കോവിഡ് പ്രതിരോധം: കേരളം ലോകത്തിനു മാതൃകയെന്ന് ശശി തരൂർ

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

കൊച്ചി: കേരളത്തിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. കോവിഡ് പ്രതിരോധത്തിൽ കേരളം നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിലെ പ്രവർത്തനങ്ങൾ ഭാരതത്തിനും ലോകത്തിനും മാതൃകയാണെന്നും തരൂർ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഇനിയും നല്ല വാക്ക് പറയാൻ സാധിക്കണമെന്നും കേരളത്തിലെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് പറയാൻ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ശശി തരൂർ പറഞ്ഞു. മനോരമ ന്യൂസിലെ പ്രത്യേക പരിപാടിയിലാണ് തരൂർ കേരളത്തിലെ പ്രവർത്തനങ്ങളെ പുകഴ്‌ത്തിയത്. അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങാൻ കേന്ദ്രത്തിനു വീഴ്‌ചപറ്റിയെന്നും തരൂർ പറഞ്ഞു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകാപരമെന്ന് ഓം ബിർല പറഞ്ഞു. കേരള നിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെ ഫോണിൽ വിളിച്ചാണ് ഓം ബിർല ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞതായി സ്‌പീക്കറുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

Read Also: കേരളത്തിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുത്; വിദഗ്‌ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രിക്ക്

നേരത്തെ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങളിൽ കേരള മോഡൽ ചർച്ചയായി. നിരവധി ദേശീയ മാധ്യമങ്ങളിലും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് വിലയിരുത്തിയിരുന്നു.

അതേസമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14 നു അവസാനിക്കാനിരിക്കെ കേരളത്തിലെ വിദഗ്‌ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കെെമാറി. ഇന്ന് വെെകീട്ട് തിരുവനന്തപുരത്തുവച്ചാണ് 17 അംഗ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിൽ കോവിഡ് ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. മൂന്ന് ഘട്ടമായി ഇളവുകൾ നടപ്പാക്കാനാണു നിർദേശം. സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധ സമിതി മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും സർക്കാർ അന്തിമ തീരുമാനം കെെക്കൊള്ളുക. ജില്ലകൾ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 shashi tharoor mp praises kerala

Next Story
കേരളത്തിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുത്; വിദഗ്‌ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com