തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 600 കടന്നു. 623 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 432 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 37 പേരുടെ രോഗ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനുശേഷം തിരുവനന്തപുരം നഗരത്തില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകിച്ചിട്ടുണ്ട്. ഇതുകൂടെ കൂട്ടിയാല്‍ ഇന്നത്തെ രോഗികളുടെ എണ്ണം 684 ആകും.

രോഗ ബാധിതരുടെ എണ്ണത്തിലും സമ്പർക്ക ബാധിതരുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന വർധനവാണ് ഇന്നുണ്ടായത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9614 ആയി വർധിച്ചു.

തിരുവന്തപുരത്തിന് പുറമെ, കാസർഗോഡ്, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട,  ഇടുക്കി ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. തിരുവനന്തപുരം – 157, കാസർഗോഡ് – 74, എറണാകുളം – 72, കോഴിക്കോട്-64,  പത്തനംതിട്ട – 64, ഇടുക്കി – 55 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്.

സമൂഹവ്യാപന ഭീഷണിയിലാണ് സംസ്ഥാനം. മൂന്നാംഘട്ട രോഗവ്യാപനമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

Kerala Covid-19 Tracker: ഇന്ന് സംസ്ഥാനത്ത് 623 പേർക്ക് കോവിഡ്

ഇന്ന് പുതിയതായി 623 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.  196 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  432 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 96 പേർ വിദേശത്ത് നിന്ന് എത്തിയവരും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ഒമ്പത് ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 234 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 16 പ്രദേശങ്ങള്‍ പുതുതായി ഹോട്ട്സ്പോട്ടായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 218
 • കാസർഗോഡ് – 74
 • എറണാകുളം – 72
 • കോഴിക്കോട്-64
 • പത്തനംതിട്ട – 64
 • ഇടുക്കി – 55
 • കണ്ണൂർ – 35
 • കോട്ടയം – 25
 • ആലപ്പുഴ – 20
 • പാലക്കാട് -19
 • മലപ്പുറം – 18
 • കൊല്ലം – 11
 • തൃശൂർ – 5
 • വയനാട് – 4

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 11
 • കൊല്ലം – 8
 • പത്തനംതിട്ട – 19
 • കോട്ടയം – 13
 • ഇടുക്കി – 3
 • എറണാകുളം – 1
 • തൃശൂർ – 1
 • പാലക്കാട് – 53
 • മലപ്പുറം – 44
 • കോഴിക്കോട് – 15
 • വയനാട് – 1
 • കണ്ണൂർ – 10
 • കാസർഗോഡ് – 17

രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തിനോട് അടുക്കുകയാണ്. ഇതുവരെ 9553 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4880 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

1,84,601 പേർ നിരീക്ഷണത്തിൽ

1,84,601 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,989 പേർ ആശുപത്രികളിലാണ്. ഇന്ന് 602 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് 16,444 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

സംസ്ഥാനത്ത് ഇന്ന് 16,444 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുൾപ്പടെ സംസ്ഥാനത്ത് 2,60,356 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7,485 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 82,568 സാമ്പിളുകൾ പരിശോധിച്ചതിൽ 78415 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി.

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക്

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ് മൂന്നാം ഘട്ടത്തിൽ ഉയർത്തുന്നത്.

“കൊറോണ വൈറസ് രോഗികളിൽ 60 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതുകൊണ്ട് തന്നെ കോവിഡ് 19 വ്യാപനത്തിന്റെ ഈ ഘട്ടം ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ഒരു പ്രധാന മുന്നറിയിപ്പ് കൂടി നൽകുന്നു. ആരിൽ നിന്നും രോഗം പകരാം. ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മേഖലകളിൽ നിന്നെല്ലാം രോഗം പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരാളിൽ നിന്ന് രണ്ട് മീറ്റർ അകലം പാലിച്ച് സ്വയം സുരക്ഷ ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തിനുള്ളിൽ നിന്ന് മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കോവിഡ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കണം.” – മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ‘ജീവന്‍റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം…

Posted by Pinarayi Vijayan on Wednesday, 15 July 2020

കോറോണ വൈറസ് രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കോവിഡ് 19 വ്യാപനത്തിന്‍റെ ഈ ഘട്ടത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഒരു പ്രധാന ജാഗ്രത നിര്‍ദ്ദേശം കൂടി പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ്. ‘ആരില്‍ നിന്നും രോഗം പകരാം’ എന്നതാണ് അത്.

നമ്മള്‍ ഒരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴില്‍ ഇടങ്ങള്‍,വാഹനങ്ങള്‍, ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളില്‍ നിന്നും മിനിമം രണ്ടു മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ജില്ലകളില്‍ രോഗബാധ കൂടുതലുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപ്പോരുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും കൂടുതല്‍ പരിശോധനകളുമാണ് എല്ലാ മേഖലകളിലും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കുട്ടം ഒരു കാരണത്താലും അനുവദിക്കില്ല

കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം ഒരു കാരണത്താലും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യയിലും മരണനിരക്ക് വർധിക്കുമ്പോൾ കേരളത്തിൽ അത് ഉയരാത്തത് നാം പുലർത്തുന്ന ജാഗ്രതകൊണ്ടാണെന്നും പറഞ്ഞ മുഖ്യമന്ത്രി വിവിധ ജില്ലകളിൽ രോഗബാധ കൂടുതലുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നുണ്ടെന്നും പറഞ്ഞു.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ അബ്‌ദുൾ ഖാദർ (69) ആണ് മരിച്ചത്. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് ഇയാൾ മരിച്ചത്. പുറത്തൂരിലെ വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. വീട്ടിൽ ക്വാറന്റെെനിലിരിക്കെയാണ് ഇയാൾക്ക് പനി ബാധിച്ചത്. പിന്നീട് ആരോഗ്യനില മോശമാകുകയായിരുന്നു

Read Also: രോഗനിയന്ത്രണം വർഷാവസാനത്തോടെ മാത്രം, സമൂഹവ്യാപനത്തിലേക്ക്: മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് 37 കോവിഡ് ക്ലസ്റ്ററുകൾ

