Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

കോവിഡ്-19: പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ, കണ്ണൂരിൽ 20 പേർ നിരീക്ഷണത്തിൽ

കേരളത്തിൽ കോവിഡ്-19 ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത് 37 പേരാണ്

corona virus, ie malayalam

പത്തനംതിട്ട: കോവിഡ്-19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ. എൺപതു വയസ്സുള്ള സ്ത്രീ അടക്കമാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജില്ലയിൽ ഇരുപത് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. കണ്ണൂരിൽ 20 പേർ നിരീക്ഷണത്തിലാണ്. കാസർഗോഡ് കോവിഡ് സ്ഥിരീകരിച്ച വ്യക്‌തി കണ്ണൂരിൽ ഒരു മരണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണ് കണ്ണൂരിലെ ഇരുപത് പേർ.

വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളാ അതിർത്തികളഞ്ഞുതുടങ്ങി. വയനാട്ടിലിന്നും ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു. ചെക്‌പോസ്റ്റിലൂടെ അവശ്യ വാഹനങ്ങൾ മാത്രമാകും ഇനി കടന്നുപോകുക . കാസർഗോഡ് നിന്നു കർണാടകയിലേക്കും അവിടെ നിന്നു തിരിച്ചും വാഹനങ്ങൾ കടത്തിവിടുന്നതിനു നിയന്ത്രണമേർപ്പെടുത്തി. കേരളത്തിലേക്കുള്ള കർണാടക ആർടിസി ബസുകൾ സർവീസ് റദ്ദാക്കി. കുമളിയിലേക്കുള്ള മുഴുവൻ തമിഴ്‌നാട് ബസ് സർവീസുകളും ഉച്ചയോടെ റദ്ദാക്കും.

കുടകിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് വയനാട് കലക്‌ടർ അറിയിച്ചു. കർണാടക ചാമരാജ് നഗർ ജില്ലയിലേക്കും, തമിഴ്നാട് നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല. കെഎസ്ആർടിസി തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്. കേരളത്തിലെ അതിർത്തികളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്.

Read Also: Covid-19: കോവിഡ്-19 രോഗബാധിതര്‍ 258; രാജ്യം കൂടുതല്‍ ജാഗ്രതയില്‍

കേരളത്തിൽ കോവിഡ്-19 ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത് 37 പേരാണ്. മൂന്ന് പേർ ഇന്നലെ രോഗവിമുക്‌തരായി. കാസർഗോഡ് ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. കാസർഗോഡ് ജില്ലയിൽ കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാതിരിക്കാൻ മുൻകരുതൽ നടപടിയെന്നോണം കടകൾ തുറന്നു പ്രവർത്തിക്കുന്ന സമയം വെട്ടിക്കുറച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ കടകൾ പ്രവർത്തിക്കാവൂ എന്നാണ് മുഖ്യമന്ത്രി നൽകിയ നിർദേശം.

ഇന്നലെ മാത്രം കാസർഗോഡ് ആറ് പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഒരാൾക്ക് സ്ഥിരീകരിച്ചിരുന്നു. ഇയാൾ വിവാഹ ചടങ്ങിൽ അടക്കം പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഇയാളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയവരുടെ എണ്ണം 1,500 ൽ അധികം വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 pathanamthitta kannur kasargode

Next Story
കാസർഗോഡ് കോവിഡ്-19 പടരാൻ കാരണക്കാരനായ രോഗിക്കെതിരെ കേസ്corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, malappuram, മലപ്പുറം, saudi arabia, സൗദി അറേബ്യ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express