scorecardresearch
Latest News

സ്‌പ്രിങ്ക്‌ളർ: പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നാലെ വിവാദ ഉത്തരവ് തിരുത്തി സർക്കാർ

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കു പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു

സ്‌പ്രിങ്ക്‌ളർ: പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നാലെ വിവാദ ഉത്തരവ് തിരുത്തി സർക്കാർ

തിരുവനന്തപുരം: കോവിഡ്-19 ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് തിരുത്തി സർക്കാർ. സ്‌പ്രിങ്ക്‌ളർ വഴിയുള്ള കോവിഡ് വിവര ശേഖരണം അവസാനിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകി. സ്‌പ്രിങ്ക്‌ളറിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വിവാദ ഉത്തരവ് സർക്കാർ തിരുത്തിയത്.

ഏപ്രിൽ നാലിനു പുറപ്പെടുവിച്ച ഉത്തരവാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. സ്‌പ്രിങ്ക്‌ളർ വഴി കോവിഡ് വിവരശേഖരണം നടക്കില്ല. മറിച്ച്, സര്‍ക്കാര്‍ വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ അപ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശം. സ്‌പ്രിങ്ക്‌ളർ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Read Also: കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിങ്ക്‌ളറിനു നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. അമേരിക്കയില്‍ വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്ക് കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ മുഖ്യന്ത്രി വിശദീകരണം നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കു പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാനം പ്രതിസന്ധിയിലായ ഘട്ടത്തില്‍ സ്‌പ്രിങ്ക്‌ളർ സഹായമാണ് ചെയ്യുന്നതെന്നും കമ്പനി ഉടമയുടെ മാതാപിതാക്കളെ സംസ്ഥാനം സംരക്ഷിക്കുന്നതിന്റെ പ്രതിഫലമായിട്ടാണ് അവരിത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 sprinklr site controversy

Best of Express