സംസ്ഥാനത്തെ ആകെ ക്ലസ്റ്ററുകളുടെ എണ്ണം 37 ആണ്. 11 ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് സമൂഹവ്യാപന ആശങ്കയുണ്ടാക്കുന്നു. നിലവിൽ പൊന്നാനിയും പൂന്തുറയുമാണ് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ. ഇവിടെയാണ് കൂടുതൽ ഭീഷണി നിലനിൽക്കുന്നത്. പൂന്തുറയിൽ സമൂഹവ്യാപനത്തിന്റെ തൊട്ടുമുൻപത്തെ ഘട്ടമായ സൂപ്പർ സ്പ്രെഡ് സംഭവിച്ചു കഴിഞ്ഞു. 50ലധികം പേരിലേക്ക് രോഗം പടർന്ന തൂണേരിയും ഈ നിലയിൽ തുടർന്നാൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായേക്കും. ചെല്ലാനവും ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാകാൻ സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കംമൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തന്‍പള്ളിയിലും പരിസര പ്രദേശങ്ങളിലുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും വൈറസ് ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. തലസ്ഥാന ജില്ലയിലെ സ്ഥിതിഗതികള്‍ ഗൗരവതരായി തന്നെ തുടരുന്നു എന്നതിന്‍റെ സൂചനയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നവരാണ്. ബുധനാഴ്ച്ച വൈകുന്നേരമാണ് ഇവരുടെ പരിശോധനാ ഫലം വന്നത്. അതിനാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിലെ കണക്കില്‍ ഉള്‍പ്പെട്ടില്ല.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനായി പൂന്തുറ സെന്‍റ് തോമസ് സ്കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേരുടെ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ അടിയന്തര സാഹചര്യത്തില്‍ തയ്യാറാക്കുകയാണ്. തിരുവനന്തപുരം കാര്യവട്ടം  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററും ഉള്‍പ്പെടെയുള്ള മേഖലയിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് അടയന്തര പരിഹാരമായാണ് ഗ്രീന്‍ഫീല്‍ഡില്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കുന്നത്. 500 മുതല്‍ 750 വരെ ഒരേസമയം അക്കോമെഡേറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ആര്‍സലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ സ്ഥാപിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിന് സമാനമായ എല്ലാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് 157 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഭൂരിപക്ഷം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജീല്ലയിലെ രോഗബാധിതരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

