Latest News

ഒറ്റ കോവിഡ് കേസുമില്ലാതെ ലക്ഷദ്വീപ്; പതിനൊന്നായിരത്തിലേറെ കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തി

കോവിഡ് ചട്ടങ്ങള്‍ പാലിച്ചാണു കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നത്

coronavirus, കൊറോണ വൈറസ്, covid-19, കോവിഡ്-19, lakshadweep, ലക്ഷദ്വീപ്, lakshadweep: India's only territory without coronavirus, ലക്ഷദ്വീപ്: ഇന്ത്യയിലെ ഏക കൊറോണ വൈറസ് രഹിത പ്രദേശം, lakshadweep coronavirus cases, ലക്ഷദ്വീപ് കൊറോണ വൈറസ് കേസുകള്‍, lakshadweep covid-19 cases, ലക്ഷദ്വീപ് കോവിഡ്-19 കേസുകള്‍, lakshadweep schools, ലക്ഷദ്വീപ് സ്‌കൂളുകള്‍, lakshadweep schools reopen, ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു, coronavirus india, കൊറോണ വൈറസ് ഇന്ത്യ, covid-19 india, കോവിഡ്-19 ഇന്ത്യ, coronavirus kerala, കൊറോണ വൈറസ് കേരളം, covid-19 kerala, കോവിഡ്-19 കേരളം, kerala coronavirus curve, കേരളം കൊറോണ വൈറസ് കര്‍വ്, kerala covid 19 news, kerala covid 19 updates, കോവിഡ്-19 കേരളം പുതിയ വാര്‍ത്തകള്‍, india coronavirus news, ഇന്ത്യ കൊറോണ വൈറസ് വാര്‍ത്തകള്‍, india covid-19 news, ഇന്ത്യ കോവിഡ്-19 വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

കൊച്ചി: ഒറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട ചെയ്യാത്ത രാജ്യത്തെ ഏക പ്രദേശമായ ലക്ഷദ്വീപില്‍ പ്രൈമറി സ്‌കൂളുകള്‍ കൂടി തുറന്നതോടെ തിരിച്ചെത്തിയത് പതിനൊന്നായിരത്തിലേറെ വിദ്യാര്‍ഥികള്‍. ഒന്നു മുതല്‍ അഞ്ചുവെരയുള്ള ക്ലാസുകളാണു ചൊവ്വാഴ്ച തുറന്നത്.

ഈ അധ്യയനവര്‍ഷം ആരംഭിച്ച് ആദ്യമായാണ് പ്രൈമറി ക്ലാസുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്. മിക്ക സ്‌കൂളുകളും പുതുതായി പെയിന്റടിച്ച് ഒരുക്കി, ബലൂണുകള്‍ കൊണ്ട് ക്ലാസ് മുറികള്‍ അലങ്കരിച്ചാണു വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ പ്രതിനിധികള്‍, രക്ഷാകര്‍തൃ-അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണു സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.

Also Read: കോവിഡ് വ്യാപനം തീവ്രം; സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കില്ല

ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍ അധ്യയനം സെപ്റ്റംബര്‍ 21 നു പുനരാരംഭിച്ചിരുന്നു. ഇതോടെ, ലക്ഷദ്വീപിന്റെ ഭാഗമായ 10 ജനവാസ ദ്വീപുകളിലായി പതിനൊന്നായിരത്തിലേറെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ തിരിച്ചെത്തി. അതേസമയം, പ്രീ-പ്രൈമറി ക്ലാസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കോവിഡ് ചട്ടങ്ങള്‍ പാലിച്ചാണു കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നത്.

ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ 126 വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയതായി അമിനി ദ്വീപിലെ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞു. ”താപ പരിശോധനയ്ക്കുശേഷമാണ് കുട്ടികളെ സ്‌കൂളിലേക്കു പ്രവേശിപ്പിക്കുന്നത്. എല്ലാവരും മാസ്‌ക് ധരിക്കണം. ക്ലാസ് മുറികളില്‍ പ്രവേശിക്കുന്നതിനു മുമ്പ് കൈ കഴുകണം. ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂ,” അദ്ദേഹം പറഞ്ഞു.

