സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം അഞ്ഞൂറിനടുത്തെത്തിയ ദിവസമാണിന്ന്. ഒപ്പം സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളിലും സമ്പർക്ക വ്യാപന നിരക്കും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർധിക്കുകയും കൂടി ചെയ്തതോടെ സ്ഥിതി ഗുരുതരമാവവുകയാണ്. ഇന്ന് ലഭിക്കുന്ന കണക്കുകൾ സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചനയാണെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലാണ് സമ്പർക്ക വ്യാപന ഭീഷണി അതി രൂക്ഷമായിരുന്നത്. എന്നാൽ ഇന്ന് ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട എറണാകുളം ജില്ലകളിലും സമ്പർക്കബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. ഒപ്പം തൃശൂർ കോഴിക്കോട്, കാസർഗോഡ്, കൊല്ലം ജില്ലകളിലും ഉറവിടം അറിയാത്ത രോഗവ്യാപനത്തിന്റെയും സമ്പർക്കത്തിലൂടെയുള്ള രോഗബാധയുടെയും ഭീഷണിയുണ്ട്. പാലക്കാട് ജില്ലയിൽ ഇന്ന് ആകെ രോഗം ബാധിച്ചവരുടെ എണ്ണം അൻപതിനടുത്തെത്തിയതും ആശങ്ക വർധിപ്പിക്കുന്നു.
ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 87 പേർക്ക് രോഗം സ്ഥീരികരിച്ചു. ഇതിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. താമരക്കുളം ഐടിബിടി ക്യാംപ്, കായംകുളം മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ രോഗ വ്യാപനം.
തിരുവനന്തപുരത്ത് 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 46 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 11 പേരുടെ ഉറവിടം അറിയില്ല. നഗരത്തിലെ കണ്ടെയ്ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ രോഗ വ്യാപനം രൂക്ഷമാവുകയാണ്. ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ 54 പേർക്കും മലപ്പുറത്ത് 51 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 27 പേർക്കാണ് മലപ്പുറത്ത് സമ്പർക്ക വ്യാപനം. ജില്ലയിൽ നാല് മേഖലകൾ കോവിഡ് ക്സസ്റ്ററുകളാണ്. പത്തനംതിട്ടയിൽ 25 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
എറണാകുളത്ത് 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 30 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ അഞ്ച് പേരുടെ രോഗ ഉറവിടം അറിയില്ല. കൊല്ലത്ത് 18 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.
കോഴിക്കോട് ജില്ലയിൽ 17 പേർക്ക് കൊവിഡ് ബാധിച്ചു. സമ്പർക്കത്തിലൂടെ എട്ട് പേർക്കാണ് രോഗം ബാധിച്ചത്. തൃശൂരിൽ 29 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിനു കുഴഞ്ഞുവീണു മരിച്ച തൃശൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് ഇന്ന് സ്ഥിരീകരിച്ചിരുന്നു.
Kerala Covid-19 Tracker: കേരളത്തിൽ ഇന്ന് 488 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 488 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്കാണിത്. തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് നാനൂറിലേറെ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്കാണ്.
143 പേര് ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 234 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 167 പേര് വിദേശത്തുനിന്ന് വന്നവരാണ്. 76 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം-ആറ്, കൊല്ലം-26, പത്തനംതിട്ട-43, ആലപ്പുഴ-11, കോട്ടയം-ആറ്, ഇടുക്കി-നാല്, എറണാകുളം-മൂന്ന്,തൃശൂർ-17, പാലക്കാട്-ഏഴ്, മലപ്പുറം-15, കോഴിക്കോട്-നാല്, കണ്ണൂർ-ഒന്ന്
പുതിയ ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകൾ 195 ആയി. പുതിയതായി 16 ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ചു.
ചെങ്ങമനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), കരുമല്ലൂര്‍ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂര്‍-നീലേശ്വരം (13), വടക്കേക്കര (15), ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂര് (1), ആലപ്പുഴ മുന്‍സിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2), കടമ്പൂര് (3), കടന്നപ്പള്ളി-പാണപ്പുഴ (7, 10), കൊട്ടിയൂര്‍ (11), കറുമാത്തൂര്‍ (2, 10), മാടായി (7), പാപ്പിനിശ്ശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (9), തച്ചമ്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2) പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 195 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇന്നലെ മരിച്ചയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം പെരുമ്പാവൂര്‍ പൊന്നമ്പിള്ളില്‍ ബാലകൃഷ്ണൻ(79) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 29 ആയി. ഇയാൾക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ബാലകൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാവരുടെയും സ്രവം ശേഖരിച്ചിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോവിഡ് തിരിച്ചറിയാത്തതിനാല്‍ ഇയാൾക്ക് ചികിത്സ വൈകിയതായി ആരോപണമുയർന്നിരുന്നു.