 • 1. പാറശ്ശാല സ്വദേശി, പുരുഷൻ, 34വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 2. പൂന്തുറ സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 3. പാറശ്ശാല സ്വദേശി, സ്ത്രീ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 4. പൂന്തുറ സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 5. പുല്ലുവിള സ്വദേശി, സ്ത്രീ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 6. മരിയനാട് സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 7. പുല്ലുവിള സ്വദേശി, സ്ത്രീ, 22 വയസ്, ഉറവിടം വ്യക്തമല്ല.
 • 8. മരിയനാട് സ്വദേശി, 5 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 9. പൂന്തുറ സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 10. പുല്ലുവിള സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 11. പുല്ലുവിള ഇരയിമ്മൻതുറ സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 12. പുല്ലുവിള ഇരയിമ്മൻതുറ സ്വദേശി, 16 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 13. പുല്ലുവിള ഇരയിമ്മൻതുറ സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 14. വള്ളക്കടവ് സ്വദേശി, പുരുഷൻ, 56 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 15. പൂന്തുറ സ്വദേശി, 8 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 16. ആനയറ സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 17. പൂന്തുറ ചേരിയാമുട്ടം സ്വദേശി, സ്ത്രീ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 18. പുല്ലുവിള സ്വദേശി, സ്ത്രീ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 19. വള്ളക്കടവ് സ്വദേശി, പുരുഷൻ, 87 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 20. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി, പുരുഷൻ, 71 വയസ്.
 • 21. വിഴിഞ്ഞം സ്വദേശി, 8 വയസുള്ള പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 22. വിളവൂർക്കൽ സ്വദേശി, പുരുഷൻ, 33 വയസ്, സിവിൽ പോലീസ് ഓഫീസറാണ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 23. തമിഴ്‌നാട്ടിൽ നിന്നെത്തിയ വിളവൻകോട് സ്വദേശി, പുരുഷൻ, 38 വയസ്.
 • 24. പുതുക്കുറിച്ചി സ്വദേശി, പുരുഷൻ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 25. പൂന്തുറ ചേരിയമുട്ടം സ്വദേശി, പുരുഷൻ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 26. പാറശ്ശാല സ്വദേശി, 4 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 27. മണക്കാട് സ്വദേശി, പുരുഷൻ, 68 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 28. വെമ്പായം സ്വദേശി, സ്ത്രീ, 49 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • 29. വിഴിഞ്ഞം സ്വദേശി, സ്ത്രീ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 30. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി, പുരുഷൻ, 25 വയസ്.
 • 31. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി, പുരുഷൻ, 50 വയസ്.
 • 32. പൂന്തുറ സ്വദേശി, പുരുഷൻ, 63 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 33. പാറശ്ശാല സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 34. മണക്കാട് സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 35. പൂന്തുറ ചേരിയമുട്ടം സ്വദേശി, 7 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 36. പൂവച്ചൽ സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 37. പാറശ്ശാല സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 38. പൂന്തുറ സ്വദേശി, സ്ത്രീ, 49 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 39. വഞ്ചിയൂർ സ്വദേശി, സ്ത്രീ, 60 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • 40. വർക്കല ഇലകമൺ സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 41. പാറശ്ശാല സ്വദേശി, സ്ത്രീ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 42. കരകുളം സ്വദേശി, സ്ത്രീ, 53 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • 43. പാറശ്ശാല സ്വദേശി, പുരുഷൻ, 61 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 44. സ്റ്റാച്യു സ്വസ്തി ട്യൂട്ടേഴ്‌സ് ലൈൻ സ്വദേശി, സ്ത്രീ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 45. പാറശ്ശാല സ്വദേശി, പുരുഷൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 46. പുല്ലുവിള സ്വ ദേശി, പുരുഷൻ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 47. പാറശ്ശാല സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 48. പാറശ്ശാല സ്വദേശി, പുരുഷൻ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 49. പാറശ്ശാല സ്വദേശി, പുരുഷൻ, 59 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 50. പേരൂർ സീമന്ദപുരം സ്വദേശി, സ്ത്രീ, 46 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 51. വിഴിഞ്ഞം സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 52. പൂന്തുറ പരുത്തിക്കുഴി സ്വദേശി, പുരുഷൻ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 53. മഹാരാഷ്ട്രയിൽ നിന്നെത്തിയ പണ്ടകശ്ശാല സ്വദേശി, പുരുഷൻ, 37 വയസ്.
 • 54. വെട്ടുതുറ സ്വദേശി, പുരുഷൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 55. മണക്കാട് സ്വദേശി, പുരുഷൻ, 43 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 56. പൂന്തുറ ചേരിയമുട്ടം സ്വദേശി, പുരുഷൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 57. മണക്കാട് സ്വദേശി, 11 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 58. പുല്ലുവിള സ്വദേശി, പുരുഷൻ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 59. വിഴിഞ്ഞം സ്വദേശി, 3 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 60. പൂന്തുറ ചേരിയമുട്ടം സ്വദേശി, സ്ത്രീ, 26 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 61. വെട്ടുതുറ സ്വദേശി, 3 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 62. പുല്ലുവിള സ്വദേശി, പുരുഷൻ, 39 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 63. പൂന്തുറ സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 64. ആനയറ സ്വദേശി, സ്ത്രീ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 65. പുല്ലുവിള സ്വദേശി, 11 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 66. യു.എ.ഇയിൽ നിന്നെത്തിയ കരകുളം സ്വദേശി, പുരുഷൻ, 30 വയസ്.
 • 67. വിഴിഞ്ഞം സ്വദേശി, 1 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 68. പൂന്തുറ മാണിക്യവിളാകം സ്വദേശി, സ്ത്രീ, 63 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 69. പൂന്തുറ സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 70. വെട്ടുതുറ സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 71. പൂന്തുറ ആസാദ് നഗർ സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 72. സ്റ്റാച്യു സ്വസ്തി ട്യൂട്ടേഴ്‌സ് ലൈൻ സ്വദേശി, സ്ത്രീ, 26 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 73. പൂന്തുറ സ്വദേശി, പുരുഷൻ, 82 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 74. കൊല്ലങ്കോട് വലിയതോപ്പ് സ്വദേശി, സ്ത്രീ, 43 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • 75. പുല്ലുവിള സ്വദേശി, പുരുഷൻ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 76. സൗദിയിൽ നിന്നെത്തിയ പോത്തൻകോട് കൊയ്തൂർകോണം സ്വദേശി, പുരുഷൻ, 55 വയസ്.
 • 77. പൂന്തുറ ന്യൂ കോളനി സ്വദേശി, സ്ത്രീ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 78. വെങ്ങാനൂർ സ്വദേശി, പുരുഷൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 79. മരിയനാട് സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 80. മുട്ടത്തറ സ്വദേശി 2 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 81. പാറശ്ശാല നെടുവൻവിള സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 82. മരിയനാട് സ്വദേശി, സ്ത്രീ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 83. പൂന്തുറ ചേരിയമുട്ടം സ്വദേശി, 1വയസുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 84. കൈതമുക്ക് സ്വദേശി, പുരുഷൻ, 36 വയസ്, ഉറവിടം വ്യക്തമല്ല.
 • 85. പൂന്തുറ സ്വദേശി, സ്ത്രീ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 86. വർക്കല സ്വദേശി, സ്ത്രീ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 87. കോട്ടപ്പുറം പുതിയപള്ളി സ്വദേശി, പുരുഷൻ, 38 വയസ്, ഉറവിടം വ്യക്തമല്ല.
 • 88. പുല്ലുവിള സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 89. മരിയനാട് സ്വദേശി, 3 വയസുള്ള പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 90. വെട്ടുതുറ സ്വദേശി, പുരുഷൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 91. ഇരയിമ്മൻതുറ പുരയിടം സ്വദേശി, പുരുഷൻ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 92. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി, സ്ത്രീ, 62 വയസ്.
 • 93. പാറശ്ശാല സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 94. യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി, പുരുഷൻ, 24 വയസ്.
 • 95. പൂന്തുറ സ്വദേശി 13 വയസുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 96. പൂന്തുറ സ്വദേശി, പുരുഷൻ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 97. വള്ളക്കടവ് മുട്ടത്തറ സ്വദേശി സ്ത്രീ, 27 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 98. വള്ളക്കടവ് മുട്ടത്തറ സ്വദേശി, പുരുഷൻ, 29 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 99. പുല്ലുവിള സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 100. ചെങ്കൽ സ്വദേശി, സ്ത്രീ, 28 വയസ്, ഉറവിടം വ്യക്തമല്ല.
 • 101. പാറശ്ശാല നെടുവൻവിള സ്വദേശി, സ്ത്രീ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 102. പാറശ്ശാല നെടുവൻവിള സ്വദേശി, പുരുഷൻ, 56 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 103. തമിഴ്‌നാട്ടിൽ നിന്നെത്തിയ കരകുളം സ്വദേശി, സ്ത്രീ, 34 വയസ്.
 • 104. പുല്ലുവിള സ്വദേശി, പുരുഷൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 105. വിഴിഞ്ഞം സ്വദേശി, സ്ത്രീ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 106. മണക്കാട് സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 107. യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി, പുരുഷൻ, 40 വയസ്.
 • 108. മണക്കാട് സ്വദേശി, പുരുഷൻ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 109. ചെങ്കൽ സ്വദേശി, പുരുഷൻ, 30 വയസ്, ഉറവിടം വ്യക്തമല്ല.
 • 110. സൗദിയിൽ നിന്നെത്തിയ നഗരൂർ സ്വദേശി, പുരുഷൻ, 27 വയസ്.
 • 111. വെട്ടുതുറ സ്വദേശി 5 വയസുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 112. യു.എ.ഇയിൽ നിന്നെത്തിയ, വർക്കല സ്വദേശി, പുരുഷൻ, 32 വയസ്.
 • 113. പുല്ലുവിള സ്വദേശി, പുരുഷൻ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 114. കുറ്റിച്ചൽ സ്വദേശി, പുരുഷൻ, 30 വയസ്, ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് കണ്ടക്ടറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 115. പാറശ്ശാല സ്വദേശി, പുരുഷൻ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 116. മണക്കാട് സ്വദേശി, പുരുഷൻ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 117. വിഴിഞ്ഞം സ്വദേശി, പുരുഷൻ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 118. പൂവച്ചൽ സ്വദേശി, പുരുഷൻ, 66 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 119. പൂന്തുറ സ്വദേശി, സ്ത്രീ, 36 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 120. കമലേശ്വരം സ്വദേശി, പുരുഷൻ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 121. പരശുവയ്ക്കൽ സ്വദേശി, സ്ത്രീ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 122. പാറശ്ശാല നെടുവൻവിള സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 123. പൂന്തുറ ആസാദ് നഗർ സ്വദേശി, സ്ത്രീ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 124. കുറ്റിച്ചൽ നിലമേൽ സ്വദേശി, സ്ത്രീ, 49 വയസ്, ഉറവിടം വ്യക്തമല്ല.
 • 125. തെലങ്കാനയിൽ നിന്നെത്തിയ കുന്നത്തുകാൽ സ്വദേശി, പുരുഷൻ, 34 വയസ്.
 • 126. പുല്ലുവിള സ്വദേശി, പുരുഷൻ, 27 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 127. തത്തിയൂർ സ്വദേശി, 6 വയസുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 128. പുല്ലുവിള സ്വദേശി, പുരുഷൻ, 75 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 129. പുല്ലുവിള സ്വദേശി, പുരുഷൻ, 54 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 130. കഠിനംകുളം സ്വദേശി, പുരുഷൻ, 56 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 131. വിഴിഞ്ഞം സ്വദേശി, പുരുഷൻ, 72 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 132. പൂന്തുറ പരുത്തിക്കുഴി സ്വദേശി, സ്ത്രീ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 133. പാറശ്ശാല സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 134. പാറശ്ശാല സ്വദേശി, സ്ത്രീ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 135. പൂന്തുറ സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 136. പൂന്തുറ മാണിക്യവിളാകം സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 137. പൂന്തുറ പുതിയതുറ സ്വദേശി, പുരുഷൻ, 62 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 138. പരശുവയ്ക്കൽ സ്വദേശി, പുരുഷൻ, 42 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 139. കുലശേഖരം സ്വദേശി, പുരുഷൻ, 56 വയസ്, ഉറവിടം വ്യക്തമല്ല.
 • 140. പൂന്തുറ സ്വദേശി, പുരുഷൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 141. പൂന്തുറ സ്വദേശി, സ്ത്രീ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 142. പൂന്തുറ സ്വദേശി, സ്ത്രീ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 143. തത്തിയൂർ സ്വദേശി, സ്ത്രീ, 49 വയസ്, വീട്ടുനിരീക്ഷണത്തിലായിരുന്നു.
 • 144. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി, പുരുഷൻ, 36 വയസ്.
 • 145. പൂന്തുറ സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 146. പൂന്തുറ സ്വദേശി, സ്ത്രീ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 147. പൂന്തുറ പള്ളിവിളാകം സ്വദേശി, പുരുഷൻ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 148. പൂന്തുറ സ്വദേശി, 15 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 149. വള്ളക്കടവ് മുട്ടത്തറ സ്വദേശി, പുരുഷൻ, 62 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 150. പാറശ്ശാല നെടുവൻവിള സ്വദേശി, സ്ത്രീ, 46 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 151. പാറശ്ശാല സ്വദേശി, സ്ത്രീ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 152. ആനയറ സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 153. പൂന്തുറ സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 154. തിരുപുറം പുറുത്തിവിള സ്വദേശി, പുരുഷൻ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 155. പുല്ലുവിള സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 156. കഴക്കൂട്ടം മേനംകുളം സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 157. പുല്ലുവിള സ്വദേശി, പുരുഷൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കാസർഗോട്ട് 74 പേർക്ക് രോഗബാധ

