തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ തുടരുന്നതിനാൽ സ്വർണ പണയ ലേലം, ചിട്ടി പണം പിരിക്കൽ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പണപ്പിരിവ് എന്നിവ സംസ്ഥാനത്ത് നിർത്തിവയ്‌ക്കണമെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശം. സ്‌കൂൾ ഫീസ് അടയ്‌ക്കുന്നതടക്കമുള്ള കാര്യങ്ങൾ മാറ്റിവയ്‌ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇങ്ങനെയൊരു സാഹചര്യത്തിലും പല ധനകാര്യ സ്ഥാപനങ്ങളും പണപ്പിരിവ് നടത്തുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

Read Also: ഇടുക്കിയിലെ കോവിഡ് ബാധിതൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു; അമ്പരന്ന് മുഖ്യമന്ത്രി

സ്വകാര്യസ്ഥാപനങ്ങളടക്കം ചിട്ടിപ്പണം പിരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി സ്വര്‍ണലേലം, കുടിശിക നോട്ടിസ് അയയ്ക്കല്‍ എന്നിവ ഇക്കാലയളവിൽ വിലക്കിയതായും പറഞ്ഞു. സംസ്ഥാനം അതീവ ഗുരുതര സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏത് സാഹചര്യവും നേരിടാൻ ജനങ്ങൾ തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എന്നാൽ, ആരും പകച്ചുനിൽക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ലുലു മാളിൽ പോകാൻ വാശി പിടിക്കുന്ന കുഞ്ഞാവയും അമ്മയും; കിടിലൻ വീഡിയോയുമായി പേളി മാണി

അതേസമയം, സംസ്ഥാനത്ത് ഇന്നുമാത്രം 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 164 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിൽ രണ്ട് പേരും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചില അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡുള്ള മെഡിക്കൽ കോളെജ് കെട്ടിടം പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.