പത്തനംതിട്ട: തിരുവല്ലയിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു. തിരുവല്ല നെടുമ്പ്രം സ്വദേശി വിജയകുമാർ (62 വയസ്) ആണ് മരിച്ചത്. ഇയാൾ ഹെെദരബാദിൽ നിന്നാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്.

ഹെെദരാബാദിൽ നിന്നു എത്തിയതിനു പിന്നാലെ ഇയാൾ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഹെെ റിസ്‌ക് ഇടമായതിനാൽ ഇദ്ദേഹത്തോട് 14 ദിവസത്തെ ക്വാറന്റെെൻ എന്നതു നീട്ടി 28 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം 22 നാണ് ഇദ്ദേഹം ഹെെദരാബാദിൽ നിന്നു കേരളത്തിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുമ്പോൾ ആണ് മരണം.

Read Also: സച്ചിൻ ആദ്യമായി ഡാൻസ് കളിച്ചത് അന്നാണ്, ചുറ്റും നിൽക്കുന്നവരെ അദ്ദേഹം നോക്കിയതേയില്ല: ഹർഭജൻ

ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ശേഷമാണ് മരണം സംഭവിക്കുന്നത്. കോവിഡ് നിരീക്ഷണത്തിൽ ഉള്ള ആളാണെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാളുടെ ആന്തരികസ്രവങ്ങളുടെ സാംപിളുകൾ ആശുപത്രി അധികൃതർ പരിശോധനയ്‌ക്ക് എടുത്തിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾ എല്ലാം ഹൈദരാബാദിലാണുള്ളത്. ഇവർക്കാർക്കും നിലവിൽ കോവിഡ് ലക്ഷണങ്ങളില്ല. മൃതദേഹം പത്തനംതിട്ടാ ജില്ലാ ആശുപത്രിയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. പരിശോധനാഫലങ്ങൾ ലഭിച്ചശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുന്ന നടപടിയിലേക്ക് പ്രവേശിക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.