കാസർഗോഡ് ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 49 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നു വന്ന ആറ് പേർക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 11 പേർക്കും രോഗം സ്ഥിരീകരിച്ചു. എട്ട് പേരുടെ രോഗബാധ സംബന്ധിച്ച് വിവരം ലഭ്യമല്ല. 768 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്ന് (ജൂലൈ 15) 74 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

സമ്പര്‍ക്കം വഴി ബാധിച്ചവർ:
 • ചെങ്കള പഞ്ചായത്തിലെ 32,29 വയസുള്ള പുരുഷന്മാര്‍ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), പ്രാഥമീക സമ്പര്‍ക്കത്തിലൂടെ 47,75,44,20,22,48, 22,53, 24,29വയസുള്ള പുരുഷന്മാര്‍, 51,26,51,40,35,45,42,17 വയസുള്ള സ്ത്രീകള്‍, രണ്ട്, ഒമ്പത്, 14,15,13 എട്ട്, 15 വയസുള്ള കുട്ടികള്‍, 33 വയസുകാരന്‍ (ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കം)
 • കാസര്‍കോട് നഗരസഭയിലെ 19 വയസുകാരന്‍( കഴിഞ്ഞ ദിവസം പോസിറ്റീവായ ആളുകള്‍ ജോലി ചെയ്തിരുന്ന പച്ചക്കറി കട സന്ദര്‍ശിച്ചിരുന്നു), 45 വയസുകാരന്‍, 13 വയസുള്ള ആണ്‍കുട്ടി
 • മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32വയസുകാരി (കാസര്‍കോട്ടെ സ്റ്റേഷനറി കടയിലെ ജീവനക്കാരി)
 • മധുര്‍ പഞ്ചായത്തിലെ 64,34, 22, 27, 36 വയസുള്ള പുരുഷന്മാര്‍,51,26വയസുള്ള സ്ത്രീകള്‍, ഏഴ്, ആറ് വയസുള്ള ആണ്‍കുട്ടികള്‍
 • മഞ്ചേശ്വരം പഞ്ചായത്തിലെ 34 (ഹോസങ്കടിയിലെ ഡ്രൈവര്‍),35 (കാസര്‍കോട് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍), 28 (ലോട്ടറി വില്‍പനക്കാരന്‍), 46 (ഹോസങ്കടിയില്‍ കൂലിവേല), 35 (ഹോസങ്കടിയില്‍ കൂലി വേല), 43 ( മഞ്ചേശ്വരത്ത് കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍),21 (വെല്‍ഡര്‍) 32 (ഹോസങ്കടിയില്‍ കൂലി വേല)വയസുള്ള പുരുഷന്മാര്‍
 • കുമ്പള പഞ്ചായത്തിലെ 31, 36 വയസുള്ള പുരുഷന്മാര്‍
 • മുളിയാര്‍ പഞ്ചായത്തിലെ 54,28 വയസുള്ള സ്ത്രീകള്‍
 • ചെറുത്തൂര്‍ പഞ്ചായത്തിലെ 42 വയസുള്ള ആരോഗ്യ പ്രവര്‍ത്തക
 • മീഞ്ച പഞ്ചായത്തിലെ 32 കാരന്‍ (വെല്‍ഡര്‍)
ഇതര സംസ്ഥാനത്തുനിന്ന് വന്നവർ:
 • ചെങ്കള പഞ്ചായത്തിലെ 38 കാരന്‍ (മംഗളൂരു), മഞ്ചേശ്വരം പഞ്ചായത്തിലെ 30കാരന്‍ (മംഗളൂരു), മഞ്ചേശ്വരം പഞ്ചായത്തിലെ 19 കാരന്‍ (മംഗളൂരു),25 കാരന്‍ (മംഗളൂരു), 34 കാരന്‍ (ബോംബെ),28 (മംഗളൂരു), 26 കാരന്‍ (മംഗളൂരു), 30 കാരന്‍ (മംഗളൂരു)
 • കാറഡുക്ക പഞ്ചായത്തിലെ 18 കാരന്‍ (മംഗളൂരു)
 • തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 58കാരന്‍ (ചെന്നൈ)
 • കുമ്പള പഞ്ചായത്തിലെ 23 കാരന്‍ (മംഗളൂരു)
 • മംഗല്‍പാടി പഞ്ചായത്തിലെ 40 കാരന്‍(മഹാരാഷ്ട്ര), അഞ്ച് വയസുള്ള പെണ്‍കുട്ടി (കര്‍ണ്ണാടക)
വിദേശത്തുനിന്ന് വന്നവർ:
 • ജൂണ്‍ 22 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് വന്ന 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ഖത്തറില്‍ നിന്ന് ജൂണ്‍ 26 ന് വന്ന ഉദുമ പഞ്ചായത്തിലെ 30 കാരന്‍, അബുദാബിയില്‍ നിന്ന് ജൂണ്‍ 30 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 36 കാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 29 ന് വന്ന വോര്‍ക്കാടി പഞ്ചായത്തിലെ 19 കാരന്‍

