തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലാം ദിവസവും 400 കടന്നു. 449 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 144 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആലപ്പുഴ ജില്ലയിൽ മാത്രം ഇന്ന് 119 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളിലെ 20 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 9 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, കോട്ടയം ജില്ലയിലെ 3 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും, ഇടുക്കി ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് തീരദേശങ്ങളിലെ രോഗവ്യാപന ഭീഷണിയും നിലനിൽക്കുന്നു. ഞായറാഴ്ച പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്നുമുതൽ സംസ്ഥാനത്തെ തീര മേഖലകളിൽ നിലവിൽ വന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരമേഖലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ.

രണ്ട് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ടെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.  തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala Covid-19 Tracker: ഇന്ന് 449 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ മരണമടഞ്ഞ ഐഷ (64) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതിൽ‍ ഉൾ‍പെടുന്നു. ഈ മാസം 10ന് കോവിഡ് സ്ഥിരീകരിച്ച് കൊല്ലം ജില്ലയിൽ‍ ചികിത്സയിലായിരുന്ന ത്യാഗരാജൻ (74) ഇന്നലെ മരണപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി വർധിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 162 പേർ  ഇന്ന് രോഗമുക്തി നേടി. ഇതിൽ 144 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 140 പേർ വിദേശത്ത് നിന്ന് എത്തിയവരും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.

അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ടും, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ ജില്ലയിലെ 77 ഐ.ടി.ബി.പി.ക്കാര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 10 ഡി.എസ്.സി. ജവാന്‍മാര്‍ക്കും 4 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ ഒരു ബി.എസ്.എഫ്. ജവാനും 3 കെ.എസ്.ഇ.ക്കാര്‍ക്കും ഇന്ന് രോഗം ബാധിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ: 119
തിരുവനന്തപുരം – 63
മലപ്പുറം – 47
പത്തനംതിട്ട – 47
കണ്ണൂർ – 44
കൊല്ലം – 33
പാലക്കാട് -19
കോഴിക്കോട്-16
എറണാകുളം – 15
വയനാട് – 14
കോട്ടയം – 10
തൃശൂർ – 9
കാസർഗോഡ് – 9
ഇടുക്കി – 4

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 3
കൊല്ലം – 10
പത്തനംതിട്ട – 2
ആലപ്പുഴ – 7
കോട്ടയം – 12
എറണാകുളം – 12
തൃശൂർ – 14
പാലക്കാട് – 25
മലപ്പുറം – 28
കോഴിക്കോട് – 8
വയനാട് – 16
കണ്ണൂർ – 20
കാസർഗോഡ് – 5

പുതിയ ഏഴ് ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതിയ 7 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ പോരുവഴി (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), നെടുമ്പന (4, 6), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2, 3), അലനല്ലൂര്‍ (17), വയനാട് ജില്ലയിലെ മീനങ്ങാടി (15, 16), കണ്ണൂര്‍ ജില്ലയിലെ കന്റോണ്‍മെന്റ് ബോര്‍ഡ് (2, 3), ഇടുക്കി ജില്ലയിലെ രാജക്കാട് (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news, കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, iemalayalam, ഐഇ മലയാളം

പ്രതീകാത്മക ചിത്രം

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് (3, 5, 7, 33, 34), കൊല്ലം ജില്ലയിലെ മയ്യനാട് (9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (6), തച്ചനാട്ടുകര (11), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14, 15), കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി (5 സബ് വാര്‍ഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 223 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. See less

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 713 പേരെ

180594 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4376 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 713 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

12230 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

ഇന്ന് സംസ്ഥാനത്ത് 12230 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുൾപ്പെടെ ഇതുവരെ 244388 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5407 ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 78002 സാമ്പിളുകൾ പരിശോധിച്ചതിൽ 74676ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 223 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭീഷണി കൂടുതൽ ശക്തമാകുന്നു

സംസ്ഥാനത്ത് കോവിഡ് 19 ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമാകുന്നുവെന്നും. ഇതുവരെയുള്ള നടപടികൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് കൊണ്ടുപോവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇതുവരെ പിന്തുടര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയാകെ സഹകരണത്തൊടെ, വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായാല്‍ അതിനു തടയിടാന്‍ കഴിയും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകള്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരണ നിരക്ക് കുറവ്

ഇതില്‍ കേരളത്തിലെ കോവിഡ് മരണനിരക്ക് കുറവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “കേസ് ഫെറ്റാലിറ്റി റേറ്റ്, അതായത് നൂറു കേസുകള്‍ എടുത്താല്‍ എത്ര മരണമുണ്ടായി എന്ന കണക്ക്. ലോക ശരാശരി അത് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കര്‍ണാടകയിലെ കേസ് ഫെറ്റാലിറ്റി റേറ്റ് 1.77 ശതമാനവും തമിഴ്നാട്ടിന്‍റേത് 1.42 ശതമാനവും മഹാരാഷ്ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിന്‍റെ കേസ് ഫെറ്റാലിറ്റി റേറ്റ് 0.39 ശതമാനം മാത്രമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

