തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 13 പേർക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ നാല് പേർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേരുടെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ടുപേരുടെയും കണ്ണൂര്‍ ജില്ലയില്‍ ഒരാളുടെയും ഫലം ഇന്ന് നെഗറ്റീവായി.

Read Also: പള്ളിയിൽ മോഷണം; വീഞ്ഞ് കുപ്പി അടക്കം കവർന്നു

പത്തനംതിട്ട, കാസർഗോഡ്, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ രണ്ട് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Read Also: ലോക്ക്ഡൗണ്‍ കുരുക്കുകളഴിഞ്ഞു; രണ്ട് വയസ്സുകാരന്‍ മുഹമ്മദ് നഹ്യാന്‍ ചികിത്സയ്ക്കായി ചെന്നൈയിലേക്ക്‌

സംസ്ഥാനത്ത് 1,40,474 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,39,725 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 749 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പരിശോധനാകിറ്റുകള്‍ക്ക് ക്ഷാമമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാളെ 20,000 കിറ്റ് ലഭിക്കുമെന്നും ഉറപ്പുനൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.