കാസർഗോഡ് ജില്ലയിൽ സ്ഥിതി ഗുരുതരം

കാസർഗോഡ് ജില്ലയുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍  വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നുംജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

 • കടകള്‍ തുറക്കേണ്ടത് രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ: ജില്ലയിലെ കടകള്‍ ഇന്ന് (ജൂലൈ 16) മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കു. കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും.പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കു.
 • ഔദ്യോഗികയോഗങ്ങള്‍ ഇനി14 ദിവസംനടത്തില്ല. സർക്കാർ ഓഫീസുകളിൽ നടത്തുന്ന എല്ലായോഗങ്ങളും 14 ദിവസത്തേക്ക് നിർത്തി വെക്കുന്നതിന് ജില്ലാതല കൊറൊണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹിയറിങ്ങ് ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചു.
 • പതിനേഴ് മുതൽ പൊതുഗതാഗതത്തിന് നിയന്ത്രണം. കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 മുതല്‍  ജില്ലയില്‍ കാസർകോട് മുതൽ തെക്കോട്ട് ജില്ലാ അതിർത്തി വരെ പൊതുഗതാഗതം നിര്‍ത്തി വെയ്ക്കാന്‍ തിരുമാനമാ.യി. കെ എസ് ആർടിസി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ സർവീസ് നടത്തരുത്.
 • പഴം, പച്ചക്കറി വാഹനങ്ങള്‍ ജൂലൈ 31 വരെ കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക്  വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കില്ല.  ഡെയ്‌ലി പാസും നിര്‍ത്തലാക്കി. കര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ ജില്ലയില്‍ പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ കൃഷി വകുപ്പ് മുഖേന കര്‍ഷകരില്‍ നിന്ന് പച്ചക്കറി  ശേഖരിച്ച് വിപണനം നടത്തും.
 • സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല:
  ജില്ലയിലെ പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളെ അനുവദിക്കില്ല.  ഉദ്യോഗസ്ഥർ ഓഫീസ് സേവനം ഓണ്‍ലൈനായി നല്‍കണം. എന്റെ ജില്ല  ആപ്ലിക്കേഷനില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
 • മത്സ്യബന്ധനത്തിനുള്ള നിരോധനം ജൂലൈ 17 രെ തുടരും. ശേഷം  നിയന്ത്രങ്ങളോടെ ടോക്കണ്‍ സമ്പ്രദായം വഴി പമ്പരാഗത മത്സ്യബന്ധനം അനുവദിക്കും. എന്നാല്‍ ലേലം പാടില്ല.
 • ബാര്‍ബര്‍ ഷോപ്പുകളില്‍  മാസ്‌ക്, കയ്യുറ, സാനിറ്റൈസര്‍ നിര്‍ബന്ധമാണ്
 • മടങ്ങിപോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് ആശുപത്രികളില്‍  സൗകര്യമൊരുക്കിയിട്ടുണ്ട്.
 • വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍പി സ്‌കൂളിലെ മുറികള്‍ സ്രവ ശേഖരണ കേന്ദ്രമാക്കാന്‍ അനുമതി നല്‍കി.

കുമ്പള മുതൽ തലപ്പാടി വരെ ദേശീയ പാതക്കരികിലെ പ്രദേശങ്ങൾ കണ്ടെയന്‍മെന്റ് സോണുകള്‍

കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, മധുര്‍ ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു. രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളാണിവ. കണ്ടെയന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടെ  ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന  കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി നല്‍കുക.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി മാത്രമേ നല്‍കാവു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കും. ഇവിടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപെടിയെടുക്കും.

എറണാകുളത്ത് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 65 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി, ജൂലായ് 11 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി, ജൂലായ് 11 ന് ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി, ജൂലായ് 1ന് ദമാം- കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള അശമന്നൂർ സ്വദേശി, ജൂലായ് 13 ന് റോഡ് മാർഗം മുംബൈയിൽ നിന്നെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 45 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂലായ് 12ന് വിമാനമാർഗം ഒഡീഷയിൽ നിന്നെത്തിയ 26 വയസുള്ള ഒഡീഷ സ്വദേശി, ജൂലായ് 12ന് ഡെൽഹി – കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള ഉത്തർപ്രദേശ് സ്വദേശി എന്നിവർക്കും ഇന്ന് രോഗം ബാധിച്ചു.

സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

 • 39 ചെല്ലാനം സ്വദേശികൾക്കിന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.
 • ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ 53 വയസ്സുള്ള തോപ്പുംപടി സ്വദേശിക്കും, അദ്ദേഹത്തിന്റെ 42 ,75 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു.
 • ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ 75 വയസ്സുള്ള പാറക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു
 • കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 2 കവളങ്ങാട് സ്വദേശികൾക്കും,1 കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • ജൂലൈ 11 ന് മരണപ്പെട്ട രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസുള്ള കുടുംബാംഗങ്ങൾ
 • 29 വയസ്സുള്ള എടത്തല സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു.ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
 • എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസ്സുള്ള ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.
 • ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച് ഐ.എൻ. എച്ച് എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികൻ ഇന്ന് രോഗമുക്തി നേടി

ഇന്ന് 1267 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 570 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14411 ആണ്. ഇതിൽ 12789പേർ വീടുകളിലും, 206 പേർ കോവിഡ് കെയർ സെന്ററുകളിലും 1416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

എറണാകുളത്ത് ആലുവ, ചെല്ലാനം, കീഴ്മാട് പഞ്ചായത്തുകളാണ് രോഗബാധ കൂടുതലായുള്ള പ്രദേശങ്ങള്‍.  പ്രദേശത്തു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെല്ലാനം പഞ്ചായത്തില്‍ ആകെ 544 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 70 ഫലങ്ങള്‍ പോസിറ്റീവ് ആയി. ആലുവയില്‍ 516 പേരുടെ പരിശോധന നടത്തി. 59 പേരാണ് ആലുവയില്‍ പോസിറ്റീവ് ആയത്. എറണാകുളം മാര്‍ക്കറ്റില്‍ 182 സാമ്പിളുകള്‍ ആണ് പരിശോധിച്ചത്. 20 പേരുടെ ഫലം പോസിറ്റീവ് ആയി.

ചെല്ലാനം പഞ്ചായത്തില്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെ ചുമതലപ്പെടുത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച എറണാകുളം മാര്‍ക്കറ്റില്‍ രോഗവ്യാപനം ഒരു പരിധിവരെ തടയാന്‍ സാധിച്ചിട്ടുണ്ട്.