“ഒരു ദിവസത്തില്‍ എത്ര മരണങ്ങള്‍ ഉണ്ടായി എന്നതും പരിശോധിക്കാം. ജൂലൈ 12ലെ കണക്കുകള്‍ പ്രകാരം ആ ദിവസം കര്‍ണാടകയില്‍ മരണമടഞ്ഞത് 71 ആളുകളാണ്. തമിഴ്നാട്ടില്‍ 68 പേര്‍ അതേ ദിവസം മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ 173 പേരുടെ ജീവനാണ് നഷ്ടമായത്. കേരളത്തില്‍ ആ ദിവസം ഉണ്ടായത് 2 മരണങ്ങളാണ്.”

“പത്തുലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു (ഡെത്ത് പെര്‍ മില്യണ്‍) എന്ന മാനദണ്ഡമെടുത്താല്‍ കേരളത്തില്‍ അത് 0.9 ആണ്. ഇന്ത്യയില്‍ 17.1 ആണ് ഡെത്ത് പെര്‍ മില്യണ്‍. കര്‍ണാടകയില്‍ 11.3ഉം, തമിഴ്നാട്ടില്‍ 27.2ഉം, മഹാരാഷ്ട്രയില്‍ 94.2ഉം ആണ്. വളരെ മികച്ച രീതിയില്‍ കോവിഡ് മരണങ്ങളെ നമുക്ക് തടയാന്‍ സാധിച്ചു എന്നതിന്‍റെ തെളിവാണ് ഈ കണക്കുകള്‍,”- മുഖ്യമന്ത്രി പറഞ്ഞു.

 

തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക പദ്ധതി

തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ലാർജർ ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇവിടങ്ങളിലെ സമ്പർക്കവും രോഗബാധയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പ്രതിരോധം തീർക്കാനാണ് നാം ശ്രമിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്, പുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്പടപ്പ പഞ്ചായത്തുകളിലെയും പൊന്നാന്നി, താനൂര്‍ മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്.

തീരമേഖലയിലെ ചില പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കും. ഇതിനായി കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കും. അവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കടലോര ജാഗ്രതാസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇനിയും വര്‍ധിച്ചാല്‍  വല്ലാതെ പ്രയാസപ്പെടും

രോഗികളുടെ വര്‍ധനയുടെ തോത്  ഇനിയും വര്‍ധിച്ചാല്‍ നാം വല്ലാതെ പ്രയാസപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് എല്ലാ ഘട്ടത്തിലും നാം ശ്രമിച്ചത്. ഈ മഹാമാരിയെ അതിന്‍റേതായ ഗൗരവത്തില്‍ ചിലര്‍ കാണുന്നില്ല എന്ന പ്രശ്നമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനമായതിനാല്‍ ചില മേഖലകളില്‍ മടുപ്പുവരുന്നുണ്ട്. വളണ്ടിയര്‍മാരുടെ കാര്യത്തില്‍ അത് കണ്ടു. അവരെയെല്ലാം പ്രോത്സാഹിപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്. കൂടുതല്‍ വളണ്ടിയര്‍മാരെ ഈ രംഗത്ത് ആവശ്യമുള്ള ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

റിവേഴ്സ് ക്വാറന്‍റൈന്‍ വേണ്ടവര്‍ക്ക് രോഗബാധ കൂടുതലുണ്ടായാല്‍ ഐസിയുവിന്‍റെയും വെന്‍റിലേറ്ററിന്‍റെയും മറ്റു സൗകര്യങ്ങളുടെയും ആവശ്യകത കുതിച്ചുയരുന്ന സ്ഥിതിയാണുണ്ടാവുക. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സാ കാര്യത്തില്‍ ആരോഗ്യവകുപ്പിന് തദ്ദേശം, ദുരന്തനിവാരണം, പൊലീസ് അടക്കം എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും.

രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ വാഹകരാക്കും. ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകൾ അടിയന്തര പ്രാധാന്യത്തോടെയാണ് സജ്ജീകരിക്കുന്നത്. ഇവടങ്ങളിലേക്കും ആവശ്യം വേണ്ട താൽക്കാലിക നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് പരിശോധന ഉറപ്പാക്കും.കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പുകള്‍ അവസാനിക്കുമ്പോള്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹ പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മികച്ചതെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചതാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ എന്നീ സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്.  100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നുണ്ട് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിനു ടെസ്റ്റുകള്‍ നടക്കുമ്പോഴാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുക. അതായത് രോഗമുള്ളവര്‍ക്കിടയിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കിടയിലും മാത്രം ടെസ്റ്റുകള്‍ നടത്തുകയും രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാന്‍ ആവശ്യമായ രീതിയില്‍ ടെസ്റ്റുകള്‍ നടത്താതിരിക്കുകയും ചെയ്യുമ്പോള്‍ ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്,”- മുഖ്യമന്ത്രി വിശദീകരിച്ചു.

“കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചതാണ് എന്നു കാണാം. നിലവില്‍ 2.27 ശതമാനമാണത്. അല്‍പ നാള്‍ മുന്‍പ് വരെ 2 ശതമാനത്തിലും താഴെയായിരുന്നു നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എന്നാല്‍,ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.46 ശതമാനമാണ്. കര്‍ണാടകയില്‍ 4.53ഉം തമിഴ്നാട്ടില്‍ 8.57ഉം മഹാരാഷ്ട്രയില്‍ 19.25ഉം തെലുങ്കാനയില്‍ 20.6ഉം ആണ്,” അദ്ദേഹം പറഞ്ഞു.

“ഒരു പോസിറ്റീവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട് എന്നതിന്‍റെ സൂചകമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍. 50നു മുകളില്‍ അതു സൂക്ഷിക്കുക എന്നതാണ് അഭികാമ്യമായ കാര്യം. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ ഇപ്പോള്‍ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിനു ഇവിടെ മിനിമം 44 ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. തുടക്കം മുതല്‍ ഒരാഴ്ച മുന്‍പു വരെ നമുക്കത് 50നു മുകളില്‍ നിര്‍ത്താന്‍ സാധിച്ചിരുന്നു. പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വീണ്ടും ഉടനടി 50നു മുകളില്‍ ആ നമ്പര്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

“എങ്കിലും ഇപ്പോള്‍ പോലും ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്സസ് കേസ് പെര്‍ മില്യണ്‍ എടുത്താല്‍ കേരളം മറ്റു പ്രദേശങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. അക്കാര്യത്തില്‍ ഇന്ത്യയിലെ ശരാശരി 13 ആണ്. കര്‍ണാടകയില്‍ 22ഉം തമിഴ്നാട്ടിലും മഹാരാഷ്ടയിലും ആറുമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വെഴ്സസ് കേസ് പെര്‍ മില്യണ്‍. നമ്മുടേതാകട്ടെ 44 ആണ്. അതായത് ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തിലും നമ്മള്‍ മുന്നിലാണ് എന്നര്‍ത്ഥം,”മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെത്തിയത്  5,60,234 പേർ

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം കേരളത്തിലെത്തിയത്  5,60,234 പേരെന്ന് സംസ്ഥാന സർക്കാർ. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3,49,610 പേര്‍ വന്നു. വിദേശത്തു നിന്നു വന്നവര്‍ 2,10,624 ആണ്. വന്നവരില്‍ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവരില്‍ 64.44 ശതമാനം ആളുകളും റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.7 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.43 ശതമാനം പേര്‍ റെയില്‍വേ വഴിയും എത്തി. 54 രാജ്യങ്ങളില്‍നിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

കര്‍ണാടകയിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ ഉടൻ തിരികെ വരണം

വയനാട് ജില്ലയില്‍ നിന്നു കര്‍ണാടകയിലേക്ക് ചരക്കെടുക്കാനും വിതരണം ചെയ്യാനും പോവുന്ന ലോറികളും മറ്റു വാഹനങ്ങളും ചരക്ക് എടുത്ത ഉടനെ തിരികെ കടന്ന് വരേണ്ടതാണെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ചാമരാജ്നഗര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശപ്രകാരമാണ് നടപടി. ഒരു കാരണവശാലും അന്യസംസ്ഥാനങ്ങളില്‍ അനാവശ്യമായി തുടരാൻ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

കോവിഡ് 19 സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 14 മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത് 63 പേർക്ക്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 63 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