തലസ്ഥാനത്തെ ആശങ്ക തുടരുന്നു
തിരുവനന്തപുരം ജില്ലയിൽ ഇന്ന് മാത്രം 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 11 കേസുകൾ ഉണ്ട്. നിരീക്ഷണം ശക്തമായി തുടരണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്.
ജില്ലയിലെ ഒന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിനായി നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്മെന്റ്, സോഷ്യല്‍ മീഡിയ പ്രചാരണം, മാധ്യമങ്ങളിലൂടെ അറിയിപ്പുകള് എന്നിവ നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കണ്ടെയിന്മെന്റ് പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു, പൊലീസ്, ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും. പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പമുണ്ടാകും.

ഇതുവരെ പൂന്തുറയില്‍ 1366 ആന്റിജെന്‍ പരിശോധന നടത്തി. അതില്‍ 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുകയാണ്. അവിടെ 150 കിടക്കകളുള്ള ഒരു ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ അടിയന്തര പ്രാധാന്യത്തോടെ സജ്ജമാക്കും. രണ്ട് മൊബൈല്‍ മെഡിസിന് ഡിസ്പെന്‍സറി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കണ്ട്രോള് റൂമും ഹെല്‍പ്പ്ഡെസ്ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.
മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ രോഗവ്യാപന തോതില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഈ വാര്‍ഡുകളിലെ ഒട്ടേറെ കുടുംബത്തിന് അഞ്ചു കിലോ അരി വീതം വിതരണം നടത്തിവരുന്നു. ഈ മൂന്നു വാര്‍ഡുകളിലുമായി ആകെ 8,110 കാര്‍ഡ് ഉടമകളാണുള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള അധിക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പൂന്തുറയിൽ ദ്രുതപ്രതികരണ സംഘം രൂപീകരിച്ചു
അതീവ ജാഗ്രത തുടരുന്ന പൂന്തുറയില്‍ ദ്രുതപ്രതികരണസംഘത്തെ നിയോഗിച്ചു. ആരോഗ്യ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. തഹസില്‍ദാര്‍ക്ക് കീഴിയില്‍ 24 മണിക്കൂറും ഇവര്‍ പ്രവര്‍ത്തിക്കും. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും.
ആലപ്പുഴയിൽ അതി ഗുരുതരം
ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ, 87 പേർ. ഇതിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാർക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപന സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയിൻ അറിയിച്ചു. ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് പേർക്കും ഇതിലൊരാളുടെ കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
താമരക്കുളം, നൂറനാട്, കായംകുളം എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണം. ഐടിബിപി ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇവിടെ എല്ലാവർക്കും വ്യക്തിഗത ക്വാറന്റൈൻ ഉറപ്പാക്കും. ക്യാംപിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്വാറന്റൈനിൽ പ്രവേശികക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ വിവിധ വകുപ്പുകളിലെ ജീവനക്കാരെ കമ്യൂണിറ്റി സെന്ററിൽ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ 25 പേർക്ക് സമ്പർക്കം വഴി രോഗബാധ
പത്തനംതിട്ട ജില്ലയിൽ 54 പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതിൽ 25 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ആന്റിജൻ ടെസ്റ്റിലൂടെ ജൂലൈ പത്തിന് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവരാണ്.
ക്വാറന്റൈൻ ലംഘിച്ച പ്രവാസിക്ക് കോവിഡ് ഇല്ല
പത്തനംതിട്ട നഗരത്തിൽ ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടിയയാളുടെ പരിശോധഫലം നെഗറ്റീവ്. വിദേശത്ത് നിന്നെത്തിയ ഇയാൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയത് വലിയ വാർത്തയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ മാസ്ക് ശരിയായി ധരിക്കാതെ നിന്നതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ കാര്യം അറിയുന്നത്. പിന്നീട് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ചാണ് ഇയാളെ നിരീക്ഷണത്തിലാക്കിയതും കോവിഡ് പരിശോധന നടത്തിയതും.
