തിരുവനന്തപുരം: സൗജന്യ റേഷന്‍ ഈ മാസം മുഴുവന്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവകാശപ്പെട്ട റേഷൻ വിഹിതം എല്ലാവർക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് ഈ മാസം 20ന് മുൻപ് വാങ്ങാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Read Also: ആംബുലൻസിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു; മുസ്‌ലിം ആയതിനാൽ ചികിത്സ നിഷേധിച്ചെന്ന് ആരോപണം

20 ന് മുൻപ് വാങ്ങാൻ സാധിക്കാത്തവർക്ക് അതിനുശേഷവും റേഷൻ വാങ്ങിക്കാൻ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 20 നു ശേഷം അടുത്ത ഘട്ട റേഷൻ വിതരണം ആരംഭിക്കാനാണ് തീരുമാനമെന്നും മനോരമ ന്യൂസിൽ മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ  സ്റ്റോക്ക് തീരില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഇനിയുമേറെ മരണങ്ങളുണ്ടാകും; മുന്നറിയിപ്പുമായി ട്രംപ്, അമേരിക്കയിൽ ഭീതി

കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നിനാണ് ആരംഭിച്ചത്. കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ മാർച്ച് 25 നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.