 • 1. ആനാവൂർ സ്വദേശി 36 കാരൻ. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • 2. ബീമാപള്ളി സ്വദേശിനി 85 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 3. പോങ്ങുംമൂട് സ്വദേശിനി 32 കാരി. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 4. പൂന്തുറ സ്വദേശി 29 കാരൻ. സ്വകാര്യ ആശുപത്രിയിൽ ക്യാന്റീൻ പർച്ചേസ് മാനേജരായി ജോലി ചെയ്യുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 5. ബീമാപള്ളി സ്വദേശി 34 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 6. പൂന്തുറ സ്വദേശി 34 കാരൻ. പൂന്തുറയിൽ മത്സ്യവിപണനം നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 7. പൂന്തുറ സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 8. പുല്ലുവിള സ്വദേശിനി 29 കാരി. ഉറവിടം വ്യക്തമല്ല.
 • 9. ആനാട് സ്വദേശിനി 28 കാരി. ഉറവിടം വ്യക്തമല്ല.
 • 10. മണക്കാട് സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 11. പൂന്തുറ, മാണിക്യവിളാകം സ്വദേശി 44 കാരൻ. മത്സ്യവിപണനം നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 12. പാച്ചല്ലൂർ സ്വദേശി 30 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 13. വള്ളക്കടവ് സ്വദേശിനി 52 കാരി. ഉറവിടം വ്യക്തമല്ല.
 • 14. യു.എ.ഇയിൽ നിന്നെത്തിയ നെടുങ്കാട് സ്വദേശി 32 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • 15. വള്ളക്കടവ്, പുത്തൻപാലം സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 16. ചെറിയതുറ സ്വദേശി 32 കാരൻ. ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആണ്. തമ്പാനൂർ പ്രദേശത്ത് ഭക്ഷണവിതരണം നടത്തിവരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 17. യു.എ.ഇയിൽ നിന്നെത്തിയ കണിയാപുരം സ്വദേശി 25 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • 18. യു.എ.ഇയിൽ നിന്നെത്തിയ പൊഴിയൂർ സ്വദേശി 27 കാരൻ. ഇന്ന് രോഗ് സ്ഥിരീകരിച്ചു.
 • 19. തിരുമല, അണ്ണൂർ സ്വദേശി 15 കാരൻ. വിദ്യാർത്ഥിയാണ്. ഉറവിടം വ്യക്തമല്ല.
 • 20. പനങ്ങോട് സ്വദേശി 34 കാരൻ. സിവിൽ പോലീസ് ഓഫീസറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 21. പി.എം.ജിയിൽ പ്രവർത്തിക്കുന്ന വിമൻ ഹോസ്റ്റലിൽ താമസക്കാരിയായ 22 കാരി. ഉറവിടം വ്യക്തമല്ല.
 • 22. യു.എ.യിൽ നിന്നെത്തിയ അഞ്ചുതെങ്ങ് സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
 • 23. നെടുമങ്ങാട് സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. വനിതാ സിവിൽ പോലീസ് ഓഫീസറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 24. ചിറയിൻകീഴ് സ്വദേശി 49 കാരൻ. ചിറയിൻകീഴിൽ പൗൾട്രീഫാം നടത്തുന്നു. ഉറവിടം വ്യക്തമല്ല.
 • 25. പൂന്തുറ സ്വദേശിനി 41 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 26. അമരവിള സ്വദേശി 78 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 27. ആറാലുമൂട് സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 28. കുരക്കോട് സ്വദേശിനി 40 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 29. കോട്ടപുരം സ്വദേശി 45 കാരൻ. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 30. കോട്ടപുരം സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 31. വെങ്ങാനൂർ സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 32. വെങ്ങാനൂർ സ്വദേശിനി 20 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 33. വെങ്ങാനൂർ സ്വദേശി 40 കാരൻ. ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 34. കോട്ടപുരം സ്വദേശിനി 62 കാരി. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 35. വെങ്ങാനൂർ സ്വദേശി 44 കാരൻ. കെട്ടിടത്തൊഴിലാളിയാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 36. വെങ്ങാനൂർ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 37. കോട്ടപുരം സ്വദേശിനി 26 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 38. പരശ്ശുവയ്ക്കൽ സ്വദേശിനി 47 കാരി. നഴ്‌സാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 39. ഇഞ്ചിവിള സ്വദേശി 43 കാരൻ. സെയിൽസ്മാൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 40. പെരുമ്പഴുതൂർ സ്വദേശിനി 34 കാരി. റേഡിയോഗ്രാഫറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
 • 41. ആനാട് സ്വദേശി 60 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 42. പൂന്തുറ സ്വദേശിനി 72 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 43. പൂന്തുറ സ്വദേശി 33 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 44. പൂന്തുറ സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 45. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 46. പൂന്തുറ സ്വദേശിനി 46 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 47. പൂന്തുറ സ്വദേശി 48 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 48. പൂന്തുറ സ്വദേശി 35 കാരൻ. ഓട്ടോറിക്ഷാ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 49. പൂന്തുറ സ്വദേശി 20 കാരൻ. സെയിൽസ് എക്‌സിക്യൂട്ടീവാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 50. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 22 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 51. പൂന്തുറ സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 52. പൂന്തുറ സ്വദേശിനി 65 കാരി. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 53. പൂന്തുറ, ചെറിയമുട്ടം സ്വദേശി 82 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 54. പൂന്തുറ, ചെറിയമുട്ടം സ്വദേശി 16 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 55. പൂന്തുറ, ചെറിയമുട്ടം സ്വദേശി 18 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 56. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 57. ബീമാപള്ളി സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 58. മാണിക്യവിളാകം സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 59. മാണിക്യവിളാകം സ്വദേശി 5 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 60. ബാമാപള്ളി സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 61. ബീമാപള്ളി സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 62. ബീമാപള്ളി സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
 • 63. ചെറിയതുറ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാലയിൽ അവലോകനയോഗം ചേർന്നു