മലപ്പുറത്ത് ആശങ്ക തുടരുന്നു
മലപ്പുറത്ത് ഇവ്വ് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27ഉം സമ്പർക്കം മൂലമാണ്. മലപ്പുറത്ത് നാല് ക്ലസ്റ്ററുകളുണ്ട്. സമ്പർക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്.
പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
പൊന്നാനിയില്‍ 7266 ആന്റിജെന്‍ ടെസ്റ്റ് നടത്തിയതില്‍ 89 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. പൊന്നാനിയില്‍ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാക്കി. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണമെന്ന നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്.
പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. പൊന്നാനി താലൂക്കില്‍ ഇന്നലെ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പൊന്നാനിയിൽ പൂന്തുറ മോഡൽ സൂപ്പർ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. വിവിധ മേഖലകളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമായ പൊന്നാനിയില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. തിരൂരങ്ങാടി നഗരസഭ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ഓഫീസും അടച്ചിരുന്നു.
പാലക്കാട് 48 പേർക്ക് കോവിഡ്
പാലക്കാട് ഇന്ന് 48 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കൂടുതൽ കോവിഡ് ചികിത്സാ സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാശുപത്രി കോവിഡ് ആശുപത്രിയാണ്. പുറമെ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജും പാങ്ങോട് മെഡിക്കൽ കോളേജും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്നു.
മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സജ്ജീകരിച്ചു. കഞ്ചിക്കോട് കിൻഫ്രയിൽ ആയിരം കിടക്കയുള്ള ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് ഒരുക്കും. പുതൂർ, അഗളി, അട്ടപ്പാടി മേഖലയിലും പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ സൗദിയിൽ നിന്നു വന്ന നെല്ലായ സ്വദേശി (37 പുരുഷൻ), കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ), കുളപ്പുള്ളി സ്വദേശി (29 പുരുഷൻ), പുതുനഗരം സ്വദേശി (24 സ്ത്രീ) എന്നിവർക്കും യുഎഇയിൽ നിന്ന് വന്ന മണ്ണാർക്കാട് സ്വദേശി (23 പുരുഷൻ), പല്ലശ്ശന സ്വദേശികളായ അമ്മയും (31) മകളും (5), കാമ്പ്രത്ത് ചള്ള സ്വദേശി (27 പുരുഷൻ), കൊടുവായൂർ സ്വദേശി (45 പുരുഷൻ), വല്ലപ്പുഴ സ്വദേശികളായ ഏഴുപേർ (26,39,56,27,30,23 പുരുഷന്മാർ, 21 സ്ത്രീ), വടകരപ്പതി കോഴിപ്പാറ സ്വദേശി (32 പുരുഷൻ), നെല്ലായ സ്വദേശി (40,25 പുരുഷൻ), മീനാക്ഷിപുരം സ്വദേശികളായ മൂന്നു പേർ (29 സ്ത്രീ, 34,60 പുരുഷൻ), ദുബായിൽ നിന്നും വന്ന ചിറ്റൂർ സ്വദേശി (52 പുരുഷൻ), ഷാർജയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (21 പുരുഷൻ), ഷാർജയിൽ നിന്നും വന്ന വണ്ടിത്താവളം വളം സ്വദേശി (26 സ്ത്രീ), ഷാർജയിൽ നിന്നും വന്ന പല്ലശ്ശന സ്വദേശി (31 പുരുഷൻ) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ നിന്നു വന്ന ഷൊർണൂർ കവളപ്പാറ സ്വദേശി (53 പുരുഷൻ), എലവഞ്ചേരി സ്വദേശിയായ ഗർഭിണി (23), കൊടുവായൂർ സ്വദേശി (37 പുരുഷൻ), വേലന്താവളം സ്വദേശി (50 പുരുഷൻ), കുത്തന്നൂർ സ്വദേശികളായ രണ്ടുപേർ (27,23 പുരുഷൻ), മധുരയിൽ നിന്ന് വന്ന കുമരനല്ലൂർ സ്വദേശി (40 പുരുഷൻ), ഒമാനിൽ നിന്നു വന്ന ചിറ്റൂർ സ്വദേശി (27 പുരുഷൻ), പുത്തൂർ സ്വദേശി (49 പുരുഷൻ), നെല്ലായ സ്വദേശി (57 പുരുഷൻ), കർണാടകയിൽ നിന്നു വന്ന ചിറ്റൂർ സ്വദേശി (27 പുരുഷൻ), തൃക്കടീരി സ്വദേശി (54 പുരുഷൻ), നാഗലശ്ശേരി സ്വദേശി (32 പുരുഷൻ), തത്തമംഗലം സ്വദേശി (35 പുരുഷൻ), ബാംഗ്ലൂരിൽ നിന്നും വന്ന കൊല്ലങ്കോട് സ്വദേശി(25 പുരുഷൻ), ഖത്തറിൽ നിന്നു വന്ന വടവന്നൂർ സ്വദേശി (29 പുരുഷൻ), മുതലമട സ്വദേശി (37 പുരുഷൻ), കൊല്ലങ്കോട് സ്വദേശി(24 പുരുഷൻ), ഡൽഹിയിൽ നിന്നു വന്ന ശ്രീകൃഷ്ണപുരം സ്വദേശി (51 സ്ത്രീ), യുകെയിൽ നിന്ന് വന്ന നെല്ലായ സ്വദേശി(30 പുരുഷൻ), ജമ്മു കാശ്മീരിൽ നിന്നു വന്ന തത്തമംഗലം (41 പുരുഷൻ), കുവൈത്തിൽ നിന്നുവന്ന ചിറ്റൂർ സ്വദേശി (31 പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
എറണാകുളത്ത് 30 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
എറണാകുളത്ത് 47 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 45 കണ്ടെയ്ൻമെന്റ് സോണുകളാണ് ജില്ലയിൽ.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചെല്ലാനം മേഖലയില്‍ പരിശോധന ശക്തമാക്കിയത്. ഇവരുടെ കോണ്ടാക്റ്റ് ട്രെയിസിങ് ആരംഭിക്കുകയും, 123 പ്രൈമറി കോണ്ടാക്റ്റുകളും 243 സെക്കണ്ടറി കോണ്ടാക്റ്റുകളും കണ്ടെത്തുകയും ചെയ്തു. എല്ലാ പ്രൈമറി കോണ്ടാക്റ്റുകളിലും ടെസ്റ്റ് നടത്തുകയും, 13 പോസിറ്റീവ് കേസുകള്‍ ഈ ദിവസത്തിനുള്ളില്‍ കണ്ടെത്തുകയും ചെയ്തു. അതോടൊപ്പം സര്‍വൈലന്‍സ് ശക്തമാക്കുകയും, ജൂലൈ 9, 10 തീയതികളിലായി ഫീല്‍ഡ് ടീം ആ പ്രദേശം സന്ദര്‍ശിക്കുകയും രോഗലക്ഷണങ്ങളുള്ള 161 പേരെ കണ്ടെത്തുകയും ചെയ്തു.
ആലുവ മാര്‍ക്കറ്റിനോട് ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനെത്തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിനെ ഒരു ക്ളസ്റ്റര്‍ എന്ന നിലയില്‍ പരിഗണിക്കുകയും രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടികള്‍ ആരംഭിക്കുകയും ചെയ്തു. രോഗബാധയുള്ള വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഏറ്റവുമടുത്ത എല്ലാ പ്രൈമറി കോണ്ടാക്റ്റുകളിലും ടെസ്റ്റ് നടത്തുകയും അതിനായി 3 മൊബൈല്‍ സ്വാബ് കലക്ഷന്‍ ടീമുകളെ നിയോഗിക്കുകയും ചെയ്തു. 448 സാമ്പിളുകള്‍ ശേഖരിക്കുകയും 24 പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തു.
ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 11, 5, 45 , 17, 21, 9, 13, 16, 42, 36, 47, 69 വയസ്സുള്ള കുടുംബാംഗങ്ങൾക്കും 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശിക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ആലുവ, മരട് മാർക്കറ്റുകൾ സന്ദർശിച്ചിട്ടുണ്ട്.
ആലുവയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായ 67 വയസ്സുള്ള കീഴ്മാട് സ്വദേശി, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരി, ആലുവ മാർക്കറ്റ് സന്ദർശിച്ച 35 വയസ്സുള്ള ചൂർണിക്കര സ്വദേശി, 51 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസ്സുള്ള ചെല്ലാനം സ്വദേശി എന്നിവർക്കും രോഗം ബാധിച്ചു.
ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 43 വയസ്സുള്ള ചെല്ലാനം സ്വദേശിനി, ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിയുടെ സഹപ്രവർത്തകയായ 53 വയസ്സുള്ള ഇടപ്പള്ളി സ്വദേശിനി, അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള വെണ്ണല സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള തമ്മനം സ്വദേശിനി എന്നിവർക്കും രോഗം ബാധിച്ചു.
ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആലപ്പുഴ ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവർത്തകരായ 29 ,54 വയസ്സുള്ള കുമ്പളങ്ങി സ്വദേശികൾ, 50 വയസ്സുള്ള പുത്തൻകുരിശ് സ്വദേശി, 26 വയസ്സുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 27 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച അലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 27 വയസ്സുള്ള ആലുവയിലുള്ള ഹോട്ടൽ ജീവനക്കാരനായ ചൂർണ്ണിക്കര സ്വദേശി, ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 45 വയസ്സുള്ള സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുള്ള ആലുവ സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 25 വയസ്സുള്ള എടത്തല സ്വദേശി, 40 വയസുള്ള ചെല്ലാനം സ്വദേശി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
തൃശൂരിൽ ആശങ്ക
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. ത്യശൂർ സ്വദേശി ജോൺസൺ (65) ആണ് മരിച്ചത്. ജൂലൈ ഏഴിന് മുംബൈയിൽ നിന്നെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
തൃശൂരില്‍ 29 പേര്‍ക്കാണ് ഇന്ന് രോഗബാധ. മുളങ്കുന്നത്തുകാവ് കില, ഇഎസ്ഐ ആശുപത്രി, കൊരട്ടി ത്വക് രോഗാശുപത്രി എന്നിവയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്. നാട്ടികയില്‍ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്റ് ലെയര്‍ ട്രീറ്റ്മെന്റ് സെന്ററാക്കാന്‍ വിട്ടുനല്‍കിയിട്ടുണ്ട്. ഇവിടെ 1000 ബെഡ് തയ്യാറാക്കും. മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തൃശൂര്‍ സിറ്റി പൊലീസ് ‘ഓപ്പറേഷന് ഷീല്‍ഡ്’ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കി വരികയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈറോളജി ലാബ് പ്രവര്‍ത്തിക്കുന്നതു കൂടാതെ 2 നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന് തിയറ്ററുകള്‍ സജ്ജമാക്കുകയും പ്ലാസ്മ ചികിത്സ ആരംഭിക്കുകയും ചെയ്തു.
ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ കുന്നംകുളം സ്വദേശികളായ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. 44, 18 വയസുള്ള സ്ത്രീകൾ 13 വയസുള്ള ആൺകുട്ടി എന്നിവർക്കാണ് രോഗബാധ.
ദുബായിൽ നിന്ന് വന്ന കൊറ്റനെല്ലൂർ സ്വദേശികൾ (24, 23, 25 വയസ്സ്, പുരുഷൻമാർ), കീഴൂർ സ്വദേശി(21 വയസ്സ്, സ്ത്രീ), വെങ്ങാലൂർ സ്വദേശി(24 വയസ്സ്, പുരുഷൻ), ചേലക്കര സ്വദേശി(23 വയസ്സ്, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി(54 വയസ്സ്, പുരുഷൻ), ഖത്തറിൽ നിന്ന് വന്ന ഊരകം സ്വദേശി(27 വയസ്സ്, പുരുഷൻ), ദേശമംഗലം സ്വദേശി(40 വയസ്സ്, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി(31 വയസ്സ്, പുരുഷൻ), പാലിശ്ശേരി സ്വദേശി(33 വയസ്സ്, പുരുഷൻ) എന്നിവർക്കും ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(59 വയസ്സ്, പുരുഷൻ), പുതുക്കാട് സ്വദേശി(47 വയസ്സ്, പുരുഷൻ), പെരുമ്പിലാവ് സ്വദേശി(49 വയസ്സ്, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
