടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ 11മണിയോടെ യുവതിയെ പ്രത്യേക സുരക്ഷാക്രമീകരണങ്ങളോടെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ അജിത്തിന്റെ നേതൃത്തിൽ ഡോ ബീന ജോർജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ സുരി, നേഴ്സിങ് ജീവനക്കാരായ ഷില്ലി, ലിസി, അനസ്തേഷ്യ ടെക്നിഷ്യൻ ശരൺ എന്നിവരാണ് ശസ്ത്രക്രിയക്കുള്ള സംഘത്തിലുണ്ടായിരുന്നത്.
Read More: കോവിഡ് പോയി കണ്മണി വന്നു; പ്രതീക്ഷയായി മുത്തലിബും കുടുംബവും
പീഡിയാട്രിക് വിഭാഗം മേധാവി ഡോ മുഹമദിന്റെ നിർദ്ദേശപ്രകാരം കുഞ്ഞിനെ പിന്നീട് പ്രത്യേകം സജ്ജീകരിച്ച ഐ സിയുവിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഈ മാസം 17 നാണ് കോവിഡ് ബാധയെത്തുടർന്ന് യുവതിയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അവസാനം നടത്തിയ പരിശോധനകളിൽ ഇവർക്ക് നെഗറ്റീവ് ഫലം ലഭിച്ചിരുന്നു. ചൊവ്വാഴ്ച ലഭിച്ചയാണ് അവസാനഫല് ലഭിച്ചത്.
കണ്ണൂർ മെഡിക്കൽ കോളേജിനിത് അപൂർവ നേട്ടം
കോവിഡ് രോഗമുക്ചതി നേടിയ രണ്ടാമത്തെ യുവതിയുടെ പ്രസവ ശസ്ത്രക്രിയയാണ് കണ്ണൂർ മെഡിക്കൽ കോളേജ് വിജയകരമായി പൂർത്തിയാക്കിയത്. ഏപ്രിൽ നാലിനായിരുന്നു ഇത്തരത്തിലുള്ള ആദ്യ പ്രസവ ശസ്ത്രക്രിയ കണ്ണൂർ മെഡിക്കൽ കോളേജിൽ നടന്നത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന കാസർഗോഡ് സ്വദേശിയായ യുവതി അന്ന് ആൺ കുഞ്ഞിന് ജന്മം നൽകി. കോവിഡ് ഭേദമായി രണ്ടു ദിവസത്തിനുള്ളിലായിരുന്നു പ്രസവം. യുവതിയുടെ ഭർത്താവിനും കോവിഡ് ബാധ ഭേദമായിരുന്നു.
കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 5 ഗർഭിണികൾ നേരത്തേ രോഗമുക്തി നേടി പുറത്തിറങ്ങിയിരുന്നു. ഈ മാസം 13ന് ഗർഭിണിയും രണ്ടുവയസ്സുകാരനായ മകനുമടക്കം ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും കോവിഡ് രോഗവിമുക്തരായി പുറത്തിറങ്ങി. കാസർകോഡ് സ്വദേശികളായ ഗർഭിണിയും ഭർത്താവും മകനുമടക്കം ഒരു കുടുംബത്തിലെ മൂന്നു പേരാണ് അന്ന് രോഗ വിമുക്തരായത്.
Read More: ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്
കേരളത്തിൽ കോവിഡ് രോഗമുക്തി നേടിയ രണ്ടാമതെ പ്രസവം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ സ്ത്രീ രോഗ വിഭാഗത്തിന്റെ മികച്ച നിലവാരം ആണ് കാണിക്കുന്നത് എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡാ എൻ റോയ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സൂദീപ് എന്നിവർ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഡോ എന്റെ റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് എന്നിവരടക്കമുള്ള ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും മാതാവിനും നവജാത ശിശുവിനും ആശംസകൾ നേർന്നു.