പാറശ്ശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സി കെ ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. അതിർത്തിപഞ്ചായത്തുകളിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാനും അവശ്യവാഹനങ്ങൾ ലഭ്യമാക്കാനും പൊലീസ് ഇടപെടൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. അതിർത്തി പഞ്ചായത്തുകളിൽ മുഴുവനായി ലോക്‌ഡൌൺ വേണമെന്ന ആവശ്യം ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും യോഗത്തിൽ ഉന്നയിച്ചു. ഈ അഭിപ്രായം ജില്ലാ കളക്ടറുമായി ചർച്ച ചെയ്തു തീരുമാനം അറിയിക്കാമെന്ന് എം.എൽ.എ പറഞ്ഞു.

മലപ്പുറത്ത് 47 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 19 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടിയിലെ നാടോടിയായ 60 വയസുകാരിയുമായി ബന്ധമുണ്ടായ മൂന്നിയൂര്‍ സ്വദേശിയായ ഡോക്ടര്‍ (42), ജൂലൈ ഒമ്പതിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി നഗരസഭ കൗണ്‍സിലറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (56) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ജൂലൈ എട്ടിന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പൊന്നാനി സ്വദേശി (25), പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 48 വയസുകാരന്‍, 65 വയസുകാരന്‍, പൊന്നാനിയിലെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപിക (50), പൊന്നാനിയിലെ ആംബുലന്‍സ് ഡ്രൈവറായ പൊന്നാനി സ്വദേശി (64), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (58), പൊന്നാനി സ്വദേശിയായ മാംസ വില്‍പന കേന്ദ്രത്തിലെ തൊഴിലാളി (32), പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (42), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (75), പൊന്നാനി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി (49), പൊന്നാനി സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി (35), പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (36), പൊന്നാനി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി (34), പൊന്നാനി സ്വദേശിനിയായ ബാങ്ക് ജീവനക്കാരി (34), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (39), പൊന്നാനി സ്വദേശിയായ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ (46), പൊന്നാനി സ്വദേശിയായ ലോട്ടറി കച്ചവടക്കാരന്‍ (37), പൊന്നാനി സ്വദേശിനിയായ ഫാര്‍മസി ജീവനക്കാരി (49), പൊന്നാനി സ്വദേശിയായ ഹാര്‍ഡ്‌വെയര്‍ ഷോപ്പ് ജീവനക്കാരന്‍ (20) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ജൂലൈ നാലിന് ബംഗളൂരുവില്‍ നിന്നെത്തിയ വള്ളിക്കുന്ന് സ്വദേശി (39), ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (44), ജൂണ്‍ 28 ന് മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശിനി (37), ജൂലൈ ഒമ്പതിന് ബംഗളൂരുവില്‍ നിന്നെത്തിയ ഏലംകുളം സ്വദേശി (27) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (47), ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാണ്ടിക്കാട് സ്വദേശി (36), ജൂലൈ ഒമ്പതിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ സ്വദേശി (52), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടക്കര സ്വദേശി (33), ജൂലൈ മൂന്നിന് ബഹ്‌റിനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ സ്വദേശി (37), ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (28), ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ കാവനൂര്‍ സ്വദേശി (30), ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (54) എന്നിവർക്ക് ഇന്ന് കോവിഡ് പൊസിറ്റീവ് ഫലം ലഭിച്ചു.

ജൂലൈ അഞ്ചിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം സ്വദേശി (49), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോരൂര്‍ സ്വദേശി (52), ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (26), ജൂലൈ അഞ്ചിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വാഴക്കാട് സ്വദേശി (26), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (32),ജൂണ്‍ 23 ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ തവനൂര്‍ സ്വദേശി (30), ജൂണ്‍ 29 ന് ദോഹയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (46), ജൂണ്‍ 25 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ സ്വദേശിനി (80) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കൂട്ടിലങ്ങാടി സ്വദേശി (28), ജൂണ്‍ 25 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മംഗലം സ്വദേശി (43), ജൂണ്‍ 26 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വളാഞ്ചേരി സ്വദേശി (22), ജൂലൈ നാലിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുമ്പടപ്പ് സ്വദേശി (30), ജൂണ്‍ 25 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ സ്വദേശിനി (34), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കണ്ണമംഗലം സ്വദേശി (34) എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 28 പേര്‍ കൂടി ഇന്നലെ (ജൂലൈ 13) രോഗമുക്തരായി. രോഗബാധിതരായി 543 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,053 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പാലക്കാട് 19 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഇന്ന് 25 പേർക്ക് രോഗമുക്തി നേടി.