ഓരോ ഗ്രേഡിനും ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചവരെയാണ് ക്ലാസ്. ”രണ്ട്, നാല് ക്ലാസുകള്‍ തിങ്കളാഴ്ചയാണെങ്കില്‍ മറ്റുള്ളവയ്ക്കു പിറ്റേ ദിവസം എന്ന രീതിയില്‍ ഓരോ ഗ്രേഡിലെയും വിദ്യാര്‍ഥികള്‍ ആഴ്ചയില്‍ മൂന്ന് ദിവസം സ്‌കൂളില്‍ വരും,” അധ്യാപകന്‍ പറഞ്ഞു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ കാരണം മുഴുവന്‍ സമയ ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രയാസകരമായതിനാല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണം കടുപ്പിക്കുമെന്ന് മന്ത്രി ശശീന്ദ്രൻ

വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സ്‌കൂളുകള്‍ക്കു നിര്‍ബന്ധമായും മാതാപിതാക്കളുടെ സമ്മതപത്രം ലഭിക്കണമെന്ന് ലക്ഷദ്വീപ് അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ ഷൗക്കത്ത് അലി പറഞ്ഞു. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുപകരം, അരി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുന്ന അവശ്യവസ്തുക്കളുള്ള കിറ്റുകള്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ വിതരണം ചെയ്യുന്നുണ്ട്.

നാലുമണിക്കൂറോളം മാസ്‌ക് ധരിച്ച് സ്‌കൂളിലിരിക്കേണ്ടി വരുന്ന കൊച്ചുകുട്ടികളെക്കുറിച്ച് മാതാപിതാക്കളില്‍ ഒരു വിഭാഗത്തിന് ആശങ്കയുണ്ടെന്ന് കവരത്തിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ സ്‌കൂളില്‍ വരുന്നത് ഒഴിവാക്കാന്‍ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് എട്ടുമാസം കഴിഞ്ഞിട്ടും ലക്ഷദ്വീപ് രോഗബാധയില്‍നിന്ന് മാറിനില്‍ക്കുന്നതിനുപിന്നിലെ പ്രധാനകാരണം നേരത്തെയുള്ള തയാറെടുപ്പാണ്. ദ്വീപിലെത്തുന്നതിനുമുമ്പ് താമസക്കാരെ നിര്‍ബന്ധിത പരിശോധന വിധേയമാക്കുകയും കര്‍ശനമായ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. 64,000 ജനസംഖ്യയുള്ള ലക്ഷദ്വീപിലെ എയര്‍സ്ട്രിപ്പും തുറമുഖങ്ങളും മാര്‍ച്ച് അവസാനത്തോടെ ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ അടച്ചിരുന്നു.

Also Read: മന്ത്രി കെടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു

ലക്ഷദ്വീപിനു പുറത്തുകഴിയുന്ന സ്വദേശികള്‍ക്കു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ മടങ്ങാന്‍ അനുവാദമുള്ളൂ. കോവിഡ് -19 ബാധിച്ച ചില ലക്ഷ്വദീപ് നിവാസികള്‍ കേരളത്തില്‍ ചികിത്സയിലാണ്. സ്വദേശികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് ലഭിക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത കേന്ദ്രത്തില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്കു വിധേയമാകണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ലക്ഷദ്വീപിലെത്തി ഏഴു ദിവസം ക്വാറന്റൈനില്‍ കഴിയണം.

Read in English: In zero-case Lakshadweep, over 11,000 back in schools

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus in zero case lakshadweep over 11000 back in schools

Next Story
കോവിഡ് വ്യാപനം തീവ്രം; സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കില്ലPresidential reference, Supreme Court, liquor sale ban order, മദ്യശാല നിരോധന ഉത്തരവ്, സുപ്രീം കോടതി, രാഷ്ട്രപതിയുടെ റഫറൻസ്, Article 143 of the Constitution
The moderation of comments is automated and not cleared manually by malayalam.indianexpress.com