ചെല്ലാനത്ത് ഭീഷണി

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം സങ്കീർണമായതിനു പിന്നാലെ ചെല്ലാനത്തും സ്ഥിതി രൂക്ഷമായി. ചെല്ലാനം മേഖലയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തിങ്കളാഴ്‌ചവരെ ചെല്ലാനത്ത് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ‌ പറഞ്ഞു. ഇന്നലെ 20 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കലക്‌ടർ‌ അറിയിച്ചു. ചെല്ലാനം കോവിഡ് വ്യാപന ക്ലസ്റ്ററായി മാറി. സമീപ പ്രദേശങ്ങളായ കണ്ണമാലി, കുമ്പളങ്ങി എന്നിവിടങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യതയുണ്ട്.

കോഴിക്കോട്ട് കോവിഡ് സ്ഥിരീകരിച്ചത് 64 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ജൂലൈ 13 ന് തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരാണി ഇതിൽ ഭൂരിപക്ഷവും. രോഗബാധിതരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

 • 67, 85, 56, 42, 28,28, 75, 19, 40, 27, 41, 60, 40, 53 വയസ്സുള്ള തൂണേരി സ്വദേശികള്‍
 • 13 വയസ്സുള്ള പെണ്‍കുട്ടി, 13, 2, 13 വയസ്സുള്ള ആണ്‍കുട്ടികള്‍ – തൂണേരി
 • 60 വയസ്സുള്ള പുരുഷന്‍ വില്യാപ്പള്ളി സ്വദേശി
 • 47 വയസ്സുള്ള വാണിമേല്‍ സ്വദേശി
 • 44, 57 വയസ്സുള്ള മണിയൂര്‍ സ്വദേശികള്‍
 • 57 വയസ്സുള്ള ഏറാമല സ്വദേശി
 • 40, 19, 64, 50,39, 40, 65, 46, 60, വയസ്സുള്ള വടകര സ്വദേശികള്‍
 • 17, വയസ്സുള്ള പെണ്‍കുട്ടി, 14, 11, വയസ്സുള്ള ആണ്‍കുട്ടികള്‍ – വടകര
 • 32 വയസ്സുള്ള ചങ്ങരോത്ത് സ്വദേശി.
 • 25 വയസ്സുള്ള കായക്കൊടി സ്വദേശിനി.
 • 40, 50, 60, 70, 47, 40, 73, 40, 43, 36, 24, 26, 40, വയസ്സുള്ള നാദാപുരം സ്വദേശിനികള്‍
 • 32, 45, വയസ്സുള്ള നാദാപുരം സ്വദേശികള്‍
 • 16,10, 12, 5, 15, വയസ്സുള്ള പെണ്‍കുട്ടി, 17, 9 വയസ്സുള്ള ആണ്‍കുട്ടികള്‍ – നാദാപുരം
 • 23 വയസ്സുള്ള പുരുഷന്‍, 48 വയസ്സുള്ള സ്ത്രീ, 17 വയസ്സുള്ള പെണ്‍കുട്ടി-കോഴിക്കോട് കോര്‍പ്പറേഷന്‍
 • 38 വയസ്സുള്ള അഴിയൂര്‍ സ്വദേശി. ജൂലൈ 13 ന് വീണുപരിക്കേറ്റതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ ആവശ്യാര്‍ത്ഥം സ്രവപരിശോധന നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
 • 22 വയസ്സുള്ള മൂടാടി സ്വദേശി, കിര്‍ഗിസ്ഥാനില്‍ നിന്നും ജൂലൈ 3 ന് വിമാന മാര്‍ഗ്ഗം കൊച്ചിയിലെത്തി. തുടര്‍ന്ന് കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണ ത്തിലായിരുന്നു. ജൂലൈ 12 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധന നടത്തി. പോസിറ്റീവായി. അവിടെ ചികിത്സയിലാണ്.

കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്‌ടർ സാംബശിവ റാവു ഉത്തരവിറക്കി. മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ്‌ളാറ്റുകള്‍, വിവാഹം, ശവസംസ്‌കാരം തുടങ്ങി ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് ജില്ലയിലെ രോഗം സ്ഥിരീകരിച്ച കേസുകളില്‍നിന്നും ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഉത്തരവ്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്‌ചകളിലും ജില്ലയിൽ സമ്പൂര്‍ണ്ണ അടച്ചുപൂട്ടൽ നടപ്പിലാക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയൊഴികെയുള്ള അവശ്യവസ്‌തുക്കൾ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുത്. അതോടൊപ്പം കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളുടെ പ്രവർത്തനവും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ചു.

വിവാഹത്തിലും അതിനോടനുബന്ധിച്ച ചടങ്ങുകളിലും ആകെ 50ലധികം ആളുകള്‍ പങ്കെടുക്കരുത്. ഒരേ സമയം 20 പേരിലധികം പേര്‍ ഒത്തുചേരാനും പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20ലധികം പേര്‍ പങ്കെടുക്കരുത്. വിവാഹം , മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരം വാര്‍ഡ് തല ദ്രുതകര്‍മ്മസേനയെ (ആര്‍ആര്‍ടി) അറിയിക്കണം. ആളുകള്‍ നിയന്ത്രിതമായി മാത്രമേ ചടങ്ങില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് ആര്‍ആര്‍ടികള്‍ സാക്ഷ്യപ്പെടുത്തണം.

പൊലീസിന്റെ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, ഘോഷയാത്രകള്‍, മറ്റു പ്രക്ഷോഭ പരിപാടികള്‍ എന്നിവ നിരോധിച്ചു. പൊലീസിന്റെ അനുമതിയോടെ നടത്തുന്ന ഇത്തരം പരിപാടികളില്‍ പത്തിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

ആരാധനാലയങ്ങളില്‍ 65 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയും പ്രായമുള്ളവര്‍ പ്രവേശിക്കരുത്. ഇവിടെയെത്തുന്ന ഭക്തരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. ചുരുങ്ങിയത് ആറടി അകലം പാലിക്കണം. ആരാധനാലയങ്ങളിലെത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. ക്വാറന്റെെനിലുള്ളവരോ അവരോടൊപ്പം താമസിക്കുന്നവരോ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആരാധനാലയ മേധാവിയുടെ ചുമതലയാണ്. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ പായകളും തൂവാലകളും പൊതുവായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണം.

അന്തര്‍ജില്ലാ യാത്രകള്‍ നടത്തുന്നവര്‍ വാര്‍ഡ് ആര്‍ആര്‍ടിയെ അറിയിക്കണം. കണ്ടെയ്‌ൻമെന്റ് സോണുകളിലുള്ള കീം പരീക്ഷാ സെന്ററുകളിലേക്ക് വിദ്യാര്‍ഥികൾക്ക് യാത്രാനുമതി ഉണ്ടായിരിക്കും. വിദ്യാര്‍ഥികൾ ഹാള്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ മതി.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും ഷോപ്പിങ് സെന്ററുകളിലും മാളുകളിലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും പൊലീസ് സ്‌ക്വാഡുകള്‍ ഉറപ്പാക്കണം. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് ആ വിവരം തഹസില്‍ദാര്‍ക്ക് കൈമാറേണ്ടതും തഹസില്‍ദാരുടെ നിര്‍ദ്ദേശമനുസരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. രാത്രി 10 മുതല്‍ രാവിലെ അഞ്ചു മണിവരെ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ‘ബ്രേക് ദ ചെയ്ന്‍’ ഉറപ്പുവരുത്താന്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും വെള്ളവും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കണം.

കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകൾ

വടകര മുനിസിപ്പാലിറ്റി (മുഴുവന്‍ വാര്‍ഡുകളും), നാദാപുരം പഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും), തൂണേരി പഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും) പേരാമ്പ്ര പഞ്ചായത്തില്‍ വാര്‍ഡ് 17(ആക്കുപ്പറമ്പ്), 18(എരവട്ടൂര്‍), 19(ഏരത്തുമുക്ക്), കോഴിക്കോട് കോര്‍പ്പറേഷനില്‍ വാര്‍ഡ് 44(കുണ്ടായിത്തോട്), 62 (മൂന്നാലിങ്കല്‍),56 (ചക്കുംക്കടവ്), 37 (പന്നിയങ്കര), 59 (ചാലപ്പുറം),38(മീഞ്ചന്ത), 41 (അരീക്കാട്), 57 (മുഖദാര്‍), തലക്കുളത്തൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 16 ചിറവക്കില്‍, വില്യാപ്പള്ളി പഞ്ചായത്തില്‍ വാര്‍ഡ് 13 (കുട്ടോത്ത് സൗത്ത്),14 (കുട്ടോത്ത്), ചങ്ങരോത്ത് പഞ്ചായത്തില്‍ വാര്‍ഡ് 14 (പുറവൂര്‍), 15 (മുതുവണ്ണാച്ച), 19 (കുനിയോട്).

പത്തനംതിട്ടയിൽ 64 പേർക്ക് രോഗബാധ

പത്തനംതിട്ട ജില്ലയിൽ ഇന്ന് 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട നഗരസഭയിലെ കുമ്പഴ മേഖലയാണ് രോഗബാധ കൂടിയ സ്ഥലം. ഇന്ന് രോഗബാധയുണ്ടായ 64 പേരില്‍ 38 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. നാലുപേരുടെ ഉറവിടം അറിയില്ല.

രാജാക്കാട് മേഖലയില്‍ സമ്പര്‍ക്ക രോഗബാധ കൂടുതൽ

ഇടുക്കിയില്‍ രാജാക്കാട് മേഖലയില്‍ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെയാണ് മരണവുമുണ്ടായത്. ഇന്ന് 55 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.

സിഐഎസ്എഫ് ക്യാമ്പ് രോഗം കൂടുതലുള്ള മേഖല

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയ വെളിച്ചത്തുള്ള സിഐഎസ്എഫ് ക്യാമ്പാണ് സമ്പര്‍ക്കംമൂലം രോഗം കൂടുതലുള്ള മേഖലയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവള ഡ്യൂട്ടിയിലുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇവിടെ താമസിക്കുന്നത്. ഇതിനകം 70ലേറെ പേര്‍ക്ക് ഇവിടെ കൊവിഡ് ബാധയുണ്ടായി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് സന്ദര്‍ശിച്ച് ക്വാറന്‍റൈന്‍ ശക്തിപ്പെടുത്താന്‍ ക്രമീകരണങ്ങള്‍ നടത്തി.

കണ്ണൂര്‍ കണ്ടോണ്‍മെന്‍റ് ഏരിയയിലെ ഡിഎസ്സി സെന്‍ററിലെ ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധയുണ്ടായത്. കൂടുതലും സമ്പര്‍ക്കം വഴിയാണ്. ഡിഎസ്സി സെന്‍റര്‍ ഉള്‍പ്പെടുന്ന കണ്ടോണ്‍മെന്‍റ് ഏരിയയിലെ ആറ് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. നൈറ്റ് കര്‍ഫ്യൂ നിലവിലുണ്ട്. ഇവരുടെ ചികില്‍സയ്ക്കായി ആര്‍മി ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പൊന്നാനിയിൽ നിയന്ത്രണം തുടരുന്നു

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 കേസുകള്‍ കൂടിവരുന്നത് പൊന്നാനി താലൂക്കിലാണ്. പൊന്നാനി നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും റാപ്പിഡ് ആന്‍റിജെന്‍ ടെസ്റ്റ് നടത്തിവരുന്നു. അതിതീവ്ര മേഖലയായ പൊന്നാനിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനിയും രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തല്‍.

കോട്ടയത്ത് രോഗബാധ കൂടുതൽ പാറത്തോടിൽ

കോട്ടയം ജില്ലയില്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുള്ളത് പാറത്തോട് ഗ്രാമപഞ്ചായത്തിലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നു മാത്രം അവിടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്‍റെ എട്ടാം വാര്‍ഡില്‍ 15 പേര്‍ കോവിഡ് ബാധിതരാണ്. ഇതുവരെ ജില്ലയില്‍ സമ്പര്‍ക്കം മുഖേന 72 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍റെ സമ്പര്‍ക്കപ്പട്ടികയയിലുണ്ടായിരുന്ന 14 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇവര്‍ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ പിന്തുണയോടെ ജില്ലാതല സംഘത്തെ പാറത്തോട്ടില്‍ നിയോഗിച്ചിട്ടുണ്ട്.

കോല്ലത്ത് 11 പേർക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടിയ സ്ഥലങ്ങള്‍ ചവറ, പല്ലന, ശാസ്താംകോട്ട, പോരുവഴി, വെളിയം, ഗ്രാമ പഞ്ചായത്തുകളാണ്.

ആലപ്പുഴയിൽ കർശന നിയന്ത്രണം

ആലപ്പുഴ ജില്ലയില്‍ നിലവില്‍ കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ചേര്‍ത്തല താലൂക്കും കായംകുളം നഗരസഭയും മറ്റ് ആറ് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.

പാലക്കാട് ക്ലസ്റ്ററുകളില്ല

പാലക്കാട് ജില്ലയില്‍ സമ്പര്‍ക്ക രോഗബാധ കൂടിയ സ്ഥലങ്ങളോ പ്രത്യേക ക്ലസ്റ്ററുകളോ രൂപപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 19 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

തൃശൂരിൽ 5 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി. കോവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂൺ 12 ന് റിയാദിൽ നിന്ന് വന്ന താന്ന്യം സ്വദേശി (61, പുരുഷൻ), ജൂൺ 28 ന് ബഹറൈനിൽ നിന്ന് വന്ന ചിറ്റണ്ട സ്വദേശി (30, പുരുഷൻ), ജൂലൈ 8 ന് മുംബൈയിൽ നിന്ന് വന്ന നെടുപുഴ സ്വദേശി (33, പുരുഷൻ) എന്നിവർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 678 ആയി.