പല്ലശ്ശന, തച്ചമ്പാറ സ്വദേശികളായ രണ്ട് വയസ്സുള്ള രണ്ട് പെൺകുട്ടികളും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ നിന്നു വന്നതാണ് പല്ലശ്ശനയിലെ പെൺകുട്ടി. ഈ കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരനും കഴിഞ്ഞദിവസം (രോഗം സ്ഥിരീകരിച്ചിരുന്നു. സൗദിയിൽ നിന്ന് വന്നതാണ് തച്ചമ്പാറയിലെ പെൺകുട്ടി. ഈ കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ചിരുന്നു.

തമിഴ്നാട്ടിൽ നിന്നു വന്ന, കുഴൽമന്ദം സ്വദേശി (36 പുരുഷൻ), തിരുമിറ്റക്കോട് സ്വദേശി (41 പുരുഷൻ), യുഎഇയിൽ നിന്നു വന്ന, വല്ലപ്പുഴ സ്വദേശികൾ(41,35 പുരുഷൻ), മണ്ണാർക്കാട് സ്വദേശി (26 പുരുഷൻ), കുലുക്കല്ലൂർ സ്വദേശി (37 പുരുഷൻ), ഷാർജയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (39 പുരുഷൻ), ഷാർജയിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി കൾ (34,49 പുരുഷൻ), ഒമാനിൽ നിന്നു വന്ന കരിമ്പ സ്വദേശി (22 പുരുഷൻ), കുലുക്കല്ലൂർ സ്വദേശി (38 പുരുഷൻ), മങ്കര സ്വദേശി (26 പുരുഷൻ), ബഹ്റൈനിൽ നിന്നു വന്ന പട്ടാമ്പി സ്വദേശി (44 പുരുഷൻ), ഖത്തറിൽ നിന്നു വന്ന കരിമ്പുഴ സ്വദേശി (30 പുരുഷൻ) കർണാടകയിൽ നിന്നു വന്ന പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ), മഹാരാഷ്ട്രയിൽ നിന്നു വന്നപട്ടഞ്ചേരി സ്വദേശി (32 പുരുഷൻ) യു എസ് എയിൽ നിന്നു വന്ന എലപ്പുള്ളി സ്വദേശി (40 പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കോഴിക്കോട്ട് 16 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ 170 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

ഇന്ന് പോസിറ്റീവ് ആയവര്‍

 • തലക്കുളത്തൂര്‍ സ്വദേശിനി (45).ജൂലൈ 3ന് പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ ഓഫീസ് സ്റ്റാഫാണ്.
 • വില്യാപ്പള്ളി സ്വദേശികളായ (50),(45) വയസുള്ള ദമ്പതികള്‍. ജൂലൈ 8 ന് പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
 • കോഴിക്കോട് കോര്‍പ്പറേഷന്‍ ചെറുവണ്ണൂര്‍ സ്വദേശി (27). ജൂലൈ 3 ന് പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ വന്നയാള്‍.മരുതോങ്കര സ്വദേശി (34). ജൂണ്‍ 28 ന് ബഹ്‌റൈനില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി.
 • ചാലപ്പുറം സ്വദേശി (61). ജൂലൈ 8 ന് സ്രവപരിശോധന നടത്തി പോസിറ്റീവായ മീഞ്ചന്ത സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ വന്നയാള്‍.
 • വടകര സ്വദേശി (46), മകന്‍ (14). ജൂലൈ 8 ന് പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എന്‍.ഐ.ടി യിലെ എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
 • കോഴിക്കോട് കോര്‍പ്പറേഷനിലെ നല്ലളം സ്വദേശി, സന്നദ്ധപ്രവര്‍ത്തകന്‍ (34).
 • ചോറോട് സ്വദേശി (59). ജൂണ്‍ 28 ന് മഹാരാഷ്ട്രയില്‍ നിന്നും ചരക്കുമായി എറണാകുളത്ത് എത്തിയ ലോറി ഡ്രൈവര്‍. തുടര്‍ന്ന് അവിടെ നിന്നും വടകര എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
 • എടച്ചേരി സ്വദേശി (37). ജൂലൈ 4 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. തുടര്‍ന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
 • പേരാമ്പ്ര സ്വദേശിനിയായ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരി (42). ജൂലൈ 3 വരെ ജോലിയിലായിരുന്നു.
 • ചാത്തമംഗലം സ്വദേശിയായ സൈനികന്‍ (27). ജൂണ്‍ 27 ന് ജമ്മുവില്‍ നിന്നും വിമാനമാര്‍ഗം ഡല്‍ഹി വഴി കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
 • മണിയൂര്‍ സ്വദേശി (37). ജൂലൈ 13 ന് റിയാദില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
 • കായക്കൊടി സ്വദേശി (40) ജൂലൈ 8 ന് ബാംഗ്ലൂരില്‍ നിന്നും കാറില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
 • കുരുവട്ടൂര്‍ സ്വദേശി (38). ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്നും കാറില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

