തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരും വിദേശത്തു നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് ഇന്ന് 13 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Read Also: ‘എന്റെ ആൾ’; കെ.എൽ രാഹുലിനെ ‘സ്വന്തമാക്കി’ ആതിയ ഷെട്ടി
ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസർകോഡ് ജില്ലയിലെ എട്ട് പേരുടെ ഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ സംബന്ധിച്ചിടുത്തോളം ആശ്വാസവാർത്തയാണിത്. സംസ്ഥാനത്ത് കൂടുതൽ കോവിഡ് ബാധിതരുള്ളത് കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്ക് കോവിഡ് ഫലം നെഗറ്റീവ് ആയി. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുടെയും ഫലം ഇന്നു നെഗറ്റീവായി.
ഇതുവരെ 401 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര് ചികിത്സയിലാണ്. 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര് വീടുകളിലും 461 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 18,547 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Read Also: ക്ഷമ പഠിപ്പിച്ചു, മെച്ചപ്പെട്ട മനുഷ്യനാക്കി; ലോക്ക്ഡൗണ്‍ ദിനങ്ങളെ കുറിച്ച് നവ്യ നായർ
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് 27 പേർ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 15, 712 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 507 ആയി.