തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ നിന്നു കടന്നുകളഞ്ഞ കൊല്ലം സബ് കലക്‌ടർക്ക് സസ്‌പെൻഷൻ. കോവിഡ് നിയന്ത്രണത്തിനിടെ കൊല്ലത്തു നിന്ന് കടന്നുകളഞ്ഞ അനുപം മിശ്ര ഐഎഎസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. കോവിഡ് നിയന്ത്രണം ലംഘിച്ച സബ് കലക്‌ടർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അതിനു പിന്നാലെയാണ് സസ്‌പെൻഷൻ.

മധുവിധുവിനായി സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം മാർച്ച് പതിനെട്ടിനാണ് അനുപം മിശ്ര കൊല്ലത്തേക്ക് മടങ്ങിയെത്തിയത്. വിദേശത്തുനിന്ന് എത്തുന്നവർ 14 ദിവസം നിർഹന്ധിത ക്വാറന്റെെനിൽ പ്രവേശിക്കണമെന്നുണ്ട്. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ 19 ആം തിയതി കൊല്ലം കലക്‌ടർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതു ലംഘിച്ചാണ് സബ് കലക്‌ടർ കടന്നുകളഞ്ഞ്.

Read Also: കോവിഡ്-19: ഇന്ത്യയിൽ ഒരു മരണം കൂടി, 724 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് സബ് കലക്‌ടർ നാടുവിട്ട കാര്യം അറിയുന്നത്. ഹോം ക്വാറന്റെെനിൽ പ്രവേശിക്കുക എന്നാൽ സ്വന്തം വീട്ടിൽ പോകുക എന്നാണെന്നാണ് സബ് കലക്‌ടർ അനുപം മിശ്ര കലക്‌ടർക്ക് നൽകിയ വിചിത്ര വിശദീകരണം. കൊല്ലം വെസ്റ്റ് പൊലീസാണ് സബ് കലക്‌ടർക്കെതിരെ കേസെടുത്തത്.

കൊല്ലത്തെ വസതിയിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് നേരിട്ടെന്നും കൂടുതൽ സുരക്ഷിതത്വം നോക്കിയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും സബ കലക്‌ടർ പറയുന്നു. എന്നാൽ, കലക്‌ടറുടെ വിശദീകരണം ജില്ലാ ഭരണകൂടം തള്ളി. രണ്ട് വർഷം വരെ തടവും പിഴയും കിട്ടാവുന്ന കേസാണ് സബ് കലക്‌ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്.

സബ് കലക്‌ടറുടെ ഗൺമാനും ഡ്രെെവറും ഇപ്പോൾ നിരീക്ഷണത്തിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.