എറണാകുളത്ത് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരാണ് ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. 6 വയസ്സുള്ള എടത്തല സ്വദേശിയായ കുട്ടി, ജൂലയ് 7ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ചൂർണിക്കര സ്വദേശിയുടെ 4 വയസ്സുള്ള നിലവിൽ കാക്കനാട് താമസിക്കുന്ന മകൾ, ജുലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 29 വയസ്സുള്ള ആലങ്ങാട് സ്വദേശി, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന 21 വയസ്സുള്ള മുപ്പത്തടം സ്വദേശിനി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു:

 • ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഗുജറാത്ത് സ്വദേശി.
 • ജൂലൈ 8 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിൽ വന്ന 24 വയസ്സുള്ള നായരമ്പലം സ്വദേശി.
 • ജൂലൈ 11 ന് ബാംഗ്ലൂരിൽ നിന്നും വിമാനമാർഗ്ഗം എത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി.
 • ജൂലൈ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിലയ 28 വയസ്സുള്ള ചെന്നൈ സ്വദേശി.
 • ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള കപ്പൽ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി.
 • ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി.
 • ജൂലൈ 10 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനി ജീവനക്കാരനായ ബീഹാർ സ്വദേശി.
 • ജൂൺ 14 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 21 വയസ്സുള്ള പള്ളിപ്പുറം സ്വദേശി.
 • ജൂലൈ 10 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 25 വയസ്സുള്ള ഉത്തർപ്രദേശ് സ്വദേശി.
 • ജൂലൈ 8 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 22 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഡൽഹി സ്വദേശി.

ഇന്ന് ജില്ലയിൽ 12 പേർ രോഗമുക്തി നേടി. മെയ് 27 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നത്തുനാട് സ്വദേശി.ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വെങ്ങോല സ്വദേശി, ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള വെങ്ങോല സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള ആയവന സ്വദേശി, ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പാറക്കടവ് സ്വദേശിനി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള ഏലൂർ സ്വദേശി, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കരുമാലൂർ സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശ്ശൂർ സ്വദേശി, ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള പശ്ചിമബംഗാൾ സ്വദേശി, ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനി , ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 50 വയസുള്ള തമിഴ്നാട് സ്വദേശിയും ഇന്ന് രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ 14 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പതിനാല് പേര്‍ രോഗമുക്തരായി. ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21), ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തി തൊണ്ടര്‍നാട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വടകര സ്വദേശിയായ 27 കാരന്‍, അദ്ദേഹത്തിന് ഒപ്പമുളള നാല്‍പതും നാല്‍പതിമൂന്ന് വയസ്സുമുളള രണ്ട് പേര്‍, ജൂണ്‍ 26 ന് ദുബൈയില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശി (45) എന്നിവർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

wayanad,അതീവ ജാഗ്രത,കർശന നിയന്ത്രണം,വയനാട്,covid 19,കൊറോണ,കൊവിഡ് 19,കൊവിഡ്,covid,kerala,കൊവിഡ് ജാഗ്രത, iemalayalam, ഐഇ മലയാളം

ജൂണ്‍ 30 ന് കുവൈത്തില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (34), ജൂലൈ ഒമ്പതിന് മൈസൂരില്‍ നിന്നെത്തിയ കമ്പളക്കാട് സ്വദേശി (21), ജൂണ്‍ 27 ന് ഖത്തറില്‍ നിന്നെത്തിയ എടവക സ്വദേശി (48), ജൂലൈ 9 ന് ഹൈദരാബാദില്‍ നിന്നെത്തിയ മേപ്പാടി സ്വദേശി (32), അന്നുതന്നെ ബാംഗ്ലൂരില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (30), ജൂലൈ രണ്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (30), ജൂണ്‍ 28 ന് ഷാര്‍ജയില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (22), ജൂണ്‍ 23 ന് കര്‍ണാടകയില്‍ നിന്നെത്തിയ അപ്പപ്പാറ സ്വദേശി (40) എന്നിവരും രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായി. ചെന്നലോട് സ്വദേശിയും കമ്പളക്കാട് സ്വദേശിയും സ്ഥാപനങ്ങളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

കല്‍പ്പറ്റ സ്വദേശിയായ നാല്‍പതിയഞ്ചുകാരനും മുപ്പതുകാരിയും ഉള്‍പ്പെടെ 14 പേര്‍ തിങ്കളാഴ്ച്ച രോഗമുക്തരായി. മേപ്പാടി സ്വദേശി (65), പടിഞ്ഞാറത്തറ സ്വദേശി (31), റിപ്പണ്‍ സ്വദേശി (31), അമ്പലവയല്‍ സ്വദേശി (23), കമ്പളക്കാട് സ്വദേശി (56), ചുണ്ടേല്‍ സ്വദേശി (43), പയ്യമ്പള്ളി സ്വദേശി (62), വെള്ളമുണ്ട സ്വദേശി (29), പിണങ്ങോട് സ്വദേശി (24), ബത്തേരി സ്വദേശി (35), മക്കിയാട് സ്വദേശി (24), കണിയാമ്പറ്റ സ്വദേശി (23) എന്നിവരാണ് രോഗം ഭേദമായ മറ്റുളളവര്‍.