അജ്മനിൽ നിന്ന് വന്ന അകലാട് സ്വദേശി(47 വയസ്സ്, പുരുഷൻ), കോയമ്പത്തൂരിൽ നിന്ന് വന്ന ഒരു കുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ(51 വയസ്സ്, പുരുഷൻ),23 വയസ്സുള്ള സ്ത്രീ, കിർഗിസ്ഥാനിൽ നിന്ന് വന്ന ഊരകം സ്വദേശി(20 വയസ്സ്, പുരുഷൻ), എയർ പോർട്ട് ഡ്യൂട്ടിയിലായിരുന്ന,23.6.20 ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ(41 വയസ്സ്, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന ചിയ്യാരം സ്വദേശി(42 വയസ്സ്, പുരുഷൻ) എന്നിവർക്കും റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആൺകുഞ്ഞ്), ചെന്നൈയിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58 വയസ്സ്, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി(29 വയസ്സ്, പുരുഷൻ), ജാർഖണ്ഡിൽ നിന്ന് വന്ന BSF ജവാൻ(37 വയസ്സ്, പുരുഷൻ, പഞ്ചാബിൽ നിന്ന് വന്ന പുത്തൂർ സ്വദേശി(36 വയസ്സ്, പുരുഷൻ
6)26.6.20 ന് ഖത്തറിൽ നിന്ന് വന്നആറാട്ടുപുഴ സ്വദേശി(36 വയസ്സ്, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് നഗരത്തിൽ നിയന്ത്രണങ്ങൾ
കോഴിക്കോട് ജില്ലയിൽ ഇന്ന് 17 പേർക്കാണ് ഇന്ന് കോവിഡ് ബാധിച്ചത്. ഇതിൽ കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഏഴ് പേരടക്കം സമ്പർക്കത്തിലൂടെ എട്ട് പേർക്കാണ് രോഗം ബാധിച്ചത്. കൊളത്തറയിലും വെള്ളയിലിലുമാണ് നഗരത്തിൽ സമ്പർക്ക രോഗബാധ.
രോഗവ്യാപന സാഹചര്യത്തിൽ നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെൻട്രൽ മാർക്കറ്റ് ഇവ നിയന്ത്രിത മേഖലകൾ. വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ യുവതിക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് മീഞ്ചന്ത വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകള്‍ ഞായറാഴ്ചകളിൽ പൂര്‍ണമായും അടച്ചിടും. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളാണ് അടയ്ക്കുന്നത്. ഈ പ്രദേശം നിയന്ത്രിതമേഖലകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മറ്റികള്‍ നല്കുന്ന പാസ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
കൊളത്തറ സ്വദേശികളായ 30,61,37 വയസ്സുള്ള പുരുഷന്മാർ 36 വയസ്സുള്ള സ്ത്രീ 6 വയസ്സുള്ള രണ്ടു കുട്ടികൾ എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ജൂലൈ 10 ന് പോസിറ്റീവ് ആയ കൊളത്തറ സ്വദേശിനിയുടെ കുടുംബാംഗങ്ങളാണ് ഇവർ. 13വയസ്സുള്ളവെള്ളയിൽ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവർക്കുള്ള പ്രത്യേക സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് എഫ്.എൽ.ടി സി.യിൽ ചികിത്സയിലാണ്.
27, 65 വയസ്സുള്ള തൂണേരി സ്വാദേശികൾക്കും രോഗം ബാധിച്ചു. ജൂലൈ 5 ന് ജിദ്ദയിൽ നിന്നു വന്ന 60 വയസ്സുള്ള മടവൂർ സ്വദേശി, സൗദിയിൽ നിന്നു വന്ന 29 വയസ്സുള്ള കാക്കൂർ സ്വദേശി, 7 ന് കിർഗിസ്ഥാനിൽ നിന്നു വന്ന 22വയസ്സ് ഉള്ള എം ബി ബി എസ് വിദ്യാർത്ഥി, ജൂലൈ 3ന് ബാഗ്ലൂരിൽ നിന്നു വന്ന 27 വയസ്സ് ഉള്ള രാമനാട്ടുകര സ്വദേശി, ജൂലൈ 4ന് റിയാദിൽ നിന്നു വന്ന 26 വയസ്സുള്ള ചെങ്ങോട്ടുകാവ് സ്വദേശി,ജൂൺ 26 ന് ഖത്തറിൽ നിന്നും വിമാനമാർഗ്ഗം കണ്ണൂർ വിമാനത്താവളത്തിലെത്തിയ 25 വയസ്സുള്ള ഉള്ളിയേരി സ്വദേശി. ജൂൺ 19ന് ചെന്നെയിൽ നിന്നും കാർ മാർഗം കോഴിക്കോടെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 63 വയസ്സുള്ള കൊയിലാണ്ടി സ്വദേശി, ഗൾഫിൽ നിന്ന് വന്ന 34 വയസുള്ള നാദാപുരം സ്വദേശിനി എന്നിവർക്കും രോഗം സ്ഥീരികരിച്ചു.
ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവർത്തനമാരംഭിച്ചു
കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവർത്തനമാരംഭിച്ചു. ചാത്തമംഗലം എന്‍ഐടി എംബിഎ ഹോസ്റ്റലിലാണ് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍. മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
എല്ലാ സംവിധാനങ്ങളോടും കൂടി 380 കിടക്കകളാണ് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് തയ്യാറാക്കിയ കേന്ദ്രം ബീച്ച് ജനറല്‍ ആശുപത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുക.
കാസര്‍ഗോട് സമ്പർക്കത്തിലൂടെ ഏഴുപേര്‍ക്ക്
ഇന്ന് 18 പേര്‍ക്കാണ് കാസർഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ ഏഴുപേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. അതിൽ രണ്ടുപേര്‍ക്ക് എവിടെനിന്ന് ബാധിച്ചു എന്ന് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് മൂന്നാംഘട്ട രോഗവ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.നാല് പച്ചക്കറി കടകളില്‍ നിന്നും ഒരു പഴവില്പന കടയില്‍ നിന്നുമാണ് ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റ് പ്രദേശങ്ങളില്‍ ജൂലൈ 17 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട് നിന്ന് മംഗലാപുരത്ത് പോയി പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം പാസ് ഏര്‍പ്പെടുത്തി. 540 പേരെ കിടത്തി ചികിത്സിക്കാവുന്ന ടാറ്റാ കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദുമ നിയോജക മണ്ഡലത്തിലെ ചട്ടഞ്ചാലിനടുത്താണ് ആശുപത്രി പൂര്‍ത്തിയായി വരുന്നത്. ഈ ആശുപത്രിയുടെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാഥമിക സമ്പര്‍ക്കത്തിലൂടെ മംഗല്പാടി പഞ്ചായത്തിലെ 74,21 വയസുള്ള സ്ത്രീകള്‍ക്കും മൂന്ന് വയസുള്ള പെണ്‍കുട്ടിക്കും,കുമ്പള പഞ്ചായത്തിലെ 19 വയസു കാരനും (ജൂലൈ 2 ന് പോസിറ്റീവായ ആളുടെ സമ്പർക്കം ), മീഞ്ച പഞ്ചായത്തിലെ 43 വയസുള്ള സ്ത്രിയ്ക്കും, വോര്‍ക്കാടി പഞ്ചായത്തിലെ 10 വയസുള്ള പെണ്‍കുട്ടിയ്ക്കും (ജൂൺ 5 ന് പോസിറ്റീവായ ലാബ് ടെക്നീഷ്യന്റെ സമ്പർക്കം ) മംഗല്പാടി പഞ്ചായത്തിലെ ഒരു വയസുള്ള പെണ്‍കുഞ്ഞിനും ( ജൂൺ 5 ന് പോസിറ്റീവായ ലാബ് ടെക്നീഷ്യന്റെ സമ്പർക്കം ) രോഗം ബാധിച്ചു.
ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്ന് കാറില്‍ വന്ന 38,36 വയസുള്ള മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്ത് സ്വദേശികള്‍,ജൂണ്‍ 29 ന് കാറില്‍ വന്ന 58 വയസുള്ള മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 16 ന് ട്രെനില്‍ വന്ന മംഗല്പാടി സ്വദേശി (ഇരുവരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍), ജൂണ്‍ 13 ന് വന്ന 36 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് വന്ന 47 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി (ഇരുവരും ഖത്തറില്‍ നിന്ന് വന്നവര്‍), ജൂണ്‍ 27 ന് വന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 25 ന് വന്ന 33 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി( ഇരുവരും ദുബായില്‍ നിന്ന് വന്നവര്‍),ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള കള്ളാര്‍ പഞ്ചായത്ത് സ്വദേശിനി, ജൂലൈ നാലിന് സൗദിയില്‍ നിന്ന് വന്ന 58 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് സൗദിയിൽ നിന്ന് വന്ന 32 വയസുള്ള പിലിക്കോട് സ്വദേശി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചു
ജൂലൈ 12, 13 തീയ്യതികളില്‍ കാസർഗോട്ടെ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചു. കൊവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
കൊല്ലത്ത് 18 പേർക്ക് കോവിഡ്; ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ
കൊല്ലം ജില്ലയിൽ 18 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ മത്സ്യ വില്പനക്കാരായ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ക്ക് രോഗബാധയുണ്ടായി. മത്സ്യവില്പന നടന്ന സ്ഥലം, വില്പനക്കാരുടെ വാസസ്ഥലം എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി വരുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കി സംശയമുള്ളവരുടെ സ്രവ പരിശോധന നടത്തിവരുന്നു. ജില്ലയില്‍ ഇന്നലെയാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെക്കാള്‍ സമ്പര്‍ക്ക രോഗികള്‍ എണ്ണത്തില്‍ മുന്നില്‍ വന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് നിലവിലുള്ള പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിനു പുറമേ വാളകം മേഴ്സി ഹോസ്പിറ്റല്‍ പ്രഥമ ചികിത്സക്കായി തയ്യാറാക്കി. മറ്റു കേന്ദ്രങ്ങളിലും കിടക്കകള്‍ സജ്ജമായി വരുന്നു.
കണ്ണൂരില്‍ 19 പേർക്ക് രോഗബാധ
കണ്ണൂരില്‍ ഇന്ന് 19 പേര്‍ക്കാണ് രോഗബാധ. കൊവിഡ് ചികിത്സക്ക് കരുതല്‍ സംവിധാനം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യത്തെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റരായി പരിയാരം ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ മാര്‍ക്കറ്റുകളിലും ലോറി ജീവനക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കുന്നുണ്ട്. കണ്ണൂര്‍ മിംസ് ആശുപത്രിയെ കോവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചു.
കോട്ടയത്ത് 15 പേർക്ക് കോവിഡ്
കോട്ടയത്ത് ഇന്ന് 15 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി 4 പേർക്കാണ് രോഗം ബാധിച്ചത്. രണ്ട് കോവിഡ് ആശുപത്രികളിലും മൂന്ന് പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലുമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്.
വയനാട് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
വയനാട് ജില്ലയിൽ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ആദിവാസി മേഖലകളില്‍ നിരീക്ഷണത്തിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ ഹൈ റിസ്ക്, ലോ റിസ്ക് കോളനികളെ പ്രത്യേകം കണ്ടെത്തിയിട്ടുണ്ട്. കോളനിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ റിസ്ക് ഫാക്ടര്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ജൂണ്‍ 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (27 വയസ്സ്), ജൂണ്‍ 25 ന് ഖത്തറില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (33), ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ വരദൂര്‍ കണിയാമ്പറ്റ സ്വദേശി (23), ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ വഴിയെത്തിയ അമ്പലവയല്‍ സ്വദേശി (24), ജൂണ്‍ 26ന് ദുബായില്‍ നിന്നെത്തിയ കുറുക്കന്മൂല സ്വദേശി (30), ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ കോട്ടത്തറ സ്വദേശി (26), ജൂലൈ നാലിന് കര്‍ണാടകയിലെ കുടകില്‍ നിന്നെത്തിയ തൊണ്ടര്‍നാട് സ്വദേശി (38), ജൂലൈ 7 ന് കര്‍ണാടകയില്‍നിന്നു മുത്തങ്ങ വഴിയെത്തിയ നൂല്‍പ്പുഴ സ്വദേശി (55), ജൂലൈ 7 ന് കര്‍ണാടകയിലെ വീരാജ്പേട്ടയില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശി (39), ജൂലൈ ഏഴിന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ ബത്തേരി പൂതാടി സ്വദേശി (28), കര്‍ണാടക ചെക്പോസ്റ്റില്‍ സേവനമനുഷ്ഠിക്കുന്ന കാട്ടിക്കുളം സ്വദേശിയായ ആരോഗ്യ പ്രവര്ത്തകന് എന്നിവരെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ഇടുക്കിയില്‍ അഞ്ചുപേര്‍ക്ക് രോഗം
ഇടുക്കിയില്‍ അഞ്ചുപേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ കേന്ദ്രങ്ങള്‍ തയ്യാറായി വരുന്നതായി സർക്കാർ വ്യക്തമാക്കി.