Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

പത്തനംതിട്ടയിൽ 75 പേരുടെ ഫലം നെഗറ്റീവ്, ആശ്വാസം

നിസാമുദ്ദീനിൽ നിന്ന് എത്തിയ ഏഴ് പേര്‍ക്ക് അടക്കമാണ് കോവിഡില്ലെന്ന് സ്ഥിരീകരിച്ചത്

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, malappuram, മലപ്പുറം, saudi arabia, സൗദി അറേബ്യ, iemalayalam, ഐഇ മലയാളം

പത്തനംതിട്ട: പത്തനംതിട്ടയില്‍ 75 പേരുടെ ഫലങ്ങൾ നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസം. നിസാമുദ്ദീനിൽ നിന്ന് എത്തിയ ഏഴ് പേര്‍ ഉൾപ്പെടെയുളളവർക്കാണ് കോവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇനി ലഭിക്കാനുള്ളത് 105 ഫലങ്ങളാണ്. പത്തനംതിട്ടയിലെ നിയന്ത്രണങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ കാരണമായെന്നാണ് ജില്ലാ ഭരണകൂടവും വിലയിരുത്തുന്നത്. കൂടുതൽ ഫലങ്ങൾ നെഗറ്റീവ് ആകുമ്പോഴും നിയന്ത്രണങ്ങൾ തുടരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. ഇവരെ എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പത്തനംതിട്ടയിൽ സാമൂഹ്യവ്യാപനമില്ലെന്നാണ് വിലയിരുത്തൽ.

അതേസമയം, സംസ്ഥാനത്ത് ഇന്നു മുതൽ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് ഗുണം ചെയ്യും. കോവിഡ് ബാധിച്ച് രോഗി മരിച്ച തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് റാപ്പിഡ് ടെസ്റ്റ് ആദ്യം നടക്കുക. പോത്തൻകോട് സമ്പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെ സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നുണ്ടെങ്കിലും റാപ്പിഡ് ടെസ്റ്റ് നടത്തിയാൽ അതിനു കൂടുതൽ വ്യക്‌തത ലഭിക്കും.

Read Also: ചാൾസ് രാജകുമാരന്റെ കോവിഡ് മാറ്റിയത് ആയുർവേദമെന്ന് കേന്ദ്രമന്ത്രി; തള്ളി ബ്രിട്ടൻ

കേരളത്തിൽ ഇന്നലെ ഒൻപത് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് പുതിയതതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദ്ദീനിലെ പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 295 പേർക്കെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 206 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളും 7 വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 78 പേർക്കാണ്. നിസാമുദ്ദീനിൽ നിന്നെത്തിയവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ഇന്നലെ സ്ഥിരീകരിച്ച രണ്ട് കേസുകളും നിസാമുദ്ദീനിലെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തവരായിരുന്നു. ഗുജറാത്തിൽ നിന്നെത്തിയ ഒരാൾക്കും സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 pathanamthitta more negative results

Next Story
കോവിഡ്-19: വ്യായാമത്തിനിറങ്ങിയ സ്ത്രീകളടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തു
The moderation of comments is automated and not cleared manually by malayalam.indianexpress.com