തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്തെ വലിയ മാർക്കറ്റുകളിലേക്ക് പച്ചക്കറിയെത്തുന്നത് കുറയുന്നു. പച്ചക്കറികൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കേരളത്തിൽ. ലോക്ക്ഡൗൺ കൂടി ആയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പത്തിലേറെ ചരക്കുവണ്ടികൾ എത്തിയിരുന്ന തൃശൂർ മാർക്കറ്റിൽ ഇപ്പോൾ രണ്ട് ദിവസം കൂടുമ്പോൾ എത്തുന്നത് ഒരു വണ്ടിയാണ്. ഇതോടെ പച്ചക്കറികളുടെ വില വർധിച്ചു.

Read Also: വിശുദ്ധവാര ചടങ്ങുകളിൽ വിശ്വാസികൾ വേണ്ട; തത്സമയ സംപ്രേഷണമൊരുക്കാൻ നിർദേശം

കിലോയ്‌ക്ക് 24 രൂപയ്‌ക്ക് വരെ മാർക്കറ്റിൽ എത്തിയിരുന്ന തക്കാളിക്ക് കഴിഞ്ഞ ഒരു ആഴ്‌ചയായി 80 രൂപയ്‌ക്കടുത്താണ് വില. ഇരട്ടിയിലധികം വില വർധിച്ചിട്ടുണ്ട്. മറ്റ് പച്ചക്കറികളുടെ അവസ്ഥയും ഇതു തന്നെ. ലോക്ക്ഡൗണ്‍ മൂലം തമിഴ്‌നാട്ടിൽ നിന്നു പച്ചക്കറികൾ എത്തുന്നത് നന്നായി കുറഞ്ഞു. ഒരുവിധം എല്ലാ പച്ചക്കറി സാധനങ്ങൾക്കും വില കുത്തനെ കൂടുകയും ചെയ്‌തു. അന്യ സംസ്ഥാനങ്ങളിൽ നിന്നു പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും എത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ‘വെെറസ് ഞങ്ങളെ കൊന്നില്ലെങ്കിലും ഈ യാത്ര അത് ചെയ്തേക്കാം’; കഷ്ടതകൾ വിശദീകരിച്ച് തൊഴിലാളികൾ

അതേസമയം, കോഴിയിറച്ചിയുടെ വില വർധിച്ചതും ജനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. പക്ഷിപ്പനിയും കൊറോണ വെെറസ് വ്യാപനവും മൂലം കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞതായിരുന്നു. കഴിഞ്ഞ ആഴ്‌ച 20 രൂപയ്‌ക്ക് വരെ കോഴി വിറ്റു. എന്നാൽ, പക്ഷിപ്പനി പ്രതിസന്ധി നീങ്ങിയതോടെ കോഴിയിറച്ചിക്കും കോഴിമുട്ടയ്‌ക്കും വില വർധിച്ചു. ഇപ്പോൾ ഒരു കിലോ കോഴിയ്‌ക്ക് 80 രൂപ വരെ എത്തിയിട്ടുണ്ട്. ഇത് ഇനിയും വർധിക്കും. ക്രെെസ്‌തവരുടെ വലിയ നോമ്പ് അവസാനിക്കുന്നതോടെ കോഴിയിറച്ചിയുടെ വില നൂറ് കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചക്കറികൾക്ക് വില വർധിച്ച സാഹചര്യത്തിൽ കോഴിയിറച്ചിയുടെ ഡിമാൻഡ് വർധിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.