തൃശൂരില്‍ ബിഎസ്എഫ് ക്യാമ്പ് കൈനൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട, തൃശൂര്‍ കോര്‍പറേഷന്‍, ചാവക്കാട്, വടക്കേക്കാട്, കുരിയച്ചിറ, പൊറത്തിശ്ശേരി, ചാലക്കുടി എന്നിവിടങ്ങളിലാണ് സമ്പര്‍ക്കംമൂലമുള്ള രോഗബാധ കൂടുതലായി കണ്ടെത്തിയത്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, പെരിമീറ്റര്‍, ബഫര്‍ സോണുകളായി തിരിച്ച് രോഗവ്യാപനം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 201 ആയി. ഇതില്‍ നൂറ് പേര്‍ രോഗമുക്തി നേടി. നൂറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 95 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തവിഞ്ഞാല്‍ സ്വദേശിയായ 37 കാരിയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്നെത്തി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന കുറുക്കന്‍മൂല സ്വദേശിനിയായ 24- കാരി, ജൂണ്‍ 25 ന് സൗദി അറേബ്യയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പൊഴുതന സ്വദേശിയായ 37- കാരന്‍, ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 23- കാരന്‍, ജൂലൈ 13 ന് ബാംഗ്ലൂരില്‍നിന്നെത്തിയ എടവക സ്വദേശിയായ 32- കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വയനാട് ജില്ലയില്‍ നിലവില്‍ സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിച്ച കേസുകളില്ല. കോവിഡ് വ്യാപനമുള്ള ക്ലസ്റ്ററുകളും നിലവിലില്ല. തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം, മുള്ളന്‍കൊല്ലി പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മീനങ്ങാടി പഞ്ചായത്ത് പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇവിടങ്ങളില്‍ സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി വീടുകളിലോ സ്ഥാപനങ്ങളിലോ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രണ്ട് സംസ്ഥാന അതിര്‍ത്തികളുള്ള ജില്ലയാണെന്നതിനാല്‍ വലിയ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ജില്ലയാട് വയനാട്. അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രാദേശിക വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇവിടെയും ഭീഷണിയുണ്ട്. ജനങ്ങള്‍ ചെക്ക്പോസ്റ്റ് ഒഴിവാക്കി കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക്പോസ്റ്റുകളില്‍ എത്തുന്ന വാഹനങ്ങള്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഈ വാഹനങ്ങള്‍ തിരിച്ചറിയാനും വഴിയില്‍ തങ്ങുന്നത് തടയാനും ജില്ലാ പൊലീസിന്‍റെ നേതൃത്വത്തില്‍ വഴിക്കണ്ണ് എന്ന പേരില്‍ വിവിധ വര്‍ണങ്ങളിലുള്ള സ്റ്റിക്കറുകള്‍ പതിച്ച് തുടങ്ങിയിട്ടുണ്ട്.

കെഎസ്‌ആർടിസി ഡിപ്പോ അടച്ചു

പാലായിലെ മുൻസിപ്പൽ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെടുന്നതിനാലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുനന്നത് വരെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ഉണ്ടായിരിക്കുന്നതല്ല.

തൂണേരിയിൽ രോഗവ്യാപന ഭീഷണി

കോഴിക്കോട് തൂണേരിയിൽ ഗുരുതര സാഹചര്യം. 600 പേരിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് 43 പേർക്ക് കൂടി കോവിഡ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും അടക്കം 53 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൂണേരിയിൽ മാത്രം 97 പേർക്ക് രോഗം കണ്ടെത്തി. തൂണേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രോഗികളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.

സമരങ്ങൾക്ക് കടിഞ്ഞാണിട്ട് കോടതി

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന ഹർജിയിൽ നിലപാട് ആവർത്തിച്ച് ഹൈക്കോടതി. കേന്ദ്ര സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാർട്ടികൾക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

മുന്നറിയിപ്പ്

കോവിഡ് രോഗവ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത മാസമാകുമ്പോഴേക്കും കേരളത്തിൽ ഓരോ ജില്ലയിലും 5,000 ത്തോളം കോവിഡ് രോഗബാധിതർ ഉണ്ടാകാൻ സാധ്യതയുള്ളതായി ഇന്നു ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തി. ആകെ രോഗബാധിതരുടെ എണ്ണം 50,000 കടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അടുത്ത മാസം മഹാമാരി കൂടുതൽ രൂക്ഷമാകും. അതുകൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊര്‍ജിതമാക്കണമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

ആറന്മുള വള്ളസദ്യ ഒഴിവാക്കും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആറന്മുള വള്ളസദ്യ ഒഴിവാക്കും. ഓഗസ്റ്റ് നാലിനാണ് വള്ളസദ്യ നടക്കേണ്ടത്. എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ വള്ളസദ്യ നടത്താൻ ബുദ്ധിമുട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് വള്ളസദ്യ നടത്താൻ സാധിക്കില്ല. പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. അതിനാലാണ് വള്ളസദ്യ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് സ്ഥിതി സങ്കീർണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,429 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 582 പേർ മരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 9,36,181 ആയി. ഇതിൽ 3,19,840 പേർ ചികിത്സയിലുണ്ട്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 24,309 ആയി ഉയർന്നു. രാജ്യത്ത് 5,92,032 പേർ രോഗമുക്തരായി. മഹാരാഷ്‌ട്രയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,741 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്തിലെ കോവിഡ് രോഗികളുടെ എണ്ണം

ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 1.33 കോടിയിലേക്ക് എത്തി. ഇതുവരെയുള്ള കണക്കനുസരിച്ച് ലോകത്ത് 1,32,87,651 പേർക്കാണ് കോവിഡ് ബാധിച്ചത്. ആഗോള തലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,77,843 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യം അമേരിക്കയാണ്. ഇതുവരെ 34,28,553 പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചത്. 1,36,440 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ബ്രസീലാണ് കോവിഡ് രോഗികളുള്ള എണ്ണത്തിൽ രണ്ടാമത്, ഇന്ത്യ മൂന്നാമതും.

പ്രതീക്ഷയേകി അമേരിക്കയിൽ നിന്നുള്ള വാക്‌സിൻ പരീക്ഷണ വാർത്ത

കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുകയാണ് ലോകമൊട്ടാകെ. എന്നാൽ, വെെറസിനെതിരെ വാക്‌സിൻ കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ, ആഗോളതലത്തിൽ ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് വാക്‌സിൻ ഉത്‌പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ നീക്കം വിജയവഴിയിലാണെന്നാണ് റിപ്പോർട്ടുകൾ. യുഎസിലെ മോഡേണ എന്ന കമ്പനിയാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. നാഷണൽ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് മോഡേണ കമ്പനി വാക്‌സിൻ പരീക്ഷണത്തിലേക്ക് കടക്കുന്നത്. യുഎസിലെ പ്രമുഖ ബയോടെക് കമ്പനിയാണ് മോഡേണ. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.