തൃശൂരിൽ 9 പേർക്ക് കോവിഡ്, 14 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തരായി. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നന്തിക്കര സ്വദേശിയായ 8 വയസ്സുകാരി (ഉറവിടം കണ്ടെത്തിക്കൊണ്ടിരിക്കുന്നു), കൈനൂരിലുള്ള ബിഎസ്എഫ് ക്യാംപിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ ബിഎസ്എഫ് ജവാൻ (52, പുരുഷൻ), ഇരിങ്ങാലക്കുട കെഎസ്ഇയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ (38, പുരുഷൻ, 36, പുരുഷൻ, 58, പുരുഷൻ), ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാൻറീനിലെ ജോലിക്കാരനായ നേപ്പാൾ സ്വദേശി (28, പുരുഷൻ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂലൈ 3 ന് മസ്‌കറ്റിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (42, പുരുഷൻ), ജൂൺ 24 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (31, പുരുഷൻ), ജൂലൈ 3 ന് റിയാദിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (30, സ്ത്രീ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി. രോഗം സ്ഥിരീകരിച്ച 204 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13969 പേരിൽ 13737 പേർ വീടുകളിലും 232 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 24 പേരെയാണ് തിങ്കളാഴ്ച (ജൂലൈ 13) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1112 പേരെ തിങ്കളാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1381 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

കാസർഗോട്ട് ഒൻപത് പേർക്ക് കോവിഡ്

നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനടക്കം കാസർഗോഡ് ജില്ലയില്‍ ഇന്ന് ഒമ്പത് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനായ 54 വയസുള്ള കരിവെള്ളൂര്‍ പഞ്ചായത്ത് സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂലൈ ഏഴിന് ബംഗളൂരുവില്‍ നിന്നെത്തിയ 35 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശിയാണ് ഇതര സംസ്ഥാനത്തുനിന്ന് വന്ന് രോഗബാധിതൻ.

ജൂണ്‍ 24 ന് ഖത്തറില്‍ നിന്ന് വന്ന 58 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 27 ന് വന്ന 30 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി,ജൂലൈ ഒന്നിന് വന്ന 22 വയസുള്ള കാസര്‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 26 ന് വന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി(എല്ലാവരും ദുബായില്‍ നിന്ന് വന്നവര്‍), ജൂണ്‍ 24 ന് ഒമാനില്‍ നിന്ന് വന്ന 28 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 21 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനി എന്നിവരാണ് മറ്റു രോഗ ബാധിതർ. ഒൻപത് പേർ ജില്ലയിൽ രോഗമുക്തി നേടി.

കച്ചവട സ്ഥാപനങ്ങളില്‍ മാസ്‌കും കയ്യുറയും നിര്‍ബന്ധം

ജില്ലയിലെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും കയ്യുറയും ധരിക്കണമെന്നും ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും കാസർഗോഡ് ജില്ലാ കലക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ കടകള്‍ ഏഴ് ദിവസത്തേയ്ക്ക് അടപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരൂരിൽ കുഴഞ്ഞുവീണ മരിച്ചയാള്‍ക്ക് കോവിഡില്ല

മലപ്പുറം തിരൂരിലെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കോവിഡില്ല. തിരൂർ അന്നാര സ്വദേശി താണിക്കാട്ട് അൻവറാണ് മരിച്ചത്. യുഎഇയിൽ നിന്നെത്തിയ ഇയാൾ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ജൂലൈ 17 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

കോവിഡ് 19 സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 14 മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 28,701 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 500 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,78,254 ആയി. 3,01,609 സജീവ കേസുകളാണുള്ളത്. ഇതിനോടകം 5,53,471 പേര്‍ രോഗമുക്തി നേടി. കോവിഡ്-19 മൂലം രാജ്യത്ത് ഇതുവരെ 23,174 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ്; 15 പൊലീസുകാർ ക്വാറന്റൈനിൽ

പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍. കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്‍പതിന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് നിരീക്ഷണത്തില്‍ കഴിയവെ കോവിഡ് സ്ഥിരീകരിച്ചത്. ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനില്‍ താമസിപ്പിക്കുകയും 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഇതോടെയാണ് പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുൾ സലാം (71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൾ സലാം കോവി‍ഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

ജൂലൈ ആറിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.

Read More: തലസ്ഥാനത്തിന് പുറത്തും ഗുരുതരം, ഒരാഴ്ചക്കിടെ 2400 രോഗികൾ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.