നാളെ മുതൽ മാസ്‌ക് മുഖ്യം; നിയമം ലംഘിച്ചാൽ നടപടി

വയനാട്ടിൽ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5,000 രൂപ പിഴ ചുമത്തും

mask, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മാസ്‌ക് നിർബന്ധം. പുറത്തിറങ്ങാൻ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഡിജിപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.

Read Also: ചലച്ചിത്ര താരം ഇർഫാൻ ഖാൻ അന്തരിച്ചു

അതേസമയം, രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കി. നിലവിൽ രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം 129 ആയി. നേരത്തെ ഇത് 177 ആയിരുന്നു. റെഡ് സോണുകളിൽ രോഗവ്യാപനതോത് കൂടുതലാണ്. റെഡ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. റെഡ് സോണുകളിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല. മേയ് മൂന്നിന് സമ്പൂർണ അടച്ചുപൂട്ടൽ അവസാനിച്ചാലും റെഡ് സോണുകളിൽ നിയന്ത്രണം തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഹോട്ട്‌സ്‌പോട്ടുകൾ പൂർണമായി അടച്ചിടും. നിയന്ത്രണങ്ങളിൽ ഒറ്റയടിക്ക് ഇളവ് നൽകേണ്ട എന്നാണ് സംസ്ഥാനങ്ങളുടേയും നിലപാട്. അതേസമയം, രാജ്യത്തെ ഗ്രീൻ സോണുകളുടെ എണ്ണം 254 ആയി.

കേരളത്തിലെ റെഡ് സോൺ ജില്ലകൾ:

1. കാസർഗോഡ്

2. കണ്ണൂർ

3. കോഴിക്കോട്

4. മലപ്പുറം

5. കോട്ടയം

6. ഇടുക്കി

വയനാട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി

വയനാട് ജില്ലയിൽ നേരത്തെ തന്നെ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. വയനാട്ടിൽ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5,000 രൂപ പിഴ ചുമത്തും. ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 mask mandatory in kerala from tomorrow

Next Story
സാലറി കട്ട്: ഹെെക്കോടതി വിധിക്കെതിരെ അപ്പീലിനില്ല, ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യുംBlack money, Black money switzerland, Swiss bank black money, black money India, Indian Express, news, india news, malayalam news, news in malayalam, news malayalam,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com