കോവിഡ്-19: സാലറി ചലഞ്ചിനോട് സഹകരിക്കുമെന്ന് പ്രതിപക്ഷം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരിൽ നിന്നു സഹായം തേടുകയാണ് സർക്കാർ

AK Antony,എകെ ആന്‍റണി, Ramesh Chennithala,രമേശ് ചെന്നിത്തല, Congress,കോണ്‍ഗ്രസ്, Chennithala, Antony, KPCC, ie malayalam,

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിനായി സർക്കാർ സാലറി ചലഞ്ച് നടപ്പിലാക്കിയാൽ അതിനോടു സഹകരിക്കുമെന്ന് പ്രതിപക്ഷം. സാലറി ചലഞ്ചിനോട് സഹകരിക്കാമെന്നും എന്നാൽ, ഒരു മാസത്തെ ശമ്പളം നൽകാൻ എല്ലാ ജീവനക്കാർക്കും സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജീവനക്കാരിൽ നിന്നു സഹായം തേടുകയാണ് സർക്കാർ. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. എന്നാൽ, സാലറി ചലഞ്ചുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

Read Also: എഡിബി 100 മില്യൺ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും; സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്ന് പ്രതീക്ഷ

കോവിഡ് വൈറസ് ബാധ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും അതിനാൽ സാധിക്കുന്നവരെല്ലാം ഇപ്പോഴത്തെ സ്ഥിതിയിൽ തങ്ങളെ കൊണ്ട് ആവുന്നവിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് പറഞ്ഞതിനു പിന്നാലെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

അതേസമയം, പെൻഷൻ വാങ്ങാനായി ബാങ്കുകൾക്ക് മുന്നിൽ നീണ്ടനിര പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിസന്ധിക്ക് കാരണമായി. കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്രയും പേർ ബാങ്കുകൾക്ക് മുന്നിൽ കൂട്ടംകൂടിയത്. ബാങ്കുകളിൽ ഇത്രയും തിരക്ക് പ്രതീക്ഷിച്ചില്ലെന്നും എല്ലാവർക്കും കൃത്യമായി പെൻഷൻ ലഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 salary challenge ldf udf

Next Story
വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാൻ വാഹനങ്ങള്‍ വിട്ടുനല്‍കും: വനംമന്ത്രിforest dwellers, വനവാസികൾ, coronavirus, കൊറോണ വൈറസ്, covid 19, കോവിഡ് 19, forest minister, വനമന്ത്രി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com